പണ്ടൊക്കെ മൈക്ക് സെറ്റുള്ള സദസുകളിൽ ഒരു ഡെസ്ക്ക് പിടിച്ചിട്ട് അതിന് സമീപം അടുത്ത വീട്ടിലെ കാര്യം തിരക്കാൻ എത്തി നോക്കുന്ന കേശവൻ മാമൻ മാരെ പോലെ തല നീട്ടി നിൽക്കുന്ന മൈക്രോഫോണും, അതുറപ്പിച്ചിരിക്കുന്ന സ്റ്റാൻഡും പതിവ് കാഴ്ചയായിരുന്നു.
എന്നാൽ കാലം മാറി സദസ്സുകളും അതിനൊത്ത് മാറി ഇപ്പോൾ
ഓരോ വേദിയിലെയും കാത്തിരിക്കുന്നത് നല്ല സ്റ്റൈലിഷ് പോഡിയങ്ങളാണ്. പോഡിയം എന്നാൽ പ്രസംഗപീഠം എന്നാണ് മലയാളം.. അധികം ഡെക്കറേഷൻ ഒന്നുമില്ലാതെ പറഞ്ഞാൽ, അൽപ്പം സഭാ കമ്പമുള്ളവർക്ക് മൈക്കിൻ്റെ കഴുത്തിന് പിടിക്കാതെ ബലമായി പിടിച്ച് നിൽക്കാനും
ഊന്നി ഊന്നി പ്പറയുന്ന പ്രാസംഗികർക്ക് മുട്ടു കൈ കുത്താനും, പ്രസംഗത്തിന് വേണ്ടി തയ്യാറാക്കിയ ചെറുകുറിപ്പുകൾ, മൊബൈൽ ഫോൺ എന്നിവ സുരക്ഷിതമായി വയ്ക്കാനും ഒരിടം അത്ര മാത്രം!
വിദേശ രാജ്യങ്ങളിൽ ടെലി പ്രോംപ്റ്റർ സഹിതമുള്ള പോഡിയങ്ങൾ സർവ്വസാധാരണമാണ്.
എന്നാൽ നമ്മുടെ നാട്ടിൽ തടികൊണ്ടോ ,മറ്റ് ലോഹങ്ങൾ കൊണ്ടോ പണിത ഹെവി വെയ്റ്റ് പോഡിയങ്ങളാണ് സാധാരണ കണ്ട് വരാറ്.. മിക്കവാറും ഇത് വാടകയ്ക്ക് എടുക്കുന്നതായതിനാൽ തട്ട് മുട്ട് പറ്റി വേഗം ചീത്തയാകാതിരിക്കാൻ വാടക സാധനങ്ങൾ വിൽക്കുന്നവർ അൽപ്പം ഹെവിയായി നിർമ്മിക്കുന്നതാണ്.
ഇലക്ട്രോണിക്സിൽ താൽപ്പര്യമുള്ള ആർക്കും ഈ പോഡിയ ത്തെ ഒന്ന് റീ ഡിസൈൻ ചെയ്ത് ഭംഗിയാക്കാവുന്നതേയുള്ളൂ.
പത്തനം തിട്ടക്കാരനായ അംസു തേജസ് എന്ന ഇലക്ട്രോണിക്സ് സംരംഭകൻ ഡിസൈൻ ചെയ്ത ഒരു പോഡിയം നോക്കൂ.. അതാണ് ചിത്രത്തിൽ കാണുന്നത്.
വല്ലതും പിടികിട്ടിയോ? ഇതാണ് ആക്റ്റീവ് പോഡിയം. മൈക്രോഫോൺ, ആംപ്ലിഫയർ, അതിന് വേണ്ട പവർ സപ്ലേ, മൂന്നോ, നാലോ മണിക്കൂർ നേരത്തേക്കുള്ള ബാറ്ററി ബാക്കപ്പ് എല്ലാം അടങ്ങിയ സ്വയം പര്യാപ്തമായ മിനി പബ്ലിക് അഡ്രസ് സിസ്റ്റമാണ് ഈ പോഡിയം.. ചെറു സംഗീത പരിപാടികൾക്ക് വേണ്ടി രണ്ട് വയർലെസ് FM മൈക്കുകൾ പോലുമുണ്ട്.
8 ഇഞ്ചിൻ്റെ രണ്ട് ഫുൾ റേഞ്ച് സ്പീക്കറുകളും ട്വീറ്ററുകളും ഇതിനെ ശബ്ദമുഖരിതമാക്കുന്നു. മുകളിൽ
ഫ്ലെക്സിബിൾ നെക്കോടു കൂടിയ മൈക്രോഫോൺ, കടലാസിൽ എഴുതിയത് വായിക്കാൻ ചെറു LED ലൈറ്റ് പോലുമുണ്ട്.
ബാറ്ററി ബാക്കപ്പ് ഉള്ളതിനാൽ കറണ്ട് പോയാലും പേടിക്കാനില്ല.. രണ്ട് 7 Ah ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 24 വോൾട്ടിൻ്റെ ക്ലാസ് D ആംപ്ലിഫയർ കിടിലൻ ശബ്ദമാണ് നൽകുന്നത്.
നിങ്ങൾക്കും ഇതുപോലൊരെണ്ണം സ്വന്തം ഐഡിയയ്ക്ക് അനുസരണമായി നിർമ്മിച്ച് കൂടെ? സാധിക്കും ചെറു ഫംങ്ങ്ഷനുകളിലും, കുടുംബസദസുകളിലും ഇതുപോലുള്ള ആക്റ്റീവ് പോഡിയങ്ങൾക്ക് വൻ വിപണിയാണ് തുറന്ന് നൽകുന്നത്. ഒന്ന് ശ്രമിച്ച് നോക്കൂ. ഇനി റെഡിമെയ്ഡ് മതിയെങ്കിൽ കേരളത്തിൽ ഈ ഐഡിയ ആദ്യം പ്രാവർത്തികമാക്കിയ അംസു തേജസിനെ വിളിക്കാം.. വാട്സാപ്പിൽ മെസേജ് വിടുക. തിരിച്ച് വിളിക്കും. തേജസിൻ്റെ വാട്സാപ്പ് നമ്പർ ഇതാണ്.#8547789049 എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery,03.06.2023
No comments:
Post a Comment