#റിവേഴ്സ്_എഞ്ചിനീയറിങ്ങ്. #ഈച്ചക്കോപ്പി.
റിവേഴ്സ് എഞ്ചിനീയറിങ്ങ് പാർട്ട് -2.
ഇന്ന്
 നമ്മൾ ചൈനാ പ്രൊഡക്റ്റുകൾ എന്ന് അവജ്ഞയോടെ പറയുന്നത് പോലെയായിരുന്നു ഒരു 
നാൽപ്പത് കൊല്ലം മുൻപ് വരെ ജപ്പാൻ പ്രൊഡക്റ്റുളെ ലോകം 
വിശേഷിപ്പിച്ചിരുന്നത് എന്ന് പറഞ്ഞാൽ പലർക്കും അത് അത്രയ്ക്കങ്ങോട്ട് 
ദഹിക്കില്ല.
അവൻ
 ജപ്പാനാ എന്ന് ഒരു നാടൻ ചൊല്ല് വരെ കേരളത്തിലുണ്ടായിരുന്നു. കുരുട്ടി 
ബുദ്ധി, വ്യാജൻ എന്നെല്ലാമായിരുന്നു ഈ ജപ്പാൻ വിളിക്ക് പിന്നിൽ.
നമ്മൾക്ക്
 സുപരിചിതമായ നാഷണൽ പാനാസോണിക് എന്ന കമ്പനി, മത് സുഷിത ഇലക്ട്രിക്  എന്ന 
പേരിൽ സൈക്കിൾ ബൾബുകൾ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. ഇന്ന് ലോക പ്രശസ്തമായ
  സാനിയോ എന്ന കമ്പനി സൈക്കിൾ ഡൈനാമോ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. 
ഇന്നത്തെ വാഹന രംഗത്തെ അതികായനായ ഹോണ്ട സൈക്കിളിന് ഫിറ്റ് ചെയ്യുന്ന മൂട്ട 
എഞ്ചിൻ (50C C എഞ്ചിൻ ) ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. ഇതിൽ നിന്നെല്ലാം  
ആദ്യ അണുബോംബ്  പതിക്കുന്ന 1945 ന് മുൻപ്   ജപ്പാൻ കാളവണ്ടി യുഗം 
പിന്നിട്ട് സൈക്കിളിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന് 
മനസിലാക്കണം.
പക്ഷേ
 ജപ്പാൻകാർ ധൈര്യത്തിൻ്റെയും, ആത്മവിശ്വാസത്തിൻ്റെയും കാര്യത്തിൽ പണ്ടേ 
തന്നെ തീയായിരുന്നു. അതിനാലവർ ലോകം വെട്ടിപ്പിടിക്കുന്നത് സ്വപ്നം കണ്ട് 
ഹിറ്റ്ലറുടെ  ജർമ്മനിയോട് ചേർന്ന് ഒന്നാം ലോകമഹായുദ്ധം മുതൽ ലോക ഗതിയിൽ 
ഇടപെട്ട് തുടങ്ങി.
ചോണനുറുമ്പ്
 പോലെ ഇത്തിരിക്കുഞ്ഞനാണെങ്കിലും അവൻ കടിച്ചാൽ സ്വർഗ്ഗം കാണുമെന്ന് 
മനസിലാക്കി അധികം വളരാൻ വിട്ടു കൂട എന്ന് മുൻകൂട്ടി തീരുമാനിച്ചാണ്  
ജപ്പാനെ തകർത്ത് തരിപ്പണമാക്കിയ 1945 ലെ ലോകത്തിലെ ആദ്യ  ആറ്റംബോംബ് 
സ്ഫോടനങ്ങൾ എന്ന കടുംകൈ ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്ക 
നടത്തിയത്.
ആറ്റംബോംബ്
 വീണ് ഇപ്പോൾ 77 വർഷം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ  രണ്ട് ലക്ഷത്തോളം 
സഹജീവികളെ   ഒറ്റയടിക്ക് കൊന്നുകളഞ്ഞ അമേരിക്കക്കാരെ നേരിട്ട് യുദ്ധത്തിൽ 
ഒന്നും ചെയ്യാൻ സാധിക്കില്ല എന്നറിയാവുന്ന ജപ്പാൻകാർ ഒളിയുദ്ധത്തിലൂടെ 
അവരുടെ സാമ്പത്തിക ശ്രോതസുകൾ നശിപ്പിക്കാനാണ് ഡൂപ്ലിക്കേറ്റ് സാധനങ്ങൾ 
നിർമ്മിക്കുന്നതിലൂടെ ശ്രമിച്ചത്.ഇതിന് തുനിയുന്ന ജപ്പാൻ വ്യവസായികൾക്ക് 
ഗവൺമെൻ്റിൻ്റെ പിൻതുണയുമുണ്ടായിരുന്നിരിക്കണം.
ഇന്ന്
 ചൈന ചെയ്യുന്നതും അത് തന്നെയല്ലേ നല്ല രീതിയിൽ ഇന്ത്യയിൽ നിർമ്മിച്ചിരുന്ന
 ടെലിവിഷനുകൾ ,റേഡിയോ, ഓഡിയോ ഉപകരണവ്യവസായങ്ങൾ എല്ലാം ചൈനാ ഉൽപ്പന്നങ്ങളുടെ
 കടന്ന് കയറ്റത്തോടെ പൂട്ടിപ്പോയി.
ഭാരതത്തിലെ ആയിരക്കണക്കിന് കമ്പനികൾ പൂട്ടി  ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇത് തന്നെയാണ് അമേരിക്കയിലും സംഭവിച്ചത്.
ആദ്യം
 നിസാരമായി ജപ്പാൻ്റെ റിവേഴ്സ് എഞ്ചിനീയറിങ്ങിനെ കണ്ടിരുന്ന അമേരിക്കക്കാർ 
അവരുടെ നാട്ടിലെ കമ്പനികൾ ഒന്നൊന്നായി പൂട്ടിയതോടെയാണ് കളി പഠിച്ചത്.ഒരു 
ടെക്നോളജി കൈമാറ്റം എന്നാൽ അത് നിർമ്മിക്കാനാവശ്യമായ എല്ലാ സാങ്കേതിക 
വിദ്യയും കൈമാറുക എന്നതാണല്ലോ. പക്ഷേ റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്നതിൽ 
പ്രൊഡക്റ്റാണ് കയ്യിൽ കിട്ടുന്നത് അതിനെ അഴിച്ച് പരിശോധിച്ച് ഓരോ 
പാർട്ടുകളും ഉണ്ടാക്കി ക്യാബിനെറ്റ് ഡിസൈൻ ചെയ്ത് ഒറിജിനലിനെപ്പോലെ തന്നെ 
വേണം നിർമ്മിക്കാൻ.
ഇത്
 കുറച്ച് തല ഉപയോഗിക്കേണ്ട പണിയാണ്.തലയുടെ കാര്യത്തിൽ ... കുരുട്ടു 
ബുദ്ധിയിൽ മുൻപിലും, സ്വാഭാവിക ബുദ്ധിയിൽഅൽപ്പം പിന്നോട്ടായ ചൈനക്കാർ കാശ് 
കൊടുത്ത് ജപ്പാൻകാരെ പ്പോലെ തന്നെ രൂപത്തിലും, ഭാവത്തിലും, ബുദ്ധിയിലും 
സമാനതയുള്ള കൊറിയക്കാരെയും, തെയ് വാൻകാരെയും വച്ചാണ് എല്ലാതരികിടയും 
ഒപ്പിക്കുന്നത്.
ചൈനക്കാർ നമ്മുടെ ബജാജ്  പൾസൾ ബൈക്കിൻ്റെ ഡൂപ്ലിക്കേറ്റ് ഉണ്ടാക്കിയ കഥ കേട്ടിട്ടുണ്ടോ?
പൾസർ
 ബൈക്ക് ഇന്ത്യയിൽ ഹിറ്റായപ്പോൾ  ബജാജ് കമ്പനി അത് അഫ്രിക്കൻ 
രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. അവിടെയും സാധനം ചൂടപ്പം പോലെ 
വിറ്റഴിയുന്നു.
ഇത് കണ്ട ചൈനക്കാർ പൾസറിൻ്റെ ഡൂപ്ലിക്കേറ്റ് ഗൾസർ എന്ന പേരിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇറക്കി.
ആഫ്രിക്കയിൽ
 നമ്മുടെ നാട്ടിലെപ്പോലെ 3 പേർക്ക് ട്രിപ്പിളടിക്കാനും , ഒറ്റ വീലിൽ 
ഓടിക്കാനും, മാല പൊട്ടിക്കാൻ പോകാനുമൊന്നുമല്ല ബൈക്ക് ഉപയോഗിക്കുന്നത്.
ആനയ്ക്ക്
 പകരം തടി വലിക്കാനും, 10 പേർക്ക് യാത്ര ചെയ്യാനുമെല്ലാമാണ്.പിന്നെ റോഡ് 
എന്ന സാധനത്തിലൂടെയല്ല യാത്രകൾ.ഈ സാഹചര്യങ്ങൾ  പൾസൾ ബൈക്കുകൾ നിസാരമായി 
കൈകാര്യം ചെയ്തിരുന്നു.
ആ സ്ഥലത്ത് വന്നിറങ്ങിയ ഗൾസറിന്, പൾസറിലും വില പകുതി മാത്രം പോരാത്തതിന് സ്പീഡോമീറ്ററിൽ ഒരു FM റേഡിയോയും ക്ലോക്കും ...
ആനന്ദതുന്തിതരായ ആഫ്രിക്കൻ യൂത്ത് ഗൾസർ വാങ്ങിച്ച് കൂട്ടി..
ആദ്യ ഓട്ടത്തിൽ തന്നെ മിക്ക ഗൾസറിൻ്റെയും പിസ്റ്റൺ പിൻ എന്ന രണ്ടിഞ്ച് നീളമുള്ള കമ്പിക്കഷ്ണം ഉരുകിപ്പോയി.
എഞ്ചിൻ സിലിണ്ടറിനെ കണക്റ്റിങ്ങ് റോഡുമായി ബന്ധിപ്പിക്കുന്ന ഏതാണ്ട് രണ്ടിഞ്ച് നീളമുള്ള ഒരു ചെറിയ ലോഹ ഭാഗമാണ് പിസ്റ്റൺ പിൻ.
ഹൈ
 RPM ൽ എഞ്ചിൻ കറങ്ങുമ്പോൾ പിസ്റ്റൺ പിൻ ടെമ്പറേച്ചർ 600 ഡിഗ്രി കവിയും. 
ശരിയായ അലോയി അല്ലെങ്കിൽ ഈ പിൻ വാടിപ്പോകും എഞ്ചിൻ സ്ട്രക്കാകും.
ഇന്ത്യക്കാരന്
 കാവസാക്കി ടെക്നോളജി നൽകിയിരുന്നു. പൾസർ റിവേഴ്സ് എഞ്ചിനീയറിങ്ങ് നടത്തിയ 
ചൈനക്കാരന് ആ. പിസ്റ്റൺ പിന്നിൻ്റെ മെറ്റലർജി രഹസ്യം പിടികിട്ടിയില്ല.
അവർ സാധാ ബൈക്കിൻ്റെ പിൻ ഉപയോഗിച്ച് ബൈക്ക് ഇറക്കി. സംഗതി ഉരുകിപ്പോയി.
നമ്മുടെ പൾസറിൻ്റെ ഗുണമേന്മ തിരിച്ചറിഞ്ഞ   ആഫ്രിക്കക്കാർ തടിപിടിക്കാനായി പൾസറുകൾ നല്ല രീതിയിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്!.
ഇത്തവണ കാടും പടലും കയറി വിഷയം മറഞ്ഞ് പോയി.... അടുത്ത ദിവസം റിവേഴ്സ് എഞ്ചിനീയറിങ്ങ് കഥ പാർട്ട് 3 തുടരും...01.09.2022 #Ajith_kalamassery, #റിവേഴ്സ്_എഞ്ചിനീയറിങ്ങ്.  #ഈച്ചക്കോപ്പി. #reverse_enjineering..

 
No comments:
Post a Comment