PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, April 28, 2013

സോളാര്‍ പാനലിനു ഏറ്റവും കുറഞ്ഞ വില എവിടെയാണ് ?

 ഏറണാകുളത്ത്.. വാട്ടിന് 35 രൂപ മാത്രം

സോളാര്‍ പാനലുകള്‍,ചാര്‍ജ്‌ കണ്ട്രോളര്‍,സോളാര്‍ സീലിംഗ് ഫാന്‍,സോളാര്‍ ടേബിള്‍ ഫാന്‍,സോളാര്‍ ഇന്‍വേര്ട്ടര്‍,സോളാര്‍ പമ്പ്, എല്‍.ഈ.ഡി.ലൈറ്റുകള്‍,തുടങ്ങി സോളാറുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളുടെയുംകേരളത്തിലെ ഏറ്റവും വലിയ ഷോ റൂം .എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് അടുത്തുള്ള പരമാര റോഡില്‍ ഹോട്ടല്‍ പ്രസിഡന്‍സിക്ക് സമീപം...CFL ലാമ്പിന്റെ വെളിച്ചം നല്‍കുന്ന പുതിയ ഹൈ ബ്രൈറ്റ് എല്‍ജി എല്‍ ഈ ഡി ലാമ്പ് എത്തിയിരിക്കുന്നു വില 65 രൂപ മാത്രം
സോളാര്‍ പാനലിനു തിരുവനന്തപുരത്ത് ഏറ്റവും കുറഞ്ഞ വില എവിടെയാണ് ?
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വൈറ്റ്നെസ്  എന്ന കമ്പനി ഗുണമേന്മയേറിയ സോളാര്‍ പാനലുകള്‍ ഇമ്പോര്‍ട്ട് ചെയ്ത് കുറഞ്ഞ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കുന്നുണ്ട് വില വാട്ടിന് നാല്‍പ്പതു രൂപയില്‍ താഴെ .ബംഗ്ലൂരില്ലും,ഡെല്‍ഹിയിലും പോയി വാങ്ങുമ്പോള്‍  ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജും ,പാനലിനുണ്ടാകുന്ന ഡാമേജ് നഷ്ടവും ഉയര്‍ന്നതായിരിക്കും.കേരളത്തില്‍ പാനല്‍ എത്തുമ്പോള്‍.അതിനാല്‍ പാനല്‍ ഇനി കേരളത്തില്‍ നിന്ന് വാങ്ങാം.


Sunday, April 14, 2013

TV വാങ്ങുന്നതിന് മുന്‍പ്‌ അറിയേണ്ട കാര്യങ്ങള്‍

TV വാങ്ങുന്നതിന് മുന്‍പ്‌ അറിയേണ്ട കാര്യങ്ങള്‍ 


 1,ഓണത്തിനാണ് കേരളത്തില്‍ പുതിയ 
മോഡലുകള്‍ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്.അതിനാല്‍ ഓണത്തോടനുബന്ധിച്ചു പുതിയ ടെലിവിഷനുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നതാണ്  ശരിയായ തീരുമാനം.ഒപ്പം തന്നെ നിര്‍മ്മാണം നിറുത്തിയ മോഡലുകള്‍ ഗോഡവുനുകളില്‍ നിന്നോഴിവാക്കുന്നതിന്റെ ഭാഗമായി നല്ല ഡിസ്കവുണ്ടില്‍ കമ്പനികള്‍ വില്‍ക്കാറുണ്ട് . കൂടാതെ സെയില്‍സ്‌ പ്രോമോഷന്റെ ഭാഗമായി നല്ല കമ്പനിഡിസ്കവുണ്ടും കടക്കാരുടെ ഓഫറുകളും ലഭിക്കും. ഇക്കാരണങ്ങളാല്‍ ഓണം പര്‍ച്ചേസ് ആയിരിക്കും സാമ്പത്തികമായി നമുക്ക് നേട്ടം.

2, LED, LCD,അല്ലെങ്കില്‍ പ്ലാസ്മTV വാങ്ങണോ?എല്ലാവരെയും അലട്ടുന്ന ചോദ്യമാണ് ഇത്. LED, LCD,TV കള്‍ ഒരേ ടെക്നോളജി ആണ് ഉപയോഗിക്കുന്നത് ,ഇവയുടെ ബായ്ക്ക് ലൈറ്റിങ്ങില്‍ മാത്രമാണ് വ്യത്യാസം.LEDടീവികള്‍ LCDടീവികളെ അപേക്ഷിച്ചു തിന്‍ ആയിരിക്കും കൂടാതെ അവയെക്കാള്‍ വിലയേറിയതും. LEDടീവികള്‍ തെളിച്ചമുള്ള മുറികളില്‍ വയ്ക്കുമ്പോള്‍ ജനലിലൂടെയും മറ്റും വരുന്ന വെളിച്ചത്തെ LCD ടീവിയെക്കാള്‍ അധികം പ്രതിഫലിപ്പിക്കും ഇത് കണ്ണിനു അലോരസമുണ്ടാക്കും.ആന്റി റിഫ്ളക്ടീവ് സ്ക്രീന്‍ അടങ്ങിയLED ടീവികള്‍ക്ക് പിന്നേയും വില അധികമാകും.പഴയകാല ടെലിവിഷനുകളെ പോലെ മിഴിവുള്ള ചിത്രങ്ങള്‍ നല്‍കാന്‍ പ്ലാസ്മ വാങ്ങുന്നതായിരിക്കും അഭികാമ്യം എന്നാല്‍ പ്ലാസ്മ ടെലിവിഷന്‍ LED, LCD ടെലിവിഷനുകളെക്കാള്‍ ഭാരം കൂടിയതും വിലകൂടിയതും ആയിരിക്കും .LED, LCD ടെലിവിഷനുകള്‍
ഒരുപരിധി വിട്ടു വശം മാറിയിരുന്നാല്‍ വ്യക്തമായ  ദ്രിശ്യാനുഭവം നല്‍കില്ല,എന്നാല്‍ പ്ലാസ്മടീവിക്ക് ഈ കുഴപ്പമില്ല.

ഈ പംക്തി തുടരും അടുത്ത അപ്ഡേറ്റിനായി വീണ്ടും സന്ദര്‍ശിക്കൂ..

Saturday, April 13, 2013

സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ സീലിംഗ് ഫാന്‍

സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ സീലിംഗ് ഫാന്‍
ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ സീലിംഗ് ഫാന്‍ കളമശ്ശേരി സെന്റ്‌ ജൊസഫ് പള്ളിയില്‍ സ്ഥാപിച്ചു.ഇരുപത്തിനാല് അടിയാണ്  ഫാനിന്റെ ബ്ലേഡുകളുടെ വ്യാസം അറുപത്‌ RPM സ്പീഡില്‍ കറങ്ങുന്ന ഇതിനു 2ഹോഴ്സ് പവര്‍ ഗിയെര്‍ മോട്ടോറാണ് 136 കിലോ ഭാരം വരും.ഒരു ഹെലികോപ്റ്റര്‍ ഫാന്‍ മുകളില്‍ കറങ്ങുന്ന അനുഭവമാണ് മുകളിലേക്ക് നോക്കിയാല്‍ നമുക്ക്‌ തോന്നുക.കുറഞ്ഞ rpm ല്‍ കറങ്ങുമ്പോള്‍ തന്നെ സുഖ ശീതളിമയും ഒപ്പം തന്നെ വൈദ്യുതി ലാഭവും ഈ ഫാന്‍ നല്‍കുന്നുവെന്ന്  വിതരണക്കാരായ

Green Air Trading Enterprises India Pvt. Ltd., Nandambakkam, Chennai അവകാശപ്പെടുന്നു .ഇത്തരം വലിയ ഫാനുകളെ
HVLS  ഹൈ വോള്യം ലോ സ്പീഡ്‌ ഫാനുകള്‍ എന്നാണു വിളിക്കുന്നത്‌ കൂടുതല്‍ മനസിലാക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കുക (High Volume Low Speed)

അമേരിക്കന്‍  കമ്പനിയായ

BladeTec Fans ആണ് ഈ ജയന്റ് ഫാനിന്റെ നിര്‍മ്മാതാക്കള്‍

BladeTec Fans- HVLS (High Volume Low Speed) Fans
Diameter: 24'
Capacity: 3,95,000 CFM
Motor Capacity: 2 hp
Speed: Dual
Weight: 136 kg

ഫാന്‍ കറങ്ങുന്ന വീഡിയോ കാണണ്ടേ???

Wednesday, April 10, 2013

AC പ്രോഡ്യുസിംഗ് സോളാര്‍ പാനല്‍

   AC പ്രോഡ്യുസിംഗ് സോളാര്‍ പാനല്‍
എല്ലാ സോളാര്‍ പാനലുകളും DC തന്നെയാണ്  ഉല്‍പ്പാദിപ്പിക്കുന്നത് എന്നാല്‍ പാനലിനോപ്പം മൈക്രോ ഇന്‍വെര്‍ട്ടര്‍ ഫിറ്റ് ചെയ്തു അതില്‍നിന്നും ACഉല്‍പ്പാദിപ്പിക്കുന്ന  സോളാര്‍ പാനലുകലാണ് പുതിയ താരം .  ഓരോ പാനലിന്റെയും പുറകില്‍ മുകളിലുള്ള ചിത്രത്തില്‍ കാണുന്ന തരം മൈക്രോ ഇന്‍വെര്‍ട്ടര്‍ ഫിറ്റ് ചെയ്തിരിക്കും .ഇത്തരം സോളാര്‍ പാനലുകള്‍ താമസിയാതെ തന്നെ വ്യാപകമായി തീരും എന്ന് പ്രതീക്ഷിക്കാം.ഇത്തരം ACസോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നതിലൂടെ ട്രാന്‍സ്മിഷന്‍ ലോസ് ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം .കൂടാതെ നമ്മുടെ ബഡ്ജറ്റിനനുസരണമായി പാനലുകള്‍ പിന്നീട് വാങ്ങിബാക്ക് അപ്പ്‌ സിസ്റ്റത്തിന്റെ  വാട്ടെജ് കൂട്ടാം .
                                         ഏതെന്കിലും ചില  പാനലുകളില്‍     പൊടിപടലങ്ങള്‍ അല്ലെങ്കില്‍ കരിയിലകള്‍  അടിയുന്നത് മൂലമോ,മരങ്ങള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിഴല്‍ വീഴുന്നത് കാരണമോ മുഴുവന്‍ പാനലുകളും ചേര്‍ന്ന്   ഉല്‍പ്പാദിപ്പിക്കുന്ന കരണ്ടില്‍ നല്ല കുറവ്‌ വരാറുണ്ട് .മൈക്രോ ഇന്‍വെര്‍ട്ടര്‍ ഫിറ്റ് ചെയ്ത പാനലുകലാണ് ഉപയോഗിക്കുന്നതെങ്കില്‍ ചില പാനലുകള്‍ക്ക് മാത്രം ഷെയ്ട് വന്നാലും കരണ്ടില്‍ കാര്യമായ കുറവ്‌ വരില്ല
What are AC solar panels? I always thought solar panels had to be DC, but now I’m hearing about new AC products. How well do these work? Are there any benefits to using them?
 
AC (alternating current) solar panels are a promising new idea on the photovoltaic (PV) market. The panels themselves still produce DC (direct current), but each panel would come with its own attached micro-inverter, which converts the DC to AC. The inverters also synchronize the output with the grid, allowing the modules to be grid-intertied. The micro-inverters replace the need for the single, centralized inverter currently used in solar-electric systems.
AC solar panels with integrated micro-inverters are under development by several companies, but are not yet in widespread use, so there’s no performance data from the field. Bob-O Schultze of Electron Connection, an installing dealer in northern California and southern Oregon says, “No one that I’m aware of is marketing AC panels at this time. What is available is something called an Enphase inverter. These are designed for use with individual 24-volt (nominal) PVs. You parallel as many inverters as you have PV modules.”
Solar modules with preassembled micro-inverters will be easy to install once they are available. The AC panels in production are touted as “plug-and-play” products, so installation costs should be considerably less. The installation process seems easy enough, but we are not aware of plans for making them available to Do ItYourselfers. The modules connect together to form an AC branch circuit, which is wired to a breaker in your house’s main panel. The micro-inverters eliminate the need to calculate inverter string sizing, but installers will need to stay within circuit breaker and service entrance limitations.
The advantages for having individual micro-inverters, whether integrated with the solar modules or not, are several.

  • Increased performance. Each individual micro-inverter performs Maximum Power Point Tracking (MPPT) to optimize its panel’s performance under conditions of varying sunlight and temperature. While centralized inverters also have MPPT capabilities, they average the performance of an entire “series string” of connected PV modules. This means that if one panel in the group is shaded, dirty or not working, it degrades the performance of the entire string. In conditions that are less than ideal, the micro-inverter may increase performance of the overall array.
  • Problems with solar module mismatches or differing orientations are eliminated. Because the micro-inverters optimize output independently, you can use mismatched panels of varying watts, ages or types. With a centralized inverter, using mismatched panels is not recommended because they limit the performance of the series string to the lowest common denominator — the smallest or lowest performing panel in the group. Likewise, placing modules in differing orientations, for example some panels facing south, and others facing southwest, will no longer be a system design issue.
  • Incremental system installation. Another great benefit to the end-user is that you can start with as many panels as you can easily afford, and add to the system over time. You won’t need to worry about finding matching panels later on or having to buy a larger centralized inverter as your system grows.
  • No single point of failure in the system. When a centralized inverter fails, your whole system shuts down. With the distributed nature of the micro-inverters, if one of them fails, the others continue to operate. The Enphase micro-inverter has a 15-year warranty, and an operating efficiency of 95.5 percent, both of which are comparable or better than traditional inverters on the market.
  • Safer to install. Having a series of micro-inverters with AC output eliminates the dangers of working with high DC voltages (up to 600 V) on the rooftop.
As with any technology, there are many potential downsides. Here are several questions to consider.

  • Do the gains outweigh the costs? The technology is too new to assess actual performance, so we don’t know if all that extra gear will be justified. You have additional costs for either a preinstalled micro-inverter or lots of extra costs to install multiple inverters instead of just one. For a well-sited system, it may not be cost effective.
  • Have you considered tare losses? All inverters have tare losses (energy consumed to operate the device itself), but now you have tare losses multiplied by the number of inverters. According to Schultze, “Inverters aren’t a free lunch. If they are powered by the grid rather than by the module, then it’s easier for the manufacturer to hide those losses but they are still there in the form of reduced net kilowatt hours produced.”
  • What happens with inverter failures? Adding another concern, Shultze says, “Looming even larger are potential (and probable) inverter failures. If a main inverter fails, that’s bad, but it’s easily accessible. Identifying a failed micro-inverter may be easy — or ridiculously hard — depending on how the manufacturer does it. Enphase assigns unique addresses to their machines so if the installer recorded the installation correctly, you can find it via the web interface.” However, getting to the failed inverter is a different matter. It requires uninstalling the array back to the point of failure, which would be costly for the customer, the contractor, or the manufacturer.
  • What do installers think of these? Most installers are cautious about embracing the technology because of the possibility for more than one inverter to go out on the same job, but at different times. Return calls are costly for contractors in terms of time and reputation, so the potential of multiple failures over time is ominous. A great many installers don’t want to advocate this technology until it has proven itself in the field as reliable and effective.
  • How much do the AC solar modules cost? The price of the panels with integrated micro-inverters will make or break the deal. It should be quite cost effective for a company to buy the micro-inverters in bulk and install them onto the solar panels in a production setting instead of on the roof. The current retail price of Enphase micro-inverters is approximately $200, so that will probably be close to the additional retail cost of solar panels with them preinstalled.
You will need to carefully weigh the potential gains versus pitfalls in the technology. Smaller or incrementally installed solar-electric systems may be cost-effective. Other situations, such as systems with some shading problems or multiple orientations of panels, may benefit. People who have perfect solar sites and who are installing larger systems will need to make a very careful analysis, comparing projected reduced labor costs versus the cost of the equipment to assess the best value, while still considering all of the risks.

Sunday, April 7, 2013

കടകള്‍ക്കായി ഒരു സോളാര്‍ ഫാന്‍

      കടകള്‍ക്കായി    ഒരു  സോളാര്‍ ഫാന്‍ 
ഷോപ്പുകളിലെ  വൈദ്യുതി നിരക്ക് വളരെ കൂടുതലാണല്ലോ ഒന്‍പതു മണിക്ക് കട തുറക്കുന്നത് മുതല്‍ രാത്രി പത്തിനു കട അടയ്ക്കുന്നത് വരെയുള്ള പതിമൂന്നു മണിക്കൂര്‍ ഒരു സീലിംഗ് ഫാന്‍ കറങ്ങിയാല്‍ ഏകദേശം ഒരു യൂനിറ്റ്‌ കരണ്ടാകും അതിനു പകരമായി ഇവിടെ കൊടുത്തിരിക്കുന്ന സോളാര്‍ ഫാന്‍ ഫിറ്റ് ചെയ്താല്‍ കരണ്ട് ചാര്‍ജും കുറയും പകല്‍ കരണ്ട് പോയാല്‍ വെന്ത് ഉരുകുകയുമില്ല.ഒരാള്‍ക്ക്‌ കാറ്റ്‌ കൊള്ളാന്‍ ഇത് ധാരാളം മതി .ചിലവ് കുറയ്ക്കാന്‍ രണ്ട്  4 AH 6 VOLT ബാറ്ററികള്‍ ഉപയോഗിക്കാം 
15 വാട്ട് സോളാര്‍  പാനല്‍ ,12 വോള്‍ട്ട് ഫാന്‍,ചാര്‍ജ്‌ കണ്ട്രോളര്‍,7AH 12 volt ബാറ്ററി ...
കാറില്‍ വയ്ക്കുന്ന തരം ഡിസി ഫാന്‍ ഓട്ടോമൊബൈല്‍ കടകളില്‍ ലഭിക്കും.സോളാര്‍ പാനലില്‍ നിന്നും ചാര്‍ജ്‌ കണ്ട്രോളറിലെക്കും,ബാറ്ററിയിലെക്കും ഹെവി ഡ്യൂട്ടി ഡിസി വയറുകള്‍ ഉപയോഗിക്കുക.ലോസ് ഒഴിവാക്കാനാണിത്‌.ഈ ഫാന്‍ 600 മില്ലി ആമ്പിയര്‍ കരണ്ട് എടുക്കും പകല്‍ സമയം സോളാര്‍ പാനലില്‍ നിന്നും ശേഷം കട അടയ്ക്കുന്നത് വരെ ബാറ്ററിയില്‍ നിന്നും ഫാന്‍ പ്രവര്‍ത്തിക്കും.ചാര്‍ജ്‌ കണ്ട്രോളര്‍ ഇല്ലെങ്കില്‍ ബാറ്ററിയും പാനലും അധികം ഈട് നില്‍ക്കില്ല .ബാറ്ററിയില്‍ നിന്നും റിട്ടേണ്‍ കറന്റ് കയറി പാനല്‍ ചീത്തയാകും,കൂടാതെ ഓവര്‍ ചാര്‍ജ്‌ കയറി ബാറ്ററി വേഗത്തില്‍ നശിച്ചുപോകും .ലളിതമായ ചാര്‍ജ്‌ കണ്ട്രോളര്‍ സര്‍ക്യൂട്ട് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്,


Friday, April 5, 2013

ഇനി കൊതുകിനേ പിടിക്കാം

                ഇനി കൊതുകിനേ പിടിക്കാം 
 ആവശ്യമുള്ള സാധനങ്ങള്‍ .രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്പതു ഗ്രാം പഞ്ചസാര,ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ്‌ വെള്ളം.ആദ്യമായി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില്‍ വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക, ശരിക്കും തണുത്തതിന് ശേഷം ഒരു സ്പൂണ്‍ യീസ്റ്റ് ലായനിയില്‍ ചേര്‍ക്കുക "ഇളക്കണ്ട" പഞ്ചസാര ലായനിയുമായി ക്രമേണ യീസ്റ്റ് പ്രവര്‍ത്തിച്ചു കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തുവരാന്‍ വേണ്ടിയാണ് ഇളക്കേണ്ട എന്ന് പറഞ്ഞത്.,ചിത്രത്തിലെ പോലെ കുപ്പി കട്ട് ചെയ്യുക,കട്ട് ചെയ്ത ഭാഗം തലകീഴായി കുപ്പിക്കുള്ളിലേക്ക് ടൈറ്റായി ഇറക്കുക.വശങ്ങള്‍ ലീക്ക് വരാത്ത വിധം സെല്ലോ ടേപ്പ്‌ ഒട്ടിക്കുക ,              (ചിത്രത്തില്‍ കറുത്തനിരത്തില്‍ കാണാം )ലായനി കുപ്പിയിലേക്ക് ഒഴിക്കുക .കുപ്പി കുട്ടികള്‍ കൈകാര്യം ചെയ്യാനാകാത്ത വിധത്തില്‍ വീടിന്റെ ഇരുണ്ട മൂലകളില്‍   വയ്ക്കുക,ഈ ലായനി മണിക്കൂറുകള്‍ക്കകം കാര്‍ബണ്‍ ഡയോക്സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള്‍ ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില്‍ പെട്ട് നശിക്കും,കഴിയുമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍  ഈ കുപ്പി വെയിലത്ത്‌ വച്ച് കാര്യക്ഷമത കൂട്ടാം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ലായനി മാറ്റുന്നത് ഫലപ്രദമെന്നു കാണുന്നു.ഇതുപോലുള്ള കുപ്പികള്‍ പലതുണ്ടാക്കി പരിസരങ്ങളില്‍ വയ്ക്കുക കൊതുകിനെ പാടേ തുരത്താം..ഈ ലായനിക്ക് പകരം ഒരു ദിവസം കാലില്‍ ഇട്ടു ഊരിയ സോക്സ് ഉപയോഗിച്ചും പരീക്ഷിക്കാം  അപ്പോള്‍ സോക്സ് ദിവസേന മാറ്റണം.കൊതുകിനെ കൊല്ലാന്‍  ട്രാപ് വെയിലത്ത് വയ്ക്കണം