ELECTRONICS KERALAM

Tuesday, January 1, 2013

വളരെ ചിലവ് കുറഞ്ഞ ബയോഗ്യാസ്‌ പ്ലാന്റ്


 ചിത്രം 1
 സിമ്പിള്‍ ബയോഗ്യാസ്‌ പ്ലാന്റ് നിര്‍മ്മാണം  .ചിത്രത്തില്‍ കാണുന്നത് പോലെ കണക്ഷന്‍ സെറ്റപ്പ് പൂര്‍ത്തിയാക്കുക.ഹോസുകള്‍ ഡ്രമ്മില്‍ നിന്നും ഉയര്‍ത്തി കെട്ടിവയ്ക്കണം.മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന നാലിഞ്ചു പൈപ്പ്‌ റെഡ്യൂസറില്‍ നിന്നും ഊരിയിട്ട് അതിലൂടെ വേണം മാലിന്യങ്ങള്‍ ഡ്രമ്മില്‍ ഇടാന്‍ .ശേഷം നാലിഞ്ചു പൈപ്പ്‌ യഥാസ്ഥാനത്ത്  തിരിച്ചു പിടിപ്പിക്കണം.ഒരു കമ്പി ഉപയോഗിച്ചു സാവധാനം മാലിന്യങ്ങള്‍ അകത്തേക്ക്‌ തള്ളിവിടുക.
ആദ്യമായി ഉപയോഗിക്കുമ്പോള്‍ ഒരുഡ്രമ്മില്‍ ഏഴു കുട്ട ചാണകം എങ്കിലും കലക്കി ഒഴിക്കണം.
ചാണകത്തിലെ കല്ലും ,കട്ടയും,കമ്പും മറ്റ് മാലിന്യങ്ങളും മാറ്റിയതിനു ശേഷം വേണം ഇങ്ങനെ ചെയ്യാന്‍.ഡ്രമ്മിന്റെ മുകള്‍ ഭാഗത്തുനിന്നും 40 സെന്റി മീറ്റര്‍ താഴ്ത്തി ഫിറ്റ് ചെയ്യുന്ന ബോള്‍ വാല്‍വ്‌ ആണ് ഈ ബയോഗ്യാസ്‌ പ്ലാന്റിന്റെ ഔട്ട്‌ ലെറ്റ്‌ .ഇത് തുറന്നു വച്ചുകൊണ്ട് വേണം ചാണകം കലക്കി ഒഴിക്കാന്‍ ,ഈ വാല്‍വിലൂടെ ചാണകം പുറത്തേക്ക് വരാന്‍ തുടങ്ങുമ്പോള്‍ വാല്‍വ്‌ അടച്ച് കുറച്ചു കൂടി ചാണകം കലക്കിയത് ഒഴിച്ച് നിറുത്തേണ്ടതാണ്.
ഇപ്പോള്‍ നമ്മള്‍ നിക്ഷേപിച്ച ചാണകത്തില്‍ നിന്നും ബയോ ഗ്യാസ്‌ ഉണ്ടായി അത് JCB യുടെ ട്യൂബില്‍ നിറയാന്‍ തുടങ്ങിയതിനു ശേഷം വേണം ഭക്ഷണാവശിഷ്ടങ്ങളും,പഴകിയ ചോറ്,കഞ്ഞി വെള്ളം ,വേവിച്ച മറ്റു ഭക്ഷണം,ചീത്തയായ ധാന്യപ്പൊടികള്‍,മല്‍സ്യം,മാംസം അവശിഷ്ടങ്ങള്‍ ,പച്ചക്കറി വേസ്റ്റ് , ചീഞ്ഞ പഴങ്ങള്‍........തുടങ്ങിയവ നിക്ഷേപിക്കാന്‍.
എല്ല്,മുട്ടത്തോട്,നാരങ്ങാ തൊലി,വിനാഗിരി,പത്രം കഴുകുന്ന സോപ്പ്,മണ്ണ്,പ്ലാസ്റ്റിക്‌,മറ്റ് കെമിക്കലുകള്‍ തുടങ്ങിയവ പ്ലാന്റില്‍ വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം .ഇവ വീണാല്‍ പ്ലാന്റ് തകരാറിലാകും.ഗ്യാസുല്‍പ്പാദനം നിലയ്ക്കും .
ഡ്രമ്മില്‍ സ്ലറിയുടെ നിരപ്പ് ഉയരുന്നതിനു അനുസരിച്ച് ഔട്ട്‌ ലെറ്റ്‌ വാല്‍വ്‌ തുറന്ന് സ്ലറി പുറത്തേക്ക് കളയാം .ഇത് ചെടികള്‍ക്കും,വിളകള്‍ക്കും നല്ല വളമാണ്.വെള്ളം ചേര്‍ത്തു ഒഴിക്കണം.
ബാരലില്‍ വേസ്റ്റ് ഇടുന്നത് JCB ട്യൂബിലെ ഗ്യാസ്‌ ഉപയോഗിച്ച് തീര്‍ന്നതിനു ശേഷം മാത്രം ആയിരിക്കണം.ട്യൂബില്‍ ഗ്യാസ്‌ കുറവാണെങ്കില്‍ അതിന്റെ മുകളില്‍ ഒരു പലക വച്ച് അതില്‍ വെയിറ്റ് കയറ്റി വച്ചാല്‍ സ്റ്റവ് നന്നായി കത്തും.
വേസ്റ്റ് കൂടുതല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ഡ്രമ്മുകള്‍ പാരലല്‍ ആയി കണക്റ്റ് ചെയ്യാം.
സ്റ്റവ് ഓണ്‍ ചെയ്ത്  അതില്‍ തീപ്പെട്ടിക്കൊള്ളി ഉരച്ചു കാണിച്ചാല്‍ മാത്രമേ കത്തുകയുള്ളൂ.LPG പോലെ അത്ര അപകട കാരിയല്ല ബയോഗ്യാസ്‌.
LPG സ്റ്റവ് അല്ല ബയോഗ്യാസില്‍ ഉപയോഗിക്കുന്നത്.ഇതിനായി പ്രത്യേകം ബയോഗ്യാസ്‌ സ്റ്റവ് വാങ്ങാന്‍ കിട്ടും.ഇതിന്റെ ബര്‍ണ്ണറിന്റെ ദ്വാരങ്ങള്‍ വലുതായിരിക്കും.
പ്ലാന്റ്‌ വെയിലത്ത് ഇരിക്കുന്നതില്‍ കുഴപ്പമില്ല.തണുപ്പ് കാലത്ത് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുന്നത് ഗ്യാസുല്‍പ്പാദനം കൂട്ടും.ബയോഗ്യാസ്‌ പ്ലാന്റില്‍ നിന്നും ഉണ്ടാകുന്നത് മീഥേന്‍ ഗ്യാസാണ്.
ഡ്രമ്മില്‍ പൈപ്പുകള്‍ ഫിറ്റ് ചെയ്തതിനു ശേഷം അല്‍പ്പം പോലും ലീക്കില്ലാതെ എം സീല്‍ ഉപയോഗിച്ചു എല്ലാ ജോയന്റുകളും സീല്‍ ചെയ്യണം.
നമ്മുടെ സിമ്പിള്‍ ബയോഗ്യാസ്‌ പ്ലാന്റിന്റെ നാലിഞ്ചു ഇന്‍ ലെറ്റ് പൈപ്പ്‌  ഡ്രമ്മിനുള്ളിലേക്ക് ചെല്ലുമ്പോള്‍ രണ്ടിഞ്ചിന്റെതായി മാറുന്നത് ശ്രദ്ധിച്ചല്ലോ,ഇതിന്റെ അടിഭാഗം ചരിച്ച് കണ്ടിക്കണം.ചിത്രം രണ്ട് നോക്കുക.ചിത്രം 2

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക. സംശയങ്ങള്‍ പരിഹരിക്കാന്‍ വിളിക്കുക 8089804349 

 പ്രയോജനപ്രദമായ മറ്റ് ചില ബയോഗ്യാസ്‌ വിവരങ്ങള്‍ 
 

മാലിന്യത്തില്‍ നിന്ന് പാചകവാതകം
പണം മുടക്കാതെ പാചക വാതകം വേണോ ..? വീട്ടിലൊരു ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചാല്‍ മതി. വീട്ടില്‍ മാലിന്യം കുമിഞ്ഞു കൂടുകയുമില്ല.അടുക്കളയില്‍ കുമിഞ്ഞു കൂടുന്ന മാലിന്യം അവിടെക്കൊണ്ടു പോയി കളയുമെന്ന വേവ ലാതിയിലാണോ നിങ്ങള്‍. ആഹാരാവശി ഷ്ടങ്ങള്‍, മീനും മാസംവും കഴുകുന്ന വെള്ളം, കഞ്ഞിവെള്ളം, പഴകിയ ആഹാരം, റബര്‍ ഷീറ്റടിക്കുമ്പോഴുണ്ടാകുന്ന വെള്ളം തുടങ്ങി പെട്ടെന്നഴു കുന്നവയില്‍ നിന്നെല്ലാം ബയോഗ്യാസ് അഥവാ പാചകവാതകം നിര്‍മിക്കാം.
പാചകവാതകം പെട്ടെന്നു തീര്‍ന്നു പോയെന്നു വേവലാതിപ്പെട്ട്, ഏജന്‍സിയില്‍ നിന്നു ഗ്യാസ്കുറ്റിയും വരുന്നതു കാത്തിരിക്കേണ്ട തില്ല. അത്യാവശ്യത്തിനു പാചകവാതകം അടുക്കളയില്‍ തന്നെ ഏപ്പോഴും ഉണ്ടെന്ന ധൈര്യം എന്താശ്വാസമാണ്. ബയോഗ്യാസ് പ്ളാന്റിനു ഒരു തവണ പണം മുടക്കിയാല്‍ നിങ്ങള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണെന്നു നോക്കൂ.
1. ശരാശരി നാല് അംഗങ്ങളുള്ള കുടുംബത്തിന് ഒരു ദിവസം അവരുപയോഗിക്കുന്ന 50 ശതമാനം പാചകവാതകം ലാഭിക്കാം.
2. നിങ്ങള്‍ക്കു ദിവസവും തലവേദനയാകുന്ന അവശിഷ്ടങ്ങള്‍ ഒഴിവായി കിട്ടുമ്പോള്‍ പരിസരം ശുചിയാകുന്നു. സ്വതവേ കീടങ്ങള്‍ കുറയുന്നു.
3. ഗ്യാസ് ഉല്‍പാദനത്തിനു ശേഷം പുറത്തേയ്ക്കു വരുന്ന കുഴമ്പു രൂപത്തിലുള്ള ദ്രാവകം (സ്ളറി) മേല്‍ത്തരം വളമായി ഉപയോഗിക്കാം.
ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കാന്‍
ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം മതി ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കാന്‍. ഫ്ളാറ്റുകളില്‍ എങ്ങനെ ഈ ഇത്തിരി സ്ഥലം കണ്ടെത്തുമെന്നു വിഷമിക്കേണ്ട. ഫ്ളാറ്റുകളില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ പോര്‍ട്ടബിള്‍ പ്ളാന്റ് വിപണിയില്‍ കിട്ടും. അടിക്കടി വീടു മാറേണ്ടി വരുന്നവര്‍ക്കും ഇതു വളരെ പ്രയോജനപ്രദമാണ്. ശരാശരി നാല് അംഗങ്ങളുള്ള കുടുംബത്തിനു ഒരു ക്യൂബിക് മീറ്റര്‍ ശേഷിയുള്ള പ്ളാന്റ് മതിയാകും.
ഇതില്‍ നിന്നു അരകിലോ എല്‍പിജി (ലിക്വിഡ് പെട്രോളിയം ഗ്യാസ്) ദിവസവും ഉല്‍പാദിപ്പിക്കാം. പരമാവധി പത്തു കിലോ വരെ മാലിന്യം ഇതില്‍ നിക്ഷേപിക്കാം. ഏറെ സ്ഥലം നഷ്ടപ്പെടുത്താത്ത ഫെറോ സിമന്റ് പോര്‍ട്ടബിള്‍ പ്ളാന്റുകളും ലഭിക്കും. ഇതു മണ്ണിനു മുകളില്‍ തന്നെ സ്ഥാപിക്കാം.ഏതു ജൈവവസ്തുവും അഴുകുമ്പോള്‍ വാതകങ്ങള്‍ ഉണ്ടാകുന്നു. വായുവിന്റെ സാന്നിധ്യത്തിലല്ലാതെ ജൈവ വസ്തുക്കള്‍ അഴുകാന്‍ അനുവദിക്കുമ്പോള്‍ ബയോഗ്യാസ് ഉണ്ടാകുന്നു എന്ന തത്വമാണ് ഇവിടെ പ്രയോഗിക്കുന്നത്.
ബയോഗ്യാസ് പ്ളാന്റുകള്‍ നിര്‍മിക്കുന്ന നിരവധി ഏജന്‍സികള്‍ സംസ്ഥാനത്തുണ്ട്. അവയില്‍ പലതും ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള സബ്സിഡിയും നല്‍കും. ഒരു ദിവസം കൊണ്ട് ഇവ നമ്മുടെ വീട്ടില്‍ സ്ഥാപിച്ചു തരും. ഉദാഹരണമായി ബയോടെക് നിര്‍മിച്ചു തരുന്ന ഏറ്റവും ചെറിയ ഗാര്‍ഹിക യൂണിറ്റിന് 9, 500 രൂപയാണ് ചെലവ്. അതില്‍ 1200 രൂപ പാരമ്പര്യ ഊര്‍ജ്ജ വകുപ്പിന്റെ സബ്സിഡി ഇപ്പോള്‍ കിട്ടും.
മാലിന്യം കൂടുതലുണ്ടെങ്കില്‍ കൂടുതല്‍ ശേഷിയുള്ള പ്ളാന്റ് സ്ഥാപിക്കാം. 18, 000 രൂപ വരെ വിലയുള്ള പ്ളാന്റുണ്ട്. ബയോഗ്യാസ് പോര്‍ട്ടബിള്‍ മോഡലിന് ശേഷിയനുസരിച്ച് 14, 000 – 25, 000 രൂപ വരെയാകും. വീടിനോടു ചേര്‍ന്ന് മാലിന്യപ്ളാന്റ് അല്‍പം ഭംഗിയോടെയും സ്ഥാപിക്കാം. ചെറിയ ഒരു പൂന്തോട്ടവുമായി ടൈല്‍സ് പാകി ഭംഗിയാക്കിയ ഡീലക്സ് മോഡലുകളും കിട്ടും. വില അല്‍പം കൂടുമെന്നു മാത്രം.
മണ്ണിനടിയില്‍ ഉറപ്പിക്കുന്ന ഉത്പാദനക്കിണര്‍ (ഫെറോസിമന്റ് റിങ്ങുകള്‍ ഉപയോഗിച്ചുള്ളത്), ഗ്യാസ് സംഭരണി, ഗ്യാസ് അടുക്കളയിലേക്കെത്തിക്കുന്ന പൈപ്പ്, അവശിഷ്ടങ്ങള്‍ കിണറിലേക്ക് ഒഴുക്കാനുള്ള കുഴല്‍, വളക്കൂറുള്ളമിശ്രിതം (സ്ളറി) പുറത്തേക്കൊഴുക്കാനുള്ള കുഴല്‍ തുടങ്ങിയവയാണു പ്രധാന ഭാഗങ്ങള്‍.നാല് അടി വ്യാസത്തില്‍ മൂന്നര അടി താഴ്ചയിലാണു കുഴിയെടുക്കേണ്ടത്. കുഴിയിലേക്കു ഫെറോ സിമന്റ് റിങ്ങുകള്‍ ഇറക്കും.
20 ബക്കറ്റ് ചാണകം തുല്യ അളവില്‍ വെള്ളവുമായി കലര്‍ത്തി കുഴി നിറയ്ക്കണം. തുടര്‍ന്നു ഗ്യാസ് ഉല്‍പാദനത്തിനുള്ള ബാക്ടീരിയ കൂടി നിക്ഷേപിക്കണം. കുഴിക്കു മുകളില്‍ ഗ്യാസ് സംഭരണി ഘടിപ്പിക്കുന്നു. തുടര്‍ന്നു ഗ്യാസ് സംഭരണിയിലുള്ള അന്തരീക്ഷ വായു നീക്കം ചെയ്യുന്നു.ബാക്ടീരിയ കള്‍ച്ചര്‍ ചെയ്യാന്‍ രണ്ടു ദിവസമെടുക്കും. തുടര്‍ന്നു ഗ്യാസ് ട്യൂബ് ഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ പ്രവര്‍ത്തനത്തിനു ശേഷം അടുക്കളയിലെ മാലിന്യങ്ങളും മലിനജലവും പ്ളാന്റിലേക്കു നിക്ഷേപിക്കാം.
ബയോഗ്യാസിനും നീലജ്വാല
ഗുണമേന്മയില്‍ എല്‍പിജിക്കു അടുത്തു നില്‍ക്കുന്ന പാചകവാതക മാണിത്. ബയോഗ്യാസിനും എല്‍പിജിയുടെ പോലെ നീല ജ്വാലയാ ണ്. എല്‍പിജിയുടെ അപകടമില്ല. ദുര്‍ഗന്ധവുമില്ല. ഗ്യാസ് സ്റ്റൌ കത്തി ക്കാന്‍ ലൈറ്റര്‍ പറ്റില്ലെന്നു മാത്രം. തീപ്പെട്ടി ഉപയോഗിച്ചാല്‍ മതി. ബയോഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിനു പ്രത്യേകതരം ഗ്യാസ് സ്റ്റൌ ആണ് ഉപയോഗിക്കുന്നത്. ഇതു പ്ളാന്റ് നിര്‍മിച്ചുതരുന്ന ഏജന്‍ സിയില്‍ നിന്നു തന്നെ കിട്ടും. തീനാളത്തിന് 650 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരിക്കും. ഒരു ഗാസ് കാപ്പിയോ ചായയോ ഉണ്ടാക്കാന്‍ എല്‍ പിജിയെക്കാള്‍ രണ്ടു മിനിറ്റ് സമയം കൂടുതലെടുക്കും. എല്‍പിജിയ് ക്കും ബയോഗ്യാസ് സ്റ്റൌവിനും പ്രത്യേക കണക്ഷനായതിനാല്‍ ഇവ ഒരേ സമയം ഉപയോഗിക്കാം.ഒരിക്കല്‍ സ്ഥാപിച്ച പ്ളാന്റ് 20 വര്‍ഷത്തേ യ്ക്കുപയോഗിക്കാം. അതിനു ശേഷം സര്‍വീസു ചെയ്തു വീണ്ടുമുപ യോഗിക്കാവുന്നതേയുളളു.
ബയോഗ്യാസ് ഉപയോഗിക്കുമ്പോള്‍
ബയോഗ്യാസ് പ്ളാന്റിന്റെ ശേഷിയില്‍ കൂടുതല്‍ മാലിന്യം ഇടരുത്.
നാല് അംഗങ്ങളുളള വീട്ടിലെ ആവശ്യത്തിനായി സ്ഥാപിക്കുന്ന പ്ളാന്റില്‍ കൂടുതല്‍ ഗ്യാസ് ലഭിക്കാനായി അയല്‍വീടുകളിലെ മാലിന്യമെല്ലാം നിക്ഷേപിക്കരുത്. ദുര്‍ഗന്ധമുണ്ടാകും. ഒരു ക്യുബിക് മീറ്റര്‍ ശേഷിയുളള പ്ളാന്റില്‍ ഒരു ദിവസം 10 കിലോ മാലിന്യം നിക്ഷേപിക്കാം.
മൂടിക്കു ചുറ്റും വെളളം ചെറുതായി കെട്ടി നിന്നാലും കൊതുകു വളരാം. അതിനു നിസാര മുന്‍കരുതല്‍ എടുത്താല്‍ മതി. വെളളം കെട്ടി നില്‍ക്കുന്നിടത്ത് ആഴ്ചയിലൊരിക്കല്‍ അല്‍പം മണ്ണെണ്ണ തളിക്കുക.
ഗ്യാസ് വെറുതെ തുറന്നു വിടരുത്. ഗ്യാസ് കത്തിച്ചു തന്നെ കളയണം.
ബയോഗ്യാസ് പ്ളാന്റ് അടുക്കളയ്ക്ക് അടുത്തായാല്‍ സ്റ്റൌവിലേക്കുള്ള സമ്മര്‍ദ്ദം കൂടി തീ നന്നായി കത്തും.
ടാങ്കിന്റെ മൂടി ഇടയ്ക്കിടെ കറക്കി വിട്ടാല്‍ മറ്റു മാലിന്യങ്ങള്‍ കെട്ടിക്കിടക്കില്ല.
പ്ളാസ്റ്റിക്, ലോഹങ്ങള്‍, പെട്ടെന്ന് അഴുകാത്ത നാരു കൂടുതലുള്ള വാഴയില, പച്ചിലച്ചവറുകള്‍ എന്നിവ പ്ളാന്റില്‍ നിക്ഷേപിക്കരുത്.
ബയോഗ്യാസ് നിര്‍മിച്ചു തരുന്ന ഏജന്‍സികള്‍
ബയോഗ്യാസ് നിര്‍മിച്ചു തരുന്ന മിക്ക ഏജന്‍സികളും മണ്ണിര കമ്പോസ് റ്റിനുള്ള സാങ്കേതിക സഹായവും നല്‍കും.
തിരുവനന്തപുരം : ബയോടെക് പി. ബി. നമ്പര്‍ 520, എം. പി. അപ്പന്‍ റോഡ്, വഴുതക്കാട്, തൈക്കാട് പി. ഒ., തിരുവന്തപുരം. – 695 014 , ഫോണ്‍ : 0471 – 2321909.
കേരളതത്ില്‍ എവിടെയും സേവനം ലഭിക്കുന്ന ഹെല്‍പ് ലൈന്‍ : 9495123689, 93499993953.
അനര്‍ട്ട്, കേശവദാസപുരം, തിരുവനന്തപുരം, ഫോണ്‍ : 0471 2440122.
ആലപ്പുഴ : സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍, കാട്ടൂര്‍, സര്‍വോദയപുരം,  ഫോണ്‍ : 0477 2259218 (മണ്ണിര കമ്പോസ്റ്റിന് ആവശ്യമായ സാങ്കേതിക സഹായം).
ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം, എസ്. എല്‍. പുരം, ആലപ്പുഴ, ഫോണ്‍ : 0478 2865493 (മണ്ണിര കമ്പോസ്റ്റ്).
എറണാകുളം : ബയോടെക്, കുണ്ടന്നൂര്‍ ചെലവന്നൂര്‍ റോഡ്, മരട് പി. ഒ, എറണാകുളം., ഫോണ്‍ : 0484 2707182.
രാജഗിരി കമ്യൂണിറ്റി ഡവലപ്മെന്റ് സര്‍വീസസ്, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കളമശേരി, കൊച്ചി. ഫോണ്‍ : 0484 2558895.
കോഴിക്കോട് : ബയോടെക് റീജണല്‍ ഓഫീസ്, മലാപറമ്പ് പി. ഒ, കോഴിക്കോട്. ഫോണ്‍ : 0495 2347590, 9846788752.
മലപ്പുറം : ദീപം ബയോഗ്യാസ് ഏജന്‍സി, അരുണ്‍ഭവന്‍ നീരില്ലാ പറപ്പൂര്, കാടാമ്പുഴ. ഫോണ്‍ : 0494 2618477.
കോട്ടയം : കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം, ഫോണ്‍ : 0481 2790947 (മണ്ണിര കമ്പോസ്റ്റ്).
ചാസ്, പി. ബി. നമ്പര്‍ 20, ചങ്ങനാശേരി. ഫോണ്‍ : 0481 2402345. (മണ്ണിര കമ്പോസ്റ്റ്).
കോഴിക്കോട് : ബയോടെക്, റീജണല്‍ ഓഫീസ്, പാറമേല്‍ റോഡ്, മലാപറമ്പ് പി. ഒ, കോഴിക്കോട്. ഫോണ്‍ : 0495 2347590, 9846788752.

7 comments:

 1. വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .....

  ReplyDelete
 2. എന്‍റെ വീട്ടില്‍ ബയോഗ്യാസ് പ്ലാന്‍റ് ഉണ്ട് ചാണകം ആണ് ഉപയോഗിക്കുന്നത് ഇടക്ക് രണ്ടു മാസം ഉപയോഗിക്കാതെ നിന്നിരുന്നു ഇപ്പോള്‍ ഗ്യാസ് കുറവായിട്ടാണ് അനുഭവപ്പെടുന്നത് എന്ത് ചെയ്യണം

  ReplyDelete
 3. വളരെ ഉപകാര പ്രദമായ ലേഖനം

  ReplyDelete
 4. ഇത് ഒരു ഡ്രം മാത്രം ഉപയോഗിച്ചും ചെയ്യാമോ...?

  ReplyDelete