വാക്ക് മാനിൻ്റെ കഥ
ജപ്പാനിലെ
സോണി കമ്പനിയുടെ സഹസ്ഥാപകനായ മസാറു ഇബുക്ക വലിയ സംഗീതപ്രേമിയായിരുന്നു.
തൻ്റെ ബിസിനസ് ആവശ്യാർത്ഥമുള്ള നീണ്ട വിമാനയാത്രകളിൽ അദ്ദേഹം സംഗീതം
ആസ്വദിക്കാനായി സ്ഥിരമായി ഒപ്പം കൊണ്ട് നടന്നിരുന്നത് സോണിയുടെ അന്നത്തെ
ഏറ്റവും ചെറിയ സ്റ്റീരിയോ പ്ലയറായ TC- D5 എന്ന മോഡലാണ്.
ഇതിന് ബാറ്ററിയടക്കം രണ്ടരക്കിലോ വെയിറ്റ് വരുമായിരുന്നു.
1979
ലെ ഒരു ഗ്രീഷ്മ കാലത്ത് അമേരിക്കയിലേക്കുള്ള പതിവ് വിമാനയാത്രയ്ക്കിടെ
അദ്ദേഹം തൻ്റെ സഹയാത്രികനും കമ്പനിയുടെ ഡപ്യൂട്ടി പ്രസിഡണ്ടുമായ നോറിയോ
ഒഹാഗയോട് ചോദിച്ചു.
ഈ
TC- D5 എന്ന മോഡൽ ശബ്ദ ശുദ്ധിയിൽ അടിപൊളിയാണ് പക്ഷേ ഇതിൻ്റെ ഒടുക്കത്തെ
കനം കാരണം കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണല്ലോടോ പ്രസിഡണ്ടേ!
പോരാത്തതിന്
ഒരു ബൈബിളിൻ്റെ വലിപ്പവും, ബാറ്ററി ഇടുന്നതും തീരുന്നതും ഒപ്പമാണല്ലോടോ…
ഒരു കാസറ്റ് കേട്ടു കഴിഞ്ഞാൽ ബാറ്ററിയുടെ പണി ക്കുറ്റം തീരും!
.തൻ്റെ
എഞ്ചിനീയർമാർക്ക് അവിടെ എന്താ പണി? തീരെ വലിപ്പം കുറഞ്ഞതും,ഇതേ ശബ്ദ
ഗുണമുള്ളതും, എന്നാൽ ബാറ്ററി ഇട്ടാൽ അഞ്ചാറ് കാസറ്റുകൾ പാടിക്കാവുന്നതുമായ
ഒരു സെറ്റ് ഡിസൈൻ ചെയ്തു കൂടെ ?.
കമ്പനി
ഡപ്യൂട്ടി പ്രസിഡണ്ട് നോറിയ ഒഹാഗ വിമാനം അമേരിക്കയിൽ നിലം തൊട്ട ഉടനേ
അടുത്തുകണ്ട പബ്ലിക് ടെലിഫോൺ ബൂത്തിലേക്കോടി… ജപ്പാനിലെ കമ്പനിയിലേക്ക്
വിളിച്ച് ഡിസൈൻ ഹെഡിനോട് വിവരം പറഞ്ഞു.
ഞങ്ങൾ
ഒരാഴ്ചക്കുള്ളിൽ തിരികെ ജപ്പാനിലെത്തും അപ്പോഴേക്ക് ഏറ്റവും ചെറിയ
വലിപ്പത്തിലുള്ളതും, കയ്യിലൊതുങ്ങുന്നതും, ബാറ്ററി കുറച്ച് മതിയാകുന്നതുമായ
ഒരു സെറ്റിൻ്റെ പ്രോട്ടോ ടൈപ്പ് റഡിയായിരിക്കണം. ഇല്ലെങ്കിൽ എല്ലാത്തിനേം
ഞാൻ ഉഗാണ്ടയിലേക്ക് കയറ്റി വിടും!
ജപ്പാനിലെ
സോണി എഞ്ചിനീയർമാർക്ക് പിന്നീടുള്ള ഒരാഴ്ച ഉറക്കമില്ലാത്ത
രാവുകളായിരുന്നു.അറുപതോളം വരുന്ന എഞ്ചിനീയർമാർ അക്ഷീണം പ്രവർത്തിച്ച്
ഒരാഴ്ചക്കുള്ളിൽ സോണിയുടെ ഏറ്റവും ചെറിയ സ്റ്റീരിയോ കാസറ്റ് പ്ലയർ
തയ്യാറാക്കി.
അമേരിക്കൻ
യാത്ര കഴിഞ്ഞ് മസാരു ഇബൂക്കയും, നോറിയോ ഒഹാഗയും ജപ്പാനിൽ തിരികെയെത്തി.
എഞ്ചിനീയർമാർ തങ്ങളുണ്ടാക്കിയ പ്രോട്ടോ ടൈപ്പ് അതിന് നിർദ്ദേശം നൽകിയ
കമ്പനി പ്രസിഡണ്ട് ഒഹാഗയുടെ മുന്നിൽ സമർപ്പിച്ചു. 88 mm X 133 mm X 29 mm
വലിപ്പത്തിൽ ബാറ്ററിയും, ഹെഡ് ഫോണും ഉൾപ്പടെ 390 ഗ്രാം തൂക്കത്തിൽ ഒരു
ഇത്തിരി കുഞ്ഞൻ!
FM
റേഡിയോ, സൗണ്ട് റിക്കോഡിങ്ങ്, ഇൻബിൽറ്റ് സ്പീക്കർ എന്നീ
ആഡംബരങ്ങളൊന്നുമില്ല. ഹെഡ് ഫോൺ ചെവിയിൽ വച്ച ഒഹാഗ.. അന്നത്തെ പോപ്പുലർ
റോക്ക് ബാൻഡായ ഓസീബിസയുടെ.ഓ ജായേ ഓജാ എന്ന പാട്ട് കേട്ട് സീറ്റിൽ നിന്ന്
ഒരടി പൊങ്ങിച്ചാടിപ്പോയി.
അപ്പോൾ
തന്നെ ഓരോ സർട്ടിഫിക്കറ്റ് കൊടുത്ത് എല്ലാവരെയും ഗോറ്റു യുവർ ക്ലാസസ്
എന്ന് പറഞ്ഞ് വർക്ക്ഷോപ്പിലേക്ക് ഓടിച്ച ശേഷം ,താൻ തന്നെ പിള്ളാര് പണിത്
കൊണ്ടുവന്ന പ്രോട്ടോ ടൈപ്പുമായി മുതലാളിയായ മസാരു ഇബൂക്കയുടെ
ക്യാബിനിലേക്കോടി.
ഒഹാഗയുടെ
കയ്യിലിരിക്കുന്ന സോപ്പ് പെട്ടി കണ്ട് കണ്ണ് മിഴിച്ച ഇബൂക്കയുടെ
ചെവിയിലേക്ക് ഹെഡ് ഫോൺ സ്ഥാപിച്ചു കൊടുത്തു കമ്പനി പ്രസിഡണ്ട്..
പാട്ട്
കേട്ട ഒഹാഗ സംതൃപ്തനായി! നീ തങ്കപ്പനല്ലെടാ ….പൊന്നപ്പൻ… എന്ന് നോറിയോ
ഒഹാഗയോട് പറഞ്ഞു. പിറ്റേ ദിവസം കമ്പനി മാർക്കറ്റിങ്ങ് വിഭാഗം ഈ പുതിയ
ഇനത്തിൽപ്പെട്ട സാധനത്തിന് ഒരു പേരിടാനുള്ള ശ്രമമായി.
കൂലംകുഷമായ
ചർച്ചകൾക്ക് ശേഷം sound about, Stowaway, free style എന്നീ മൂന്ന് പേരുകൾ
അവർ കണ്ടെത്തി. കുറച്ച് മാസത്തെ ട്രയൽ റണ്ണുകൾക്ക് ശേഷം 1979 ജൂലൈ ഒന്നിന്
TPS - L2 എന്ന മോഡൽ നമ്പരിൽ ലോകത്തിലെ ആദ്യത്തെ ഏറ്റവും ചെറിയ സ്റ്റീരിയോ
പോർട്ടബിൾ കാസറ്റ് പ്ലയർ സോണി ജപ്പാൻ വിപണിയിലിറക്കി. 150 ഡോളറായിരുന്നു
വില നിശ്ചയിച്ചത്.
പ്രതിമാസം
5000 എണ്ണം വിറ്റുപോകും എന്ന കണക്ക് കൂട്ടലാണ് മാർക്കറ്റിങ്ങ്
വിഭാഗത്തിനുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി ഓർഡറുകൾ
കുമിഞ്ഞ് കൂടി.ഇറക്കിയ ആദ്യമാസത്തിൽ തന്നെ മുപ്പതിനായിരം എണ്ണത്തിന് ഓർഡർ
ലഭിച്ചു.
തുടർന്ന്
അമേരിക്കൻ വിപണിയിലേക്ക് STOWAWAY എന്ന പേരിൽ പതിനായിരത്തോളം 'TPS - L2
മോഡലുകൾ കയറ്റുമതി ചെയ്തു. (ചിത്രം നോക്കുക) അമേരിക്കയിലെ സോണി ഡീലർമാർക്ക്
STOWAWAY എന്ന പേര് അത്രയ്ക്ക് അങ്ങട് ഇഷ്ടപ്പെട്ടില്ല.അവർ STOWAWAY എന്ന
പേരിന് മുകളിൽ വാക്ക് മാൻ എന്ന പേരൊട്ടിച്ച് വിപണനം തുടങ്ങി.ചൂടപ്പം പോലെ
ആദ്യ ബാച്ച് വാക്ക് മാനുകൾ വിറ്റഴിഞ്ഞു.
ഇക്കാര്യം
ജപ്പാനിലെ സോണി കമ്പനിയിലറിഞ്ഞു.. എന്താടാ ദാസാ നമുക്കീ ബുദ്ധി നേരത്തേ
തോന്നാതിരുന്നത്? മസാരു ഇബൂക്ക, നോറിയോ ഒഹാഗയോട് ചോദിച്ചു.! നമുക്ക് ഇനി
വാക്ക്മാൻ എന്ന പേര് മതി. അതോടെ സോണി STOWAWAYഎന്നതുൾപ്പടെയുള്ള മറ്റ്
പേരുകൾ ഉപേക്ഷിച്ചു.
1979
ജൂലൈ 1 മുതൽ 2010 ഫെബ്രുവരിയിൽ നിർമ്മാണം അവസാനിപ്പിക്കുന്നത് വരെ 650 ൽ
പരം മോഡലുകളിലായി ഇരുപത് കോടി ഇരുപത് ലക്ഷം സോണി വാക്ക് മാൻ കാസറ്റ്
പ്ലയറുകൾ ലോക വ്യാപകമായി വിറ്റഴിഞ്ഞിരുന്നു.
മറ്റ്
നൂറോളം കമ്പനികൾ ലോകവ്യാപകമായി പോർട്ടബിൾ കാസറ്റ് പ്ലയറുകൾ വിവിധ പേരുകളിൽ
പുറത്തിറക്കിയെങ്കിലും വാക്ക്മാൻ എന്ന ഒറ്റ പേരിലേ അവയെല്ലാം
അറിയപ്പെട്ടിരുന്നുള്ളൂ.
ഇപ്പോൾ
40 കളുടെയും 50 കളുടെയും വസന്തങ്ങളായ അന്നത്തെ ടീനേജർമാർക്ക് സുഖകരമായ
ഒരു നൊസ്റ്റാൾജിയയായി വാക്ക് മാനുകൾ ഇന്നും പരിലസിക്കുന്നു. എഴുതിയത് അജിത്
കളമശേരി .30.07.2022,#Ajith_kalamassery, #Sony_walkman, #vintage.
No comments:
Post a Comment