CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."
Showing posts with label ബാറ്ററികളുടെ പകരക്കാർ. Show all posts
Showing posts with label ബാറ്ററികളുടെ പകരക്കാർ. Show all posts

Sunday, April 14, 2024

ഗ്രാവിറ്റി ബാറ്ററി അഥവാ കോൺക്രീറ്റ് ബാറ്ററി.

 

1.ഗ്രാവിറ്റി ബാറ്ററി അഥവാ കോൺക്രീറ്റ് ബാറ്ററി.
 
 ബാറ്ററികളുടെ പകരക്കാർ

 
 
ടൺ കണക്കിന് ഭാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ പകൽ സുലഭമായി ലഭിക്കുന്ന സോളാർ എനർജി ഉപയോഗിച്ച് വലിയ മോട്ടോറുകളുടെ സഹായത്തോടെ ഉയരങ്ങളിലേക്ക് ഉയർത്തി അടുക്കി സൂക്ഷിക്കുന്നു.. വൈദുതി കൂടുതൽ ആവശ്യമായ രാത്രി സമയത്ത് ഈ ഉയർത്തി സൂക്ഷിച്ചിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ തിരികെ താഴേക്ക് കയറ്റാൻ സഹായിച്ച അതേ മോട്ടോറിൻ്റെ സഹായത്താൽ തിരികെ ഇറക്കുന്നു. ഈ സമയത്ത് കോൺക്രീറ്റ് ബ്ലോക്കുകളിൽ ലഭ്യമായ കൈനറ്റിക് എനർജിയുടെ സഹായത്താൽ തിരിഞ്ഞ് കറങ്ങുന്ന മോട്ടോർ ഒരു ഡൈനാമോ പോലെ പ്രവർത്തിച്ച് വൻതോതിൽ വൈദ്യുതി പുറത്തേക്ക് നൽകുന്നു.ഈ വൈദ്യുതി ഗ്രിഡിലേക്ക് നൽകി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. ഗ്രാവിറ്റിസിറ്റി, എനർജി വോൾട്ട് എന്നീ രണ്ട് സ്റ്റാർട്ടപ്പ് കമ്പനികളാണ് ഈ സാങ്കേതിക വിദ്യകളിലെ പ്രമുഖർ.ഇതിൽ ഗ്രാവിറ്റി സിറ്റി ഉപേക്ഷിക്കപ്പെട്ട വലിയ ഖനികളുടെ ആഴങ്ങളിൽ നിന്ന് വലിയ കോൺക്രീറ്റ് ഭാരങ്ങൾ പകൽ സമയം മുകളിലേക്ക് ഉയർത്തുന്ന അണ്ടർ ഗ്രൗണ്ട് ടെക്നോളജിയും, എനർജി വോൾട്ട് ഭുമിയിൽ സ്ഥാപിച്ച വലിയ ടവറുകളുടെ മുകളിലേക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ ഉയർത്തുന്ന ടെക്നോളജിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഏതാണ്ട് 50 വർഷമാണ് ഈ ബാറ്ററിയുടെ ആയുസ് കണക്കാക്കുന്നത്. സാങ്കേതിക വിദ്യ വളരുമ്പോൾ വൈദ്യുതി നിർമ്മിക്കുന്ന ടർബൈനുകളുടെ സാങ്കേതിക വിദ്യ പുതുക്കി വൈദ്യുതി ഉൽപ്പാദനം ഇരട്ടിയോ അതിലധികമോ ആയി വർദ്ധിപ്പിക്കാൻ അധികച്ചലവ് തുഛം എന്ന മേന്മയുമുണ്ട്. എഴുതിയത്.
ഗ്രാവിറ്റി ബാറ്ററിയെക്കുറിച്ചെഴുതിയ വിശദമായ ലേഖനം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം.

ബാറ്ററികളുടെ പകരക്കാർ

 ബാറ്ററികളുടെ പകരക്കാർ


 

സോളാർ പാടങ്ങൾ ഉപയോഗിച്ച് വൻ തോതിൽ താരതമ്യേന കുറഞ്ഞ ചിലവിൽ നമുക്ക് വൈദ്യുതി നിർമ്മിക്കാം. പക്ഷേ ഈ വൈദ്യുതി ഉയർന്ന ഉപഭോഗം നടക്കുന്ന രാത്രികാലങ്ങളിലേക്ക് ബാറ്ററികളിൽ സംഭരിക്കണമെങ്കിൽ സോളാർ പ്ലാൻ്റിൻ്റെ നിർമ്മാണ ചിലവ് അതി ഭീമമായി വർദ്ധിക്കും. കൂടാതെ ഈ ബാറ്ററികളുടെ വൈദ്യുത സംഭരണ ശേഷി പ്രതിവർഷം 10 ശതമാനം വരെ കുറഞ്ഞു കൊണ്ടിരിക്കും. തൻമൂലം ഏതാണ്ട് 5 മുതൽ 10 വർഷങ്ങൾക്കുള്ളിൽ ഈ ബാറ്ററി സംവിധാനം പൂർണ്ണമായി മാറ്റി വയ്ക്കേണ്ടി വരുന്നു.
തൻമൂലം വൻ ബാദ്ധ്യത സോളാർ പ്ലാൻ്റ് സ്ഥാപിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഉണ്ടാകുന്നു.
പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതോർജ്ജത്തെ ബാറ്ററികൾ ഒഴിവാക്കി വേറേ ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ സംഭരിക്കാനാവുമോ എന്ന തലതിരിഞ്ഞ ആശയം സോളാർ പാനലുകൾ കണ്ടു പിടിച്ച നാളു മുതൽ പലരുടെയും തല പുകച്ചിരുന്ന വിഷയമായിരുന്നു.
ധാരാളം സാങ്കേതിക വിദ്യകൾ ഈ പുകഞ്ഞ തലകളിൽ നിന്ന് ബഹിർഗമിച്ചു.നവീന വൈദ്യുതി സംഭരണ ടെക്നോളജികൾ പൊതുജനങ്ങൾ വ്യാപകമായി ഉപയോഗിച്ചാൽ തങ്ങളുടെ കച്ചവടം പൂട്ടിപ്പോയാലോ എന്ന് കരുതിയാകണം ബാറ്ററി നിർമ്മാണ കമ്പനികളൊന്നും ഈ സാങ്കേതിക വിദ്യകളുടെ വളർച്ചക്ക് സാമ്പത്തികമായോ, സാങ്കേതികമായോ സഹായങ്ങളൊന്നും നൽകിയില്ല.
ഇപ്പോൾ ലോകമെങ്ങും കൂണുകൾ പോലെ മുളച്ചു വരുന്ന തലയിൽ ആശയമുള്ള പിള്ളാരുടെ സ്റ്റാർട്ടപ്പ് കമ്പനികൾ ഈ ആശയങ്ങളിൽ പലതും പ്രാവർത്തികമാക്കി തുടങ്ങിയിട്ടുണ്ട്. അനദിവിദൂര ഭാവിയിൽ ഇവ നമ്മുടെ നാടു മുഴുവൻ നിറഞ്ഞ് നമ്മുടെ വൈദ്യുതി പ്രതിസന്ധിക്ക് നല്ല അളവിൽ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം..
ഈ ലേഖനം വായിക്കുന്ന ഈ വിഷയങ്ങളിൽ താൽപ്പര്യമുള്ള നിങ്ങളിൽ ചിലർ, ചെറിയ തോതിലെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം വൈദ്യുത സംഭരണ ടെക്നോളജികളിൽ പരീക്ഷണങ്ങളോ മുതൽ മുടക്കോ നടത്തി നോക്കാവുന്നതാണ്.
ഒരു കാരണവശാലും നഷ്ടസാദ്ധ്യതകളൊന്നുമുണ്ടാകില്ല. വിജയിച്ചാൽ വൻ ബിസിനസ് അവസരങ്ങൾ ഉണ്ടുതാനും.
ഗ്രാവിറ്റി ബാറ്ററിയെക്കുറിച്ചെഴുതിയ ലേഖനം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം.
കെമിക്കൽ ബാറ്ററികൾ ഒഴിവാക്കിയുള്ള പ്രകൃതി സൗഹാർദ്ധപരമായ പ്രധാനപ്പെട്ട വൈദ്യുതി സംഭരണ ടെക്നോളജികൾ.
1.ഗ്രാവിറ്റി ബാറ്ററി
2.പമ്പ്ഡ് സ്റ്റോറേജ്.
3, ഫ്ലൈ വീൽ ബാറ്ററി.
4, സാൻഡ് ബാറ്ററി.
5,വാട്ടർ ബാറ്ററി.
6, സ്പ്രിങ്ങ് ബാറ്ററി.
7, കമ്പ്രസ്ഡ് എയർ ബാറ്ററി.
8, ലിക്വിഡ് എയർ ബാറ്ററി.
9, ഐസ് ബാറ്ററി
10, മോൾട്ടൺ സാൾട്ട് ബാറ്ററി.
11. ഹൈഡ്രജൻ ബാറ്ററി,
12. നോ വാട്ടർ പമ്പ്ഡ് സ്റ്റോറേജ്.
13, പമ്പ്ഡ് എയർ വാട്ടർ ബാറ്ററി,
14, ഹീറ്റ് ബ്രിക് ബാറ്ററി.
പകൽ നേരം ഉൽപ്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി വിലയേറിയ ബാറ്ററി ബാങ്കുകൾ ഉപയോഗിക്കാതെ പ്രകൃതി സൗഹാർദ്ദപരമായ ടെക്നോളജികളുടെ സംഭരിക്കാനുള്ള മാർഗ്ഗങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രലോകം തിരഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ .
.നിലവിൽ കണ്ടെത്തിയതും, പരീക്ഷണ ഘട്ടത്തിലുള്ളതുമായ ചില റിന്യൂവബിൾ എനർജി സ്റ്റോറേജ് ടെക്നോളജികൾ പരിചയപ്പെടുത്തുന്നു.
വലിയ ലേഖനങ്ങൾ വായന ദുഷ്കരമാക്കുന്നു എന്ന് യുവജനങ്ങൾ പരാതിപ്പെടുന്നു എന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാൽ എല്ലാം ക്യാപ് സൂൾ രൂപത്തിൽ വെട്ടിമുറിച്ച് എഴുതി ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ്.
എഴുതിയത് അജിത് കളമശേരി.14.04.2024 എല്ലാവർക്കും വിഷു ആശംസകൾ എഴുതിയത് അജിത് കളമശേരി.14. 04.2024