വാര്യർ സാറിൻ്റെ ബഫർ ആമ്പ്
ഈ ബഫർ സർക്യൂട്ട് അഹൂജ കമ്പനിയുടെ 40 വർഷം മുൻപിറങ്ങിയ ചില സർക്യൂട്ടുകളിൽ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകാം.അത് ഇന്നത്തെക്കാലത്തെ ബ്ലൂടൂത്ത് ,ഡിജിറ്റൽ ആമ്പുകൾക്ക് വേണ്ടി ആവശ്യമായ മാറ്റങ്ങൾ വരുത്തിയത് ശ്രീ അച്ചുതവാര്യർ കാളികാവ് ആണ്.അദ്ദേഹത്തിൻ്റെ പേരിൽ ഈ ബഫർ ആമ്പ് അറിയപ്പെടുന്നതിനെ വാര്യർ സർ എതിർത്തിരുന്നു. എങ്കിലും വാര്യർ സർ വരുത്തിയ മാറ്റങ്ങൾ ആയിരക്കണക്കിന് പേർക്ക് ഗുണപ്രദമായതിനാൽ അദ്ദേഹത്തിൻ്റെ പേരു ചേർത്തു എന്ന് മാത്രം.
നമ്മുടെ
ഗ്രൂപ്പിലെ ബഹുമാന്യ സീനിയർ അംഗമായ ശീ അച്ചുതവാര്യർ സർ കാളികാവ്.. ഡിസൈൻ
ചെയ്ത ഈ ബഫർ ആംപ്ലിഫയർ സർക്യൂട്ട് അതിൻ്റെ ഗുണമേൻമ കൊണ്ട്
ടെക്നീഷ്യൻമാർക്കിടയിൽ വളരെ ജനപ്രീതി നേടുകയുണ്ടായി.
പല യൂട്യൂബർമാരും ,മറ്റ് ടെക്നീഷ്യൻമാരും വാര്യർ സാറിൻ്റെ പേര് പരാമർശിക്കാതെ ഈ സർക്യൂട്ട് ഷെയർ ചെയ്യുന്നതായി കാണുന്നുണ്ട്.
പണം ഒന്നും ആഗ്രഹിച്ചല്ല വാര്യർ സർ ഈ വയസാംകാലത്ത് കുത്തിയിരുന്ന് തൻ്റെ വിലയേറിയ സമയവും, ധനവും, ആരോഗ്യവും ചിലവഴിച്ച് ഇത്തരം കുണ്ടാമണ്ടികൾ ഡിസൈൻ ചെയ്യുന്നത്. അത് അദ്ദേഹത്തിൻ്റെ ഒരു പാഷനാണ്.
ഈ എഴുപതാം വയസിലും ദിവസവും ഒരുനേരമെങ്കിലും സോൾഡറിങ്ങ് അയേൺ എടുത്ത് ഒന്ന് പെരുമാറുകയും, സോൾഡറിൻ്റെ പുക മണം ശ്വസിക്കുകയും ചെയ്തില്ലെങ്കിൽ എന്തോ നഷ്ടബോധം തോന്നുമെന്ന് അദ്ദേഹം പറയാറുണ്ട്.
ആയതിനാൽ പ്രീയ സുഹൃത്തുക്കളേ ഈ സർക്യൂട്ട് നിങ്ങൾ ഷെയർ ചെയ്യുകയോ, നിർമ്മിക്കുകയോ ,വിൽക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ...അപ്പോൾ ഇത് നമ്മൾക്കായി ഡിസൈൻ ചെയ്യാൻ സമയം ചിലവഴിച്ച വാര്യർ സാറിനെ ഒന്നോർക്കുക.
ഇനി സർക്യൂട്ടിലേക്ക്. മൈക്രോഫോൺ പ്രീ ആംപ്ലിഫയർ ,ബ്ലൂടൂത്ത് പ്ലയർ പോലുള്ള ഒരു ലോ ഇമ്പീയഡിൻസ് സോഴ്സിനെ
പവർ ആംപ്ലിഫയർ, അല്ലെങ്കിൽ ടോൺ കൺട്രോൾ പോലുള്ള മറ്റൊരു ലോ ഇംപീഡിയൻസ് ഇൻപുട്ടിലേക്ക് കണക്റ്റ് ചെയ്യേണ്ട സാഹചര്യം നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്.
ഇങ്ങനെ നേരിട്ട് കണക്റ്റ് ചെയ്യുമ്പോൾ പല വിധ അപശബ്ദങ്ങളും, ചതഞ്ഞ പോലുള്ള ഒട്ടും യാഥാർത്ഥ്യബോധം തോന്നാത്ത ശബ്ദവും ഔട്ട്പുട്ടിൽ വരും.
സംഗീതബോധമുള്ള ഒരാൾക്ക് ഇത് വളരെ വേഗം പിടി കിട്ടും.
ഇങ്ങനെ നേരിട്ട് കപ്പിൾ ചെയ്യാതെ അവയ്ക്കിടയിൽ ഒരു ബഫർ സർക്യൂട്ട് കണക്റ്റ് ചെയ്താൽ നല്ല രീതിയിൽ ലോസ് ലസ്സ് സിഗ്നൽ ട്രാൻസ്ഫറും ,ലൈൻ മാച്ചിങ്ങും സാദ്ധ്യമാകും.

ഇതിന് വളരെ ഉപകരിക്കുന്ന ഒരു സർക്യൂട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ഇത് ഹൈ ഇൻപുട്ട് ഇംപീഡിയൻസും, ലോ ഔട്ട്പുട്ട് ഇംപീഡിയൻസും പ്രയോഗത്തിൽ വരുന്ന വിധത്തിൽ ഡിസൈൻ ചെയ്ത സ്കീമാറ്റിക് സ്കീമാണ്.
ഈ സർക്യൂട്ടിൽ ഏതെങ്കിലും ജനറൽ പർപ്പസ് ലോ നോയ്സ് NPN ട്രാൻസിസ്റ്റർ മതിയാകും ഉദാഹരണം BC 549 B, അല്ലെങ്കിൽ C 1815.
എത്ര വോൾട്ടിൻ്റെ പവർസപ്ലേ വേണമെങ്കിലും ഈ സർക്യൂട്ടിൽ കണക്റ്റ് ചെയ്യാം. അതിന് അനുയോജ്യമായ വിധത്തിൽ R 1 റസിസ്റ്ററിൻ്റെ വാല്യൂ കൂട്ടിക്കൊടുത്താൽ മതിയാകും.
ട്രാൻസിസ്റ്ററിൻ്റെ എമിറ്ററിൽ 4 വോൾട്ട് കിട്ടുന്നതാണ് ശരിയായ ബയാസിങ്ങ് വോൾട്ടേജ്. ഇത് കിട്ടത്തക്ക വിധം R 1 ൻ്റെ വാല്യൂ ഉയർത്തുക.
C 1 കപ്പാസിറ്ററിൻ്റെ വർക്കിങ്ങ് വോൾട്ടേജ് സപ്ലേ വോൾട്ടേജിലും ഉയർന്നതായിരിക്കാൻ ശ്രദ്ധിക്കണം. C2, C 3 എന്നിവ 4.7uf 63 വോൾട്ട് ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളാണ്.
സർക്യൂട്ട് ഡിസൈൻ അച്ചുതവാര്യർ: വരയും എഴുത്തും അജിത് കളമശേരി. #Ajith_kalamassery, #Achutha_variyar, #Simple_buffer_ampifier

No comments:
Post a Comment