PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, May 1, 2014

BOSE ടൈപ് ബൂം ബോക്സ്‌ നിര്‍മ്മിക്കാം

      BOSE ടൈപ് ബൂം ബോക്സ്‌ നിര്‍മ്മിക്കാം

 
 ഇന്നത്തെ മേയ് ദിനം വെറുതെ കളഞ്ഞില്ല .കുറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം സാധിച്ചു.ഒരു ബൂം ബോക്സ്‌ ഓഡിയോ നിര്‍മ്മിച്ചു. തെറ്റിപ്പോയി ഒരെണ്ണമല്ല രണ്ടെണ്ണം .രണ്ടും അടിപൊളി.
എന്താണ് ബൂം ബോക്സ്‌ എന്നല്ലേ?
ചെറിയ സ്പീക്കറുകള്‍ ഉപയോഗിച്ച് വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു സംഭവമാണ് ഈ ബൂം ബോക്സ്‌.
റെഡ് കളറിളുള്ളതാണ് കൂടുതല്‍ പവര്‍ഫുള്‍.ഹൃദയം ത്രസിപ്പിക്കുന്ന ബാസ്സ് ഇവന്‍ പുറപ്പെടുവിക്കുന്നുണ്ട്.ഇത് 12 വോള്‍ട്ട് ബാറ്ററിയില്‍ വര്‍ക്ക് ചെയ്യുന്നു.പെന്‍ ഡ്രൈവ്,USB മെമ്മറി കാര്‍ഡ് എല്ലാം ഇതില്‍ ഓടും.FM റേഡിയോയും ഉണ്ട്. റിമോട്ട് കണ്ട്രോള്‍ വഴി ഇത് നിയന്ത്രിക്കാം.ഒരു പഴയ CD പ്ലേയറിന്റെ രണ്ടു ചെറിയ സ്പീക്കറുകള്‍ വീട്ടില്‍ കിടന്നിരുന്നതാണിത്.FM റേഡിയോ വിത്ത് കാര്‍ഡ് പ്ലെയര്‍ ഒരു ചൈനാ റേഡിയോ പൊളിച്ചെടുത്തു.സ്റ്റീരിയോ അമ്പ്ലിഫയര്‍ 60 രൂപയ്ക്ക് കളമശേരിയിലെ FITPACK ഇലക്ട്രോണിക്സില്‍ നിന്നും വാങ്ങി .
വളരെ ഇമ്പമാര്‍ന്ന ശബ്ദ സൌകുമാര്യം 16000 രൂപയുടെ JBL ഓഡിയോയുടെ അടുത്തു നില്‍ക്കുന്നുണ്ട്.
ഇനി രണ്ടാമത്തേത് വെളുത്ത നിറമുള്ള  5mmഫോറെക്സ് ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.നല്ല ബലമുള്ളതും,മുറിക്കാനും സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കാനും വളരെ എളുപ്പമാണ്   ഫോറെക്സ് ഷീറ്റ്.ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ് ക്യാബിനെറ്റുകള്‍ ഇതുപയോഗിച്ച് എളുപ്പം നിര്‍മ്മിക്കാം.ഇത് നിര്‍മ്മിക്കാന്‍ അധികം ടെക്നോളജി ഒന്നും വേണ്ടിവന്നില്ല .റിമോട്ടുള്ള ഒരു ചാര്‍ജബിള്‍ ചൈനാ റേഡിയോ പൊളിച്ച് പഴയ ഒരു സ്റ്റീരിയോ യുടെ സ്പീക്കറുകളുമായി കണക്റ്റ് ചെയ്യുക .അനുയോജ്യമായ ഒരു പെട്ടിയില്‍ കൊള്ളിക്കുക അത്ര തന്നെ .
ഇതിന്റെ പ്രത്യേകത ഈ ബൂം ബോക്സ്‌ ചെറിയ സ്പീക്കറുകള്‍ ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കുന്ന അമേരിക്കന്‍ കമ്പനിയായ BOSE ന്‍റെ വേവ് ഗൈഡ് ടെക്നോളജി അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രം.


മുകളില്‍ കാണുന്ന ചിത്രത്തിലെ ഡിസൈന്‍ അനുകരിച്ചാണ് വൈറ്റ് ബൂം ബോക്സ്‌ നിര്‍മ്മിച്ചിരിക്കുന്നത്.നിങ്ങള്‍ക്ക് അനുയോജ്യമായ അളവുകള്‍ സ്വീകരിക്കാം.അളവുകള്‍ പ്രോപ്പോഷണല്‍ ആകണമെന്നുമാത്രം


കൂടുതല്‍ വിവരങ്ങള്‍ ഇവിടെ