PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Monday, July 20, 2015

ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ് ,google cardboard in kerala

               ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ് 



ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ് എന്ന അത്ഭുത കളിപ്പാട്ടം വളരെ പ്രചാരത്തില്‍ വന്നിട്ടും ടെക് വിസാര്‍ഡുകള്‍ എന്നഹങ്കരിക്കുന്ന മലയാളികള്‍ക്കിടയില്‍ ഈ സംഭവം അത്ര പ്രചാരത്തില്‍ ആയിട്ടില്ല എന്നത് മറ്റൊരത്ഭുതമാണ്.എന്തും കോപ്പി പേസ്റ്റ് തട്ടി ഒട്ടിക്കുന്ന പത്രങ്ങളുടെ ലേഖകര്‍ക്ക് ഇതെന്തെന്നു മനസിലായിട്ടില്ല എന്നതാണ് കാരണം എന്ന് തോന്നുന്നു.മലയാളത്തില്‍ ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡിനെ കുറിച്ചുള്ള ആദ്യലേഖനമാണ് ഇത്.

                                  ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയും രണ്ടു ലെന്‍സുകളും,രണ്ടു കാന്തങ്ങളും അടങ്ങുന്ന വളരെ ലളിതമായ ഒരു കളിപ്പാട്ടമാണ് കുട്ടികളെയും ,മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ്‌ .കേരളത്തില്‍ ഇത് ആമസോണിലൂടെ ഓണ്‍ ലൈനായി ഓര്‍ഡര്‍ ചെയ്യാം  350/രൂപയാണ് വില ഇതൊട്ടും കൂടുതലല്ല.
                                  നമ്മളെ വെര്‍ച്ല്‍ റിയാലിറ്റിയുടെ മാന്ത്രിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അത്ഭുത ഉപകരണമാണ് ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് .അതായതു കണ്ണട ഇല്ലാതെ 3D അനുഭവം പ്രദാനം ചെയ്യുന്ന ഉപകരണം.ഇത് പ്രവര്‍ത്തിക്കുന്നത് നമ്മുടെ അണ്ട്രോയിഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ് ആപ്പിനു ഒപ്പമാണ്.
                      ആദ്യം  ഗൂഗിള്‍  കാര്‍ഡ് ബോര്‍ഡ് കിറ്റ്‌ ഓര്‍ഡര്‍ ചെയ്തു വരുത്തുക.ശേഷം നമ്മുടെ ഫോണില്‍ പ്ലേ സ്റ്റോറില്‍ നിന്നും കാര്‍ഡ് ബോര്‍ഡ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക.ശ്രദ്ധിക്കണേ ഇത് അല്‍പ്പം വലിയ സൈസ് ആണ്,74.63 Mb ഉണ്ട്.ആവശ്യത്തിനു സ്പേസ് ഉള്ള ഫോണില്‍ മാത്രമേ ഇന്‍സ്റ്റാള്‍ ആകൂ.ഫ്രീ വൈഫൈ ഉണ്ടെങ്കില്‍ ഡാറ്റാ ചാര്‍ജ് ലാഭിക്കാം..ഫോണ്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍സെകൂര്‍ ആയി വയ്ക്കുക വെല്‍ക്രോ ഒട്ടിക്കുക ആവശ്യമെങ്കില്‍ ഒരു റബര്‍ ബാന്‍ഡ് ഉപയോഗിക്കുക .പൊസിഷന്‍ കറക്റ്റ് ആണെകില്‍ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുന്നത് മനസിലാക്കാം.കാര്‍ഡ് ബോര്‍ഡ് ആപ്പ് ഓപന്‍ ചെയ്തതിനു ശേഷം വേണം ഫോണ്‍ പെട്ടിയില്‍ വയ്ക്കാന്‍.അതിനു മുന്‍പ് ആവശ്യത്തിനു ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ് വീഡിയോകള്‍..ചിത്രങ്ങള്‍ മുതലായവ നിങ്ങളുടെ ഫോണ്‍ ഗാലറിയില്‍ നിറയ്ക്കാന്‍ മറക്കരുത്.നിങ്ങളുടെ ഫോണിലെ ചില സെന്‍സറുകളെ നിയന്ത്രിക്കാനാണ് മാഗ്നെറ്റുകള്‍ ഇതില്‍ ഉപയോഗിക്കുന്നത്.ഒപ്പമുള്ള അസംബ്ലിംഗ് മാനുവല്‍ വായിക്കുക .സ്വന്തമായിചിത്രങ്ങള്‍ നോക്കി അസംബിള്‍ ചെയ്യാംഅപ്പോള്‍ ലെന്‍സുകള്‍ ,കാന്തങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്,നമ്മള്‍ അസംബിള്‍ചെയ്യുമ്പോള്‍ കാന്തങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല  .ഓരോ പ്രാവശ്യവും പെട്ടി തുറന്ന് മെനു കണ്ട്രോള്‍ ചെയ്യണം എന്ന ബുദ്ധിമുട്ടെയുള്ളൂ..








 കാര്‍ഡ് ബോര്‍ഡില്‍ ഉപയോഗിക്കുന്ന തരം ചിത്രം 



Sunday, July 19, 2015

മൈക്രോമാക്സ്,micromax

                മൈക്രോമാക്സ്,micromax



 
മൈക്രോമാക്സ് LED T.V കളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.വില കുറവിലും,ഫീചേര്‍സിലും മുന്നില്‍ നില്‍ക്കുന്ന ഇവ ഇപ്പോള്‍ ധാരാളമായി കേരളത്തില്‍ വില്ക്കുന്നുണ്ട്..ഇത് വാങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് വന്ന ഒരു പ്രതികരണം വായിക്കൂ..
.
സര്‍ ഞാന്‍ അജിത്‌ സ്ഥലം കളമശ്ശേരി..

ഇടപ്പള്ളി നന്ദിലത്ത് എജന്‍സീസില്‍ നിന്നും പതിനൊന്നു മാസം മുന്‍പ് ഞാന്‍ ഒരു മൈക്രോമാക്സ് LED TV വാങ്ങി.കഴിഞ്ഞ വെള്ളിയാഴ്ച (ജൂലായ്‌ 10 ) TV കേടായി.ശനിയഴ്ച തന്നെ നന്ദിലത്തില്‍ എത്തി കമ്പ്ലയിന്റ് റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ ഉടന്‍തന്നെ മൈക്രോമാക്സിന്‍റെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചു എന്റെ പരാതി രേഖപ്പെടുത്തുകയും ചെയ്തു..എന്നാല്‍ ഇന്ന് വരെ മൈക്രോമാക്സ് സര്‍വ്വീസ് സെന്ററില്‍ നിന്നും ആരുംതന്നെ എന്നെ ബന്ധപ്പെട്ടിട്ടില്ല..മാധ്യമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എനിക്ക് വാര്‍ത്തകള്‍ അനുനിമിഷം അറിയുന്നതിന് TV അത്യന്താപേക്ഷിതമാണ്.ഇതിനോടകം നെറ്റില്‍ സേര്‍ച്ച്‌ ചെയ്തു കിട്ടിയ നമ്പരുകളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള മിക്ക മൈക്രോമാക്സ് സര്‍വീസ് സെന്ററിലും ഞാന്‍ വിളിച്ചിട്ടുണ്ട്.മിക്കവാറും ഫോണ്‍ എടുക്കില്ല .എടുത്താല്‍ അവ്യക്തമായി വല്ലതും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യും..ആയതിനാല്‍ ഇനി മറ്റാരും ഈ TV വാങ്ങി കബളിപ്പിക്ക പെടാതിരിക്കാന്‍ എന്റെ കത്ത് മാസികയില്‍ കൊടുക്കുവാന്‍ താല്‍പ്പര്യം..
അജിത്‌ 19/7/15 കളമശ്ശേരി

Tuesday, July 7, 2015

കറന്റ് ഇല്ലാതെയും വെള്‍ഡ്‌ ചെയ്യാം

          കറന്റ് ഇല്ലാതെയും വെള്‍ഡ്‌ ചെയ്യാം

 
ഇതാ ഇപ്പോള്‍ കേരളത്തിലും
എന്തും..ഏതും...വെള്‍ഡ്‌ ചെയ്തപോലെ ബലത്തില്‍ ഒട്ടിക്കുകയും,എയര്‍ ടൈറ്റ് ആക്കുകയും ചെയ്യുന്ന ഇന്‍സ്റ്റന്റ് ഗ്യാപ്പ് ഫില്ലിംഗ് ഗ്ലൂ..
മറ്റുള്ള ഇന്‍സ്റ്റന്റ് ഗ്ലൂകള്‍ ഗ്യാപ്പ് ഫില്‍ ചെയ്യുന്നില്ല,തുളകള്‍ അടയ്ക്കുന്നില്ല.പൊട്ടിപ്പോയ ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ക്യാബിനെറ്റുകള്‍ റിപ്പയര്‍ ചെയ്യാം,സിറാമിക്,ഗ്ലാസ്,മെറ്റല്‍ ഒട്ടിക്കാം.ഒട്ടിച്ച ഉടന്‍ സാന്‍ഡ` പേപ്പര്‍ പിടിക്കാം ഡ്രില്ല് ചെയ്യാം.വാഹനങ്ങളുടെ റേഡിയേറ്റര്‍ തുളകള്‍ അഴിചെടുക്കാതെ പെട്ടെന്ന് അടയ്ക്കാം.വാട്ടര്‍ പൈപ്പുകളിലെ പൊട്ടല്‍,വിള്ളല്‍ ഉടനടി മാറ്റാം.ഗ്യാസ് സ്റ്റവ്‌ ലീക്ക് മാറ്റാം.മാഗ്നറ്റ് ഒട്ടിക്കാം.വാഹനങ്ങളുടെ പെട്രോള്‍ ടാങ്ക് അഴിച്ചെടുക്കാതെ തുളകള്‍ അടയ്ക്കാം.ഗ്യാസ് പൈപ്പ്ലൈന്‍ റിപ്പയര്‍ ചെയ്യാം.പൊട്ടിയസിറാമിക് ഫ്യൂസ് കാര്യേജുകള്‍ഒട്ടിക്കാം. വാഹനങ്ങള്‍,മിക്സി,പ്രഷര്‍ കുക്കര്‍,ഫ്രയിംഗ് പാനുകള്‍ മുതലായവയുടെ ഹാന്‍ഡിലുകള്‍ ഉടനടി റിപ്പയര്‍ ചെയ്യാം.ഫ്രിഡ്ജിന്റെ ഗ്യാസ് ലീക്ക് ഗ്യാസ് വെള്‍ഡ്‌ ചെയ്യാതെ ഉടനടി മാറ്റാം.വാഹനങ്ങളുടെ എ.സി യുടെ ലീക്ക് ഉടന്‍ റിപ്പയര്‍ ചെയ്യാം.ഇത് പോലെ നൂറു നൂറു പ്രശ്നങ്ങള്‍..പരിഹാരം ഒന്ന് മാത്രം
കോള്‍ഡ് വെല്‍ഡ് സ്റ്റീല്‍ പൌഡര്‍ മാത്രം
ജര്‍മ്മന്‍ ടെക്നോളജി,മിതമായ വില
ഓരോ വീട്ടിലും.സര്‍വ്വിസ് സെന്റിലും അവശ്യം സൂക്ഷിക്കേണ്ട ഒരുല്‍പ്പന്നം..
ഇപ്പോള്‍ ഓണ്‍ ലൈനായി മാത്രം ലഭിക്കുന്നു.
വിളിക്കുക A.S അസൊസീയേറ്റ്സ്.എറണാകുളം.
95629 7 62 62,
95629 8 62 62

പരസ്യം

Wednesday, July 1, 2015

കളിമണ്‍ ഫ്രിഡ്ജ്

                     കളിമണ്‍ ഫ്രിഡ്ജ് .kerala electronics

വെറും വെള്ളം മുകളിലുള്ള റിസര്‍വോയറില്‍ ഒഴിച്ചുകൊടുത്താല്‍ മാത്രം മതി ഈ ഫ്രിഡ്ജ് പ്രവര്‍ത്തിക്കാന്‍ .ഒഴിക്കുന്ന വെള്ളം കൂളായി നമുക്ക് കിട്ടുകയും ചെയ്യും.ഇതാ മിട്ടി കൂളിന്റെ വെബ്സൈറ്റ് http://www.mitticool.in/http://www.mitticool.in/
മിട്ടികൂള്‍ എന്നൊരു വാക്ക് കേട്ടിട്ടുണ്ടോ? പണ്ട് വെള്ളം തണുപ്പിക്കാനായി നമ്മള്‍ മണ്‍കൂജയില്‍ സൂക്ഷിച്ചിരുന്നില്ലേ.. അതേ വിദ്യതന്നെയാണീ മിട്ടിക്കൂള്‍. മിട്ടി എന്നാല്‍ ഹിന്ദിയില്‍ മണ്ണ് എന്നര്‍ഥം. വൈദ്യുതി ഉപയോഗിച്ച് സാധനങ്ങള്‍ നിശ്ചിതഊഷ്മാവില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ഉപകരണമാണ് റഫ്രിജിറേറ്റര്‍ അഥവാ ഫ്രിഡ്ജ്.. അവയുണ്ടാക്കുന്ന പാരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഇന്നും ജനങ്ങള്‍ കാര്യമായി ബോധവാന്മാരല്ല. ഒരിത്തിരി തണുത്ത വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍, പാലോ ഇറച്ചിയോ മീനോ പച്ചക്കറികളോ ഒരല്‍പം കൂടുതലായി വാങ്ങിയാല്‍ കേടാകാതിരിക്കാന്‍ ഫ്രി‍ഡ്ജ് ഇന്നൊരു അവശ്യ വസ്തുവായിക്കഴിഞ്ഞു എല്ലാ വീട്ടിലും. കമ്പനികള്‍ പറയുന്ന വിലകൊടുത്ത് ഫ്രിഡ്ജ് സ്വന്തമാക്കുന്നവരും, ഉള്ളവ മാറ്റിവാങ്ങുന്നവരും നമുക്കിടയില്‍ ഏറെയാണ്.
എന്നാല്‍ പണ്ട് വെള്ളം തണുപ്പിക്കാനുപയോഗിച്ച മണ്‍കൂജ വിദ്യ ഫ്രിഡ്ജ് നിര്‍മ്മാണത്തിനും ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ച ഒരാളുണ്ട് നമ്മുടെ രാജ്യത്ത്. മന്‍സുഖ്ബായ് പ്രജാപതി. പത്താംക്ലാസില്‍ പഠനം അവസാനിപ്പിച്ചവന്‍, ചായ കച്ചവടക്കാരന്‍… ഇദ്ദേഹമാണ് ഫ്രിഡ്ജ് വാങ്ങാന്‍ കാശില്ലാത്ത പാവപ്പെട്ടവരുടെ സന്തോഷത്തിനായി കുറഞ്ഞ ചെലവില്‍ മണ്ണുപയോഗിച്ച് റഫ്രിജറേറ്റര്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്. പരിസ്ഥിതിക്കും ദ്രോഹമില്ല, വൈദ്യുതിചെലവുമില്ല…
ഗുജറാത്തിലെ പാരമ്പര്യമായി മണ്‍പാത്ര നിര്‍മ്മാണരംഗത്ത് പ്രവൃത്തിക്കുന്നവരായിരുന്നു മന്‍സുഖ്ബായിയുടെ കുടുംബം. പക്ഷേ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്ന ആ ബിസിനസ് ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. മേല്‍ക്കൂരകള്‍ക്കാവശ്യമായ ഓട് നിര്‍മ്മാണത്തിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. പാത്രങ്ങളും ഓടുകളും കളിമണ്ണുകൊണ്ട് നിര്‍മ്മിക്കാമെങ്കില്‍ എന്തുകൊണ്ട് മറ്റു ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും കളിമണ്ണ് ഉപയോഗിച്ചുകൂടാ എന്ന് ഇടയ്ക്കെപ്പോഴോ ഒരു ആലോചന മന്‍സുഖ്ബായിയുടെ ഉള്ളിലെത്തി.
മിട്ടികൂള്‍ എന്ന ഉത്പന്നത്തിന്റെ തുടക്കമായിരുന്നു അത്. പരിസ്ഥിത സൌഹൃദപരമായ ഫ്രിഡ്ജ്, കുക്കര്‍, ഫില്‍ട്ടര്‍ തുടങ്ങി അനേക ഉത്പന്നങ്ങളിലേക്കാണ് ആ ചിന്തയെത്തിയത്. 3000 രൂപയാണ് ഒരു മിട്ടിക്കൂള്‍ റഫ്രിജറേറ്റിന്റെ വില. ഒരു ഫ്രിഡ്ജ് എന്ന പാവപ്പെട്ടവരുടെ സ്വപ്നമാണ് മിട്ടികൂള്‍ സാധ്യമാക്കിയത്.
വളരെ ലളിതമായ ശാസ്ത്രവിദ്യയുപയോഗിച്ച് ജലം ബാഷ്പീകരിച്ച് സൂക്ഷിക്കുന്ന സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെളളം സൂക്ഷിക്കാനുള്ള സംവിധാനം ഇതിന്റെ മുകള്‍ഭാഗത്താണ്.  വെറുതെയല്ല, നമ്മുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം യഥാര്‍ത്ഥ ശാസ്ത്രജ്ഞനെന്ന് പ്രജാപതിയെ വിശേഷിപ്പിച്ചത്.
പ്രജാപതിയുടെ ഫ്രിഡ്ജിന് മാത്രമല്ല, ആരോഗ്യത്തിന് ഹാനികരമല്ലാത്ത പ്രെഷര്‍കുക്കര്‍, നോണ്‍സ്റ്റിക്, വാട്ടര്‍ ഫില്‍റ്റര്‍ എന്നിവയ്ക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണ്…
ഇന്ന് 45 ലക്ഷം രൂപയാണ് മിട്ടികൂളിന്റെ വാര്‍‌ഷികാദായം. 35 ജീവനക്കാരും മന്‍സുഖ് ബായിക്ക് കീഴിലുണ്ട്. ആഫ്രിക്കയും ഗള്‍ഫ് രാജ്യങ്ങളുമടക്കം ലോക വ്യാപകമായി മിട്ടിക്കൂളിന്റെ പ്രശസ്തി കടലു കടന്നുകൊണ്ടിരിക്കയാണ്.