CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."
Showing posts with label മൈക്രോമാക്സ്. Show all posts
Showing posts with label മൈക്രോമാക്സ്. Show all posts

Sunday, July 19, 2015

മൈക്രോമാക്സ്,micromax

                മൈക്രോമാക്സ്,micromax



 
മൈക്രോമാക്സ് LED T.V കളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.വില കുറവിലും,ഫീചേര്‍സിലും മുന്നില്‍ നില്‍ക്കുന്ന ഇവ ഇപ്പോള്‍ ധാരാളമായി കേരളത്തില്‍ വില്ക്കുന്നുണ്ട്..ഇത് വാങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് വന്ന ഒരു പ്രതികരണം വായിക്കൂ..
.
സര്‍ ഞാന്‍ അജിത്‌ സ്ഥലം കളമശ്ശേരി..

ഇടപ്പള്ളി നന്ദിലത്ത് എജന്‍സീസില്‍ നിന്നും പതിനൊന്നു മാസം മുന്‍പ് ഞാന്‍ ഒരു മൈക്രോമാക്സ് LED TV വാങ്ങി.കഴിഞ്ഞ വെള്ളിയാഴ്ച (ജൂലായ്‌ 10 ) TV കേടായി.ശനിയഴ്ച തന്നെ നന്ദിലത്തില്‍ എത്തി കമ്പ്ലയിന്റ് റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ ഉടന്‍തന്നെ മൈക്രോമാക്സിന്‍റെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചു എന്റെ പരാതി രേഖപ്പെടുത്തുകയും ചെയ്തു..എന്നാല്‍ ഇന്ന് വരെ മൈക്രോമാക്സ് സര്‍വ്വീസ് സെന്ററില്‍ നിന്നും ആരുംതന്നെ എന്നെ ബന്ധപ്പെട്ടിട്ടില്ല..മാധ്യമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എനിക്ക് വാര്‍ത്തകള്‍ അനുനിമിഷം അറിയുന്നതിന് TV അത്യന്താപേക്ഷിതമാണ്.ഇതിനോടകം നെറ്റില്‍ സേര്‍ച്ച്‌ ചെയ്തു കിട്ടിയ നമ്പരുകളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള മിക്ക മൈക്രോമാക്സ് സര്‍വീസ് സെന്ററിലും ഞാന്‍ വിളിച്ചിട്ടുണ്ട്.മിക്കവാറും ഫോണ്‍ എടുക്കില്ല .എടുത്താല്‍ അവ്യക്തമായി വല്ലതും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യും..ആയതിനാല്‍ ഇനി മറ്റാരും ഈ TV വാങ്ങി കബളിപ്പിക്ക പെടാതിരിക്കാന്‍ എന്റെ കത്ത് മാസികയില്‍ കൊടുക്കുവാന്‍ താല്‍പ്പര്യം..
അജിത്‌ 19/7/15 കളമശ്ശേരി