PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, August 8, 2013

ഇനി നിലം ഇല്ലാതെയും കൃഷി ചെയ്യാം

ഇനി സ്ഥലം ഇല്ലാത്തവര്‍ക്കും കൃഷി ചെയ്യാം 
പി  വി സി പൈപ്പ്‌ കൊണ്ട്
ജാപ്പനീസ്‌ ടവര്‍ ഫാമിംഗ് 

കൃഷി ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുണ്ട്.എന്നാല്‍ അതിനു സ്ഥലം ഇല്ല .നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കുള്ള വൈഷമ്യം ആണിത്.ആഗ്രഹ നിവര്‍ത്തിക്കായി ഇലക്ട്രോണിക്സ് കേരളം ആദ്യമായി കേരളത്തില്‍ പരിചയപ്പെടുത്തുന്നു.ജാപ്പനീസ്‌ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍.അഥവാ..PVC പൈപ്പ്‌ കൊണ്ടുള്ള ടവര്‍ ഫാമിംഗ്...


ഇത് നിര്‍മ്മിക്കാന്‍ നമുക്കാവശ്യം ആറ്‌ ഇഞ്ചിന്റെ PVC PIPE നാലര അടി നീളം ഒരെണ്ണം.

അര ഇഞ്ചിന്റെ PVC PIPE നാലേമുക്കാല്‍ അടി നീളം ഒരെണ്ണം.അര ഇഞ്ചു ഏന്‍ഡ് ക്യാപ് ഒരെണ്ണം

20 ലിറ്ററിന്റെ  പ്ലാസ്റ്റിക്‌ പെയിന്റ് ടിന്‍ ഒരെണ്ണം 

വളക്കൂറുള്ള മണ്ണ്..ആവശ്യത്തിന്.

 

ഒരു ഡ്രില്‍ ഉപയോഗിച്ച് വലിയ പൈപ്പില്‍ ചിത്രത്തില്‍ കാണുന്നത് പോലെ ഇടവിട്ട്‌ ഒരിഞ്ചു തുളകള്‍ ഇടുക.അര ഇഞ്ചു പൈപ്പില്‍ ഇടവിട്ട്‌ രണ്ടോ മൂന്നോ മില്ലിമീറ്റര്‍ വ്യാസമുള്ള ചെറിയ തുളകള്‍ ആവശ്യത്തിന് ഇടുക..ഇനി പെയിന്റ് ടിന്നിന്  ചുവടു ഭാഗത്ത് ഒന്ന് രണ്ടു ചെറിയ തുളകള്‍ ഇടണം വെള്ളം വാര്‍ന്നു പോകാനുള്ളതാണിത്. ടിന്നിന് നടുവിലായി വലിയ പൈപ്പ്‌പിടിച്ചു നിറുത്തുക.പൈപ്പിനു ചുറ്റുമായി കാല്‍ ഭാഗം സ്ഥലത്ത്  ഇഷ്ടിക കഷ്ണങ്ങള്‍,ഓടു മുറികള്‍,വലിയ ചരല്‍ കല്ലുകള്‍ എന്നിവ ഇട്ട് പൈപ്പിനെ ഹോള്‍ഡ്‌ ചെയ്തു നിറുത്തുക.ഇനി മണ്ണ് ഇട്ട് ടിന്‍ നിറയ്ക്കുക.

അര  ഇഞ്ചു പൈപ്പില്‍ എന്‍ഡ് ക്യാപ് ഉറപ്പിക്കുക.

അതിനു ശേഷം  അര ഇഞ്ചിന്റെ PVC PIPE വലിയ പൈപ്പിന്റെ നടുവില്‍ പിടിച്ചു നിറുത്തുക. (എന്‍ഡ് ക്യാപ് ഉറപ്പിച്ച ഭാഗം ടിന്നില്‍ വരുന്ന വിധത്തില്‍) എന്നിട്ട് വലിയ പി വി സി പൈപ്പിലേക്ക് മണ്ണ് നിറയ്ക്കുക.വലിയ പൈപ്പില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ നമ്മള്‍ അതില്‍ ഉണ്ടാക്കിയ ദ്വാരങ്ങളിലൂടെ മണ്ണ് പുറത്തേക്ക് വീണു പോകാന്‍ സാധ്യത ഉണ്ട്.ഇതൊഴിവാക്കാന്‍ മണ്ണ് നിറയ്ക്കുന്നതിനു മുന്‍പ്‌ ഈ തുളകള്‍ വീതിയുള്ള മാസ്ക്കിംഗ് ടേപ്പ്..സെല്ലോ ടേപ്പ്‌..ഉപയോഗിച്ച് കവര്‍ ചെയ്യണം.ചെറിയ പൈപ്പില്‍ മണ്ണ് വീഴാതെ ശ്രദ്ധിക്കണം.അതിനു വലിയ പൈപ്പില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ ചെറിയ പൈപ്പില്‍ ഒരു ന്യൂസ് പേപ്പര്‍ കഷ്ണം തിരുകി വച്ചാല്‍ മതി. .ഇ ചെറിയ പൈപ്പ് നമ്മള്‍ നടുന്ന ചെടികള്‍ക്ക് വെള്ളവും വളവും നല്‍കാനുള്ള ഫീഡിംഗ് പൈപ്പ്‌ ആണ്. ചെറിയ പൈപ്പില്‍ ഒരു പെറ്റ് ബോട്ടിലിന്റെ നെക്ക് ഭാഗം മുറിച്ചു ഉറപ്പിക്കുക.വളവും,വെള്ളവും കലക്കി ഒഴിക്കാനുള്ള സൌകര്യത്തിനാണിത്.ചിത്രം നോക്കൂ..

 

ഇനി നമിക്കിഷ്ടമുള്ള വിത്തുകള്‍ പൈപ്പിന്റെ തുളകളില്‍ നടാം.പയര്‍,മുളക്,വെണ്ട,കാന്താരി,തക്കാളി,കുറ്റിക്കുരുമുളക്,ചീര.തുടങ്ങി എന്തും.പയര്‍,തക്കാളി..പോലുള്ളവ നടുമ്പോള്‍ അവയ്ക്കാവശ്യമായ താങ്ങ് നല്‍കുന്നതിന്റെ എളുപ്പത്തിനായി മതിലിന്നരുകില്‍ വയ്ക്കാം.ഈ കൃഷി ടെറസ്,ബാല്‍ക്കണി,.....എവിടെയും ആകാം.കുറച്ചു മണ്ണിരകളെ വലിയ  പൈപ്പില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്.ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ കാറ്റ് പിടിച്ചു മറിഞ്ഞു വീഴാന്‍ ഇടയുണ്ട് സൂക്ഷിക്കണം.വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക്‌ വീടുമാറുമ്പോള്‍ കൃഷിയും കൊണ്ടുപോകാം.

വണ്ടിയുടെ ട്യൂബ് മുറിച്ച് ഒട്ടിച്ച് കൃഷി ചെയ്തിരിക്കുന്നത് നോക്കൂ..

പി വി സി പൈപ്പ്‌ കൊണ്ട് ഹോറിസോണ്ടല്‍ രീതിയിലും കൃഷി ചെയ്യാം .ഇത് അല്‍പ്പം ചിലവേറിയതാണ്.കൊണ്ടുനടക്കാന്‍ പറ്റുകയുമില്ല.


പൈപ്പിനൊപ്പം എല്‍ബോ ഉപയോഗിക്കുന്ന മറ്റൊരു രീതി നോക്കൂ..

പ്ലാസ്റ്റിക്‌ കുപ്പികള്‍ ഉപയോഗിച്ചും കൃഷി ചെയ്യാം


രണ്ട് ലിറ്റര്‍ പ്ലാസ്റ്റിക്‌ കുപ്പി ചിത്രത്തില്‍ കാണുന്നത് പോലെ മുറിക്കുക.കുപ്പിയുടെ അടപ്പില്‍ രണ്ടു ദ്വാരങ്ങള്‍ ഇട്ട് അതിലൂടെ കോട്ടന്‍ വിക്ക്.(നമ്മള്‍ നൂതന്‍ മണ്ണെണ്ണസ്ടവ്വില്‍ ഉപയോഗിക്കുന്ന തിരി)ചിത്രത്തില്‍ കാണുന്നത് പോലെ ഇടണം.പഴയ  കോട്ടന്‍ തുണി തിരിപോലെ തെറുത്തത്‌ ആയാലും മതി.  മുകളിലെ പാത്രം ആദ്യമൊന്നു നനച്ചുകൊടുത്താല്‍ മതി.പിന്നെ വെള്ളം ആവശ്യത്തിന് താഴെ പാത്രത്തില്‍ നിന്നും തിരിയിലൂടെ മുകളിലേക്ക് കയറിക്കൊള്ളും. കുപ്പിയുടെ വെള്ളം അടിഭാഗം ആണിയടിച്ചു മതിലില്‍ തൂക്കി ഇടാം.കിളിര്‍പ്പിച്ച വിത്തുകള്‍  ഇതില്‍ നടുന്നത്  കൂടുതല്‍ പ്രയോജനപ്രദം.

Tuesday, August 6, 2013

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹന മോഷണം കണ്ടെത്താം

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹന മോഷണം കണ്ടെത്താം
                                          വാഹനങ്ങള്‍ മോഷണം പോവുക എന്നത് ഒരു യാഥാര്‍ത്ഥ്യവും ,അവ കണ്ടെത്തുക എന്നത് ഒരു മിഥ്യയുമാണ്.എന്നാല്‍ ചെറിയ ഒരു മുന്‍കരുതല്‍ എടുക്കുന്നതിലൂടെ നമുക്ക് വാഹനമോഷണം തടയുന്നതിനോ,ഇനി കളവു നടന്നാല്‍ തന്നെ വേഗം വാഹനം വീണ്ടെടുക്കുന്നതിനും സാധ്യമാകുന്ന ഒരു ചെറിയ ടെക്നിക്‌ ആണ് ഇനി വിവരിക്കുന്നത്.

                                                    ഈ സംവിധാനം ഒരുക്കുന്നതിന്  ഒരു വര്‍ക്കിംഗ്  മൊബൈല്‍ഫോണ്‍ നമുക്ക്‌ ആവശ്യമാണ്.ആദ്യമായി ഈ ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിം കാര്‍ഡ് ഇടുക.അതിനുശേഷം ഫോണ്‍ സൈലന്‍റ് മോഡിലേക്ക് മാറ്റുക.(പ്രത്യകം ശ്രദ്ധികുക,സൈലന്‍റ് മോഡ് എന്നാല്‍ വൈബ്രെറ്റിങ്ങ് മോഡ് അല്ല .പൂര്‍ണ്ണ നിശബ്ദത അതാണ്‌ നമുക്കാവശ്യം) അതിനു ശേഷം ഫോണ്‍ ഓട്ടോ കോള്‍ റിസീവ് മോഡിലേക്ക് മാറ്റുക.എന്ന് വച്ചാല്‍ മൂന്നോ,നാലോ ബെല്ലിനു ശേഷം ഫോണ്‍ തനിയെ കോള്‍ എടുക്കുന്ന രീതി.ചില ഫോണുകളില്‍ ഹെഡ്‌ഫോണ്‍ കുത്തിയാല്‍ മാത്രമേ ഈ മോഡ് പ്രവര്‍ത്തിക്കുകയുള്ളൂ.അങ്ങനെയുള്ളവ ഹെഡ്‌ ഫോണ്‍ കുത്തി ഉപയോഗിക്കാം.ഇനി ഈ ഫോണിലേക്ക് വിളിച്ച് നാലു ബെല്ലിനു ശേഷം ഫോണ്‍ ഓട്ടോമാറ്റിക്‌ ആയി കോള്‍ എടുക്കുന്നുണ്ടോ ,അപ്പോള്‍ യാതൊരു ശബ്ദവും ഫോണ്‍ പുറപ്പെടുവിക്കുന്നില്ലല്ലോ എന്നും ഉറപ്പ്‌ വരുത്തുക.
                                                          ഇനി ഫോണിന്‍റെ ഡിസ്പ്ലേയില്‍ നിന്നുള്ള വെളിച്ചം പുറത്തുകാണാത്ത വിധം ഡിസ്പ്ലേ മാസ്ക്കിംഗ് ടേപ്പ്കൊണ്ട് പൊതിയുക. ഇങ്ങനെ സെറ്റ് ചെയ്ത മൊബൈല്‍ നമ്മുടെ വാഹനത്തിന്‍റെ ഡാഷ് ബോര്‍ഡിനടിയില്‍ സുരക്ഷിതമായി ആരുടേയും ശ്രദ്ധയില്‍ പെടാത്ത വിധം ഒളിപ്പിക്കുക.ഫോണിന്‍റെ മൈക്രോഫോണ്‍ വണ്ടിയില്‍ ഇരിക്കുന്നവരുടെ സംഭാഷണം പിടിക്കുന്ന വിധത്തില്‍ ക്രമീകരിക്കുക.ആവശ്യമെങ്കില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാം.ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ ആവശ്യമായ സപ്ലെ വണ്ടിയില്‍ നിന്നും അനുയോജ്യമായ ചാര്‍ജര്‍ ഉപയോഗിച്ച്  കൊടുക്കണം.ബൈക്കുകളിലും മറ്റും ഉപയോഗിക്കുമ്പോള്‍  നല്ല ബാറ്ററി ബാക്കപ്പ് കിട്ടുന്ന ഫോണുകള്‍ ഉപയോഗിച്ചാല്‍ മതി.ഫോണ്‍ ഏറിയ കൂറും സ്റ്റാന്റ് ബൈ ആയിരിക്കുന്നത് കൊണ്ട്   രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരിക്കല്‍  എടുത്തു ചാര്‍ജ്‌ ചെയ്‌താല്‍ മതി.

                                                           ഇനി അല്‍പ്പം മാറിനിന്ന് നമ്മള്‍ വണ്ടിയില്‍ ഫിറ്റ് ചെയ്ത ഫോണിലേക്ക് വിളിച്ച് നോക്കുക.വണ്ടിയില്‍ കയറിയിരുന്നു സംസാരിക്കാന്‍ കുട്ടികളെയോ മറ്റോ നിയോഗിക്കുക.ആ ഫോണിലേക്ക് വിളിക്കുമ്പോള്‍ നാല് ബെല്ലിനു ശേഷംവണ്ടിയില്‍ ഇരിക്കുന്നവരുടെ സംസാരം  നമുക്ക് ശ്രവിക്കുവാന്‍ സാധിക്കും.ഇല്ലെങ്കില്‍ വണ്ടിയിലെ ഫോണ്‍ അല്‍പ്പം ഒന്ന് അഡ്ജസ്റ്റ്‌ ചെയ്‌താല്‍മതി.
                                                                           ഈ വാഹനം മോഷണം പോയാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിച്ച് വണ്ടിയില്‍ ഫിറ്റ് ചെയ്ത ഫോണിന്‍റെ നമ്പര്‍ കൈ മാറിയാല്‍ സൈബര്‍ സെല്ലിനു വാഹനം ട്രാക്ക്‌ ചെയ്യാന്‍ ഈസി ആയിരിക്കും,കൂടാതെവാഹനത്തില്‍ ഇരിക്കുന്നവരുടെ സംഭാഷണം ശ്രവിച്ചുകൊണ്ട്  മോഷ്ടാക്കളെക്കുറിച്ചുള്ള സൂചനകള്‍ ലൈവ് ആയി ലഭിച്ചുകൊണ്ടിരിക്കും.അല്‍പ്പം ടെക്നിക്കല്‍ സ്കില്‍ ഉള്ളവര്‍ക്ക് ഫോണില്‍ നിന്നും റിങ്ങര്‍ സിഗ്നല്‍ എടുത്ത് ഒരു ഇലക്ട്രോമാഗ്നെട്ടിക് റിലെ പ്രവര്‍ത്തിപ്പിച്ച് വാഹനത്തിന്‍റെ ഇഗ്നിഷ്യന്‍ തന്നെ ഓഫാക്കി വണ്ടി നിറുത്താന്‍ സാധിക്കും.
                           ദൂരെ ഇരുന്ന് മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി ചോര്‍ത്തുന്ന സ്പൈ ഫോണിന്‍റെ പ്രവര്‍ത്തനമാണ് മേല്‍ വിവരിച്ചത്.
                                                        

Sunday, August 4, 2013

ഒരു ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന വന്‍ കൊള്ള

ഒരു ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന വന്‍ കൊള്ള 
                             സ്വര്‍ണ്ണത്തിനു ക്രമാതീതമായി വില കൂടിയതോടെ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കള്ളന്‍മാരെക്കൊണ്ട്  കേരളം നിറഞ്ഞു. ഇതോടെ ഈ കള്ളന്‍മാര്‍ക്കൊപ്പം രക്ഷപെട്ട മറ്റൊരു കൂട്ടരുണ്ട്  അവരാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ നിര്‍മ്മാണ വിതരണക്കാര്‍.
                                         സാധാരണക്കാരന്റെ അഞ്ജതയും     സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന വിലയും മുതലെടുത്ത്‌ കോടികളാണ് ഇത്തരക്കാര്‍സ്വന്തം പോക്കറ്റിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത്.
 ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മാലയിലോ വളയിലോ അവ എത്ര വലിപ്പമുള്ളതായാല്‍ പോലും ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടാകില്ല .പിന്നെങ്ങിനെ പരമ്പരാഗതമായ ഗോള്‍ഡ്‌ കവറിംഗ് ആഭരണങ്ങലെക്കാള്‍ കൂടുതല്‍കാലം കളര്‍ പോകാതെ നില്‍ക്കുന്നു എന്നാ സംശയം ഉണ്ടല്ലേ? ഗോള്‍ഡ്‌ ലാമിനേഷന്‍ എന്നാ ടെക്നോളജിയാണ് നിരന്തര ഉപയോഗത്തിലും കളര്‍ പോകാതെ ഇത്തരം ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ഗോള്‍ഡ്‌ പ്ലേറ്റ് ആഭരണങ്ങളെ സംരക്ഷിക്കുന്നത്.ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം.
                                                                    പുസ്തകങ്ങളുടെയും,മാസികകളുടെയും പുറം കവറുകള്‍ പ്ലാസ്റ്റിക് തിന്‍ ഫിലിം ഉപയോഗിച്ച് ലാമിനേറ്റ്  ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.ഇങ്ങനെ ലാമിനേറ്റ് ചെയ്ത പുറം ചട്ടകള്‍ കൂടുതല്‍ ഭംഗിടോടെയും അഴുക്ക് പുരളാതെയും ദീര്‍ഖനാള്‍ ഇരിക്കുന്നു.എന്നാല്‍  ലാമിനേറ്റ് ചെയ്യാത്തവ  വായനക്കാര്‍കൈകാര്യം ചെയ്യുന്നതിലൂടെ അല്‍പ്പ ദിവസങ്ങള്‍ ക്കുള്ളില്‍  തന്നെ പുതുമ നഷ്ടപ്പെടുകയും മങ്ങുകയും ചെയ്യുന്നതായി നമ്മള്‍ക്ക്  കാണാം. ഇതുപോലെതന്നെ മറ്റൊരുവിധത്തില്‍ പ്ളാസ്റിക് ലാമിനേഷന്‍ ആഭരണങ്ങള്‍ക്ക് നല്‍കിയാണ്  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞതെന്നു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.
                                                     പരമ്പരാഗതമായി നാടിന്റെ മുക്കിലും മൂലയിലും ഗോള്‍ഡ്‌ കവറിംഗ്  സ്ഥാപനങ്ങള്‍ നടത്തിയിരുന്നവര്‍ പോലും അത് അടച്ച്പൂട്ടി ഒരുഗ്രാം തങ്ക ത്തിന്റെ വില്‍പ്പനക്കാരന്‍ ആയി മാറിയിരിക്കുന്നത് നമ്മള്‍ കാണുന്നതാണല്ലോ.ഇത് ഇത്തരം ആഭരണങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ഭീമമായ ലാഭം മുന്‍ നിറുത്തിയാണ് .ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മാത്രമുപയോഗിച്ച് ആഭരണങ്ങള്‍ പ്ലേറ്റിംഗ് നടത്തിയ ശേഷം അവയുടെ മേല്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ളാസ്റിക് ലാമിനേഷന്‍ നടത്തി വിപണിയിലെത്തിക്കുന്ന ആഭരണങ്ങള്‍ക്ക് ഒരു ഗ്രാം  സ്വര്‍ണ്ണത്തിന്റെ വിപണി വിലയും കൂടാതെ ഇത്തരം ആഭരണ നിര്‍മ്മാണത്തിന് ഉപയോഗിച്ചചെമ്പ്‌ ,പിച്ചള ,വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലയും പണിക്കൂലിയും ചേര്‍ന്ന തുകയാണ് നമ്മളോട് ഈടാക്കുന്നത്.
                                                           സാധാരണ പ്ലേറ്റിംഗ് അല്ല എന്ന് കാണിക്കാനാണ് "ഒരു ഗ്രാംതങ്കത്തില്‍ പൊതിഞ്ഞ" എന്ന ലേബലോടെ ഇവ വിപണിയിലെത്തിക്കുന്നത് .ഇത്തരം ആഭരണങ്ങള്‍വില്‍ക്കുന്നവരോട് നിങ്ങളുടെ ആഭാരണത്തില്‍ നിന്നും ഇലക്ട്രോ പ്ലേറ്റിംഗ് സാങ്കേതികവിദ്യ യിലൂടെ ഒരു ഗ്രാം സ്വര്‍ണ്ണംവീണ്ടെടുത്തു തരാമോ എന്ന് ചോദിച്ചാല്‍ ഇത്തരം ആഭരണങ്ങളുടെ പൂച്ച്  നിങ്ങളുടെ മുന്നില്‍ വെളിവാകും. 
                                                                                                 ഏതാനും മില്ലി ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം ഇലക്ട്രോപ്ലേറ്റിംങ്ങിലൂടെ ആഭരണങ്ങളിലേക്ക്  കടത്തിവിടാന്‍ ശ്രമിച്ചാല്‍ ആ ആഭരണത്തിന്റെ ഉപരിതലം സാന്‍ഡ് പേപ്പറിന്റെ ഉപരിതലം പോലെ ആയി യാതൊരു ഫിനിഷിങ്ങും ഇല്ലാതെ ഇരിക്കും.മൈക്രോണ്‍ കനത്തില്‍ പ്ലേറ്റിംഗ് നടത്തിയാല്‍ മാത്രമേ നല്ല ഫിനിഷിംഗ് ലഭിക്കൂ ഇതിനു ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മതി.


                                                                                                   ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ഇലക്ട്രോ പ്ലേറ്റിംഗ് ഉപകരണത്തിന്റെ സര്‍ക്യൂട്ട് ഇവിടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.ഗോള്‍ഡ്‌ ലാമിനേഷന്‍ യൂണിറ്റിനു മുടക്കുമുതല്‍ കുറവുമതിയെങ്കിലും അനുബന്ധമായ ലാക്കര്‍ ലാമിനേഷന്‍,ഗോള്‍ഡ്‌ പോളിഷിങ്ങ് പ്ലാന്റുകള്‍ക്ക്‌ നല്ല  മുടക്കുമുതല്‍ വേണ്ടിവരും എന്നാലും വന്‍തോതില്‍ വ്യാവസായികമായി നിര്‍മ്മിക്കുന്ന  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടില്ല .ഏതാനും മില്ലിഗ്രാംസ്വര്‍ണ്ണം  മാത്രമടങ്ങിയ ഇവ തന്നു  നമ്മളെ കബളിപ്പിച്ചു വന്‍ തുക തട്ടിയെടുക്കാന്‍ വേണ്ടി തങ്കത്തില്‍ പൊതിഞ്ഞു എന്ന പരസ്യ വാചകം  ഉപയോഗിക്കുന്നതാണ്.  ഒരുഗ്രാം സ്വര്‍ണ്ണത്തിനു 3000 രൂപ എന്ന് കണക്കാക്കിയാല്‍ഒരു മില്ലി സ്വര്‍ണ്ണത്തിനു മൂന്നു രൂപ മാത്രം ഒരു പവന്‍ വരുന്ന ഒരു മാല പ്ലേറ്റ് ചെയ്യാന്‍ പത്തു മുതല്‍ ഇരുപതു മില്ലി വരെ മാത്രം സ്വര്‍ണ്ണം മതി .ഇനി കണക്ക് കൂട്ടി നോക്കിക്കേ....ഇനി ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ എത്ര മില്ലി ഗ്രാം തങ്കം അടങ്ങിയിട്ടുണ്ടെന്നു ആ കടക്കാരനോട് ചോദിച്ചു ബില്ലില്‍ രേഖപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ടുനോക്കൂ...അവര്‍ അതിനു തയാറാകില്ലെന്ന് കാണാം...

പിന്നെ വലിയ ഒരു തട്ടിപ്പും ഈഒരു ഗ്രാം ആഭരണങ്ങളുടെ പിന്നിലുണ്ട്..ഒരു വര്‍ഷം ഗ്യാരണ്ടി ഉണ്ടെന്നു പറഞ്ഞു നമുക്ക് നല്‍കുന്ന ആഭരണങ്ങള്‍ നിരന്തരമായ ഉപയോഗത്തിലൂടെ കളര്‍ പോയെന്നിരിക്കും,ഗ്യാരണ്ടി പീരിയഡില്‍ ആദ്യം ഒരു തവണ മാറ്റിനല്‍കും .അപ്പോള്‍ തന്നെ നമ്മളോട് ഗ്യാരണ്ടി കാര്‍ഡ് കടക്കാരന്‍ വാങ്ങിയെടുക്കും പിന്നീട് ഈ ആഭരണങ്ങള്‍ക്ക്  എന്ത് സംഭവിച്ചാലും ഗ്യാരണ്ടി കാര്‍ഡ് ഇല്ലാത്തതിനാല്‍ നമുക്ക്‌  ക്ലെയിം ചെയ്യാന്‍ പറ്റില്ല.അതിനാല്‍ ഇനി മുതല്‍ ഇത്തരം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അല്‍പ്പം സൂക്ഷിക്കുക..ബില്‍ വാങ്ങുക.ഗ്യാരണ്ടി കാര്‍ഡ്‌ കാലാവധി തീരുന്നത് വരെ സൂക്ഷിക്കുക.ഗ്യാരണ്ടി പീരിയഡിനുള്ളില്‍ കളര്‍ പോയാല്‍ നമ്മള്‍ കൊടുക്കുന്ന ആഭരണങ്ങള്‍ തന്നെ കളര്‍ ചെയ്തു വേണമെന്ന് നിര്‍ബന്ധം പിടിക്കുക.പകരം അവര്‍ തരുന്ന ആഭരണം വളരെ ക്വാളിറ്റി കുറഞ്ഞതായിരിക്കും..
 ഓരോ തരം പ്ലെയിറ്റിങ്ങിനും വേണ്ട ഗോള്‍ഡിന്റെ അളവ് മൈക്രോണില്‍