PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, May 24, 2012

ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍

ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍

ഫ്യൂസായ ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍. ചെലവ് 500 രൂപ. ലാഭം ജീവിതാന്ത്യം വരെ മറ്റുചെലവുകളില്ലാതെ ചൂടുവെള്ളം, പിന്നെ ഊര്‍ജ്ജവും.
നാഗര്‍കോവില്‍ മഞ്ഞാലൂംമൂട്ടിലെ നാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്റഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ വിപിന്‍കുമാറും അരുണ്‍ ദര്‍ശനുമാണ് വാട്ടര്‍ ഹീറ്റര്‍ നിര്‍മിച്ചത്.
മനുഷ്യരാശിക്കു വിനാശം വിതച്ചുകൊണ്ടിരിക്കുന്ന ഹരിതഗൃഹ പ്രതിഭാസത്തെയാണ് ഇതിനായി ഇവര്‍ കൂട്ടുപിടിച്ചിരിക്കുന്നത്.
വലുതും ചെറുതുമായ ട്യൂബ് ലൈറ്റുകളാണ് ഹീറ്ററിന് വേണ്ട അവശ്യ ഘടകം. പിന്നെ മീഥേന്‍ വാതകവും, കറുത്ത പെയിന്റും. മീഥേന്‍ എന്നുകേട്ട് ഞെട്ടണ്ട. സാധനം ബയോഗ്യാസിലുള്ളതാണ്. ബയോഗ്യാസില്‍ 72 ശതമാനത്തോളം മീഥേന്‍ വാതകം അടങ്ങിയിട്ടുണ്ട്.
ചെറിയ ട്യൂബ് ലൈറ്റില്‍ കറുത്ത നിറം പൂശി അതിനെ ബ്ളാക്ക് ബോഡിയാക്കുന്നു. എന്നിട്ട് വലിയ ട്യൂബ് ലൈറ്റിനുള്ളില്‍ കടത്തിവച്ചശേഷം രണ്ടിനുമിടയില്‍ മീഥേന്‍ വാതകവും ജലബാഷ്പവും നിറച്ച് അടയ്ക്കുന്നു. ചെറിയ ട്യൂബിനുള്ളിലൂടെയാണ് ചൂടാക്കുന്നതിനുള്ള ജലം കടത്തിവിടുന്നത്.
ആദ്യത്തെ ട്യൂബ് ലൈറ്റിലൂടെ ഉള്ളില്‍ പ്രവേശിക്കുന്ന സൂര്യരശ്മിയിലെ ചൂട് മീഥേന്‍ വാതകം ഉണ്ടാകുന്ന ഹരിതഗൃഹ പ്രതിഭാസം കാരണം വര്‍ദ്ധിക്കുന്നു. ഉള്ളിലെ കറുത്ത ട്യൂബ് ലൈറ്റ് സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാ റെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു. രണ്ടു ട്യൂബിനിടയിലെയും വായുവിന്റെ താപനിലയെ വര്‍ദ്ധിപ്പിക്കാന്‍ ഇതും കാരണമാകുന്നു. ചെറിയ ട്യൂബിനുള്ളിലെ ജലം ഈ ചൂടിനെ ആഗിരണം ചെയ്യുകയും തത്ഫലമായി ജലം ചൂടാകുകയും ചെയ്യും. 80 മുതല്‍ 82 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ ജലത്തെ ചൂടാക്കാന്‍ സാധിക്കും.
വീട്ടില്‍തന്നെ നിര്‍മിക്കാവുന്ന ഈ ഹീറ്ററിനെ ആധുനികമാക്കാന്‍ സൂര്യപ്രകാശത്തിനനുസരിച്ച് തിരിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോളര്‍ ഘടിപ്പിക്കാവുന്നതാണ്. അതിന് 3000 രൂപയോളമാകും.
കൂറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പരമാവധി ലാഭം എങ്ങനെ ഉണ്ടാക്കാം എന്ന് ലോകം ചിന്തിച്ചുകൊണ്ടിരിക്കെ ഇവരുടെ കണ്ടുപിടിത്തം നാളെയുടേതാണ്. വിപിന്‍കുമാര്‍ വെങ്ങാനൂര്‍ സ്വദേശിയും അരുണ്‍ ബാലരാമപുരം സ്വദേശിയുമാണ്.

അവള്‍ അടുത്തുവന്നാല്‍ തീ പിടിക്കും

അവള്‍ അടുത്തുവന്നാല്‍ തീ പിടിക്കും    




വിയറ്റ്‌നാംകാരിയായ ഒരു പതിനൊന്നുകാരിയെ വീട്ടുകാര്‍ ഇപ്പോള്‍ ശരിക്കും ഭയന്നു തുടങ്ങിയിരിക്കുന്നു. കാരണം അവള്‍ അടുത്തു വന്നാല്‍ എന്തൊക്കെയാണ്‌ കത്തിയമരുക എന്ന്‌ പറയാനാവില്ല. അവളുടെ സാമീപ്യത്തില്‍ നേരത്തെയും പല വസ്‌തുക്കളും കാരണമില്ലാതെ കത്തിയമര്‍ന്നിട്ടുണ്ട്‌ എങ്കിലും മെയ്‌ 12 ന്‌ ഏകദേശം ്‌എല്ലാ വീട്ടുസാധനങ്ങളും കത്തിയമര്‍ന്നതാണ്‌ വീട്ടുകാരെ ശരിക്കും ഭയചകിതരാക്കിയിരിക്കുന്നത്‌.

മകള്‍ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെ അടുത്ത്‌ എത്തിയാല്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉറപ്പാണെന്നാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ പറയുന്നത്‌. മകളുടെ ശരീരത്തില്‍ നിന്നുളള ഊര്‍ജപ്രവാഹമാണ്‌ ഇതിനു കാരണമെന്നാണ്‌ അദ്ദേഹം കരുതുന്നത്‌. നേരത്തെ, വീട്ടിലെ ടോയ്‌ലറ്റ്‌ സീറ്റിനും ഇത്തരത്തില്‍ തീപിടിച്ചിരുന്നു. പെണ്‍കുട്ടിയുമൊത്ത്‌ വുങ്ങ്‌ തോ ബീച്ചില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടി കാരണം ഹോട്ടല്‍ മുറി കത്തിയതും വീട്ടുകാര്‍ക്ക്‌ തലവേദനയായിരുന്നു. ഒരിക്കല്‍ അവളുടെ വസ്‌ത്രം കാരണമില്ലാതെ കത്തിയതും അവര്‍ ഓര്‍ക്കുന്നു.

മെയ്‌ 12 ന്‌ നടന്ന സംഭവത്തിനു ശേഷം വീട്ടുകാര്‍ കടുത്ത മുന്‍കരുതലാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. വീട്ടിലെ ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ടുകളും ഫര്‍ണിച്ചറുമെല്ലാം പെണ്‍കുട്ടിയുടെ സാമീപ്യമുണ്ടാകാത്ത വിധം പുനഃക്രമീകരിച്ചു. എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപെടാന്‍ എല്ലാവരും വീടിന്റെ താക്കോല്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്‌. രാത്രി കിടന്നുറങ്ങാന്‍ പോലും ഭയമാണിവര്‍ക്ക്‌. വെളളം നിറച്ച ബക്കറ്റുകളും നനഞ്ഞ ടവ്വലുകളും സമീപത്ത്‌ വച്ചാണ്‌ ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്‌!

ടാന്‍ ബിന്‍ ജില്ലയിലാണ്‌ പെണ്‍കുട്ടി താമസിക്കുന്നത്‌. പെണ്‍കുട്ടിയുടെ സാമീപ്യം മൂലം തീപിടിച്ച വസ്‌തുക്കളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ എങ്കിലും പെണ്‍കുട്ടിയുടേയോ ബന്ധുക്കളുടെയോ പേരോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല. വീട്ടുകാര്‍ പെണ്‍കുട്ടിയെ വിദഗ്‌ധ പരിശോധനക്ക്‌ വിധേയയാക്കിയപ്പോള്‍ തലച്ചോറിന്റെ വലതുഭാഗത്ത്‌ ഒരു പ്രത്യേക പ്രഭാ വലയം കണ്ടെത്തിയത്രെ. ഇതാവും അവളില്‍ അത്യപൂര്‍വ ഊര്‍ജപ്രവാഹത്തിനു കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

റിമോട്ട് കണ്‍ട്രോള്‍ വഴി അളവുതട്ടിപ്പ്

ഇലക്‌ട്രോണിക് ത്രാസില്‍ റിമോട്ട് കണ്‍ട്രോള്‍ വഴി അളവുതട്ടിപ്പ് പിടികൂടി


കൊല്ലം: ഇറച്ചിക്കോഴികളെ തൂക്കി നല്‍കുന്നതിനിടെ ഇലക്‌ട്രോണിക് ത്രാസില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് അളവുതട്ടിപ്പ് നടത്തിയത് ലീഗല്‍ മെട്രോളജി വകുപ്പ് പിടികൂടി.

ചില്ലറവ്യാപാരികള്‍ക്ക് ഇറച്ചിക്കോഴികളെ തൂക്കി നല്‍കുന്നതിന് വാഹനത്തില്‍ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ത്രാസിലാണ് കൃത്രിമം കണ്ടെത്തിയത്.നെടിയവിള സ്വദേശി ബൈജുവിന്റെ നേതൃത്വത്തിലാണ് കോഴികളെ കൊണ്ടുവരുന്നത്. തൂക്കത്തില്‍ കൃതൃമം കാട്ടുന്നതിനായി ത്രാസില്‍ റിമോട്ട് കണ്‍ട്രോള്‍ ഘടിപ്പിച്ചാണ് ഇവര്‍ വില്‍പ്പനയ്ക്കായി എത്തുന്നത്. ഇതുമൂലം അഞ്ച് കിലോവരെ തൂക്കം കൂട്ടാന്‍ സാധിക്കുന്നു. വാഹനത്തിന്റെ കീ ചെയിന്‍ ആയി ഇട്ടിരിക്കുന്ന താക്കോല്‍ കൂട്ടത്തിനിടയിലാണ് റിമോട്ട് സ്ഥാപിച്ചിരിക്കുന്നത്. ഇടപ്പള്ളിക്കോട്ടയിലെ ചിക്കന്‍ സെന്ററിന് കോഴികളെ തൂക്കി നല്‍കുന്നതിനിടെയാണ് ലീഗല്‍ മെട്രോളജി അധികൃതര്‍ മിന്നല്‍പ്പരിശോധനയ്‌ക്കെത്തിയത്. പരിശോധനയില്‍ ദൂരെയിരുന്ന് ത്രാസിനെ നിയന്ത്രിക്കാനുള്ള ഇലക്‌ട്രോണിക് സംവിധാനം ത്രാസില്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. കോഴികളെ തൂക്കുമ്പോള്‍ ത്രാസില്‍ കാണിക്കുന്ന അളവ് ലോറിയുടെ ക്യാബിനിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വ്യത്യാസപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഈ ത്രാസും റിമോട്ട് കണ്‍ട്രോളും ഇതുപയോഗിച്ച കെ.എല്‍.26എ 6951 എന്ന വാഹനവും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം.ആര്‍.ശ്രീകുമാര്‍ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതായും അധികൃതര്‍ പറഞ്ഞു.

1955 ല്‍ ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി

  1955 ല്‍ ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി അന്തരിച്ചു
 

ടിവി റിമോര്‍ട്ട് കണ്‍ട്രോള്‍ കണ്ടുപിടിച്ച യൂജിന്‍ പോളി ചിക്കാഗോയില്‍ അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇല്ലിനോയിസിലെ ഡൗണേഴ്സ് ഗ്രോവിലുള്ള അഡ്വക്കെറ്റ് ഗുഡ് സമാരിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1955 ല്‍ സെനിത്ത് ഇലട്രോണിക്സില്‍ ചേര്‍ന്ന അദ്ദേഹം, 1956 ലായിരുന്നു പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളില്‍ നിന്നു ടെലിവിഷന്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നു പോളെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം ടെലിവിഷന്‍ രംഗത്തു വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. 47 വര്‍ഷത്തോളം അദ്ദേഹം ഈ കമ്പനിയില്‍ സേവനമനുഷ്ഠിച്ചു. 1915 ല്‍ ചിക്കാഗോയില്‍ ജനിച്ച പോളി, രണ്ടാം ലോക മഹായുദ്ധ കാലത്തു യുഎസ് പ്രതിരോധ വകുപ്പില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണു റിമോര്‍ട്ട് കണ്ടുപിടിക്കുന്നത്.

എന്‍ജിനീയറിങ് മേഖലയിലെ സമഗ്ര സംഭാവനകള്‍ മാനിച്ചു 1997 ല്‍ എമി അവാര്‍ഡ് നല്‍കി ആദരിച്ചു. പതിനെട്ടോളം പേറ്റന്‍റുകളാണു യുജിന്‍ പോളിയുടെ പേരിലുള്ളത്.
 സാധാരണ തൊഴിലാളിയായി സേവനം ആരംഭിച്ച അദ്ദേഹം 1955 ലാണ്‌ വയര്‍ലെസ്‌ റിമോട്ട്‌ കണ്ടുപിടിച്ചത്‌.

47 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ഗവേഷണം സെനിത്തിനെ മികച്ച ഇലക്‌ട്രോണിക്‌സ് കമ്പനികളിലൊന്നാക്കി. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നതാണ്‌ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്‌.

റഡാര്‍ വിഭാഗത്തിലാണു പോളേയ്‌ പ്രവര്‍ത്തിച്ചത്‌. സൈന്യത്തില്‍നിന്നു ലഭിച്ച അറിവുകള്‍ അദ്ദേഹത്തിന്‌ റിമോട്ട്‌ കണ്‍ട്രോള്‍ നിര്‍മാണത്തിനു സഹായകമായി. റിമോട്ട്‌ അവതരിപ്പിച്ചതോടെ സെനിത്ത്‌ അമേരിക്കയുടെ ടെലിവിഷന്‍ മാര്‍ക്കറ്റില്‍ മുന്നിലെത്തി. പിന്നീട്‌ മറ്റു കമ്പനികളും പോളേയ്‌യുടെ സാങ്കേതികവിദ്യ സ്വീകരിച്ചു. 1980 ല്‍ ഇന്‍ഫ്രാറെഡ്‌ സാങ്കേതികവിദ്യ വ്യാപകമാകുംവരെ പോളേയുടെ സാങ്കേതികവിദ്യ ടെലിവിഷന്‍ റിമോട്ട്‌ കണ്‍ട്രോള്‍ നിര്‍മാണത്തിന്‌ ഉപയോഗിച്ചു.

ഡിവിഡിയുടെ മുന്‍ഗാമിയായ വീഡിയോ ഡിസ്‌ക്, പുഷ്‌ ബട്ടണ്‍ റേഡിയോ എന്നിവയും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്‌. 1997 ല്‍ എന്‍ജിനീയറിംഗിനുള്ള എമ്മി അവാര്‍ഡ്‌ ലഭിച്ചു.

റിമോട്ട്‌ കണ്‍ട്രോള്‍ നിര്‍മിച്ചെങ്കിലും അദ്ദേഹത്തിനു സാമ്പത്തികനേട്ടം ഉണ്ടായില്ല. സാങ്കേതികവിദ്യയുടെ അവകാശം സെനിത്തിനായിരുന്നു.

Sunday, May 13, 2012

സിംഗിള്‍ ആറ്റം ട്രാന്‍സിസ്റ്റര്‍ വികസിപ്പിച്ചു

 സിംഗിള്‍ ആറ്റം ട്രാന്‍സിസ്റ്റര്‍ വികസിപ്പിച്ചു
സിഡ്നി: ചരിത്രത്തിലെ നാഴികക്കല്ലായേക്കാവുന്ന സിംഗിള്‍-ആറ്റം ട്രാന്‍സിസ്ററുകള്‍ 
നിര്‍മ്മിച്ചതായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ . സൂപ്പര്‍ ഫാസ്റ് കമ്പ}ട്ടറുകളുടെ പ്രവര്‍ത്തനത്തിന് വളരെ ഉപകാരപ്രദമായിരിക്കും ഈ സിംഗിള്‍-ആറ്റം ട്രാന്‍സിസ്ററുകള്‍.
ആറ്റോമിക് സ്കെയില്‍ ഇലക്രോഡിനും ഇലക്ട്രോസ്റാറ്റിക് കണ്‍ട്രോള്‍ കവാടത്തിനും നടുവില്‍ ഇന്‍ഡിവിജ|വല്‍ ഫോസ്ഫറസ് ആറ്റമാണ് സിംഗിള്‍-ആറ്റോമിക് ട്രാന്‍സിസ്ററുകള്‍ ആക്ടീവ് കോമ്പോണന്റായി ഉപയോഗിച്ചിരിക്കുന്നത്. സിംഗിള്‍ -ആറ്റോമിക് ട്രാന്‍സിസ്ററിന്റെ രൂപീകരണ വേളയില്‍ തങ്ങള്‍ക്ക് നിരവധി തവണ തടസങ്ങള്‍ ഉണ്‍ടായതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഓരോ തവണയും ആറ്റങ്ങള്‍ തമ്മില്‍ ക്രമീകരിക്കുന്ന അവസരങ്ങളില്‍ 10 നാനോ മീറ്ററോളം വ്യത്യാസം ഉണ്‍ടായതായി സംഘം വെളിപ്പെടുത്തി. ഒരു നാനോ മീറ്റര്‍ വ്യത്യാസം പോലും ട്രാന്‍സിസ്ററിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
എ.ആര്‍.സി സെന്റര്‍ ഫോര്‍ ക്വാണ്‍ടം കമ്പ}ട്ടേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മിഷേല്‍ സിമ്മോണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സിസ്റര്‍ കണ്‍ടുപിടുത്തത്തിനു ചുക്കാന്‍ പിടിച്ചത്. ഇത്ര കൃത്യതയോടെ ലോകത്താദ്യമായാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ സിംഗിള്‍ ആറ്റം ട്രാന്‍സിസ്ററുകള്‍ കണ്‍ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതിവേഗതയും നിലനില്‍പ്പുമുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിന് സിംഗിള്‍ ആറ്റം ട്രാന്‍സിസ്ററുകള്‍ അത്യാവശ്യമാണെന്ന് ശാസ്ത്രസംഘം പറഞ്ഞു.
സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് സംഘം സ്വതന്ത്ര ആറ്റങ്ങളെ നിരീക്ഷിച്ച് ആറ്റോമിക് സ്കെയില്‍ ഇലക്ട്രോഡിനും ഇലക്ട്രോസ്റാറ്റിക് കണ്‍ട്രോള്‍ കവാടത്തിനും നടുവില്‍ ഉറപ്പിച്ചത്. അള്‍ട്രാ ഹൈ വാക്വം ചേംബറിനുള്ളിലാണ് ഇവര്‍ ഇതിനെ ഉറപ്പിച്ചത്. ലിത്തോഗ്രാഫിക്ക് പ്രകൃയയിലൂടെ ഫോസ്ഫറസ് ആറ്റങ്ങളെ ഫന്‍ക്ഷണല്‍ ഉപകരണങ്ങളായി ക്രമീകരിക്കാനായി. തുടര്‍ന്ന് അവയെ ഹൈഡ്രജന്‍ നോണ്‍-റിയാക്ടീവ് ലെയറുകളാല്‍ മൂടി. തുടര്‍ന്ന് ഹൈഡ്രജന്‍ ആറ്റങ്ങളെ ഒന്നൊന്നായി മാറ്റിയ ശേഷം ട്രാന്‍സിസ്റര്‍ സിലിക്കണ്‍ പാളിയാല്‍ മൂടി. ട്രാന്‍സിസ്റര്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത്  ആദ്യമായി ടെസ്റ് ചെയ്ത ഡോ.മാര്‍ട്ടിന്‍ ഫഷേല്‍ അറിയിച്ചത്.

കേരളത്തിന്‍റെ സ്വ്‌ന്ദം ടാബ് ലെറ്റ്‌ ദക്ഷ ആറ്റിട്യൂട് വിപണിയിലേക്ക്


കേരളത്തിന്‍റെ സ്വ്‌ന്ദം ടാബ് ലെറ്റ്‌ ദക്ഷ ആറ്റിട്യൂട് വിപണിയിലേക്ക് 
തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നിന്നും ആദിത്ത ബോസ്, നിജേഷ് സി ആര്‍ എന്നീ യുവ സംരംഭകരുടെ ടെല്‍ മോകോ കമ്പനി ദക്ഷ എന്ന പേരില്‍ വിലകുറഞ്ഞ ഒരു ടാബ് ലെറ്റ്‌ പുറത്തിറക്കിയിരിക്കുന്നു.

ഐസ്‌ക്രീം സാന്‍വിച്ച് ആന്‍ഡ്രോയിഡ് v4.0 എന്ന ഏറ്റവും പുതിയ വേര്‍ഷനിലായിരിക്കും ദക്ഷ ലോകത്തിനു മുന്‍പാകെ എത്തുക. 1.2 GHZ ARM കോര്‍ട്ടക്‌സ് A8 പ്രോസസര്‍, 512 എം.ബി. DDR3 RAM, 4 GB ഇന്‍ബില്‍റ്റ് മെമറി, HDMI പോര്‍ട്ട്, Micro SD സ്ലോട്ട്, 3.5 mm ഓഡിയോ ഔട്ട്, ഇന്‍ബില്‍റ്റ് സ്പീക്കേര്‍സ്, Micro USB പോര്‍ട്ട്, 3G ടോങ്കിള്‍ എന്നിവയടങ്ങുന്ന ഈ പുതിയ ടാബ്ലെറ്റ് ഇന്ത്യയില്‍ പുറത്തിറങ്ങിയ ‘ആകാശ്’ ടാബ്ലെറ്റിന് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. വില കുറഞ്ഞ ടാബ്ലെറ്റ് എന്ന സങ്കല്‍പം ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രേരണയാണ് നിജേഷിനെയും ആദിത്തിനെയും Telmoco എന്ന് പേരില്‍ സ്വന്തം കമ്പനി ആരംഭിച്ചു  ഇത്തരമൊരു ഉല്‍പ്പന്നം പുറത്തിറക്കുക എന്ന പദ്ധതിയിലേക്ക് നയിച്ചത്.


ആദിത്ത ബോസ്, നിജേഷ് സി ആര്‍




‘2010 ജൂലൈയില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആകാശ് ടാബ്‌ലറ്റിന്റെ ആദിമരൂപമായ ‘സാക്ഷത്’ പുറത്തിറക്കുമ്പോള്‍ ആദിത്ത് ബോസും സി.ആര്‍.നിജേഷും കോളേജില്‍ പഠിക്കുകയാണ്. എറണാകുളം തൃപ്പുണിത്തറക്കാരനായ ആദിത്ത് ചിന്‍മയ വിദ്യാപീഠത്തില്‍ ബി.സി.എ.യ്ക്കും, തിരുവന്തപുരം കഴക്കൂട്ടം സ്വദേശി നിജേഷ് കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളേജില്‍ ബി.ടെക്കിനും. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി ഒരുലക്ഷം ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യുമെന്ന കപില്‍ സിബലിന്റെ പ്രഖ്യാപനം കേട്ട് ഇരുവരും ഏറെ സന്തോഷിച്ചു. അതിലൊരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.
വര്‍ഷം രണ്ടുകഴിഞ്ഞിട്ടും കപില്‍ സിബലിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇതിനിടെ സാക്ഷതിന്റെ പേര് ആകാശ് എന്ന് മാറ്റുകയും ചെയ്തു. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞുകേള്‍ക്കുന്ന ആകാശ് ടാബ്‌ലറ്റിനായി ആയിരക്കണക്കിനാളുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു കാത്തിരിക്കുകയാണിപ്പോളും.
ആകാശിനെ മോഹിച്ചുനടന്ന ആദിത്തും നിജേഷും ഇതിനിടയില്‍ സ്വന്തമായൊരു ടാബ്‌ലറ്റ് കമ്പനി തന്നെ സ്ഥാപിച്ചു. ‘ആറ്റിറ്റിയൂഡ് ദക്ഷ’ എന്നുപേരിട്ടിരിക്കുന്ന അവരുടെ ടാബ്ലറ്റ് മേയ് 15 ന് വിപണിയിലെത്തും. ഇരുപത്തിമൂന്നും ഇരുപത്തിയഞ്ചും വയസുമാത്രമുള്ള ഈ ടെക് സംരംഭകരുടെ ദക്ഷ ടാബ്‌ലറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍. ബി.ബി.സി.യുടെ സാങ്കേതികവിദ്യാ സൈറ്റില്‍ അടുത്തയാഴ്ച ദക്ഷ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതോടെ ഈ മലയാളി മിടുക്കരുടെ പ്രശസ്തി കടല്‍കടന്നും പരക്കുമെന്നുറപ്പ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ (ടി-ടിബിക്) പ്രവര്‍ത്തിക്കുന്ന ‘ടെലിമോക്കോ ഡെവലപ്‌മെന്റ്‌സ് ലാബ്‌സ്’ ആണ് ദക്ഷ ടാബ്‌ലറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്നത്. ആദിത്തും നിജേഷും കൂടി ആരംഭിച്ച കമ്പനിയാണിത്.
”സര്‍ക്കാറിന്റെ ആകാശ് ടാബ്‌ലറ്റിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നാണ് സ്വന്തമായൊരു ടാബ്‌ലറ്റ് കമ്പനിയെക്കുറിച്ച് ആലോചിക്കുന്നത്. രണ്ടു വര്‍ഷമായി ഞങ്ങളീ പദ്ധതിയുടെ പുറകിലാണ്. എല്ലാ സാങ്കേതിക നൂലാമാലകളും പരിഹരിച്ച് ഇപ്പോള്‍ ടാബ്‌ലറ്റ് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഒരുമാസത്തിനുള്ളില്‍ ദക്ഷ ഉപയോക്താക്കളുടെ കൈകളിലെത്തും”- ടെലിമോക്കോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിജേഷ് പറയുന്നു.
വിലക്കുറവിന്റെ കാര്യത്തില്‍ ആകാശിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ദക്ഷ. നികുതികള്‍ ഉള്‍പ്പെടെ 5,399 രുപയാണ് ഇതിന്റെ വില. വില കുറവാണെങ്കിലും സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തിലോ ഹാര്‍ഡ്‌വേര്‍ ശേഷിയിലോ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നതും ദക്ഷയെ ശ്രമദ്ധയമാക്കുന്നു.
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഐസ്‌ക്രീം സാന്‍വിച്ച് (ആന്‍ഡ്രോയിഡ് 4.0) വെര്‍ഷനിലാണ് ദക്ഷ പ്രവര്‍ത്തിക്കുക. 1.2 ഗിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടെക്‌സ് എ8 പ്രൊസസര്‍, 512 എം.ബി. ഡിഡിആര്‍ 3 റാം, നാല് ജിബി ഇന്‍ബില്‍ട്ട് മെമ്മറി., എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്ഡി സ്‌ലോട്ട്, 3.5 എംഎം ഓഡിയോ ഔട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ത്രിജി ഡോങ്കിള്‍ എന്നിവയെല്ലാം ദക്ഷയിലുണ്ട്.
ഏഴിഞ്ച് വിസ്താരമുള്ള എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ദക്ഷയിലേത്. 10.1 മില്ലിമീറ്റര്‍ കനവും 195 മീറ്റര്‍ നീളവുമുള്ള ഈ ടാബ്‌ലറ്റിന്റെ ഭാരം വെറും 300 ഗ്രാം. ഐപാഡ് 3യുടെ ഭാരം 650 ഗ്രാമാണെന്നോര്‍ക്കുക.
1080 പി ഫുള്‍ എച്ച്ഡി വീഡിയോ സ്ട്രീമിങ്, അഡ്വാന്‍സ്ഡ് ഫ്ലാഷ് ആപ്‌സിനു വേണ്ടി 400 മെഗാഹെര്‍ട്‌സ് ജിപിയു എന്നിവയും ദക്ഷയിലുണ്ട്. ആറുമണിക്കുര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനസമയം ഉറപ്പുതരുന്ന 1800 എംഎഎച്ച് ബാറ്ററിയാണ് ദക്ഷയില്‍ ഉപയോഗിച്ചിരിക്കുന്നത്.
”വിലകുറഞ്ഞ ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ പോരായ്മകള്‍ പ്രൊസസറിന്റെ വേഗക്കുറവും ബാറ്ററിആയുസില്ലായ്മയുമാണ്. ഇതുരണ്ടും പരിഹരിച്ചുകൊണ്ട് വിലയേറിയ ടാബുകളുടെ പ്രവര്‍ത്തനമികവ് ഉറപ്പുതരാന്‍ ദക്ഷയ്ക്ക് സാധിക്കും”- ആദിത്ത് പറയുന്നു.
മേയ് 15 മുതല്‍ ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ് ടെലിമോക്കോ കമ്പനി. തയ്‌വാനിലാണ് കമ്പനിയുടെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുമാകും ടാബ്‌ലറ്റ് വിതരണം ചെയ്യുക.

ബുക്കിങ്ങിന് ആയി telemoco.com സന്ദര്‍ശിക്കുക
ഏറെ  കൊട്ടി ഖോഷിച്ചു പുറത്തിറക്കിയ ആകാശ്‌ ടാബ്ലെറ്റ്‌ ഒരു വന്‍ പരാജയമായ സ്ഥിതിക്ക് നല്ല ഗുണ മേന്മയോടെയും പ്രോസെസര്‍സ്പീടോടെയും പുറത്തിറക്കിയിരിക്കുന്ന  ഇവരുടെ ഈ സംരംഭം വിജയ കിരീടം ചൂടുമെന്നു നിശംസയം അനുമാനിക്കാം



Thursday, May 10, 2012

ആകാശ്‌ ടാബ്ലെറ്റ്‌ 2012 ലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കുംഭകോണം

 ആകാശ്‌ ടാബ്ലെറ്റ്‌ 2012 ലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കുംഭകോണം

 ഇന്ത്യാ ഗവണ്മെന്റിനു വേണ്ടി വിദ്യാര്‍ഥികള്‍ ക്കായി പഞ്ജാബിലെ അമൃത്സര്‍ ആസ്ഥാനമായ ഡാറ്റാവിന്‍ഡ്‌ എന്നാ കമ്പനി 1500 രൂപ മുതല്‍ 2299 രൂപ വരെ വിലവരുന്ന ആകാശ്‌ ടാബ് പുറത്തിറക്കുന്നതായ വാര്‍ത്ത വളരെ ആഹ്ലാദത്തോടെയും അതിലേറെ അവിശ്വസീനതയോടെയുമാണ് ഇന്ത്യയിലെ ടെക്നോളജി സമൂഹം സ്വീകരിച്ചത്.കേന്ദ്ര മന്ത്രി കബില്‍ സിബില്‍ വര്‍ണ്ണാഭമായ ചടങ്ങില്‍ ഇത് പുറത്തിറക്കുകയും ചെയ്തു.ഓണ്‍ ലൈന്‍ ബുക്കിംഗ് ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബുക്കിംഗ് ഇരുപതു ലക്ഷം കടന്നതായി പത്രക്കുറിപ്പുകള്‍ ഡാറ്റാവിന്‍ഡ്‌ പുറത്തിറക്കുകയും അഭൂത പൂര്‍ണ്ണമായ ഈ ബുക്കിംഗ് മൂലം കൊച്ചിഉള്‍പ്പടെ മൂന്ന് സ്ഥലങ്ങളില്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഫാക്ടറികള്‍ ആരംഭിക്കുകയാനെന്നും പത്ര സമ്മേളനങ്ങള്‍ നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഈ മുന്നോരുക്കങ്ങളെല്ലാം നടത്തി ബുദ്ധി പൂര്‍വ്വമായ ഒരു തട്ടിപ്പിന് തുടക്കമിടുകയായിരുന്നു ഡാറ്റവിന്‍ഡ്‌ കമ്പനി എന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ വെളിവാക്കുന്നത്.ഇതിനു വിശ്വാസ്യതയേകാന്‍  കേന്ദ്ര മന്ത്രി കബില്‍ സിബിലിനെ കൂട്ടുപിടിക്കുകയും ചെയ്തു. ആകാശ്‌ ബുക്ക് ചെയ്ത ആര്‍ക്കും തന്നെ ഗുണമേന്മയുള്ള ഒരു സാധനവും ഇതുവരെ കിട്ടിയിട്ടില്ല .കിട്ടിയവര്‍ക്കാകട്ടെ വളരെ മോശം ചൈനീസ്‌ കളിപ്പാട്ടം പോലെ എന്തോ ഒന്നാണ് ലഭിച്ചിരിക്കുന്നത്.
                                             ഓണ്‍ ലൈനായി ബുക്ക് ചെയ്തവര്‍ക്ക് കമ്പനി അയക്കുന്ന മെയിലില്‍ പറയുന്നത് അഭൂത പൂര്‍വ്വമായ ബുക്കിംഗ് കാരണം താങ്കള്‍ക്ക് ടാബ് ലെറ്റ്‌ ലഭിക്കാന്‍ താമസിക്കും എന്നാല്‍ മുന്‍കൂറായി 2999 രൂപ അയച്ചു തന്നാല്‍ ഒട്ടും കാലതാമസമില്ലാതെ കൊറിയര്‍ ചാര്‍ജ്‌ ഫ്രീ ആയി ഏഴ് ദിവസത്തിനുള്ളില്‍ ലഭിക്കുന്നതാണ് എന്ന വിവരമാണ് .ടാബ് എത്രയും വേഗത്തില്‍ ലഭിക്കാന്‍ പണം അയക്കുന്നവര്‍ക്ക് പിന്നീട്  ഈ കമ്പനിയില്‍ നിന്ന് യാതൊരു വിധ മറുപടിയോ സാധനമോ ലഭിക്കില്ല.ഇങ്ങനെ പണം നഷ്ടപ്പെട്ട പതിനായിരക്കണക്കിനു പേര്‍ എവിടെ പരാതിപ്പെടണം എന്ന് പോലുമറിയാതെ കുഴങ്ങുകയാണ്.ആയിരക്കണക്കിന് മലയാളികളും ഈ വഞ്ചനയില്‍ പെട്ടുപോയിട്ടുണ്ട് .
              ഇങ്ങനെ ഒരു വാര്‍ത്ത കേട്ടയുടന്‍ അത് സത്യമായിരിക്കില്ല പൊതുജനങ്ങള്‍ കുറഞ്ഞ വിലയില്‍ ടാബ് ലെറ്റ്‌ കരസ്തമാക്കുന്നതില്‍ അസൂയ പൂണ്ട കുത്തക കമ്പനികള്‍ ഇറക്കിയ വ്യാജ വാര്‍ത്ത ആയിരിക്കുമെന്ന് കരുതി ഒരു പരീക്ഷണത്തിനായി 2012 മാര്‍ച്ച് 27ന് ഇലക്ട്രോണിക്സ് കേരളം മാസികയും മുന്‍കൂര്‍ പണമടച്ചു ഒരു ടാബ് ബുക്ക്‌ ചെയ്തു .ഇന്നേ തീയതി വരെ ടാബ് ലെറ്റ്‌ ലഭിക്കുകയോ,അയച്ച മെയിലുകള്‍ക്ക് മറുപടി അയക്കുകയോ,ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്തിട്ടില്ല.പണം പോയത് തന്നെ മിച്ചം .വെറും മൂവായിരം രൂപയ്ക്ക് വേണ്ടി കേസ് കൊടുത്താല്‍ പിന്നെ പതിനായിരങ്ങള്‍ കൂടി പോയി കിട്ടുമെന്നതിനാല്‍ കഴിയുന്നത്ര ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ ഈ വാര്‍ത്ത കൊടുക്കുക എന്നതില്‍ ഒതുങ്ങി ഞങ്ങളുടെ പ്രതികരണം.ദിവസവുംലക്ഷ ക്കണക്കിന് രൂപയാണ് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നായി ഡാറ്റാവിന്‍ഡ്‌ അമൃത്സര്‍ ശാഖയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നതു.എന്നാല്‍ പണം മേടിച്ചു പെട്ടിയിലിടുന്നതല്ലാതെ എല്ലാവര്‍ക്കും കംബ്യൂട്ടര്‍ അയക്കാനുള്ള ആളോ അര്‍ത്ഥമോ ഈ കംബനിക്കില്ല എന്നാണു ഞങ്ങള്‍ നടത്തിയ അന്യോഷണത്തില്‍ നിന്ന് മനസ്സിലായത്‌..ആകാശ്‌ ടാബിന്റെ ലോഞ്ചിംഗ് വാര്‍ത്ത ആഖോഷമാക്കിയ മാധ്യമങ്ങള്‍ മുക്കിയ ഈ വാര്‍ത്ത ആദ്യമായി ഇലക്ട്രോണിക്സ് കേരളം ഓണ്‍ ലൈന്‍ പുറത്തു വിടുകയാണ് .കൂടുതല്‍ പേര്‍ ഇനി ഈ തട്ടിപ്പില്‍ പെടാതിരിക്കാനായി ഫേസ്ബുക്കിലും അതുപോലുള്ള എല്ലാ മീഡിയയിലും ഈവാര്‍ത്ത ഷെയര്‍ ചെയ്യുക..ഇനിയും സംശയങ്ങള്‍ ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ.അല്ലെങ്കില്‍ ഗൂഗിളില്‍ ആകാശ്‌ സ്കാം,ആകാശ്‌ ചീറ്റിംഗ്,എന്നെല്ലാം ഒന്ന് സേര്‍ച്ച്‌ ചെയ്തു നോക്കൂ...
ഈ  ലിങ്കുകള്‍ ഒന്ന് വായിക്കൂ....
http://forum.coolpctips.com/top-stories/datawind-was-kicked-out-of-aakash-project-will-aakash-be-more-late/

http://www.coolpctips.com/2012/01/aakash-tablet-pc-poor-service-disappointing-performance-aakash-fail/#comment-17197
ആയതിനാല്‍ ദയവായി ആരും ഈ ആകാശ്‌ ടാബ് തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കുക.

Wednesday, May 9, 2012

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 20 ശതമാനം സബ്‌സിഡി


   ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 20 ശതമാനം സബ്‌സിഡി

 


ന്യൂദല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 20 ശതമാനം സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനം. മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നല്‍കുന്ന ഈ ആനുകൂല്യം രാജ്യത്തെ ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാക്ടറി വിലയുടെ 20 ശതമാനം ഇളവാണ് അനുവദിക്കക. സര്‍ക്കാറിന്റെ ഇൗ തീരുമാനത്തോടെ േലകത്തെ തന്നെ ്രപമുഖ ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിന്ന് ഉല്‍പ്പാദനം തുടങ്ങുമെന്നാണ് കരുതുന്നത്.
കാര്യമായ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാന്‍ കമ്പനികള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഇത്തരം വാഹനങ്ങളുെട വില്‍പ്പനയില്‍ കാര്യമായ വര്‍ധന ഉണ്ടാവാന്‍ ഇടയാക്കുമെന്നും കരുതുന്നു.
20 ശതമാനം സബ്‌സിഡിയാണ് അനുവദിക്കുകയെങ്കിലും വേഗത കുറഞ്ഞ ഇലക്ട്രിക്ക് ഇരുച്രക വാഹനങ്ങള്‍ക്ക് പരമാവധി 4000 രൂപയും േവഗത കൂടിയ ഇരുച്രക വാഹനങ്ങള്‍ക്ക് പരമാവധി 5000 രൂപയുേമ ഇളവ് ലഭിക്കുകയുള്ളൂ. അേതസമയം ഇലക്ട്രിക്ക് കാറുകള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇളവ് ലഭിക്കും.
മഹീന്ദ്ര റേവയുടെ ഉടമസ്ഥതയില്‍ ബംഗളൂരുവില്‍ നിര്‍മിക്കുന്ന റേവ കാറുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ്രപധാന ഇലക്ട്രിക്ക് കാര്‍. 3.31 ലക്ഷം മുതല്‍ 4.28 ലക്ഷം വരെയാണ് ഇതിന്റെ വില. സര്‍ക്കാര്‍ സബ്സിഡി മുഴുവനായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി തീരുമാനിച്ചാല്‍ 66000 രൂപ മുതല്‍ 85 രൂപവരെ ഈ കാറുകളുടെ വിലയില്‍ കുറവുണ്ടാവും.


    ഇലക്ട്രിക്‌  വാഹന നിര്‍മ്മാതാക്കളുടെ തട്ടിപ്പ്‌ 
പഴയ ഒരു പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട് വായിക്കാന്‍ ഇവിടെ ക്ലിക്കുക

ഇലക്‌ട്രിക്ക് കാര്‍ വാങ്ങിയാല്‍ EMI കമ്പനി അടയ്ക്കും

 

ഇലക്‌ട്രിക്ക് കാര്‍ വാങ്ങിയാല്‍ EMI കമ്പനി അടയ്ക്കും

 ഇലക്‌ട്രിക്കല്‍ കാറാണ് ജീവനക്കാര്‍ വാങ്ങുന്നതെങ്കില്‍ ഇന്‍സ്റ്റാള്‍‌മെന്റിന്റെ ഭൂരിഭാഗവും അടയ്ക്കാന്‍ തയ്യാറായി ഒരു ഐടി കമ്പനി. ‘ഹരിതഭാരതം’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി കോര്‍പ്പറേറ്റ് ഇന്ത്യയില്‍ ആദ്യത്തേതാണ്. സാപ് ഇന്ത്യയാണ് അതിന്റെ ജോലിക്കാര്‍ക്ക് മുമ്പില്‍ ഇത്തരമൊരു സ്വപ്നപദ്ധതി വച്ചിരിക്കുന്നത്. ഇന്‍സ്റ്റാള്‍‌മെന്റ് അടയ്ക്കുന്നതില്‍ മാത്രമല്ല ജോലിക്കാരെ സാപ് ഇന്ത്യ സഹായിക്കുക. സവിശേഷ പാര്‍ക്കിംഗ് സൌകര്യവും സൌജന്യ സര്‍വീസും കമ്പനി ഉറപ്പുതരുന്നു.
റേവയുടെ ഇലക്‌ട്രിക്ക് കാര്‍ വാങ്ങുന്ന ജീവനക്കാര്‍ 36 മാസത്തെ EMI ആണ് കെട്ടേണ്ടത്. ഓരോ മാസവും 7,350 രൂപ കെട്ടേണ്ടിവരും. എന്നാല്‍ ജോലിക്കാര്‍ കെട്ടേണ്ടത് വെറും 1,350 രൂപയാണ്. ബാക്കിയുള്ള 6,000 രൂപ സാപ് ഇന്ത്യ കെട്ടിക്കോളും. മലിനീകരണം പുറന്തള്ളാതെ, ഭൂമിയുടെ ഹരിതകവചം നിലനിര്‍ത്താന്‍ സഹായിക്കുന്ന റേവയുടെ ഇലക്‌ട്രിക്ക് കാര്‍ വാങ്ങുന്ന ജോലിക്കാരെ കാത്തിരിക്കുന്നത് ഇന്‍‌സ്റ്റാള്‍മെന്റ് സബ്സിഡി മാത്രമല്ല.
സാപ് ഇന്ത്യയുടെ കാമ്പസില്‍ തന്നെ കാര്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിലുള്ള സൌജന്യ സേവനം ഉണ്ടായിരിക്കും. കാമ്പസിന്റെ എന്‍‌ട്രന്‍സില്‍ തന്നെ റേവ ഉടമകള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് ഇടം ഒരുക്കും. റേവ കാര്‍ വാങ്ങുന്നവര്‍ക്ക് ബാറ്ററി വാറന്റിയുടെ കാലാവധി 24 മാസം ആണെങ്കില്‍ സാപ് ഇന്ത്യാ ജോലിക്കാര്‍ക്കത് 36 മാസമായിരിക്കും. കാര്‍ സര്‍‌വീസിംഗ് സെന്റര്‍ കാമ്പസില്‍ തന്നെ ഉണ്ടാകും. ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള പോയിന്റ് സൌജന്യമായി ഉടമയുടെ വീട്ടില്‍ ഒരുക്കിയും കൊടുക്കും. ഇതിനപ്പുറം എന്തുവേണം!
ജര്‍മനി ആസ്ഥാനമാക്കിയുള്ള സാപ്പ് എന്ന കമ്പനിയുടെ സബ്സിഡയറിയാണ് എന്റര്‍‌പ്രൈസ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ കമ്പനിയായ സാപ്പ് ഇന്ത്യ. പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ കാര്‍ബണ്‍ മാലിന്യം പുറത്തുതള്ളി ഭൂമിയുടെ ഹരിതകവചം ഇല്ലാതാക്കുന്നതിനെതിരെ കമ്പനിയുടെ ചെറുത്തുനില്‍‌പ്പാണ് ഈ പുതിയ പദ്ധതിയെന്ന് സാപ്പ് ഇന്ത്യ പറയുന്നു. മഹീന്ദ്രയുടേതാണ് റേവ ഇലക്‌ട്രിക്ക് കാര്‍. ഇത്തരമൊരു പദ്ധതി ആദ്യമായി ഇന്ത്യയില്‍ കൊണ്ടുവരിക വഴി ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് വഴികാട്ടുകയാണ് സാപ്പ് ഇന്ത്യയെന്ന് മഹീന്ദ്ര പറയുന്നു.

Thursday, May 3, 2012

വൈദ്യുതി കാര്‍ മലിനീകരണം ഉണ്ടാക്കും

  വൈദ്യുതി കാര്‍ മലിനീകരണം ഉണ്ടാക്കും


വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന കാറുകളാണ്‌ നാളെയുടെ കാറുകള്‍ എന്നാണ്‌ വെയ്‌പ്‌. കാര്‍ബണ്‍ മോണോക്‌സൈഡ്‌ എന്ന വിഷവാതകം ഒരു ശതമാനം പോലും പുറന്തള്ളാത്ത ഇലക്‌ട്രിക്‌ കാറുകള്‍ അന്തരീക്ഷ മലിനീകരണനിവാരണത്തിന്‌ വലിയൊരു പരിധിവരെ സഹായകമാകും എന്നാണ്‌ വിലയിരുത്തപ്പെട്ടിരുന്നത്‌. ഇത്‌ കണക്കിലെടുത്ത്‌ പല രാജ്യങ്ങളും ഇലക്‌ട്രിക്‌ കാറുകള്‍ക്ക്‌ നികുതിപോലും വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്‌.
എന്നാല്‍ ഇലക്‌ട്രിക്‌ കാറുകള്‍ പരിസ്‌ഥിതിക്ക്‌ വലിയ നാശം വരുത്തുമെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. പരിസ്‌ഥിതി മലിനീകരണം പുകയുടെ രൂപത്തിലല്ലെന്നുമാത്രം. കാറുകളില്‍ വൈദ്യുതോര്‍ജം സംഭരിക്കാന്‍ ഉപയോഗിക്കുന്ന ബാറ്ററികളിലെ സാങ്കേതികവിദ്യ വളരെ പഴയതാണ്‌. അതുകൊണ്ട്‌ അവ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാനാവില്ല. ബാറ്ററികളിലെ പാര്‍ട്‌സുകള്‍ക്ക്‌ വില വളരെ കൂടുതലായതുകൊണ്ട്‌ അവ മാറ്റിവച്ച്‌ ബാറ്ററി നന്നാക്കിയെടുക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട്‌ ബാറ്ററി ഉപേക്ഷിക്കുകയാണ്‌ നല്ലത്‌. ബാറ്ററികൊണ്ട്‌ ഓടുന്ന കാറില്‍ 4 മുതല്‍ 8 വരെ ബാറ്ററികളാണുള്ളത്‌. ഇവ ഉപയോഗശൂന്യമാകുമ്പോള്‍ വലിച്ചെറിയപ്പെടുന്നു. അപകടകാരിയായ വേസ്‌റ്റ്‌ ആണിത്‌. പലതരം രാസദ്രവ്യങ്ങള്‍ അടങ്ങിയ ബാറ്ററി കമ്പ്യൂട്ടര്‍വേസ്‌റ്റിനേക്കാള്‍ അപകടകരമാണത്രേ.
കൂടാതെ വന്‍വിലകൊടുത്ത്‌ ഓരോ രണ്ടുവര്‍ഷത്തിലും ബാറ്ററികള്‍ മാറ്റേണ്ടിവരുന്നതുമൂലം കാറിന്റെ യഥാര്‍ത്ഥ റണ്ണിങ്‌ കോസ്‌റ്റ്‌, വാഹനനിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നതിലും വളരെ കൂടുതലാണെന്നും പഠനം പറയുന്നു.
മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന തരം ലിത്തിയം - ഐയര്‍ ബാറ്റികളാണ്‌ കാറിലും ഉപയോഗിക്കുന്നത്‌. രണ്ടു ചാര്‍ജിങ്ങുകള്‍ക്കിടയില്‍ 160 കിലോമീറ്ററാണ്‌ സാധാരണഗതിയില്‍ കാര്‍ ഓടുക. എന്നാല്‍ അതിനുശേഷം ബാറ്ററി മാറ്റേണ്ടിവരുമ്പോള്‍ അതുവരെ ഓട്ടത്തിലൂടെ സമ്പാദിച്ചലാഭമെല്ലാം നഷ്‌ടമായി മാറുന്നു. കൂടാതെ, ഇലക്‌ട്രിക്‌ കാറുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ വേഗമെടുക്കാത്തതിനാല്‍ കാര്‍ ഓടിക്കുന്നതിന്റെ ഹരമൊന്നും കിട്ടുകയുമില്ല.
ഉദാഹരണമായി ഫോര്‍ഡ്‌ ഫോക്കസ്‌ എന്ന കാര്‍ ഒരു ടാങ്ക്‌ പെട്രോള്‍ ഉപയോഗിച്ച്‌ 576 കിലോമീറ്റര്‍ ഓടും. ഇതേ കാറിന്റെ ഇലക്‌ട്രിക്‌ മോഡലിന്‌ മൂന്നു ചാര്‍ജിങ്ങുവേണം അത്രയും ഓടാന്‍. ബാറ്ററിയുടെ ഭാരം മൂലം വാഹനത്തിന്റെ ഭാരം വളരെ കൂടുകയും ചെയ്‌തു.

Tuesday, May 1, 2012

ഇലക്ട്രോണിക്സ് ഹെല്‍മറ്റ്‌

        ഇലക്ട്രോണിക്സ് ഹെല്‍മറ്റ്‌
ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ ചൂടിനും മുടികൊഴിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി കോഴിക്കോട്ടുകാരന്‍ രംഗത്ത്. പന്തീരാങ്കാവ് സ്വദേശിയായ പുത്തൂര്‍വടക്കെയില്‍ മുരളീധരനാണ് ചകിരിച്ചോറും കിടക്കയുണ്ടാക്കാനുപയോഗിക്കുന്ന ഉന്നവും ഫൈബര്‍ ഗ്ലാസും ഉപയോഗിച്ച് ഹെല്‍മറ്റുണ്ടാക്കിയിരിക്കുന്നത്. ഹെല്‍മറ്റിനുള്ളിലെ ചൂടുള്ള വായു പുറന്തള്ളാന്‍ ഓട്ടോമാറ്റിക് എകേ്‌സാസ്റ്റ് ഫാനും ഹെല്‍മെറ്റിനുള്ളിലുണ്ട്.

ഹെല്‍മെറ്റിലെ സ്വിച്ച് ഓണ്‍ ചെയ്താല്‍ ബാറ്ററികൊണ്ട് ഫാന്‍ പ്രവര്‍ത്തിച്ചുതുടങ്ങും, വാഹനം ഓടിത്തുടങ്ങിയാല്‍ ഫാന്‍ ഓട്ടോമാറ്റിക്കായി ബാറ്ററിയില്ലാതെ ഹെല്‍മറ്റിനുള്ളിലെത്തുന്ന വായുമൂലം പ്രവര്‍ത്തിക്കും. സിഗ്‌നല്‍ പോയന്റുകളില്‍ വാഹനം നിര്‍ത്തിയിടേണ്ടിവരുമ്പോള്‍ ബാറ്ററിമൂലം ഫാന്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ഇതിനായി സെന്‍സറും ഹെല്‍മെറ്റിലുണ്ട്. 50, 60 അടിക്ക് മുകളില്‍നിന്ന് വീഴുന്ന തേങ്ങയ്ക്ക് ക്ഷതം പറ്റാത്തത് ചകിരിച്ചോറിന്റെ ഉറപ്പുമൂലമാണെന്ന് മുരളീധരന്‍ പറയുന്നു. ചകിരിച്ചോറ് ഹെല്‍മറ്റിന്റെ ആകൃതിയിലാക്കാനായി ഉപയോഗിക്കുന്ന 2 എം.എം. കനം മാത്രമുള്ള ഫൈബര്‍ ഗ്ലാസ് മാത്രമാണ് ഇതിലെ കൃത്രിമ അസംസ്‌കൃത വസ്തു.

ഹെല്‍മെറ്റിനുള്ളിലായി തലയ്ക്ക് ക്ഷതമേല്‍ക്കാതിരിക്കാനായി ഉന്നത്തിന്റെ ചെറിയ കുഷ്യനുകളും ഘടിപ്പിച്ചിരിക്കുന്നു. ഹെല്‍മെറ്റ് തലയില്‍ വെക്കുമ്പോള്‍തന്നെ അറിയാം ഫാനിന്റെ പ്രവര്‍ത്തനംമൂലം ലഭിക്കുന്ന തണുപ്പ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഏത് ഹെല്‍മറ്റുകളേക്കാളും ഭാരക്കുറവിലും വിലക്കുറവിലും ഇത് നിര്‍മിക്കാനാവും. തെര്‍മോക്കോളിന് പകരംവെക്കാവുന്ന ചകിരിച്ചോറും, എംബ്രോയിഡറി വേസ്റ്റും ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്ത തെര്‍മോക്കോളാണ് മുരളീധരന്റെ മറ്റൊരു കണ്ടുപിടിത്തം. സ്റ്റീല്‍പാത്രം മാത്രം ഉപയോഗിക്കാവുന്ന ഇന്‍ഡക്ഷന്‍ കുക്കറില്‍ മണ്‍പാത്രം വെച്ച് പാകംചെയ്യാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ചിട്ടുണ്ട്. അത് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിനാണിപ്പോള്‍ അദ്ദേഹം. വന്‍കിട വസ്ത്രനിര്‍മാണശാലകളില്‍ ഉപയോഗിക്കുന്ന ഗാര്‍മെന്റ് കണ്‍വേയര്‍ ലൈന്‍ ടേബിള്‍ കണ്ടുപിടിച്ച് പേറ്റന്റ് നേടിയിട്ടുണ്ട് ഇദ്ദേഹം.




ഫാക്ടറികളില്‍ റോബോട്ടിക് സംവിധാനം രൂപകല്പനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് മക്കളായ അജയും അതുലും കൂട്ടായുണ്ട്. ഹെല്‍മെറ്റും തെര്‍മോക്കോളും വ്യാവസായിക രീതിയില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുരളീധരന്‍. ഫോണ്‍: 08489648909.