CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, July 31, 2011

ലോകത്തിലെ ഏറ്റവും ചെറിയ ഫിലിം ക്യാമറ

ലോകത്തിലെ ഏറ്റവും ചെറിയ SLR ഫിലിം ക്യാമറ

കാസര്‍ഗോട് ജില്ലയിലെ ബദിയടുക്കയിലുള്ള ക്രിഷ്ണകുമാര്‍  CU 327 എന്ന ലോകത്തിലെ ഏറ്റവും

ചെറിയ ഫിലിം ക്യാമറ നിര്‍മ്മിച്ച്  ശ്രദ്ദേയനായിരിക്കുന്നു.തദ്ദേശീയമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച CU 327 ല്‍ ടെലി ഫോട്ടോ ലെന്‍സ് ,ഫോക്കസിങ് തുടങ്ങി എല്ലാ അനുബന്ധ ഘടകങ്ങളും സമന്വയമായി സമ്മേളിച്ചിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും ചെറിയ എസ്. എൽ. ആർ ക്യാമറ നിർമ്മിച്ച യുവശാസ്ത്രജ്ഞൻ കൃഷ്ണകുമാർ
മലയാളിക്ക് അഭിമാനമാകുന്നു.  സ്വന്തമായി നിർമ്മിച്ച ഏറ്റവും ചെറിയ എസ്. എൽ ആർ ക്യാമറയിലൂടെ പടമെടുത്ത് അമ്പരിപ്പിച്ച കൃഷ്ണകുമാർ ഫോട്ടോഗ്രാഫിയെ പാഷനായി കാണുന്ന ഒരു കലാകാരനാണ്. മംഗലാപുരത്ത്  ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന കൃഷ്ണകുമാർ നല്ലൊരു ചിത്രകാരനും, ഫോട്ടോഗ്രാഫറും, അനിമേറ്ററും, ഇലക്ട്രോണിക്സ് വിദഗ്ദനും കൂടിയാണ്. പഴയ സിംഗിൾ ലെൻസ് റിഫ്ലക്സ് ഫിലിം ക്യാമറ കൈക്കുള്ളിലൊതുങ്ങുന്ന വലുപ്പത്തിൽ നിർമ്മിക്കാൻ കൃഷ്ണന് നീണ്ട 5 വർഷങ്ങൾ വേണ്ടിവന്നു. തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തിൽ തയ്യാറാക്കപ്പെട്ട ആദ്യ ക്യാമറയിലെ പോരായ്മകളെ തുടർന്നാണ് 38 എം എം നീളവും 22 എം എം വീതിയുമുള്ള ഈ ക്യാമറ സൃഷ്ടിക്കപ്പെട്ടത്.
കൃഷ്ണകുമാർ




 കൈകൊണ്ട് നിർമ്മിക്കപ്പെട്ട 65 ഭാഗങ്ങളുള്ള ഈ കുഞ്ഞൻ ക്യാമറ രൂപം കൊണ്ടും ആരേയും വിസ്മയിപ്പിക്കും. ചെറിയ പിവിസി പൈപ്പിനുള്ളിലെ ലെൻസ് വൈഡായും, മാക്രോ ആയും ഫോക്കസ്സ് ചെയ്യാനാകും. സാധാരണ ഫിലിമിനെ രണ്ടായി മുറിച്ചാണ് ഈ ക്യാമറയിൽ ഉപയോഗിക്കുന്നത്. ആരുകണ്ടാലുമൊന്നു ഞെട്ടിപ്പോകുന്ന ഉശിരൻ രൂപഭംഗിയും, ഫിനിഷിംഗും കൃഷ്ണകുമാറിന്റെ സ്വന്തം ക്യാമറയ്ക്കുണ്ട് എന്നതാണ് പ്രധാന സവിശേഷത.



panikkerspeaking.blogspot.com ല്‍ വന്ന ലേഖനം

താന്‍ നിര്‍മ്മിച്ച ക്യാമറകളുമായി ക്രിഷ്ണ്ണകുമാര്‍


 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുക.

 ഇവിടെ

 


1 comment: