30000 മണിക്കൂര്‍ അതായത് ഏകദേശം പത്ത് വര്‍ഷം ഉപയോഗിക്കാവുന്ന LED ബള്‍ബ് വിപ ണിയിലെത്തിയിരിക്കുന്നു.സാധാരണ ഇന്‍ കാന്‍ഡസെന്റ് അല്ലെങ്കില്‍ CFL ബള്‍ബുകള്‍ക്ക് പകരമായി അവ ഉപയോഗിക്കുന്ന തരം ഹോള്‍ഡറുകളില്‍ ഇടാമെന്നതാണിതിന്റെ ഒരു പ്രത്യെകത .വെറും ഏഴര വാട്സ് കരന്റുപയോഗിച്ച് 60 വാട്സ് ബള്‍ബിന്റെ പ്രകാശം ഈ LED ബള്‍ബ് നല്‍കും.ഇപ്പോള്‍ 119 ഡോളറാണ് വില എങ്കിലുംഅടുത്ത വര്‍ഷം ഉല്‍പ്പാദനം ഉയരുന്നതോടെ വില വളരെ കുറയും എന്നണ് കരുതുന്നത്.സാധാരണ ബള്‍ബുകളെ CFL കഥകഴിച്ചതു പോലെ CFL ബള്‍ബുകളുടെ അന്തകനാകാന്‍ LED ബള്‍ബുകളു മെത്തിക്കഴിഞ്ഞു
CFLനെ അപേക്ഷിച്ച് വളരെ കുറഞ്ഞ താപം മാത്രമേ പുറത്തു വിടുന്നുള്ളു എന്നതിനാല്‍
എയര്‍ കണ്ടീഷനിങ്ങിന്റെ കറണ്ട് ചാര്‍ജും വളരെ കുറയും.ചിത്രത്തില്‍ U.K സ്റ്റാന്‍ഡാര്‍ഡ് ഹോള്‍ഡറാണ് കാണിച്ചിരിക്കുന്നതെങ്കിലും ഏഷ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഹോള്‍ഡറും ലഭ്യമാണ് .ഇത്തരം ബള്‍ബുകളുടെ വ്യാപനത്തിലൂടെ അടുത്ത പത്തു വര്‍ഷത്തിനകം ആഗോള താപനത്തില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്ക പ്പെടുന്നു
No comments:
Post a Comment