PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, August 2, 2011

പെണ്ണുങ്ങള്‍ക്കുള്ള ഫോണ്‍

പെണ്ണുങ്ങള്‍ക്കുള്ള ഫോണ്‍
മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ നിലവിലുള്ള ഡിസൈനുകളെ അട്ടിമറിച്ചുകൊണ്ട് സ്ത്രീകള്‍ക്കു വേണ്ടി കണ്ടെത്തിയ പുതിയ മോഡല്‍ ആണ് പെന്‍ഡന്റ് ഫോണ്‍. പേരു സൂചിപ്പിക്കുന്നതുപോലെ പെന്‍ഡന്റ് മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഫോണ്‍ വസ്ത്രത്തില്‍ പിന്‍ ചെയ്തു വയ്ക്കാം. ജോലിക്കിടയില്‍ കോള്‍ എടുക്കാനും സംസാരിക്കാനും ഡയല്‍ ചെയ്യാനും എളുപ്പമുള്ള ഡിസൈന്‍ ആണ് പെന്‍ഡന്റ് ഫോണിന്റേത്. ആകര്‍ഷകവം ലളിതവുമായ ഡിസൈന്‍ ഒരു വട്ടത്തില്‍ എല്ലാ നമ്പരുകളും കോള്‍ ബട്ടണും നടുവിലായി സ്പീക്കറും ആണ് അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേ ഇല്ലാത്ത ഈ ഫോണ്‍ ഹാന്‍ഡ്‌സ് ഫ്രീ ആയതിനാല്‍ ഇയര്‍ ഫോണിന്റെ ആവശ്യമില്ല. വസ്ത്രത്തില്‍ പിന്‍ ചെയ്തു വയ്ക്കുക, കോള്‍ ബട്ടണ്‍ അമര്‍ത്തുക, സാധാരണ സംസാരിക്കുന്നതുപോലെ സംസാരിക്കുക. ബ്രിട്ടീഷ് ഡിസൈനറായ ജോസി ബേക്കറാണ് പെന്‍ഡന്റ് ഫോണിന്റെ ഉപജ്ഞാതാവ്. വെബ്‌സൈറ്റ്: www.josiebaker.co.uk
ആന്റി സ്ലീപ് പൈലറ്റ്
രാത്രിയിലെ ഡ്രൈവിങ്ങിനിടയില്‍ ഉറക്കം തൂങ്ങുന്നതുമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള പുതിയ ഉപകരണമാണ് ആന്റി സ്ലീപ് പൈലറ്റ്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ഗാഡ്ജറ്റ് ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങാന്‍ സമ്മതിക്കില്ല. യുഎസിലെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് എഎസ്പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആന്റി സ്ലീപ് പൈലറ്റ്. ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിച്ചു വയ്ക്കാവുന്ന ഈ ഉപകരണം ഡ്രൈവര്‍ ക്ഷീണിതനാകുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. വിലപ്പെട്ട 26 വിവരങ്ങള്‍ അളന്നാണ് ഡ്രൈവര്‍ ഉറക്കിലേക്കു വഴുതിവീഴുന്നുണ്ടോ എന്നു എഎസ്പി തിരിച്ചറിയുന്നത്. ഡ്രൈവറുടെ ഊര്‍ജസ്വലത കുറയുന്നതനുസരിച്ച് എഎസ്പി ശബ്ദവും വെളിച്ചവും വിന്യസിച്ച് അയാളെ ഉണര്‍ത്തും. ഉറക്കം കൂടുതല്‍ ശക്തമായി ആക്രമിക്കുകയാണെങ്കില്‍ അലാറം മുഴക്കി വാഹനം നിര്‍ത്തി വിശ്രമിക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കും. ഏകദേശം 7000 രൂപയാണ് ഇതിന്റെ വില. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കു വേണ്ടി 800 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഐഫോണ്‍ ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വെബ്‌സൈറ്റ്: www.antisleeppilot.com

ഈ ടെക് ന്യൂസ് ബെര്‍ളിത്തരങ്ങള്‍ എന്ന സൈറ്റില്‍ നിന്നും

No comments:

Post a Comment