PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Monday, August 15, 2011

കാറിനും സ്റ്റെബിലൈസര്‍

കാറിനും സ്റ്റെബിലൈസര്‍




സ്റ്റെബിലൈസറുകള്‍ക്ക് ഇപ്പോള്‍ കച്ചവടം തീരെ കുറവാണ്. കേരളത്തിലെ വൈദ്യുതി സാഹചര്യങ്ങള്‍ക്ക് അനുസരണമായ പ്രോഡക്ടുളാണ് മിക്കവാറും എല്ലാ കമ്പനികളും പുറത്തിറക്കുന്നതാണ് കാരണം.ഇതു മൂലമാണെന്ന് തോന്നുന്നു പ്രമുഖ സ്റ്റെബിലൈസര്‍ കമ്പനിയായ വീ ഗാര്‍ഡ്  വാഷിങ്ങ് മെഷീനും സ്റ്റെബിലൈസര്‍ പുറത്തിരക്കിയിരിക്കുന്നു  അതി ഭയങ്കരമായ ഇലക്ട്രോണിക് കുണ്ടാമണ്ടികളാണ് ഇതിനകത്ത് ഉള്ളതെന്നും സ്റ്റെബിലൈസര്‍ ഇല്ലെങ്കില്‍ നിങ്ങളുടെ മെഷീന്‍ കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറുമെന്നുമുള്ള പരസ്യങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു...വാഷിങ്ങ് മെഷീനുകള്‍ക്ക്  നിരന്തരമായ  ഉപയോഗം മൂലമുണ്ടാകുന്ന മെക്കാനിക്കല്‍ തകരാറുകളാണ്  കൂടുതലായും കണ്ടുവരുന്നത്  ഇതു സ്റ്റെബിലൈസര്‍ വച്ചാല്‍ മാറുമെന്ന്  ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാല്‍  കച്ചവടം പൊടിപൊടിക്കുമെന്ന് കമ്പനി മാര്‍ക്കറ്റിങ് വിഭാഗത്തിനു തോന്നിക്കാണും..ഫ്രിഡ്ജിന്റെയൊപ്പം ആരുംതന്നെ ഇപ്പോള്‍ ഈ സാധനം വാങ്ങാറില്ല അതുകാരണമെന്നു തോന്നുന്നു ഒറിജിനല്‍ പരസ്യങ്ങളായ 2 ഫോണ്‍ സംഭാഷണങ്ങള്‍ ഇപ്പോള്‍ ടീ വീയില്‍ കാണുന്നുണ്ട്..
ഇങ്ങനെ പോയാല്‍ താമസിയാതെ കാറിനും സ്റ്റെബിലൈസര്‍ പുറത്തിറങ്ങും ..അതി സങ്കീര്‍ണ്ണമായ  സര്‍ക്യൂട്ടുകളും  മൈക്രോ പ്രോസസറൂകളും അടങ്ങിയ വിലയേറിയ
ഇലക്ട്രോണീക്ക്  ഉപകരണങ്ങളാണല്ലോ ഇപ്പോഴത്തെ കാറുകള്‍

No comments:

Post a Comment