ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ
ലാപ്ടോപ്പ് ബാറ്ററി എക്സർസൈസർ
ഡെസ്ക്
ടോപ്പിന് പകരം ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉപയോഗിക്കുക പലരുടെയും പതിവാണ്.
ഇങ്ങനെ തുടർച്ചയായി കുത്തിയിട്ട് ഉപയോഗിക്കുന്ന ലാപ്പ് ടോപ്പിൻ്റെ ബാറ്ററി
എപ്പോഴും ഫുള്ളായിരിക്കും..
ഇങ്ങനെ
എപ്പോഴും കുമ്പ നിറച്ച് മടിയനായി ഇരുന്നാൽ അറ്റാക്ക് വന്ന് തട്ടിപ്പോകാൻ
ഇടയുണ്ട്. അതിനാൽ ഈ മടിയൻ ബാറ്ററികളെ കുറച്ച് വ്യായാമം ഒക്കെ ചെയ്യിച്ച്
ഫിറ്റാക്കിയാൽ അവന് പ്രതീക്ഷിക്കുന്നതിലുമധികം ആരോഗ്യവും, അതുവഴി
ദീർഘായുസും ലഭിക്കും!
ഇതിനായി
ഇന്റർമിറ്റന്റായി പവർ ഓൺ ഓഫ് ചെയ്യിക്കുന്ന സർക്യൂട്ടിൽ ലാപ്പ് ചാർജർ
കുത്തിയാൽ മതിയാകും. അതിന് വളരെ അനുയോജ്യമാണ് ഈ സർക്യൂട്ട് .
മഴക്കാലത്ത്
സോളാർ പാനൽ കണക്റ്റ് ചെയ്ത ബാറ്ററികൾ ശരിയായി ചാർജായെന്ന് വരില്ല.
അവിടെയും ചാർജർ കണക്റ്റ് ചെയ്യാൻ ഈ സർക്യൂട്ട് ഉപയോഗിക്കാം.
ഇങ്ങനെ പല സന്ദർഭങ്ങളിലും ചാർജർ ഓഫാക്കാൻ മറന്ന് ബാറ്ററി ഓവർ ചാർജ് കയറി ചീത്തയായി പോകുന്നത് ഒഴിവാക്കാൻ ഈ സർക്യൂട്ട് ഉപകരിക്കും.
വളരെ കുറഞ്ഞ വിലയിൽ നമ്മുടെ സമീപത്തെ ഇലക്ട്രോണിക്സ് സ്പെയർ ഷോപ്പുകളിൽ ഭിക്കുന്ന ഐ.സിയാണ് CD 4060.
ഇതൊരു CMOS ബൈനറി കൗണ്ടർ വിത്ത് ഇൻബിൽറ്റ് ഓസിലേറ്റർ ചിപ്പാണ്.
സെലക്റ്റീവ് ടൈം ഡിലേകൾ വിവിധ പിന്നുകളിലൂടെ ഔട്ട് പുട്ടായി ലഭിക്കുന്നു. ഐ സി നമ്പർ ഗൂഗിൾ ചെയ്താൽ ഫുൾ ഡീറ്റെയിൽസ് ലഭിക്കും.
ഐ
സി യുടെ 9, 10, 11 കളിൽ കണക്റ്റ് ചെയ്തിട്ടുള്ള C2, R2, R3 എന്നിവയാണ്
ടൈം ഡിലേ തീരുമാനിക്കുന്നത്. ഇവിടെ ഇത് ഏകദേശം 15 മിനിറ്റാണ്. വാല്യൂ
വ്യത്യാസം വരുത്തി നിങ്ങളുടെ ആവശ്യങ്ങൾക്കനുയോജ്യമായ ടൈം ഔട്ട്
ലഭ്യമാക്കാം.
സർക്യൂട്ടിൽ
ഐ സി യുടെ പതിനൊന്നാമത്തെ പിന്നിൽ കണക്റ്റ് ചെയ്തിരിക്കുന്ന 1 മെഗ്
റസിസ്റ്റൻസിന് സീരീസായി ഒരു 1 മെഗ് പൊട്ടൻഷ്യോ മീറ്റർ ( നമ്മുടെ വോളിയം
കൺട്രോൾ തന്നെ ) കണക്റ്റ് ചെയ്താൽ അത് തിരിച്ച് ഡിലേ ടൈം വീണ്ടും കൂട്ടാം.
ഡിലേ കുറയ്ക്കണമെങ്കിൽ ഐ സി യുടെ പിൻ കണക്ഷൻ ചിത്രം നോക്കുക ഔട്ട് 1 മുതൽ
9 വരെ എത് പിന്നിൽ നിന്നും റിലേ ഔട്ട് കൊടുക്കാം.
ഇവിടെ
ഐ സി യുടെ ഒന്നാമത്തെ പിന്നിലൂടെ വരുന്ന സ്വിച്ചിങ്ങ് ഔട്ട്പുട്ട് ഒരു
റസിസ്റ്റർ വഴി നേരേBC 547 ട്രാൻസിസ്റ്ററിലേക്ക് കൊടുത്തിരിക്കുന്നു. ഈ
ട്രാൻസിസ്റ്ററിൻ്റെ കളക്റ്ററിലാണ് നമ്മൾ 12 വോൾട്ട് ക്യൂബ് റിലേ
കൊടുത്തിരിക്കുന്നത്. ഈ റിലേയുടെ കോമൺ പിന്നിൽ ഫേസും, നോർമ്മലി ക്ലോസ്ഡ്
പിന്നിൽ 3pin സോക്കറ്റും കൊടുത്തിരിക്കുന്നു.
കൊതുകുതിരിക്ക്
സമയ നിയന്ത്രണം എന്ന സർക്യൂട്ടിൽ ( ലിങ്ക് ഇവിടെ ഇവിടെ
https://www.facebook.com/photo/?fbid=7361174177310535&set=a.155391227888902
) റിലേയ്ക്ക് പകരം BT 136 എന്ന ട്രയാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ ട്രയാക്കാണ് ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റിനെ നിയന്ത്രിക്കുന്നത്.
ഈ ട്രയാക്കാണ് ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റിനെ നിയന്ത്രിക്കുന്നത്.
സർക്യൂട്ട് നേരിട്ട് 230 വോൾട്ട് ACയിലാണ് പ്രവർത്തിക്കുന്നത് അതിനാൽ ടെസ്റ്റിങ്ങ് സമയത്ത് വേണ്ട മുൻ കരുതലുകൾ എടുക്കുക.
പുറമേ
നിന്ന് 12 വോൾട്ട് DC നൽകി ഈ സർക്യൂട്ട് സുരക്ഷിതമായി ടെസ്റ്റ്
ചെയ്യാം.ഇലക്ട്രോണിക്സ് കേരളത്തിൻ്റെ ലാബിൽ ഈ സർക്യൂട്ട് ടെസ്റ്റ്
ചെയ്തിട്ടുള്ളതാണ്. നന്നായി പ്രവർത്തിക്കുന്നുണ്ട്. ഒരു കോമൺ PCB യിൽ
സർക്യൂട്ട് ചെയ്യാം. ഏകദേശം അമ്പത് രൂപയ്ക്കടുത്ത് നിർമ്മാണ
ചിലവായി.28.04.2024
No comments:
Post a Comment