സിംഗിൾ സപ്ലേയിൽ നിന്നും
ഡ്യുവൽ സപ്ലേ
സിംഗിൾ സപ്ലേയിൽ നിന്നും ഡ്യുവൽ സപ്ലേ ഉണ്ടാക്കിയെടുക്കേണ്ട ആവശ്യം ടെക്നീഷ്യൻമാർക്ക് പലപ്പോഴും നേരിടാറുണ്ട്. ഉദാഹരണത്തിന് ഒരു കാർ സ്റ്റീരിയോ ഒന്ന് അപ്ഗ്രേഡ് ചെയ്ത് ഒരു സബ് വൂഫർ വയ്ക്കണം. വാങ്ങിയ സബ് വൂഫർ ഫിൽറ്റർ ഡ്യുവൽ സപ്ലേയുടെതായിപ്പോയി. എന്ത് ചെയ്യും?
ഇങ്ങനെയുള്ള അവസരങ്ങളിൽ
നമ്മുടെ കൈവശം തന്നെയുള്ള ചില കോമ്പോണെന്റുകൾ ഉപയോഗിച്ച് സിമ്പിളായി ഡ്യുവൽ സപ്ലേ നിർമ്മിക്കുന്നതിനുള്ള ഒരു സർക്യൂട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. എത്ര വോൾട്ട് ഇൻപുട്ടും നമുക്ക് കൊടുക്കാം അതിനനുയോജ്യമായ വോൾട്ടേജ് റേറ്റിങ്ങുള്ള ഇലക്ട്രോലിറ്റിക് കപ്പാസിറ്റുകൾ ഉപയോഗിച്ചാൽ മതി.കൊടുക്കുന്ന ഇൻപുട്ട് വോൾട്ടേജിലും ഉയർന്ന വോൾട്ടേജ് റേറ്റിങ്ങ് ഉള്ള കപ്പാസിറ്റുകൾ ഉപയോഗിക്കുക.
ഒരു കാര്യം മനസിൽ വയ്ക്കണേ.ഡ്യുവൽ സപ്ലേ. ഉപയോഗിക്കുന്ന വാട്ടേജ് കൂടിയ ആമ്പൊന്നും ഈ സർക്യൂട്ടിൽ പ്രവർത്തിക്കില്ല കേട്ടോ! മാക്സിമം ഒരു 100 മില്ലി ആമ്പിയർ ബേസിക് സർക്യൂട്ടിൽ നിന്ന് ലഭിക്കും.ചെറിയ കറണ്ടെടുക്കുന്ന സർക്യൂട്ടുകൾക്ക് ഇത് മതിയാകുമല്ലോ. ചിത്രത്തിലെ ബേസിക് സർക്യൂട്ട് നോക്കുക.
ഇനി അൽപ്പം കൂടുതൽ കറണ്ട് വേണ്ട സർക്യൂട്ടുകൾ പരീക്ഷിക്കണമെങ്കിൽ കൂടുതൽ ഔട്ട്പുട്ട് ശേഷിയുള്ള സർക്യൂട്ട് വേണമല്ലോ അതിനും വഴിയുണ്ട്.
ചിത്രത്തിലെ സർക്യൂട്ട് 2 നോക്കുക. Q1-BD139, Q2-BD140 എന്നിങ്ങനെ രണ്ട് ലോ പവർ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് സിംഗിൾ റയിൽ DC വോൾട്ടിനെ ഡ്യുവൽ സപ്ലേക്കായി സ്പ്ളിറ്റ് ചെയ്തിരിക്കുന്നു. മാക്സിമം 2 ആമ്പിയർ വരെ സേഫായി ഈ സർക്യൂട്ട് വിട്ട് തരും. ട്രാൻസിസ്റ്ററുകൾ ഹീറ്റ് സിങ്കിൽ ഉറപ്പിക്കണം.
ഇൻപുട്ട് കൊടുക്കുന്ന DC വോൾട്ട് സ്പ്ലിറ്റ് ചെയ്ത് പകുതി വീതം പോസിറ്റീവും, നെഗറ്റീവുമായാണ് തിരികെ കിട്ടുക. 36 Vകൊടുക്കുമ്പോൾ
പോസിറ്റീവ് 18 V - 0V - നെഗറ്റീവ് 18 V ലഭിക്കും, 48 V കൊടുത്താൽ 24 Vലഭിക്കും
ഇതിലും കൂടിയ ആമ്പിയർ വേണമെങ്കിൽ Q1, Q2 ആയി TIP 2955, 3055 ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കാം.28.04.2024
No comments:
Post a Comment