CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Wednesday, July 3, 2013

ആന്‍ഡ്രോയിട് ഫോണില്‍ മലയാളം വായിക്കാന്‍

ആന്‍ഡ്രോയിട് ഫോണില്‍ മലയാളം വായിക്കാന്‍

ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്.ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകള്‍. 2013 രണ്ടാം  പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റമായി   ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്) സന്നിവേശിപ്പിച്ച് (ട്രൂറ്റൈപ്പ്- ടി. ടി. എഫ്, ഓപ്പൺടൈപ്പ് – ഓ. ടി. എഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏ. പി. കെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏ. പി. കെ. ഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക( സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻസ് > അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക)
ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ് (പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഫോണ്ട് സന്നിവേശിപ്പിക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പിന്തുടരുക.
പടി 1:
താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. (കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം എസ്. ഡി. കാർഡിലേക്ക് മാറ്റിയാലും മതിയാകും.)
പടി 2:
ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക.
ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും
പടി 3:
ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുക. ഇതിനായി സെറ്റിങ്ങ്സ് > ഡിസ്പ്ലൈ > ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക.
പടി 4:
ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും. ‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത്. ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ.കെ. നൽകുക.
പടി 5:
ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുക. ഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.
 
ഫോണ്ടുകൾ നീക്കം ചെയ്യാൻ: :
സാധാരണ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡിവൈസിൽ നിന്നും നീക്കം ചെയ്യുന്നതിനു സമാനമായി ഈ ഫോണ്ടുകളും നീക്കം ചെയ്യാവുന്നതാണ്.
ഇതിനായി സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻ > മാനേജ് ആപ്ലിക്കേഷൻ എന്ന വഴിയിലെത്തി അവശ്യമായ ഫോണ്ട് നീക്കം ചെയ്യാവുന്നതാണ്.
പ്രശ്നങ്ങൾ :
ആൻഡ്രോയ്ഡ് ഫ്രാഗ്‌മെന്റേഷനെ തുടർന്ന് ചില ഡിവൈസുകളിൽ ചില ഫോണ്ടുകൾ ഓടാറില്ല. അതേ പോലെ ചില ഡിവൈസുകളിൽ കൂട്ടക്ഷരങ്ങൾ അതിന്റെ ബീജാക്ഷരങ്ങളായാവും കാണുക.
പിൻകുറിപ്പ് :
  1. ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാംസങ്ങ് GT-S5570 (ഗാലക്സി പോപ്പ്) അടിസ്ഥാനമാക്കിയുള്ള വിവരണവും ചിത്രങ്ങളുമാണ് നൽകിയിരിക്കുന്നത്. ചില ഡിവൈസുകളിൽ ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ കണ്ടേക്കും. അവിടെയെടുക്കേണ്ട തീരുമാനങ്ങൾ നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.
  2. മുകളിൽ തന്നിരിക്കുന്ന ഫോണ്ടുകളിൽ ‘അക്ഷർ യുണീക്കോഡാണ്’ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നത്. കാരണം, മലയാളത്തിനൊപ്പം ഇംഗ്ലീഷും ഡിസ്പ്ലൈ ചെയ്യണമല്ലോ. അക്ഷർ, ആൻഡ്രോയ്ഡിലെ സ്വതേയുള്ള അക്ഷരശൈലിയുമായി വളരെയധികം സാമ്യം പുലർത്തുന്നു.  ഒപ്പം ഒട്ടു മിക്ക ഇൻഡിക് ഭാഷകളേയും പിന്തുണയ്ക്കുന്നുമുണ്ട്.
സംശയം/അഭിപ്രായം ഇവിടെ നൽകുക
 നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക
സാംസങ്ങ് ഗാലക്സി ഫോണുകളിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും HTC ഫോണുകളിൽ കാര്യം അല്പം ബുദ്ധിമുട്ടാണ്. മലയാളം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങുമ്പോൾ HTC ഒഴിവാക്കുന്നതാണ് ബുദ്ധി. സാംസങ്ങിൽ നിന്നു വിഭിന്നമായി ഇത്തരം ഫോണുകളിൽ മലയാളം ലിപി ഏർപ്പെടുത്തുവാൻ റൂട്ട് ചെയ്യേണ്ടി വരും. റൂട്ട് ചെയ്യുന്നതു മുതലുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് ഈ പോസ്റ്റ്.



തുടങ്ങുന്നതിനു മുൻപ് രണ്ടു വാക്ക്; HTC ഫോണുകൾ എങ്ങിനെ റൂട്ട് ചെയ്യാം എന്നതിനെക്കാൾ എങ്ങിനെ റൂട്ട് ചെയ്തു എന്നാണ് വിദീകരിക്കുന്നത്. വ്യത്യാസം മനസ്സിലായിക്കാണുമല്ലോ? ഞാൻ ഉപയോഗിച്ചത് HTC Flyer എന്ന ടാബ്ലറ്റ് ആണ്. ഈ ബ്രാൻഡിലെ മിക്കവാറും എല്ല ഫോണുകളും ഇപ്രകാരം റൂട്ട് ചെയ്യാൻ പറ്റും എന്നാണ് ഇത് വികസിപ്പിച്ചവർ പറയുന്നത്.



രണ്ടാമതായി, റൂട്ട് ചെയ്യുന്ന ഫോണുകളുടെ വാറണ്ടി നഷ്ടപ്പെടാവുന്നതാണ്. അതിനാൽ ഇതിനു തുനിയുന്നതിനു മുൻപ് ഒരിക്കൽ കൂടി ആലോചിക്കുക. റൂട്ടിങ്ങിനിടെ പിശകു പറ്റിയാൽ ഫോൺ കേടാവാം, വാറണ്ടി കിട്ടുകയുമില്ല.



നിലവിൽ എനിക്ക് ലഭിച്ച മലയാളത്തിന്റെ ഫോണ്ട് റെൻഡറിങ്ങ് അത്ര സുഖമുള്ളതല്ല. (ഗാലക്സി നോട്ടിൽ വളരെ ഭംഗിയായി മലയാളം കിട്ടുന്നുണ്ട്.) പല ഫോണ്ടുകൾ മാറി മാറി പരീക്ഷിക്കുന്നുണ്ട്. വലിയ വ്യത്യാസം കാണുന്നില്ല. താങ്കൾക്ക് നല്ല രീതിയിൽ ലഭിക്കുന്നുണ്ടെങ്കിൽ ഇവിടെ വിവരം ദയവായി പങ്കു വെയ്ക്കുക.



അവസാനമായി, ഈ പോസ്റ്റ് വായിച്ച് ഫോൺ റൂട്ടു ചെയ്യുക വഴി എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ ഞാൻ ഒരു വിധത്തിലും ഉത്തരവാദി ആയിരിക്കുകയില്ല. ശരിയാക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശ്ശങ്ങൾ തരാൻ പറ്റും എന്ന ഉറപ്പുമില്ല. ഞാൻ റൂട്ട് ചെയ്തപ്പോൾ ഒരു ബുദ്ധിമുട്ടും പ്രശ്നവും ഉണ്ടായില്ല. ഫ്ലയർ ഉപയോഗിക്കുന്നവർ റൂട്ട് ചെയ്താൽ വോയിസ് കോളും ലഭ്യമാക്കാൻ സാധിക്കും, അത് ഒരു വലിയ പ്രയോജനം ആണ്.



റൂട്ട് ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് കുറച്ച് തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ആദ്യമായി ഫോണിന്റെ സീരിയൽ നമ്പർ കുറിച്ചെടുക്കുക. ഇത് ഫോണിന്റെ പെട്ടിയിലോ, ബാറ്ററിയുടെ അടിയിലോ കാണും. അല്ലെങ്കിൽ സെറ്റിങ്ങ്സിൽ എബൗട്ട് ഫോൺ എന്ന സ്ഥലത്ത് ഉണ്ടാവും. ഇനി ഫോൺ ഓഫ് ചെയ്യുക. തുടർന്ന് വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തുക. തെളിഞ്ഞു വരുന്ന സ്ക്രീനിൽ Hboot Version എന്ന ഒരു നമ്പർ കാണും, അതും കുറിച്ചു വെയ്ക്കുക. ഇനി ഓപ്ഷൻ നോക്കി ഫോൺ സാധാരണ രീതിയിൽ ബൂട്ട് ചെയ്യുക. (വോള്യൂം കീകൾ അമർത്തി മെനു മാറ്റാം, സെലെക്റ്റ് ചെയ്യാൻ പവർ ബട്ടൺ.)



ഇനി കുറച്ച് ഡൗൺലോഡ് ചെയ്യാനുണ്ട്. ആദ്യമായി HTC Driver installer അടുത്തതായി റെവലൂഷണറി പോർട്ടലിൽ പോവുക. അവിടെ ഡൗൺലോഡ് ഫോർ വിൻഡോസ് എന്ന ഓപ്ഷൻ കൊടുക്കുക. ഒരു സിപ് ഫയൽ ഡൗൺലോഡ് ആവും. അതോടൊപ്പം ആ പേജിൽ ഒരു കീ ജനറേറ്റർ പ്രത്യക്ഷപ്പെടും. അതിൽ ഫോൺ മോഡൽ, ഓപ്പറേറ്റിങ്ങ് സിസ്റ്റം, സീരിയൽ നമ്പർ, എച്ച് ബൂട്ട് വെർഷൻ നമ്പർ എന്നിവ കൊടുത്ത് ക്ലിക്ക് ചെയ്യുക. ഒരു കീ ലഭിക്കും, അത് എഴുതിയിടുകയോ, നോട്ട് പാഡിൽ കോപ്പി ചെയ്ത് സൂക്ഷിക്കുകയോ ചെയ്യുക. മൂന്നാമതായി, superuser എന്ന സിപ് ഫയൽ. ഇവയെല്ലാം സൗകര്യപ്രദമായി ഒരു ഫോൾഡർ ഉണ്ടാക്കി അതിലിടുക.



അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിൽ HTC sync ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അൺ ഇൻസ്റ്റാൾ ചെയ്യുക. ഇനി നമ്മൾ ഡൗൺലോഡ് ചെയ്തു വെച്ചിരിക്കുന്ന HTC Driver installer ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം യു എസ് ബി കേബിൾ വഴി ഫോൺ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഫോണിൽ ചാർജ് ഓൺലി എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഇനി സെറ്റിങ്ങിൽ പോയി > ആപ്ലിക്കേഷൻ > ഡെവലപ്മെന്റ് > USB Debugging ON എന്നു സെലക്റ്റ് ചെയ്യുക.

അടുത്തതായി റെവലൂഷണറി സിപ്പ് ഫയൽ അൺസിപ്പ് ചെയ്യുക, അതിൽ Revolutionary.exe റൺ ചെയ്യുക. കമ്പ്യൂട്ടറിലെ വിൻഡോയിൽ അപ്പോൾ കീ ആവശ്യപ്പെടും. നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന്ന കീ അവിടെ റ്റൈപ്പ് ചെയ്തു കൊടുക്കുക. ( അപ്പർ കേസും, ലോവർ കേസും, പൂജ്യവും, '' യും ഒക്കെ തമ്മിൽ പിശകാതെ നോക്കുക.) ഇനി ഓൺ സ്ക്രീൻ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുക. അവസാനം “SUCCESS – Life gave us lemons, we didn’t make lemonade!” എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും, ഇതോടെ നമ്മുടെ ഫോൺ അൺ ലോക്ക് ചെയ്യപ്പെട്ടു എന്നർത്ഥം.



അടുത്തതായി clockworkmod recovery ഫ്ലാഷ് ചെയ്യണമോ എന്നു ചോദിക്കും. y എന്നു ടൈപ്പ് ചെയ്ത് എന്റെർ ചെയ്യുക. ഫ്ലാഷ് ചെയ്തു കഴിയുമ്പോൾ കമ്പ്യൂട്ടറിലെ വിൻഡോ അപ്രത്യക്ഷം ആകും.



ഇനി USB കേബിൾ ഊരി വീണ്ടും കുത്തി 'ഡിസ്ക് ഡ്രൈവ്' എന്ന ഓപ്ഷൻ എടുക്കുക. Sd കാർഡിലേക്ക് സൂപ്പർ യൂസർ ഫയൽ (അൺസിപ്പ് ചെയ്യാതെ) കോപ്പി ചെയ്യുക. വെറുതെ കാർഡിലേക്ക്, ഒരു ഫോൾഡറിനുള്ളിലുമാകരുത്. കേബിൾ ഊരി ഫോൺ ഓഫ് ചെയ്യുക.



മുൻപ് ചെയ്തതു പോലെ, വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തി ഓൺ ചെയ്യുക. തെളിയുന്ന സ്ക്രീനിൽ 'റിക്കവറി" സെലക്റ്റ് ചെയ്യുക. റിക്കവറി സ്ക്രീൻ പ്രത്യക്ഷപ്പെടുമ്പോൾ അതിൽ നിന്ന് 'Install zip from sdcard ' സെലക്റ്റ് ചെയ്യുക, തുടർന്ന് superuser.zip സെലക്റ്റ് ചെയ്യുക. ഇൻസ്റ്റലേഷൻ കഴിയുമ്പോൾ മെനു നോക്കി ഫോൺ ബൂട്ട് ചെയ്യാൻ വിടുക.



ഇപ്പോൾ നമ്മുടെ ഫോൺ S off ആയി റൂട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അടുത്തതായി ആൻഡ്രോയ്ഡ് മാർക്കറ്റിൽ പോയി ES File Explorer ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പ് തുറക്കുമ്പോൾ സൂപ്പർ യൂസർ പെർമിഷൻ ചോദിക്കും, അനുവദിക്കുക. അതിന്റെ സെറ്റിങ്ങ് തുറന്ന് Up to Root ടിക്ക് ചെയ്യുക. അപ്പോൾ SD കാർഡിൽ റൈറ്റ് ചെയ്യുന്നതിനുള്ള അനുവാദം ചോദിക്കും, ടിക്ക് ചെയ്യുക.



ഇനിയാണ് മലയാളം ഫോണ്ട് സന്നിവേശിപ്പിക്കുന്നത് (മലയാളം മാത്രമല്ല, ഏതു ഭാഷയും). പക്ഷെ ലഭിക്കുന്ന ഫലം അത്രതന്നെ തൃപ്തികരമല്ല എന്നു നേരത്തെ തന്നെ പറഞ്ഞുവല്ലോ, വലിയ ബുദ്ധിമുട്ടില്ലാതെ വായിക്കാം എന്നേയുള്ളൂ. (ഗാലക്സിയിലും മറ്റും ഉപയോഗിക്കുന്ന .apk ഫോർമാറ്റ് ഫോണ്ടുകൾ ഇതിൽ പ്രവർത്തിക്കുന്നില്ല. അതിനുള്ള മാർഗ്ഗം ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി പങ്കുവെയ്ക്കുക.)



അഞ്ജലിയോ, തൂലികയോ മറ്റേതെങ്കിലും .ttfഫോണ്ടോ തിരഞ്ഞെടുക്കുക. അതിനെ DroidSansFallback എന്നു റീനേം ചെയ്യുക. തുടർന്ന് പേരുമാറ്റിയ ഈ ഫയൽ sd കാർഡിലേക്ക് കോപ്പി ചെയ്യുക. ഇനി ES File Explorer തുറന്ന് sd കാർഡിൽ നിന്ന് ഈ ഫയൽ കോപ്പി ചെയ്ത്, system > Fonts എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്യുക. അപ്പോൾ അതേ പേരിൽ മുൻപുള്ള ഫയൽ മാറ്റട്ടേ എന്നു ചോദിക്കും, മറുപടി നൽകുക.



ഇതോടെ നമ്മുടെ ഫോൺ മലയാളം കൈകാര്യം ചെയ്യാൻ തുടങ്ങും. ബ്രൗസറോ ഫേസ്ബുക്കോ തുറന്ന് ഫലം അറിയുക.
ഓപ്പറാ  മിനി ഉപയോഗിച്ച് ഒരെളുപ്പവഴി

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം വായിക്കാന്‍ നിങ്ങളുടെ മൊബൈലില്‍ Opera mini Web Browser ആവശ്യമാണ് ഇതിനായി ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ പോയി അത് ഡൌണ്‍ലോഡ് ചെയ്തു മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയുക. അതിനു ശേഷം ബ്രൌസര്‍ ഓപ്പണ്‍ ആക്കുക പിന്നീട് സേര്‍ച്ച്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയുക config എന്ന് അടിച്ചതിനു ശേഷം '' : '' ടൈപ്പ് ചെയാന്‍ മറക്കരുത് . പിന്നീട് വരുന്ന ബോക്സില്‍ use bitmap fonts for complex scripts എന്നതിന് നേരെ കിടക്കുന്ന നോ എന്നത് എസ് എന്ന് മാറ്റുക. പിന്നീട് സേവ് ചെയുക ഇനി നിങ്ങള്‍ ആവശ്യമുള്ള സൈറ്റ് ഓപ്പണ്‍ ആക്കി മലയാളം വായിച്ചു തുടങ്ങൂ.

4 comments:

  1. കൊള്ളാം

    ReplyDelete
  2. Congrats!

    മലയാളത്തില്‍ ഇലക്ട്രോണിക്സ് പഠന പരമ്പര
    Learn Electronics in Malayalam

    http://scienceuncle.com/?cat=29

    ReplyDelete
  3. Peacock browser vaxzi malayalm vaazhikkaam

    ReplyDelete
  4. Opera mini saudiyil pravathikkilla

    ReplyDelete