CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, July 30, 2013

മൊബൈല്‍ഫോണ്‍ സ്പൈ ക്യാമറ

മൊബൈല്‍ഫോണ്‍ സ്പൈ ക്യാമറ 




ക്യാമറയുള്ള ഒരു പഴയ മൊബൈല്‍ ഫോണ്‍ സംഖടിപ്പിക്കുക.ഫോണില്‍ വീഡിയോ ക്യാമറ ഫങ്ങ്ഷന്‍ ഉണ്ടായിരിക്കണം.ഫോണ്‍ വീഡിയോ റിക്കൊടിംഗ് മോഡിലേക്ക് മാറ്റുക .ഒരു അമര്‍ത്തല്‍ കൊണ്ട് റിക്കോര്‍ഡിംഗ് തുടങ്ങാനും,നിറുത്താനുമുള്ള പോസ് ബട്ടന്‍ ഏതെന്നു മനസ്സിലാക്കുക.ശേഷം ഫോണ്‍ തുറന്ന് പോസ് ബട്ടന് സമാന്തരമായി രണ്ടു വയറുകള്‍ ഫോണ്‍ പി.സി.ബി യില്‍നിന്നും സോള്‍ഡര്‍ ചെയ്തു പുറത്തെടുക്കുക .ഫോണ്‍ അടച്ചു പൂര്‍വ്വ സ്ഥിതിയിലാക്കുക.ഈ വയറുകളില്‍ അനുയോജ്യമായ സെന്‍സറുകളോ ,സ്വിച്ചുകളോ ഖടിപ്പിച്ചാല്‍ നമുക്ക്‌ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ഒരു സ്പൈ ക്യാമറ നിര്‍മ്മിക്കാം.
                            സിമ്പിള്‍ ടൈമര്‍ സര്‍ക്യൂട്ട്
                                             എത്ര നേരത്തേക്ക്‌ റിക്കൊഡിങ്ങു തുടരണമെന്ന് ഒരു സിമ്പിള്‍ ടൈമറിലൂടെ നമുക്ക്‌ സെറ്റ്‌ ചെയ്യാം.വണ്‍ മെഗിന്റെ പ്രീ സെറ്റ്‌ ഉപയോഗിച്ച് ടൈം സെറ്റ്‌ ചെയ്യാം (സര്‍ക്യൂട്ട് നോക്കുക)ഉദാഹരണത്തിന് ഓട്ടോ ക്ലോസര്‍ ഫിറ്റ് ചെയ്ത ഒരു ഡോര്‍ ആരെങ്കിലും തുറന്നാല്‍ ഡോറിനൊപ്പം  നമ്മള്‍ ഫിറ്റ് ചെയ്ത മൈക്രോ സ്വിച്ച് ഓണാവുകയും ഫോണ്‍ റിക്കോര്‍ഡിംഗ് ആരംഭിക്കുകയും ചെയ്യുന്നു.ടൈമറില്‍ നാം സെറ്റ് ചെയ്ത സമയം കഴിയുമ്പോള്‍ ഫോണ്‍ വീണ്ടും പോസ് മോഡിലേക്ക് മാറും.വീണ്ടും അടുത്ത പ്രാവശ്യം ഡോര്‍ തുറക്കുമ്പോള്‍ വീണ്ടും റിക്കോര്‍ഡിംഗ് ആരംഭിക്കുകയും ചെയ്യുന്നു.ഇങ്ങനെ ഫോണിന്റെ മെമ്മറി കാര്‍ഡ്‌ ഫുള്ളാകുന്നത്  വരെ റിക്കൊടിംഗ് തുടരും.

No comments:

Post a Comment