ഫിലിപ്സ് കമ്പനി കേരളത്തില്‍ വില്‍ക്കുന്നത് വ്യാജ ഉല്‍പ്പന്നങ്ങളോ??
ഫിലിപ്സ് കമ്പനിയുടെ അഖിലേന്ത്യാ പ്രതിനിധികള്‍ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഇലക്ട്രോണിക്സ് കടകളില്‍ നിന്നും ഫിലിപ്സ് ബ്രാന്‍ഡില്‍ വില്‍പ്പന നടത്തിയ ധാരാളം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മില്‍ തിരിച്ചറിയാന്‍ കഴിവില്ലാത്ത കമ്പനി എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടുനിന്നവരില്‍പോലും ചിരി പടര്‍ത്തി.ചൈനീസ് നിര്‍മ്മിത വ്യാജ ഉല്‍പ്പന്നങ്ങളിലും ,ഒറിജിനല്‍ ഉല്‍പ്പന്നങ്ങളിലും ഒരേപോലെ ചൈനയില്‍ നിര്‍മ്മിതം എന്നെഴുതിയത് മൂലം കമ്പനി ഡീലര്‍മാരുടെ ഒറിജിനല്‍ ഫിലിപ്സ് സ്റ്റോക്കും വ്യാജ ഉല്‍പ്പന്നങ്ങള്‍ എന്ന് കരുതി ഇവര്‍ കണ്ടുകെട്ടി.ഇതിനെതിരെ ടെലിക്കോം ഡീലര്‍ മാരുടെ സംഖടനയായ ടോക്ക് വ്യാജ ഉല്‍പ്പന്നങ്ങള്‍ ഒറിജിനല്‍ എന്നപേരില്‍ നല്‍കി പറ്റിച്ച ഫിലിപ്സ് കമ്പനിക്കെതിരേ കോടതിയെ സമീപിച്ചു.
No comments:
Post a Comment