PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, May 24, 2012

റിമോട്ട് കണ്‍ട്രോള്‍ വഴി അളവുതട്ടിപ്പ്

ഇലക്‌ട്രോണിക് ത്രാസില്‍ റിമോട്ട് കണ്‍ട്രോള്‍ വഴി അളവുതട്ടിപ്പ് പിടികൂടി


കൊല്ലം: ഇറച്ചിക്കോഴികളെ തൂക്കി നല്‍കുന്നതിനിടെ ഇലക്‌ട്രോണിക് ത്രാസില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് അളവുതട്ടിപ്പ് നടത്തിയത് ലീഗല്‍ മെട്രോളജി വകുപ്പ് പിടികൂടി.

ചില്ലറവ്യാപാരികള്‍ക്ക് ഇറച്ചിക്കോഴികളെ തൂക്കി നല്‍കുന്നതിന് വാഹനത്തില്‍ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ത്രാസിലാണ് കൃത്രിമം കണ്ടെത്തിയത്.നെടിയവിള സ്വദേശി ബൈജുവിന്റെ നേതൃത്വത്തിലാണ് കോഴികളെ കൊണ്ടുവരുന്നത്. തൂക്കത്തില്‍ കൃതൃമം കാട്ടുന്നതിനായി ത്രാസില്‍ റിമോട്ട് കണ്‍ട്രോള്‍ ഘടിപ്പിച്ചാണ് ഇവര്‍ വില്‍പ്പനയ്ക്കായി എത്തുന്നത്. ഇതുമൂലം അഞ്ച് കിലോവരെ തൂക്കം കൂട്ടാന്‍ സാധിക്കുന്നു. വാഹനത്തിന്റെ കീ ചെയിന്‍ ആയി ഇട്ടിരിക്കുന്ന താക്കോല്‍ കൂട്ടത്തിനിടയിലാണ് റിമോട്ട് സ്ഥാപിച്ചിരിക്കുന്നത്. ഇടപ്പള്ളിക്കോട്ടയിലെ ചിക്കന്‍ സെന്ററിന് കോഴികളെ തൂക്കി നല്‍കുന്നതിനിടെയാണ് ലീഗല്‍ മെട്രോളജി അധികൃതര്‍ മിന്നല്‍പ്പരിശോധനയ്‌ക്കെത്തിയത്. പരിശോധനയില്‍ ദൂരെയിരുന്ന് ത്രാസിനെ നിയന്ത്രിക്കാനുള്ള ഇലക്‌ട്രോണിക് സംവിധാനം ത്രാസില്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. കോഴികളെ തൂക്കുമ്പോള്‍ ത്രാസില്‍ കാണിക്കുന്ന അളവ് ലോറിയുടെ ക്യാബിനിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വ്യത്യാസപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഈ ത്രാസും റിമോട്ട് കണ്‍ട്രോളും ഇതുപയോഗിച്ച കെ.എല്‍.26എ 6951 എന്ന വാഹനവും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം.ആര്‍.ശ്രീകുമാര്‍ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതായും അധികൃതര്‍ പറഞ്ഞു.

1 comment:

  1. nammal keralakkar yinganeyokkeyanu ..............ha ha best.......

    ReplyDelete