CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Thursday, May 3, 2012

വൈദ്യുതി കാര്‍ മലിനീകരണം ഉണ്ടാക്കും

  വൈദ്യുതി കാര്‍ മലിനീകരണം ഉണ്ടാക്കും


വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന കാറുകളാണ്‌ നാളെയുടെ കാറുകള്‍ എന്നാണ്‌ വെയ്‌പ്‌. കാര്‍ബണ്‍ മോണോക്‌സൈഡ്‌ എന്ന വിഷവാതകം ഒരു ശതമാനം പോലും പുറന്തള്ളാത്ത ഇലക്‌ട്രിക്‌ കാറുകള്‍ അന്തരീക്ഷ മലിനീകരണനിവാരണത്തിന്‌ വലിയൊരു പരിധിവരെ സഹായകമാകും എന്നാണ്‌ വിലയിരുത്തപ്പെട്ടിരുന്നത്‌. ഇത്‌ കണക്കിലെടുത്ത്‌ പല രാജ്യങ്ങളും ഇലക്‌ട്രിക്‌ കാറുകള്‍ക്ക്‌ നികുതിപോലും വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്‌.
എന്നാല്‍ ഇലക്‌ട്രിക്‌ കാറുകള്‍ പരിസ്‌ഥിതിക്ക്‌ വലിയ നാശം വരുത്തുമെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. പരിസ്‌ഥിതി മലിനീകരണം പുകയുടെ രൂപത്തിലല്ലെന്നുമാത്രം. കാറുകളില്‍ വൈദ്യുതോര്‍ജം സംഭരിക്കാന്‍ ഉപയോഗിക്കുന്ന ബാറ്ററികളിലെ സാങ്കേതികവിദ്യ വളരെ പഴയതാണ്‌. അതുകൊണ്ട്‌ അവ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാനാവില്ല. ബാറ്ററികളിലെ പാര്‍ട്‌സുകള്‍ക്ക്‌ വില വളരെ കൂടുതലായതുകൊണ്ട്‌ അവ മാറ്റിവച്ച്‌ ബാറ്ററി നന്നാക്കിയെടുക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട്‌ ബാറ്ററി ഉപേക്ഷിക്കുകയാണ്‌ നല്ലത്‌. ബാറ്ററികൊണ്ട്‌ ഓടുന്ന കാറില്‍ 4 മുതല്‍ 8 വരെ ബാറ്ററികളാണുള്ളത്‌. ഇവ ഉപയോഗശൂന്യമാകുമ്പോള്‍ വലിച്ചെറിയപ്പെടുന്നു. അപകടകാരിയായ വേസ്‌റ്റ്‌ ആണിത്‌. പലതരം രാസദ്രവ്യങ്ങള്‍ അടങ്ങിയ ബാറ്ററി കമ്പ്യൂട്ടര്‍വേസ്‌റ്റിനേക്കാള്‍ അപകടകരമാണത്രേ.
കൂടാതെ വന്‍വിലകൊടുത്ത്‌ ഓരോ രണ്ടുവര്‍ഷത്തിലും ബാറ്ററികള്‍ മാറ്റേണ്ടിവരുന്നതുമൂലം കാറിന്റെ യഥാര്‍ത്ഥ റണ്ണിങ്‌ കോസ്‌റ്റ്‌, വാഹനനിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നതിലും വളരെ കൂടുതലാണെന്നും പഠനം പറയുന്നു.
മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന തരം ലിത്തിയം - ഐയര്‍ ബാറ്റികളാണ്‌ കാറിലും ഉപയോഗിക്കുന്നത്‌. രണ്ടു ചാര്‍ജിങ്ങുകള്‍ക്കിടയില്‍ 160 കിലോമീറ്ററാണ്‌ സാധാരണഗതിയില്‍ കാര്‍ ഓടുക. എന്നാല്‍ അതിനുശേഷം ബാറ്ററി മാറ്റേണ്ടിവരുമ്പോള്‍ അതുവരെ ഓട്ടത്തിലൂടെ സമ്പാദിച്ചലാഭമെല്ലാം നഷ്‌ടമായി മാറുന്നു. കൂടാതെ, ഇലക്‌ട്രിക്‌ കാറുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ വേഗമെടുക്കാത്തതിനാല്‍ കാര്‍ ഓടിക്കുന്നതിന്റെ ഹരമൊന്നും കിട്ടുകയുമില്ല.
ഉദാഹരണമായി ഫോര്‍ഡ്‌ ഫോക്കസ്‌ എന്ന കാര്‍ ഒരു ടാങ്ക്‌ പെട്രോള്‍ ഉപയോഗിച്ച്‌ 576 കിലോമീറ്റര്‍ ഓടും. ഇതേ കാറിന്റെ ഇലക്‌ട്രിക്‌ മോഡലിന്‌ മൂന്നു ചാര്‍ജിങ്ങുവേണം അത്രയും ഓടാന്‍. ബാറ്ററിയുടെ ഭാരം മൂലം വാഹനത്തിന്റെ ഭാരം വളരെ കൂടുകയും ചെയ്‌തു.

1 comment:

  1. പക്ഷേ ബാറ്ററിയുണ്ടാക്കുന്ന മലിനീകരണം CO2 മലീനീകരണത്തിന്റെ അത്ര അപകടകാരിയല്ല. അതിനെ ന്യായീകരിച്ചതല്ല. ധാരാളം ഗവേഷണങ്ങള്‍ ഈ രംഗത്ത് നടക്കുന്നുണ്ട്. നമ്മുടെ ഇപ്പോഴത്തെ LA ബാറ്ററി 80% വും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്നതാണ്. പക്ഷേ അത് ആര്‍ക്കും ദോഷമില്ലാതെ നടത്തിപ്പിക്കുക എന്നതാ ജനങ്ങളുടെ രാഷ്ച്രീയ ഇച്ഛാശക്തിയാണ്.
    പിന്നെ വൈദ്യുതി കാറായാലും ഭൂമിയിലെ എല്ലാവര്‍ക്കും കാറോടിച്ച് കളിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഭൂമിയില്‍ ഇല്ല. അതിനാല്‍ പൊതു ഗതാഗതത്തിനാവണം മുന്‍ഗണന. അതുപോലെ യാത്ര ഒഴുവാക്കലിനും

    ReplyDelete