ELECTRONICS KERALAM

Sunday, May 13, 2012

കേരളത്തിന്‍റെ സ്വ്‌ന്ദം ടാബ് ലെറ്റ്‌ ദക്ഷ ആറ്റിട്യൂട് വിപണിയിലേക്ക്


കേരളത്തിന്‍റെ സ്വ്‌ന്ദം ടാബ് ലെറ്റ്‌ ദക്ഷ ആറ്റിട്യൂട് വിപണിയിലേക്ക് 
തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നിന്നും ആദിത്ത ബോസ്, നിജേഷ് സി ആര്‍ എന്നീ യുവ സംരംഭകരുടെ ടെല്‍ മോകോ കമ്പനി ദക്ഷ എന്ന പേരില്‍ വിലകുറഞ്ഞ ഒരു ടാബ് ലെറ്റ്‌ പുറത്തിറക്കിയിരിക്കുന്നു.

ഐസ്‌ക്രീം സാന്‍വിച്ച് ആന്‍ഡ്രോയിഡ് v4.0 എന്ന ഏറ്റവും പുതിയ വേര്‍ഷനിലായിരിക്കും ദക്ഷ ലോകത്തിനു മുന്‍പാകെ എത്തുക. 1.2 GHZ ARM കോര്‍ട്ടക്‌സ് A8 പ്രോസസര്‍, 512 എം.ബി. DDR3 RAM, 4 GB ഇന്‍ബില്‍റ്റ് മെമറി, HDMI പോര്‍ട്ട്, Micro SD സ്ലോട്ട്, 3.5 mm ഓഡിയോ ഔട്ട്, ഇന്‍ബില്‍റ്റ് സ്പീക്കേര്‍സ്, Micro USB പോര്‍ട്ട്, 3G ടോങ്കിള്‍ എന്നിവയടങ്ങുന്ന ഈ പുതിയ ടാബ്ലെറ്റ് ഇന്ത്യയില്‍ പുറത്തിറങ്ങിയ ‘ആകാശ്’ ടാബ്ലെറ്റിന് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. വില കുറഞ്ഞ ടാബ്ലെറ്റ് എന്ന സങ്കല്‍പം ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രേരണയാണ് നിജേഷിനെയും ആദിത്തിനെയും Telmoco എന്ന് പേരില്‍ സ്വന്തം കമ്പനി ആരംഭിച്ചു  ഇത്തരമൊരു ഉല്‍പ്പന്നം പുറത്തിറക്കുക എന്ന പദ്ധതിയിലേക്ക് നയിച്ചത്.


ആദിത്ത ബോസ്, നിജേഷ് സി ആര്‍
‘2010 ജൂലൈയില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആകാശ് ടാബ്‌ലറ്റിന്റെ ആദിമരൂപമായ ‘സാക്ഷത്’ പുറത്തിറക്കുമ്പോള്‍ ആദിത്ത് ബോസും സി.ആര്‍.നിജേഷും കോളേജില്‍ പഠിക്കുകയാണ്. എറണാകുളം തൃപ്പുണിത്തറക്കാരനായ ആദിത്ത് ചിന്‍മയ വിദ്യാപീഠത്തില്‍ ബി.സി.എ.യ്ക്കും, തിരുവന്തപുരം കഴക്കൂട്ടം സ്വദേശി നിജേഷ് കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളേജില്‍ ബി.ടെക്കിനും. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി ഒരുലക്ഷം ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യുമെന്ന കപില്‍ സിബലിന്റെ പ്രഖ്യാപനം കേട്ട് ഇരുവരും ഏറെ സന്തോഷിച്ചു. അതിലൊരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.
വര്‍ഷം രണ്ടുകഴിഞ്ഞിട്ടും കപില്‍ സിബലിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇതിനിടെ സാക്ഷതിന്റെ പേര് ആകാശ് എന്ന് മാറ്റുകയും ചെയ്തു. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞുകേള്‍ക്കുന്ന ആകാശ് ടാബ്‌ലറ്റിനായി ആയിരക്കണക്കിനാളുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു കാത്തിരിക്കുകയാണിപ്പോളും.
ആകാശിനെ മോഹിച്ചുനടന്ന ആദിത്തും നിജേഷും ഇതിനിടയില്‍ സ്വന്തമായൊരു ടാബ്‌ലറ്റ് കമ്പനി തന്നെ സ്ഥാപിച്ചു. ‘ആറ്റിറ്റിയൂഡ് ദക്ഷ’ എന്നുപേരിട്ടിരിക്കുന്ന അവരുടെ ടാബ്ലറ്റ് മേയ് 15 ന് വിപണിയിലെത്തും. ഇരുപത്തിമൂന്നും ഇരുപത്തിയഞ്ചും വയസുമാത്രമുള്ള ഈ ടെക് സംരംഭകരുടെ ദക്ഷ ടാബ്‌ലറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങളില്‍ നിറയുകയാണിപ്പോള്‍. ബി.ബി.സി.യുടെ സാങ്കേതികവിദ്യാ സൈറ്റില്‍ അടുത്തയാഴ്ച ദക്ഷ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതോടെ ഈ മലയാളി മിടുക്കരുടെ പ്രശസ്തി കടല്‍കടന്നും പരക്കുമെന്നുറപ്പ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ (ടി-ടിബിക്) പ്രവര്‍ത്തിക്കുന്ന ‘ടെലിമോക്കോ ഡെവലപ്‌മെന്റ്‌സ് ലാബ്‌സ്’ ആണ് ദക്ഷ ടാബ്‌ലറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്നത്. ആദിത്തും നിജേഷും കൂടി ആരംഭിച്ച കമ്പനിയാണിത്.
”സര്‍ക്കാറിന്റെ ആകാശ് ടാബ്‌ലറ്റിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നാണ് സ്വന്തമായൊരു ടാബ്‌ലറ്റ് കമ്പനിയെക്കുറിച്ച് ആലോചിക്കുന്നത്. രണ്ടു വര്‍ഷമായി ഞങ്ങളീ പദ്ധതിയുടെ പുറകിലാണ്. എല്ലാ സാങ്കേതിക നൂലാമാലകളും പരിഹരിച്ച് ഇപ്പോള്‍ ടാബ്‌ലറ്റ് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഒരുമാസത്തിനുള്ളില്‍ ദക്ഷ ഉപയോക്താക്കളുടെ കൈകളിലെത്തും”- ടെലിമോക്കോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിജേഷ് പറയുന്നു.
വിലക്കുറവിന്റെ കാര്യത്തില്‍ ആകാശിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ദക്ഷ. നികുതികള്‍ ഉള്‍പ്പെടെ 5,399 രുപയാണ് ഇതിന്റെ വില. വില കുറവാണെങ്കിലും സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തിലോ ഹാര്‍ഡ്‌വേര്‍ ശേഷിയിലോ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നതും ദക്ഷയെ ശ്രമദ്ധയമാക്കുന്നു.
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഐസ്‌ക്രീം സാന്‍വിച്ച് (ആന്‍ഡ്രോയിഡ് 4.0) വെര്‍ഷനിലാണ് ദക്ഷ പ്രവര്‍ത്തിക്കുക. 1.2 ഗിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടെക്‌സ് എ8 പ്രൊസസര്‍, 512 എം.ബി. ഡിഡിആര്‍ 3 റാം, നാല് ജിബി ഇന്‍ബില്‍ട്ട് മെമ്മറി., എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്ഡി സ്‌ലോട്ട്, 3.5 എംഎം ഓഡിയോ ഔട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ത്രിജി ഡോങ്കിള്‍ എന്നിവയെല്ലാം ദക്ഷയിലുണ്ട്.
ഏഴിഞ്ച് വിസ്താരമുള്ള എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ദക്ഷയിലേത്. 10.1 മില്ലിമീറ്റര്‍ കനവും 195 മീറ്റര്‍ നീളവുമുള്ള ഈ ടാബ്‌ലറ്റിന്റെ ഭാരം വെറും 300 ഗ്രാം. ഐപാഡ് 3യുടെ ഭാരം 650 ഗ്രാമാണെന്നോര്‍ക്കുക.
1080 പി ഫുള്‍ എച്ച്ഡി വീഡിയോ സ്ട്രീമിങ്, അഡ്വാന്‍സ്ഡ് ഫ്ലാഷ് ആപ്‌സിനു വേണ്ടി 400 മെഗാഹെര്‍ട്‌സ് ജിപിയു എന്നിവയും ദക്ഷയിലുണ്ട്. ആറുമണിക്കുര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനസമയം ഉറപ്പുതരുന്ന 1800 എംഎഎച്ച് ബാറ്ററിയാണ് ദക്ഷയില്‍ ഉപയോഗിച്ചിരിക്കുന്നത്.
”വിലകുറഞ്ഞ ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ പോരായ്മകള്‍ പ്രൊസസറിന്റെ വേഗക്കുറവും ബാറ്ററിആയുസില്ലായ്മയുമാണ്. ഇതുരണ്ടും പരിഹരിച്ചുകൊണ്ട് വിലയേറിയ ടാബുകളുടെ പ്രവര്‍ത്തനമികവ് ഉറപ്പുതരാന്‍ ദക്ഷയ്ക്ക് സാധിക്കും”- ആദിത്ത് പറയുന്നു.
മേയ് 15 മുതല്‍ ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ് ടെലിമോക്കോ കമ്പനി. തയ്‌വാനിലാണ് കമ്പനിയുടെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുമാകും ടാബ്‌ലറ്റ് വിതരണം ചെയ്യുക.

ബുക്കിങ്ങിന് ആയി telemoco.com സന്ദര്‍ശിക്കുക
ഏറെ  കൊട്ടി ഖോഷിച്ചു പുറത്തിറക്കിയ ആകാശ്‌ ടാബ്ലെറ്റ്‌ ഒരു വന്‍ പരാജയമായ സ്ഥിതിക്ക് നല്ല ഗുണ മേന്മയോടെയും പ്രോസെസര്‍സ്പീടോടെയും പുറത്തിറക്കിയിരിക്കുന്ന  ഇവരുടെ ഈ സംരംഭം വിജയ കിരീടം ചൂടുമെന്നു നിശംസയം അനുമാനിക്കാം1 comment: