CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, May 1, 2012

ഇലക്ട്രോണിക്സ് ഹെല്‍മറ്റ്‌

        ഇലക്ട്രോണിക്സ് ഹെല്‍മറ്റ്‌
ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ ചൂടിനും മുടികൊഴിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി കോഴിക്കോട്ടുകാരന്‍ രംഗത്ത്. പന്തീരാങ്കാവ് സ്വദേശിയായ പുത്തൂര്‍വടക്കെയില്‍ മുരളീധരനാണ് ചകിരിച്ചോറും കിടക്കയുണ്ടാക്കാനുപയോഗിക്കുന്ന ഉന്നവും ഫൈബര്‍ ഗ്ലാസും ഉപയോഗിച്ച് ഹെല്‍മറ്റുണ്ടാക്കിയിരിക്കുന്നത്. ഹെല്‍മറ്റിനുള്ളിലെ ചൂടുള്ള വായു പുറന്തള്ളാന്‍ ഓട്ടോമാറ്റിക് എകേ്‌സാസ്റ്റ് ഫാനും ഹെല്‍മെറ്റിനുള്ളിലുണ്ട്.

ഹെല്‍മെറ്റിലെ സ്വിച്ച് ഓണ്‍ ചെയ്താല്‍ ബാറ്ററികൊണ്ട് ഫാന്‍ പ്രവര്‍ത്തിച്ചുതുടങ്ങും, വാഹനം ഓടിത്തുടങ്ങിയാല്‍ ഫാന്‍ ഓട്ടോമാറ്റിക്കായി ബാറ്ററിയില്ലാതെ ഹെല്‍മറ്റിനുള്ളിലെത്തുന്ന വായുമൂലം പ്രവര്‍ത്തിക്കും. സിഗ്‌നല്‍ പോയന്റുകളില്‍ വാഹനം നിര്‍ത്തിയിടേണ്ടിവരുമ്പോള്‍ ബാറ്ററിമൂലം ഫാന്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ഇതിനായി സെന്‍സറും ഹെല്‍മെറ്റിലുണ്ട്. 50, 60 അടിക്ക് മുകളില്‍നിന്ന് വീഴുന്ന തേങ്ങയ്ക്ക് ക്ഷതം പറ്റാത്തത് ചകിരിച്ചോറിന്റെ ഉറപ്പുമൂലമാണെന്ന് മുരളീധരന്‍ പറയുന്നു. ചകിരിച്ചോറ് ഹെല്‍മറ്റിന്റെ ആകൃതിയിലാക്കാനായി ഉപയോഗിക്കുന്ന 2 എം.എം. കനം മാത്രമുള്ള ഫൈബര്‍ ഗ്ലാസ് മാത്രമാണ് ഇതിലെ കൃത്രിമ അസംസ്‌കൃത വസ്തു.

ഹെല്‍മെറ്റിനുള്ളിലായി തലയ്ക്ക് ക്ഷതമേല്‍ക്കാതിരിക്കാനായി ഉന്നത്തിന്റെ ചെറിയ കുഷ്യനുകളും ഘടിപ്പിച്ചിരിക്കുന്നു. ഹെല്‍മെറ്റ് തലയില്‍ വെക്കുമ്പോള്‍തന്നെ അറിയാം ഫാനിന്റെ പ്രവര്‍ത്തനംമൂലം ലഭിക്കുന്ന തണുപ്പ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഏത് ഹെല്‍മറ്റുകളേക്കാളും ഭാരക്കുറവിലും വിലക്കുറവിലും ഇത് നിര്‍മിക്കാനാവും. തെര്‍മോക്കോളിന് പകരംവെക്കാവുന്ന ചകിരിച്ചോറും, എംബ്രോയിഡറി വേസ്റ്റും ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്ത തെര്‍മോക്കോളാണ് മുരളീധരന്റെ മറ്റൊരു കണ്ടുപിടിത്തം. സ്റ്റീല്‍പാത്രം മാത്രം ഉപയോഗിക്കാവുന്ന ഇന്‍ഡക്ഷന്‍ കുക്കറില്‍ മണ്‍പാത്രം വെച്ച് പാകംചെയ്യാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ചിട്ടുണ്ട്. അത് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിനാണിപ്പോള്‍ അദ്ദേഹം. വന്‍കിട വസ്ത്രനിര്‍മാണശാലകളില്‍ ഉപയോഗിക്കുന്ന ഗാര്‍മെന്റ് കണ്‍വേയര്‍ ലൈന്‍ ടേബിള്‍ കണ്ടുപിടിച്ച് പേറ്റന്റ് നേടിയിട്ടുണ്ട് ഇദ്ദേഹം.




ഫാക്ടറികളില്‍ റോബോട്ടിക് സംവിധാനം രൂപകല്പനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് മക്കളായ അജയും അതുലും കൂട്ടായുണ്ട്. ഹെല്‍മെറ്റും തെര്‍മോക്കോളും വ്യാവസായിക രീതിയില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുരളീധരന്‍. ഫോണ്‍: 08489648909.

No comments:

Post a Comment