ഡൽഹി റേഡിയോകളിലെ എൽ ബോർഡുകൾ
ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങൾ പഠിച്ചത് പഴയ ഡെൽഹി റേഡിയോ സെറ്റുകളിലെ L ബോർഡുകളിലായിരുന്നു.
അതിൻ്റെ മനോഹരമായ സ്വർണ്ണ കളറുള്ള ചാസിസിൽ L ബോർഡും, ഗാങ്ങ് കണ്ടൻസറും, ഫെ റൈറ്റ് റോഡും ,ഓസിലേറ്റർ കോയിലും ,ബാൻഡ് സ്വിച്ചും ,ടൊയോ ട്ടോണിൻ്റെ 4 ഇഞ്ച് സ്പീക്കറും,മനോഹരമായ വയറിങ്ങും ഓർക്കുമ്പോൾ ഇപ്പോഴും നൊസ്റ്റാൾജിയ.
4 എവറഡി ബാറ്ററി ഇട്ടാൽ ഒരു പരാതിയും പറയാതെ നീ രണ്ട് മാസം പ്രാദേശിക വാർത്തകളും, യുവ വാണിയും, ചലച്ചിത്ര ശബ്ദരേഖയും, സാംബശിവൻ്റെ കഥാപ്രസംഗവും കൂടെക്കൂടെ ചലച്ചിത്ര ഗാനങ്ങളും, രഞ്ജിനിയും കേൾപ്പിച്ചിരുന്നു.
ഓരോ സ്ക്രാപ്പ് കടകൾ കാണുമ്പോഴും അവിടെയെല്ലാം ഞാൻ നിന്നെ പരതുന്നു എൻ്റെ പ്രീയപ്പെട്ട ഡെല്ലീ റേഡിയോ.. ആരുടെയെങ്കിലും തട്ടിൻപുറത്ത് പഴയ ഡെൽഹി റേഡിയോ എന്നെക്കാത്ത് കിടക്കുന്നുണ്ടായിരിക്കും
No comments:
Post a Comment