CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, December 31, 2013

സ്മാര്‍ട്ട് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാം

 സ്മാര്‍ട്ട് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാം 

 
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവിര്‍ക്കിതാ ഒരു പുതിയ അറിവ്...(ആണ്ട്രോയിട് ഫോണ്‍)
പവര്‍ ബട്ടനും വോളിയം ഡൌണ്‍ ബട്ടനും ഒന്നിച്ചു രണ്ടു സെക്കണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ സ്ക്രീന്‍ ഷോട്ട് എടുക്കാം..ഇത് ഫോണില്‍ ഗ്യാലറിയില്‍ സ്ക്രീന്‍ ഷോട്ട് എന്ന ഫോള്‍ഡറില്‍ ഓട്ടോമാറ്റിക് ആയി സേവ് ആകും..
ഇനി നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍ ,വാള്‍ പേപ്പറുകള്‍ എല്ലാംസ്ക്രീന്‍ ഷോട്ടായി സേവ് ചെയ്യാം.

Thursday, August 8, 2013

ഇനി നിലം ഇല്ലാതെയും കൃഷി ചെയ്യാം

ഇനി സ്ഥലം ഇല്ലാത്തവര്‍ക്കും കൃഷി ചെയ്യാം 
പി  വി സി പൈപ്പ്‌ കൊണ്ട്
ജാപ്പനീസ്‌ ടവര്‍ ഫാമിംഗ് 

കൃഷി ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുണ്ട്.എന്നാല്‍ അതിനു സ്ഥലം ഇല്ല .നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കുള്ള വൈഷമ്യം ആണിത്.ആഗ്രഹ നിവര്‍ത്തിക്കായി ഇലക്ട്രോണിക്സ് കേരളം ആദ്യമായി കേരളത്തില്‍ പരിചയപ്പെടുത്തുന്നു.ജാപ്പനീസ്‌ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍.അഥവാ..PVC പൈപ്പ്‌ കൊണ്ടുള്ള ടവര്‍ ഫാമിംഗ്...


ഇത് നിര്‍മ്മിക്കാന്‍ നമുക്കാവശ്യം ആറ്‌ ഇഞ്ചിന്റെ PVC PIPE നാലര അടി നീളം ഒരെണ്ണം.

അര ഇഞ്ചിന്റെ PVC PIPE നാലേമുക്കാല്‍ അടി നീളം ഒരെണ്ണം.അര ഇഞ്ചു ഏന്‍ഡ് ക്യാപ് ഒരെണ്ണം

20 ലിറ്ററിന്റെ  പ്ലാസ്റ്റിക്‌ പെയിന്റ് ടിന്‍ ഒരെണ്ണം 

വളക്കൂറുള്ള മണ്ണ്..ആവശ്യത്തിന്.

 

ഒരു ഡ്രില്‍ ഉപയോഗിച്ച് വലിയ പൈപ്പില്‍ ചിത്രത്തില്‍ കാണുന്നത് പോലെ ഇടവിട്ട്‌ ഒരിഞ്ചു തുളകള്‍ ഇടുക.അര ഇഞ്ചു പൈപ്പില്‍ ഇടവിട്ട്‌ രണ്ടോ മൂന്നോ മില്ലിമീറ്റര്‍ വ്യാസമുള്ള ചെറിയ തുളകള്‍ ആവശ്യത്തിന് ഇടുക..ഇനി പെയിന്റ് ടിന്നിന്  ചുവടു ഭാഗത്ത് ഒന്ന് രണ്ടു ചെറിയ തുളകള്‍ ഇടണം വെള്ളം വാര്‍ന്നു പോകാനുള്ളതാണിത്. ടിന്നിന് നടുവിലായി വലിയ പൈപ്പ്‌പിടിച്ചു നിറുത്തുക.പൈപ്പിനു ചുറ്റുമായി കാല്‍ ഭാഗം സ്ഥലത്ത്  ഇഷ്ടിക കഷ്ണങ്ങള്‍,ഓടു മുറികള്‍,വലിയ ചരല്‍ കല്ലുകള്‍ എന്നിവ ഇട്ട് പൈപ്പിനെ ഹോള്‍ഡ്‌ ചെയ്തു നിറുത്തുക.ഇനി മണ്ണ് ഇട്ട് ടിന്‍ നിറയ്ക്കുക.

അര  ഇഞ്ചു പൈപ്പില്‍ എന്‍ഡ് ക്യാപ് ഉറപ്പിക്കുക.

അതിനു ശേഷം  അര ഇഞ്ചിന്റെ PVC PIPE വലിയ പൈപ്പിന്റെ നടുവില്‍ പിടിച്ചു നിറുത്തുക. (എന്‍ഡ് ക്യാപ് ഉറപ്പിച്ച ഭാഗം ടിന്നില്‍ വരുന്ന വിധത്തില്‍) എന്നിട്ട് വലിയ പി വി സി പൈപ്പിലേക്ക് മണ്ണ് നിറയ്ക്കുക.വലിയ പൈപ്പില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ നമ്മള്‍ അതില്‍ ഉണ്ടാക്കിയ ദ്വാരങ്ങളിലൂടെ മണ്ണ് പുറത്തേക്ക് വീണു പോകാന്‍ സാധ്യത ഉണ്ട്.ഇതൊഴിവാക്കാന്‍ മണ്ണ് നിറയ്ക്കുന്നതിനു മുന്‍പ്‌ ഈ തുളകള്‍ വീതിയുള്ള മാസ്ക്കിംഗ് ടേപ്പ്..സെല്ലോ ടേപ്പ്‌..ഉപയോഗിച്ച് കവര്‍ ചെയ്യണം.ചെറിയ പൈപ്പില്‍ മണ്ണ് വീഴാതെ ശ്രദ്ധിക്കണം.അതിനു വലിയ പൈപ്പില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ ചെറിയ പൈപ്പില്‍ ഒരു ന്യൂസ് പേപ്പര്‍ കഷ്ണം തിരുകി വച്ചാല്‍ മതി. .ഇ ചെറിയ പൈപ്പ് നമ്മള്‍ നടുന്ന ചെടികള്‍ക്ക് വെള്ളവും വളവും നല്‍കാനുള്ള ഫീഡിംഗ് പൈപ്പ്‌ ആണ്. ചെറിയ പൈപ്പില്‍ ഒരു പെറ്റ് ബോട്ടിലിന്റെ നെക്ക് ഭാഗം മുറിച്ചു ഉറപ്പിക്കുക.വളവും,വെള്ളവും കലക്കി ഒഴിക്കാനുള്ള സൌകര്യത്തിനാണിത്.ചിത്രം നോക്കൂ..

 

ഇനി നമിക്കിഷ്ടമുള്ള വിത്തുകള്‍ പൈപ്പിന്റെ തുളകളില്‍ നടാം.പയര്‍,മുളക്,വെണ്ട,കാന്താരി,തക്കാളി,കുറ്റിക്കുരുമുളക്,ചീര.തുടങ്ങി എന്തും.പയര്‍,തക്കാളി..പോലുള്ളവ നടുമ്പോള്‍ അവയ്ക്കാവശ്യമായ താങ്ങ് നല്‍കുന്നതിന്റെ എളുപ്പത്തിനായി മതിലിന്നരുകില്‍ വയ്ക്കാം.ഈ കൃഷി ടെറസ്,ബാല്‍ക്കണി,.....എവിടെയും ആകാം.കുറച്ചു മണ്ണിരകളെ വലിയ  പൈപ്പില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്.ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ കാറ്റ് പിടിച്ചു മറിഞ്ഞു വീഴാന്‍ ഇടയുണ്ട് സൂക്ഷിക്കണം.വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക്‌ വീടുമാറുമ്പോള്‍ കൃഷിയും കൊണ്ടുപോകാം.

വണ്ടിയുടെ ട്യൂബ് മുറിച്ച് ഒട്ടിച്ച് കൃഷി ചെയ്തിരിക്കുന്നത് നോക്കൂ..

പി വി സി പൈപ്പ്‌ കൊണ്ട് ഹോറിസോണ്ടല്‍ രീതിയിലും കൃഷി ചെയ്യാം .ഇത് അല്‍പ്പം ചിലവേറിയതാണ്.കൊണ്ടുനടക്കാന്‍ പറ്റുകയുമില്ല.


പൈപ്പിനൊപ്പം എല്‍ബോ ഉപയോഗിക്കുന്ന മറ്റൊരു രീതി നോക്കൂ..

പ്ലാസ്റ്റിക്‌ കുപ്പികള്‍ ഉപയോഗിച്ചും കൃഷി ചെയ്യാം


രണ്ട് ലിറ്റര്‍ പ്ലാസ്റ്റിക്‌ കുപ്പി ചിത്രത്തില്‍ കാണുന്നത് പോലെ മുറിക്കുക.കുപ്പിയുടെ അടപ്പില്‍ രണ്ടു ദ്വാരങ്ങള്‍ ഇട്ട് അതിലൂടെ കോട്ടന്‍ വിക്ക്.(നമ്മള്‍ നൂതന്‍ മണ്ണെണ്ണസ്ടവ്വില്‍ ഉപയോഗിക്കുന്ന തിരി)ചിത്രത്തില്‍ കാണുന്നത് പോലെ ഇടണം.പഴയ  കോട്ടന്‍ തുണി തിരിപോലെ തെറുത്തത്‌ ആയാലും മതി.  മുകളിലെ പാത്രം ആദ്യമൊന്നു നനച്ചുകൊടുത്താല്‍ മതി.പിന്നെ വെള്ളം ആവശ്യത്തിന് താഴെ പാത്രത്തില്‍ നിന്നും തിരിയിലൂടെ മുകളിലേക്ക് കയറിക്കൊള്ളും. കുപ്പിയുടെ വെള്ളം അടിഭാഗം ആണിയടിച്ചു മതിലില്‍ തൂക്കി ഇടാം.കിളിര്‍പ്പിച്ച വിത്തുകള്‍  ഇതില്‍ നടുന്നത്  കൂടുതല്‍ പ്രയോജനപ്രദം.

Tuesday, August 6, 2013

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹന മോഷണം കണ്ടെത്താം

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹന മോഷണം കണ്ടെത്താം
                                          വാഹനങ്ങള്‍ മോഷണം പോവുക എന്നത് ഒരു യാഥാര്‍ത്ഥ്യവും ,അവ കണ്ടെത്തുക എന്നത് ഒരു മിഥ്യയുമാണ്.എന്നാല്‍ ചെറിയ ഒരു മുന്‍കരുതല്‍ എടുക്കുന്നതിലൂടെ നമുക്ക് വാഹനമോഷണം തടയുന്നതിനോ,ഇനി കളവു നടന്നാല്‍ തന്നെ വേഗം വാഹനം വീണ്ടെടുക്കുന്നതിനും സാധ്യമാകുന്ന ഒരു ചെറിയ ടെക്നിക്‌ ആണ് ഇനി വിവരിക്കുന്നത്.

                                                    ഈ സംവിധാനം ഒരുക്കുന്നതിന്  ഒരു വര്‍ക്കിംഗ്  മൊബൈല്‍ഫോണ്‍ നമുക്ക്‌ ആവശ്യമാണ്.ആദ്യമായി ഈ ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിം കാര്‍ഡ് ഇടുക.അതിനുശേഷം ഫോണ്‍ സൈലന്‍റ് മോഡിലേക്ക് മാറ്റുക.(പ്രത്യകം ശ്രദ്ധികുക,സൈലന്‍റ് മോഡ് എന്നാല്‍ വൈബ്രെറ്റിങ്ങ് മോഡ് അല്ല .പൂര്‍ണ്ണ നിശബ്ദത അതാണ്‌ നമുക്കാവശ്യം) അതിനു ശേഷം ഫോണ്‍ ഓട്ടോ കോള്‍ റിസീവ് മോഡിലേക്ക് മാറ്റുക.എന്ന് വച്ചാല്‍ മൂന്നോ,നാലോ ബെല്ലിനു ശേഷം ഫോണ്‍ തനിയെ കോള്‍ എടുക്കുന്ന രീതി.ചില ഫോണുകളില്‍ ഹെഡ്‌ഫോണ്‍ കുത്തിയാല്‍ മാത്രമേ ഈ മോഡ് പ്രവര്‍ത്തിക്കുകയുള്ളൂ.അങ്ങനെയുള്ളവ ഹെഡ്‌ ഫോണ്‍ കുത്തി ഉപയോഗിക്കാം.ഇനി ഈ ഫോണിലേക്ക് വിളിച്ച് നാലു ബെല്ലിനു ശേഷം ഫോണ്‍ ഓട്ടോമാറ്റിക്‌ ആയി കോള്‍ എടുക്കുന്നുണ്ടോ ,അപ്പോള്‍ യാതൊരു ശബ്ദവും ഫോണ്‍ പുറപ്പെടുവിക്കുന്നില്ലല്ലോ എന്നും ഉറപ്പ്‌ വരുത്തുക.
                                                          ഇനി ഫോണിന്‍റെ ഡിസ്പ്ലേയില്‍ നിന്നുള്ള വെളിച്ചം പുറത്തുകാണാത്ത വിധം ഡിസ്പ്ലേ മാസ്ക്കിംഗ് ടേപ്പ്കൊണ്ട് പൊതിയുക. ഇങ്ങനെ സെറ്റ് ചെയ്ത മൊബൈല്‍ നമ്മുടെ വാഹനത്തിന്‍റെ ഡാഷ് ബോര്‍ഡിനടിയില്‍ സുരക്ഷിതമായി ആരുടേയും ശ്രദ്ധയില്‍ പെടാത്ത വിധം ഒളിപ്പിക്കുക.ഫോണിന്‍റെ മൈക്രോഫോണ്‍ വണ്ടിയില്‍ ഇരിക്കുന്നവരുടെ സംഭാഷണം പിടിക്കുന്ന വിധത്തില്‍ ക്രമീകരിക്കുക.ആവശ്യമെങ്കില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാം.ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ ആവശ്യമായ സപ്ലെ വണ്ടിയില്‍ നിന്നും അനുയോജ്യമായ ചാര്‍ജര്‍ ഉപയോഗിച്ച്  കൊടുക്കണം.ബൈക്കുകളിലും മറ്റും ഉപയോഗിക്കുമ്പോള്‍  നല്ല ബാറ്ററി ബാക്കപ്പ് കിട്ടുന്ന ഫോണുകള്‍ ഉപയോഗിച്ചാല്‍ മതി.ഫോണ്‍ ഏറിയ കൂറും സ്റ്റാന്റ് ബൈ ആയിരിക്കുന്നത് കൊണ്ട്   രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരിക്കല്‍  എടുത്തു ചാര്‍ജ്‌ ചെയ്‌താല്‍ മതി.

                                                           ഇനി അല്‍പ്പം മാറിനിന്ന് നമ്മള്‍ വണ്ടിയില്‍ ഫിറ്റ് ചെയ്ത ഫോണിലേക്ക് വിളിച്ച് നോക്കുക.വണ്ടിയില്‍ കയറിയിരുന്നു സംസാരിക്കാന്‍ കുട്ടികളെയോ മറ്റോ നിയോഗിക്കുക.ആ ഫോണിലേക്ക് വിളിക്കുമ്പോള്‍ നാല് ബെല്ലിനു ശേഷംവണ്ടിയില്‍ ഇരിക്കുന്നവരുടെ സംസാരം  നമുക്ക് ശ്രവിക്കുവാന്‍ സാധിക്കും.ഇല്ലെങ്കില്‍ വണ്ടിയിലെ ഫോണ്‍ അല്‍പ്പം ഒന്ന് അഡ്ജസ്റ്റ്‌ ചെയ്‌താല്‍മതി.
                                                                           ഈ വാഹനം മോഷണം പോയാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിച്ച് വണ്ടിയില്‍ ഫിറ്റ് ചെയ്ത ഫോണിന്‍റെ നമ്പര്‍ കൈ മാറിയാല്‍ സൈബര്‍ സെല്ലിനു വാഹനം ട്രാക്ക്‌ ചെയ്യാന്‍ ഈസി ആയിരിക്കും,കൂടാതെവാഹനത്തില്‍ ഇരിക്കുന്നവരുടെ സംഭാഷണം ശ്രവിച്ചുകൊണ്ട്  മോഷ്ടാക്കളെക്കുറിച്ചുള്ള സൂചനകള്‍ ലൈവ് ആയി ലഭിച്ചുകൊണ്ടിരിക്കും.അല്‍പ്പം ടെക്നിക്കല്‍ സ്കില്‍ ഉള്ളവര്‍ക്ക് ഫോണില്‍ നിന്നും റിങ്ങര്‍ സിഗ്നല്‍ എടുത്ത് ഒരു ഇലക്ട്രോമാഗ്നെട്ടിക് റിലെ പ്രവര്‍ത്തിപ്പിച്ച് വാഹനത്തിന്‍റെ ഇഗ്നിഷ്യന്‍ തന്നെ ഓഫാക്കി വണ്ടി നിറുത്താന്‍ സാധിക്കും.
                           ദൂരെ ഇരുന്ന് മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി ചോര്‍ത്തുന്ന സ്പൈ ഫോണിന്‍റെ പ്രവര്‍ത്തനമാണ് മേല്‍ വിവരിച്ചത്.
                                                        

Sunday, August 4, 2013

ഒരു ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന വന്‍ കൊള്ള

ഒരു ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന വന്‍ കൊള്ള 
                             സ്വര്‍ണ്ണത്തിനു ക്രമാതീതമായി വില കൂടിയതോടെ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കള്ളന്‍മാരെക്കൊണ്ട്  കേരളം നിറഞ്ഞു. ഇതോടെ ഈ കള്ളന്‍മാര്‍ക്കൊപ്പം രക്ഷപെട്ട മറ്റൊരു കൂട്ടരുണ്ട്  അവരാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ നിര്‍മ്മാണ വിതരണക്കാര്‍.
                                         സാധാരണക്കാരന്റെ അഞ്ജതയും     സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന വിലയും മുതലെടുത്ത്‌ കോടികളാണ് ഇത്തരക്കാര്‍സ്വന്തം പോക്കറ്റിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത്.
 ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മാലയിലോ വളയിലോ അവ എത്ര വലിപ്പമുള്ളതായാല്‍ പോലും ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടാകില്ല .പിന്നെങ്ങിനെ പരമ്പരാഗതമായ ഗോള്‍ഡ്‌ കവറിംഗ് ആഭരണങ്ങലെക്കാള്‍ കൂടുതല്‍കാലം കളര്‍ പോകാതെ നില്‍ക്കുന്നു എന്നാ സംശയം ഉണ്ടല്ലേ? ഗോള്‍ഡ്‌ ലാമിനേഷന്‍ എന്നാ ടെക്നോളജിയാണ് നിരന്തര ഉപയോഗത്തിലും കളര്‍ പോകാതെ ഇത്തരം ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ഗോള്‍ഡ്‌ പ്ലേറ്റ് ആഭരണങ്ങളെ സംരക്ഷിക്കുന്നത്.ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം.
                                                                    പുസ്തകങ്ങളുടെയും,മാസികകളുടെയും പുറം കവറുകള്‍ പ്ലാസ്റ്റിക് തിന്‍ ഫിലിം ഉപയോഗിച്ച് ലാമിനേറ്റ്  ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.ഇങ്ങനെ ലാമിനേറ്റ് ചെയ്ത പുറം ചട്ടകള്‍ കൂടുതല്‍ ഭംഗിടോടെയും അഴുക്ക് പുരളാതെയും ദീര്‍ഖനാള്‍ ഇരിക്കുന്നു.എന്നാല്‍  ലാമിനേറ്റ് ചെയ്യാത്തവ  വായനക്കാര്‍കൈകാര്യം ചെയ്യുന്നതിലൂടെ അല്‍പ്പ ദിവസങ്ങള്‍ ക്കുള്ളില്‍  തന്നെ പുതുമ നഷ്ടപ്പെടുകയും മങ്ങുകയും ചെയ്യുന്നതായി നമ്മള്‍ക്ക്  കാണാം. ഇതുപോലെതന്നെ മറ്റൊരുവിധത്തില്‍ പ്ളാസ്റിക് ലാമിനേഷന്‍ ആഭരണങ്ങള്‍ക്ക് നല്‍കിയാണ്  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞതെന്നു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.
                                                     പരമ്പരാഗതമായി നാടിന്റെ മുക്കിലും മൂലയിലും ഗോള്‍ഡ്‌ കവറിംഗ്  സ്ഥാപനങ്ങള്‍ നടത്തിയിരുന്നവര്‍ പോലും അത് അടച്ച്പൂട്ടി ഒരുഗ്രാം തങ്ക ത്തിന്റെ വില്‍പ്പനക്കാരന്‍ ആയി മാറിയിരിക്കുന്നത് നമ്മള്‍ കാണുന്നതാണല്ലോ.ഇത് ഇത്തരം ആഭരണങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ഭീമമായ ലാഭം മുന്‍ നിറുത്തിയാണ് .ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മാത്രമുപയോഗിച്ച് ആഭരണങ്ങള്‍ പ്ലേറ്റിംഗ് നടത്തിയ ശേഷം അവയുടെ മേല്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ളാസ്റിക് ലാമിനേഷന്‍ നടത്തി വിപണിയിലെത്തിക്കുന്ന ആഭരണങ്ങള്‍ക്ക് ഒരു ഗ്രാം  സ്വര്‍ണ്ണത്തിന്റെ വിപണി വിലയും കൂടാതെ ഇത്തരം ആഭരണ നിര്‍മ്മാണത്തിന് ഉപയോഗിച്ചചെമ്പ്‌ ,പിച്ചള ,വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലയും പണിക്കൂലിയും ചേര്‍ന്ന തുകയാണ് നമ്മളോട് ഈടാക്കുന്നത്.
                                                           സാധാരണ പ്ലേറ്റിംഗ് അല്ല എന്ന് കാണിക്കാനാണ് "ഒരു ഗ്രാംതങ്കത്തില്‍ പൊതിഞ്ഞ" എന്ന ലേബലോടെ ഇവ വിപണിയിലെത്തിക്കുന്നത് .ഇത്തരം ആഭരണങ്ങള്‍വില്‍ക്കുന്നവരോട് നിങ്ങളുടെ ആഭാരണത്തില്‍ നിന്നും ഇലക്ട്രോ പ്ലേറ്റിംഗ് സാങ്കേതികവിദ്യ യിലൂടെ ഒരു ഗ്രാം സ്വര്‍ണ്ണംവീണ്ടെടുത്തു തരാമോ എന്ന് ചോദിച്ചാല്‍ ഇത്തരം ആഭരണങ്ങളുടെ പൂച്ച്  നിങ്ങളുടെ മുന്നില്‍ വെളിവാകും. 
                                                                                                 ഏതാനും മില്ലി ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം ഇലക്ട്രോപ്ലേറ്റിംങ്ങിലൂടെ ആഭരണങ്ങളിലേക്ക്  കടത്തിവിടാന്‍ ശ്രമിച്ചാല്‍ ആ ആഭരണത്തിന്റെ ഉപരിതലം സാന്‍ഡ് പേപ്പറിന്റെ ഉപരിതലം പോലെ ആയി യാതൊരു ഫിനിഷിങ്ങും ഇല്ലാതെ ഇരിക്കും.മൈക്രോണ്‍ കനത്തില്‍ പ്ലേറ്റിംഗ് നടത്തിയാല്‍ മാത്രമേ നല്ല ഫിനിഷിംഗ് ലഭിക്കൂ ഇതിനു ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മതി.


                                                                                                   ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ഇലക്ട്രോ പ്ലേറ്റിംഗ് ഉപകരണത്തിന്റെ സര്‍ക്യൂട്ട് ഇവിടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.ഗോള്‍ഡ്‌ ലാമിനേഷന്‍ യൂണിറ്റിനു മുടക്കുമുതല്‍ കുറവുമതിയെങ്കിലും അനുബന്ധമായ ലാക്കര്‍ ലാമിനേഷന്‍,ഗോള്‍ഡ്‌ പോളിഷിങ്ങ് പ്ലാന്റുകള്‍ക്ക്‌ നല്ല  മുടക്കുമുതല്‍ വേണ്ടിവരും എന്നാലും വന്‍തോതില്‍ വ്യാവസായികമായി നിര്‍മ്മിക്കുന്ന  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടില്ല .ഏതാനും മില്ലിഗ്രാംസ്വര്‍ണ്ണം  മാത്രമടങ്ങിയ ഇവ തന്നു  നമ്മളെ കബളിപ്പിച്ചു വന്‍ തുക തട്ടിയെടുക്കാന്‍ വേണ്ടി തങ്കത്തില്‍ പൊതിഞ്ഞു എന്ന പരസ്യ വാചകം  ഉപയോഗിക്കുന്നതാണ്.  ഒരുഗ്രാം സ്വര്‍ണ്ണത്തിനു 3000 രൂപ എന്ന് കണക്കാക്കിയാല്‍ഒരു മില്ലി സ്വര്‍ണ്ണത്തിനു മൂന്നു രൂപ മാത്രം ഒരു പവന്‍ വരുന്ന ഒരു മാല പ്ലേറ്റ് ചെയ്യാന്‍ പത്തു മുതല്‍ ഇരുപതു മില്ലി വരെ മാത്രം സ്വര്‍ണ്ണം മതി .ഇനി കണക്ക് കൂട്ടി നോക്കിക്കേ....ഇനി ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ എത്ര മില്ലി ഗ്രാം തങ്കം അടങ്ങിയിട്ടുണ്ടെന്നു ആ കടക്കാരനോട് ചോദിച്ചു ബില്ലില്‍ രേഖപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ടുനോക്കൂ...അവര്‍ അതിനു തയാറാകില്ലെന്ന് കാണാം...

പിന്നെ വലിയ ഒരു തട്ടിപ്പും ഈഒരു ഗ്രാം ആഭരണങ്ങളുടെ പിന്നിലുണ്ട്..ഒരു വര്‍ഷം ഗ്യാരണ്ടി ഉണ്ടെന്നു പറഞ്ഞു നമുക്ക് നല്‍കുന്ന ആഭരണങ്ങള്‍ നിരന്തരമായ ഉപയോഗത്തിലൂടെ കളര്‍ പോയെന്നിരിക്കും,ഗ്യാരണ്ടി പീരിയഡില്‍ ആദ്യം ഒരു തവണ മാറ്റിനല്‍കും .അപ്പോള്‍ തന്നെ നമ്മളോട് ഗ്യാരണ്ടി കാര്‍ഡ് കടക്കാരന്‍ വാങ്ങിയെടുക്കും പിന്നീട് ഈ ആഭരണങ്ങള്‍ക്ക്  എന്ത് സംഭവിച്ചാലും ഗ്യാരണ്ടി കാര്‍ഡ് ഇല്ലാത്തതിനാല്‍ നമുക്ക്‌  ക്ലെയിം ചെയ്യാന്‍ പറ്റില്ല.അതിനാല്‍ ഇനി മുതല്‍ ഇത്തരം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അല്‍പ്പം സൂക്ഷിക്കുക..ബില്‍ വാങ്ങുക.ഗ്യാരണ്ടി കാര്‍ഡ്‌ കാലാവധി തീരുന്നത് വരെ സൂക്ഷിക്കുക.ഗ്യാരണ്ടി പീരിയഡിനുള്ളില്‍ കളര്‍ പോയാല്‍ നമ്മള്‍ കൊടുക്കുന്ന ആഭരണങ്ങള്‍ തന്നെ കളര്‍ ചെയ്തു വേണമെന്ന് നിര്‍ബന്ധം പിടിക്കുക.പകരം അവര്‍ തരുന്ന ആഭരണം വളരെ ക്വാളിറ്റി കുറഞ്ഞതായിരിക്കും..
 ഓരോ തരം പ്ലെയിറ്റിങ്ങിനും വേണ്ട ഗോള്‍ഡിന്റെ അളവ് മൈക്രോണില്‍

Tuesday, July 30, 2013

മൊബൈല്‍ഫോണ്‍ സ്പൈ ക്യാമറ

മൊബൈല്‍ഫോണ്‍ സ്പൈ ക്യാമറ 




ക്യാമറയുള്ള ഒരു പഴയ മൊബൈല്‍ ഫോണ്‍ സംഖടിപ്പിക്കുക.ഫോണില്‍ വീഡിയോ ക്യാമറ ഫങ്ങ്ഷന്‍ ഉണ്ടായിരിക്കണം.ഫോണ്‍ വീഡിയോ റിക്കൊടിംഗ് മോഡിലേക്ക് മാറ്റുക .ഒരു അമര്‍ത്തല്‍ കൊണ്ട് റിക്കോര്‍ഡിംഗ് തുടങ്ങാനും,നിറുത്താനുമുള്ള പോസ് ബട്ടന്‍ ഏതെന്നു മനസ്സിലാക്കുക.ശേഷം ഫോണ്‍ തുറന്ന് പോസ് ബട്ടന് സമാന്തരമായി രണ്ടു വയറുകള്‍ ഫോണ്‍ പി.സി.ബി യില്‍നിന്നും സോള്‍ഡര്‍ ചെയ്തു പുറത്തെടുക്കുക .ഫോണ്‍ അടച്ചു പൂര്‍വ്വ സ്ഥിതിയിലാക്കുക.ഈ വയറുകളില്‍ അനുയോജ്യമായ സെന്‍സറുകളോ ,സ്വിച്ചുകളോ ഖടിപ്പിച്ചാല്‍ നമുക്ക്‌ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ഒരു സ്പൈ ക്യാമറ നിര്‍മ്മിക്കാം.
                            സിമ്പിള്‍ ടൈമര്‍ സര്‍ക്യൂട്ട്
                                             എത്ര നേരത്തേക്ക്‌ റിക്കൊഡിങ്ങു തുടരണമെന്ന് ഒരു സിമ്പിള്‍ ടൈമറിലൂടെ നമുക്ക്‌ സെറ്റ്‌ ചെയ്യാം.വണ്‍ മെഗിന്റെ പ്രീ സെറ്റ്‌ ഉപയോഗിച്ച് ടൈം സെറ്റ്‌ ചെയ്യാം (സര്‍ക്യൂട്ട് നോക്കുക)ഉദാഹരണത്തിന് ഓട്ടോ ക്ലോസര്‍ ഫിറ്റ് ചെയ്ത ഒരു ഡോര്‍ ആരെങ്കിലും തുറന്നാല്‍ ഡോറിനൊപ്പം  നമ്മള്‍ ഫിറ്റ് ചെയ്ത മൈക്രോ സ്വിച്ച് ഓണാവുകയും ഫോണ്‍ റിക്കോര്‍ഡിംഗ് ആരംഭിക്കുകയും ചെയ്യുന്നു.ടൈമറില്‍ നാം സെറ്റ് ചെയ്ത സമയം കഴിയുമ്പോള്‍ ഫോണ്‍ വീണ്ടും പോസ് മോഡിലേക്ക് മാറും.വീണ്ടും അടുത്ത പ്രാവശ്യം ഡോര്‍ തുറക്കുമ്പോള്‍ വീണ്ടും റിക്കോര്‍ഡിംഗ് ആരംഭിക്കുകയും ചെയ്യുന്നു.ഇങ്ങനെ ഫോണിന്റെ മെമ്മറി കാര്‍ഡ്‌ ഫുള്ളാകുന്നത്  വരെ റിക്കൊടിംഗ് തുടരും.

Monday, July 29, 2013

ksesta ഇലക്ട്രോണിക്സ് ടെക്നീഷ്യന്മാരുടെ സംഖടന

ksesta ഇലക്ട്രോണിക്സ് ടെക്നീഷ്യന്മാരുടെ സംഖടന

കേരളത്തിലെ ഇലക്ട്രോണിക്സ് ടെക്നീഷ്യന്മാരുടെ ശക്തമായ സംഖടനയാണ്  KSESTA അഥവാ കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ 
 

Registered Office


28/671, A.D,KURIAPPAN BUILDINGS
OPP. MODEL BOYS HIGH SCHOOL, PALACE ROAD
THRISSUR-680 020

REG No:08-06/1999
Ph:0487-2331035

STATE PRESIDENT.
A.V. JACOB
Sono Electronics,
Opp. SNDP Building,
Thodupuzha(P.O) .
Mob : 9446608518

KSESTA

STATE GEN. SECRETARY.
SATHEESAN. S
Pranav.Electronics,
Kumbla (P.O)
Kasaragod Dist.-671321
Mob: 9496139266

STATE TREASURER.
KESAVAN NAMPOOTHIRI.N
Thiruvampady,
kavumbhagom (P.O)
Pathanamthitta Dist. 689102,
Mob: 9446348224.

Alappuzha. President. AD.Devadas. Secretary.Gopakumar. mob.9846075736,
9446192787
 KSESTA EKM DIST . PRESIDENT Mob 9847522069
President – A.V.Jacob Sono Electronics, Opp. SNDP Building, Thodupuzha P.O, Idukki Dt, Pin.-685585, 0486-2264095(R), 9446608518(M), email: jacobvarugese@rediffmail.com
Vice President: Madhusoodhanan K Radionix, East nada Guruvayoor, Thrissur-680101 9846028438(M), 9946967970(M)
Vice President:
Padmakumar N
Telecare, TC24/1920, N.C. Hospital Compount, DPI Thycadu, TVM-14 9447828899(M),
0471-2330362(O)
General Secretary:
Satheesan S.
Pranav Electronics, Arimala Complex, P.O. Kumbla-671321, Kasaragod Dt. 9496139266(M)
04998-213914(R), email: sspranavam@yahoo.com
Tresurer: Kesavan Namboothiri N Thiruvampady, Thottasseril, PO Kavumbhagam -689102, Thiruvalla,Pathanamthitta(dt) 0469-2700462(R), 9446348224(M), email: knthottasseril@gmail.com
Secretary: Raveendran C.R, (Charge in Kasaragod &Kannur) Quick Electronics, Grace Lodge Building, Near Old Bus stand, Payyannur-670307 kannur. 04985-203976(O)
04985-207394(R)
9447282659(M)
Regional Secretary:
Rajan Varghese
(Tvm, Kollam,Pathanathitta,Kottayam)
Nice Electronics, Market Junction, P.O Thiruvalli- 689101, Pathanamthitta. 0469-2604156(R), 9847361075 (M)
Reginal Secretary: Sundaran A. (Wayanad, Kozhikode, Malappuram, Palakkad) Microtronics, Near Vengali Fly Over, P.O Puthiyangady-673021, Kozhikode-21 9895809914(M), 8547783256(M)
Regional Secretary: Jolly A.A (Alappuzha, Eranakulam, Idukki, Thrissur) Divine Electronics, Fort Cochi-682001, Eranakulam 0484-2215989(O)
0484-3202008(R)
9400915989(M)
Auditor: Rameshan Nair MR Srikrishnan Electronics, Sreenivasa Iyyar Road, Kottayam 9349771556(M)
Auditor: Satheesan C.S Gowreesam P.O. Thalavady, -689572, Thiruvalla(via), Pathanamthitta 9847249777(M)

Wednesday, July 24, 2013

ഒരു DVD ഡ്രൈവിനെ പൊളിച്ചടുക്കി

ഒരു DVD ഡ്രൈവിനെ പൊളിച്ചടുക്കി

ശ്രദ്ധിക്കുക: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരീക്ഷിക്കുന്നെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യുക.കേടായ ഒരെണ്ണം എടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുക . ഇത് പരീക്ഷിക്കുന്നതു വഴിയുണ്ടാകുന്ന യാതൊരു വിധ കഷ്ട നഷ്ടങ്ങള്‍ക്കുംഇലക്ട്രോണിക്സ് കേരളം   ഉത്തരവാദിയല്ല. സീഡി ഡ്രൈവിനകത്തുള്ള ലേസര്‍ ഡയോഡില്‍ അത് ഓണായിരിക്കുമ്പോള്‍  സൂക്ഷിച്ചു നോക്കുന്നത് കാഴ്ച നഷ്ടപ്പെടാന്‍ വരെ കാരണമാകാം. അതിനാല്‍ തുറക്കുന്ന സമയത്ത് പവര്‍ ഓണ്‍ ചെയ്യാതിരിക്കുകയാണ് അഭികാമ്യം.

വേണ്ട ആയുധങ്ങള്‍ : ഫ്ലാറ്റ് ഹെഡ് സ്ക്രൂ ഡ്രൈവര്‍, ഫിലിപ്സ് സ്ക്രൂ ഡ്രൈവര്‍, പ്രിസിഷന്‍ ഡ്രൈവര്‍ സെറ്റ് (ഇതില്ലെങ്കില്‍ അറ്റം അത്യാവശ്യം കൂര്‍ത്ത ഒരു കത്തിയായാലും മതി.വല്ലഭനു പുല്ലും ആയുധം ), ക്ഷമ. ഒരിക്കലും അമിതബലം പ്രയോഗിക്കരുതേ. സമാധാനമായി ചെയ്താല്‍ സുഖമായി അഴിച്ചെടുക്കാം.

ഇനി സീഡി ഡ്രൈവിന്റെ പിന്നിലെ ലോഹ കവചം തുറക്കുക. ഡ്രൈവിന്റെ ഫേസ് പ്ലേറ്റിന്റെ പിന്നിലായി ഈ ഡ്രൈവ് ബേ മുന്നോട്ടും പിന്നോട്ടും നീക്കുന്ന മെക്കാനിസം കാണാം. (താഴെയായി ഒരു അര്‍ദ്ധ വൃത്താകൃതിയില്‍ മോട്ടറും അതിനോട് ചേര്‍ന്ന ഒരു വെളുത്തിരിക്കുന്ന മെക്കാനിക്കല്‍ ഭാഗവും ശ്രദ്ധിക്കുക). പീസീബി പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചെടുക്കലാണ് ആദ്യ പടി. ഒത്ത നടുക്കായി കാണുന്നത് സീഡി തിരിക്കുന്ന മോട്ടര്‍ അസംബ്ലി ആണ്. അതിന്റെ സ്ക്രൂകള്‍ അഴിച്ചെടുത്താല്‍ അത് വിടുവിച്ചെടുക്കാം


സ്ക്രൂഡ്രൈവറിന്റെ തലകൊണ്ട് സൂക്ഷിച്ച് സീഡി ഡ്രൈവിന്റെ ഫേസ് പ്ലേറ്റ് ഉറപ്പിച്ചിരിക്കുന്ന ലോക്കുകള്‍ തുറക്കുക. സീഡി ഡ്രൈവിന്റെ പ്രധാന അസംബ്ലികള്‍ പിടിപ്പിച്ചിരിക്കുന്ന സ്ക്രൂകള്‍ അഴിച്ചുമാറ്റുക. താഴെ കാണിച്ചിരിക്കുന്ന ചിത്രം ക്ലിക്ക് ചെയ്ത് കൂടുതല്‍ വിശദമായി കാണുക.


ഇതാണ് സീഡിയിലെ ‘എല്ലാം കാണുന്ന കണ്ണ്’. സൂക്ഷിച്ചു കൈകാര്യം ചെയ്യണേ. ഇവന്‍ പവര്‍ ഓണായാല്‍ മൂന്നാം തൃക്കണ്ണിന്റെ സ്വഭാവം കാണിക്കും :). സീഡി എടുക്കാതായ ഡ്രൈവില്‍ ഇവനെയാണ് വൃത്തിയാക്കാറ്‌. വൃത്തിയാക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വൃത്തിയുള്ള മൃദുവായ ലെന്‍സ് തുടക്കുന്ന തുണി മാത്രം ഉപയോഗിക്കുക. ഇവന്‍ കേടായാല്‍ സീഡി ഡ്രൈവ് ഉപയോഗ ശൂന്യമാവും. ഇതിലെ കണ്ണിനു മുകളിലും താഴെയും കാണുന്ന രണ്ട് ചെറിയ കമ്പികള്‍ ഷോക്ക് അബ്സോര്‍ബര്‍ ആയി പ്രവര്‍ത്തിക്കും.



ഈ നിശ്ശബ്ദ യോദ്ധാവാണ് ഇതില്‍ സീഡിയെ അതിവേഗം കറക്കുന്നത്. നല്ല ശക്തിയുള്ള ഒരു സ്ഥിര കാന്തം ആണ് ഇതിനകത്ത്.


ഇതാ ഇതില്‍ എല്ലാം പറിച്ച് വിശദമായി കാണാന്‍ വെച്ചിട്ടുണ്ട്.



സൂക്ഷിച്ച് അഴിച്ചിട്ടുണ്ടെങ്കില്‍ ഇവനെ തിരിച്ചും അതേ പോലെ പിടിപ്പിക്കാം. ഉള്ളിലിരുന്നു സീഡി പൊട്ടുകയോ എന്തെങ്കിലും കുടുങ്ങുകയോ ചെയ്താല്‍ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് ഉപകരിക്കും. സ്ക്രൂകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ.

ലാപ്ടോപ്പിനെ തണുപ്പിക്കാം

ലാപ്ടോപ്പിനെ തണുപ്പിക്കാം 


“വാങ്ങിച്ചിട്ട് ഒരു കൊല്ലമായേ ഉള്ളൂ, ഈ ലാപ്ടോപ്പ് ചൂടായിട്ടു വയ്യ. ചൂടായി അവസാനം എല്ലാം ഹാങ്ങാവുന്നു. അല്‍പ്പം കഴിഞ്ഞാ ഓഫാവും. വേറെ ലാപ്ടോപ്പു വാങ്ങാറായി. ഇതിനു വെറുതേ കാശുമുടക്കിയെന്നതു മാത്രം മിച്ചം” എന്റെ സുഹൃത്ത് രാവിലെ തെന്നെ വന്നിരുന്ന് പരാതി പറയുന്നതാണ്. ഇത് ലാപ്ടോപ്പ് കൊണ്ടു നടക്കുന്നവരുടെ സ്ഥിരം പരാതിയാണ്. എന്താണ് ഒരു കൊല്ലമായപ്പോഴേക്കും മാറിയത്? ഒരു കൊല്ലം ഓടിയാല്‍ എല്ലാം കേടു വരുമോ? ചൂടാവാനെന്താ കാരണം?


സാധാരണയായി കണ്ടു വരുന്ന ഒരു കാരണം പ്രോസസറിനെ തണുപ്പിക്കുന്ന ഹീറ്റ് സിങ്കിലും ഫാനിലും പൊടി നിറഞ്ഞ്, വേണ്ടത്ര വായു സഞ്ചാരം ഇല്ലാതാവുന്നതാണ്. ഡെസ്ക്ടോപ്പുകളെ അപേക്ഷിച്ച് ധാരാളം പുറത്ത് സഞ്ചരിക്കുന്നതിനാല്‍ ലാപ്ടോപ്പുകളില്‍ പൊടി ഉണ്ടാക്കുന്ന ഉപദ്രവം വളരെ അധികമാവും. ഇത് തടയാന്‍ ബുദ്ധിമുട്ടായതിനാല്‍ ആറുമാസത്തിലൊരിക്കലോ കൊല്ലത്തിലൊരിക്കലോ ലാപ്ടോപ്പിനകത്തെ പൊടിയൊക്കെക്കളഞ്ഞു സൂക്ഷിച്ചാല്‍ മുടക്കിയ കാശ് നല്ലവണ്ണം ഈടാക്കാം.






ഈ പോസ്റ്റില്‍ ഒരു പഴയ മോഡല്‍  ഡെല്‍ ഇന്‍സ്പിറോണ്‍

സീരീസിനെ ഒന്നു പൊടിതട്ടി ആയുസ്സു കൂട്ടുന്നതാണ് ഞാന്‍ കാണിക്കാന്‍ പോകുന്നത്. മറ്റു ലാപ്ടോപ്പുകളില്‍ ചെയ്യേണ്ടത് ഇതു തന്നെയാണെങ്കിലും തുറക്കേണ്ട രീതി  വ്യത്യാസമുണ്ടാവും. അതാത് മോഡലുകളുടെ മാനുവലും റിപ്പയര്‍ ഗൈഡും നോക്കിയാല്‍ അഴിക്കേണ്ട വഴിയും ചെയ്യേണ്ട വിധവും കിട്ടും.

നമുക്ക് ഈ പണിക്ക് ആവശ്യമായ വസ്തുക്കള്‍ ഒരു സ്ക്രൂ ഡ്രൈവര്‍, അല്‍പ്പം പഞ്ഞി, ഒരു ബ്രഷ് അല്ലെങ്കില്‍ ചെറിയ വാക്വം ക്ലീനര്‍, പ്രോസസറിനുപയോഗിക്കുന്ന തെര്‍മല്‍ കോമ്പൌണ്ട് (കൂളിങ്ങ് ജെല്‍ അല്ലെങ്കില്‍ സില്‍‌വര്‍ കോമ്പൌണ്ട്) എന്നിവയാണ്. കൂളിങ്ങ് ജെല്ലും സില്‍‌വര്‍ കോമ്പൌണ്ടുമൊക്കെ കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. അഴിക്കുന്നതിനു മുന്നെ എര്‍ത്ത് ചെയ്യപ്പെട്ടിട്ടുള്ള ഒരു മെറ്റലില്‍ തൊട്ട് സ്റ്റാറ്റിക്ക് ശരീരത്തിലില്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ അഴിക്കുന്ന ലാപ്ടോപ്പിന്റെ സേഫ്റ്റി ഗൈഡ് വായിച്ചിരിക്കണം.

ഇന്‍സ്പിറോണ്‍ 1300ഇല്‍ പ്രോസസറും ഹീറ്റ്സിങ്കും പുറകിലെ ഒരു ചെറിയ പ്ലേറ്റഴിച്ചാല്‍ കിട്ടുന്നതു പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. താഴെക്കാണുന്ന ചീത്രം നോക്കൂ. വലതു വശത്ത് മുകളിലായി കാണുന്നതാണ് ഹീറ്റ് സിങ്കും പ്രോസസറും ഇരിക്കുന്ന അറ. അതിന്റെ താഴെയായി ഫാനിനെ മറയ്ക്കുന്ന ഗ്രില്ലും കാണാം.



ആദ്യപടിയായി, ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചിടുക. അകത്തു പെരുമാറുമ്പോള്‍ ഷോര്‍ട്ടാവാതിരിക്കാന്‍ ഇതൂ വളരെ അത്യാവശ്യമാണ്.




ഇവിടെയാണ് ഈ മോഡലില്‍ പ്രോസസ്രും ഹീറ്റ്സിങ്കും ഇരിക്കുന്നത്


പ്ലേറ്റിന്റെ ഇടതു വശത്തു കാണുന്ന സ്ക്രൂ അഴിച്ചെടുക്കുക. എന്നിട്ട് ശ്രദ്ധിച്ചു പ്ലേറ്റ് ഊരി മാറ്റി വെക്കുക. ചെമ്പു നിറത്തില്‍ കാണുന്നതാണ് ഹീറ്റ് സിങ്ക്. പ്രോസസര്‍ അതിനടിയിലാണ് ഇരിക്കുന്നത്. പഴയ ലാപ്ടൊപ്പുകളില്‍ ഇതില്‍ നിറയെ പൊടിയായിരിക്കും. ബ്രഷ് ഉപയോഗിച്ച് ശ്രദ്ധിച്ചു പൊടി മുഴുവനും പുറത്തേക്കെടുക്കുക.







ശക്തി കുറഞ്ഞ വാക്വം ക്ലീനറും ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം ഹീറ്റ് സിങ്ക് അഴിച്ചെടുക്കുക. ഹീറ്റ്സിങ്കിന്റെ ഉള്ളിലും അടിയിലും ഉള്ള പൊടിയും പതുക്കെ നീക്കുക. ഹീറ്റ്സിങ്കും പ്രോസസറും അല്‍പ്പം ശ്രദ്ധയോടെ കൈകാര്യം ചെയുന്നത് നന്നായിരിക്കും.



സ്ക്രൂകള്‍ അഴിച്ചതിനു ശേഷം ഹീറ്റ്സിങ്കിലെ പേപ്പര്‍ നാടയുടെ സഹായത്താല്‍ അമ്പടയാളത്തിന്റെ എതിര്‍ വശത്തേക്ക് ചെരിച്ചു പൊക്കി എടുക്കുക.




ഹീറ്റ്സിങ്കിലും പരിസരത്തും ഫാനില്‍ നിന്നുള്ള കുഴലിലുമുള്ള പൊടി മുഴുവന്‍ നീക്കം ചെയ്തതിനു ശേഷം, ഹീറ്റ് സിങ്ക് മാറ്റി വെയ്ക്കുക. ഹീറ്റ് സിങ്കിനു നേരെ താഴെ കാണുന്നതാണ് ഈ ലാപ്ടോപ്പിലെ പ്രോസസര്‍. പഴയ ലാപ്ടൊപ്പുകളില്‍ ഈ പ്രോസസറിനു പുറത്ത് തെര്‍മല്‍ കോമ്പൌണ്ട് ഉണങ്ങി ഇരിക്കുന്നുണ്ടാവും. ഈ കോമ്പൌണ്ട് പ്രോസസറും ഹീറ്റ്സിങ്കും തമ്മിലുള്ള താപ ചാലനം വര്‍ദ്ധിപ്പിക്കുന്നതിനുള്ളതാണ്. കാലക്രമേണ ഇത് ഉണങ്ങി വരണ്ട് താപചാലനശേഷി നഷ്ടപ്പെടുന്നതും ലാപ്ടോപ്പ് ചൂടാവുന്നതിലേക്ക് വഴി വെയ്ക്കും.

അടുത്തതായി പഞ്ഞി ഉപയോഗിച്ച് പ്രോസസറും ഹീറ്റ്സിങ്കിന്റെ അടിവശവും വൃത്തിയാക്കുക. അമിത ബലം പ്രയോഗിച്ച് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


തെര്‍മല്‍ കോമ്പൌണ്ടും അതിന്റെ പൊടിയും വിഷമാണ്. അതിനാല്‍ ഇതു കഴിയുന്നതു വരെ പ്രത്യേകം ശ്രദ്ധിക്കുക. കഴിഞ്ഞ ഉടനെ കയ്യ് നന്നായി കഴുകണം.



തെര്‍മല്‍ കോമ്പൌണ്ട് ഒരല്‍പ്പം പ്രോസസറിനു മുകളില്‍ തേയ്ക്കുക. ഒരു ചെറിയ പ്ലാസ്റ്റിക്കു കഷണമോ തീപ്പട്ടിക്കമ്പോ ഉപയോഗിച്ച് അത് പ്രോസസറിനു മുകളില്‍ കടലാസ് കനത്തില്‍ തേക്കുക. അധികമുള്ള കോമ്പൌണ്ട് പഞ്ഞി ഉപയോഗിച്ച് തുടച്ചെടുക്കണം.






കോമ്പൌണ്ട് ഒരേ കനത്തില്‍ ആയാല്‍ ഹീറ്റ് സിങ്കിനെ തിരിച്ച് സ്ഥാനത്തു വെച്ച് സ്ക്രൂ പിടിപ്പിക്കുക. അമ്പടയാളമുള്ള ഭാഗം ചെരിച്ച് ഉള്ളിലേക്കു കയറ്റി ശരിയായ സ്ഥാനത്ത് ഇരുന്നെന്ന് ഉറപ്പു വരുത്തിയതിനു ശേഷം എതിര്‍ കോണുകളിലുള്ള സ്ക്രൂകള്‍ ആദ്യം പിടിപ്പിക്കുന്നത് നന്നായിരിക്കും.

പ്ലേറ്റ് സ്ക്രൂ ചെയ്ത് ബാറ്ററി പിടിപ്പിച്ച് ലാപ്ടോപ്പ് നേരെ വെച്ച് ഓണ്‍ ചെയ്തു നോക്കൂ, ചൂടാകുന്നുണ്ടോ?

Tuesday, July 9, 2013

ഇലക്ട്രോണിക്സ് കേരളത്തിന്റെ അണ്ട്രോയിട് ആപ്പ്‌


ഇലക്ട്രോണിക്സ് കേരളത്തിന്റെ അണ്ട്രോയിട് ആപ്പ്‌ 
 മലയാളത്തില്‍ ഏറ്റവും വായിക്കപ്പെടുന്ന ഓണ്‍ ലൈന്‍ മാസികയായ ഇലക്ട്രോണിക്സ് കേരളത്തിന്റെ അണ്ട്രോയിട് ആപ്പ്‌ പുറത്തിറങ്ങി തല്‍ക്കാലം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല.ഇവിടെ  പോയി ഡൌണ്‍ലോഡ് ചെയ്യുക 

Sunday, July 7, 2013

മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമോ?

മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമോ?

Can a mobile phone cook an egg?

 മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു മുട്ട പുഴുങ്ങാമോ?


A popular internet myth is that mobile phones can cook an egg.  One of the claims is that an egg placed between 2 mobile phones in a continuous call would be cooked in 65 minutes - Can this be true?

Simply - No.  Mobile phones are very low powered (0.25W maximum), and if you assumed all of the power was deposited in the egg, there would be very little temperature increase, certainly way below the amount required to cook an egg which is 70degrees Celcius or more.

Such articles are a hoax. The website of webzine "Gelf Magazine" shows the hoax was started by Charles Ivermee of UK in 2000. When asked why he put the article on the internet, Ivermee replied that "It was 6 years ago but I seem to recall that there was a lot of concern about people’s brains getting fried and being from a radio/electronics background I found it all rather silly…So I thought I’d add to the silliness."

In October 2007 the Australian Centre for RF Bioeffects Research (ACRBR) conducted an experiment to de-bunk the myth that cell phone exposure can cook an egg. The video can be downloaded here.


Can a mobile phone cook popcorn?

മൊബൈല്‍ഫോണ്‍  പോപ്കോണ്‍ പൊരിക്കുമോ?

Some video clips were circulated in May 2008 on the internet claiming that it is possible to cook popcorn using the electromagnetic energy from three or four transmitting mobile phones. Such video clips are a hoax.
The claim that RF energy from several mobile phones can cook popcorn cannot be true as they do not generate anywhere near enough RF energy to pop the corn. We can demonstrate this as follows:

  1. if you assume that each mobile phone is emitting RF energy at its maximum average power of 0.25 W (based on a peak power of 2 W per phone) for 1 minute; and even if the total power of each phone (4 * 0.25 W = 1 W) was completely absorbed by the popcorn then the temperature rise will be minimal and still far below the 190 °C temperature actually needed for cooking popcorn
  2. In reality, a microwave oven of about 1000 Watts takes anywhere from 30 seconds to a minute to cook popcorn. As indicated above, even with three or four phones, the total power is at least a 1000 times below what would be required
  3. Also it is worth noting that in the various clips, several of the phones appear to only be ringing. When a mobile phone receives a call it only transmits intermittently until a call is answered.
Therefore for all of the above reasons, these phones are not the source of the energy that is cooking the popcorn.
A company called Cardo Systems has admitted that they were responsible for making the video clips and that the "videos are factitious and humorous optical illusions designed for entertainment.

Click here to see the hoax busted at the ACRBR Science & Wireless 08 forum.

Can a mobile phone cause an explosion at a petrol station?

മൊബൈല്‍ഫോണ്‍  മൂലം പെട്രോള്‍പമ്പ് പൊട്ടിത്തെറിക്കുമോ

Mobile phones do not cause petrol stations to explode. There is no evidence that a mobile phone has ever caused an explosion at a petrol station anywhere in the world according to the UK Institute of Petroleum.    
The amount of radio frequency energy emitted from mobile phones is too low to cause a spark that could ignite petrol. 
In 1991 Shell UK assessed the risks of a radio frequency spark from mobile phones and had found that mobile phones did not represent a meaningful hazard. By far the greatest hazard, apart from smoking and striking matches, was the car.

More information...

Can a mobile phone attract lightning in a storm?

മൊബൈല്‍ഫോണ്‍  ഇടിമിന്നലിനെ ആകര്‍ഷിക്കുമോ

Contrary to some media reports, the US National Oceanic and Atmospheric Administration (NOAA) advises that “Cell phones, small metal items, jewelery, etc., do not attract lightning.....  Lightning tends to strike taller objects."
"People are struck because they are in the wrong place at the wrong time. The wrong place is anywhere outside. The wrong time is anytime a thunderstorm is nearby."
Common sense should always apply during thunderstorms. Guidelines for decreasing the risk of lightning strike are available from organisations such as NOAA and National Governments.
More information...

Are Mobile Phone Signals linked to decline in Bee numbers?

Mobile phone signals have been cleared from an association with reduction in bee numbers.
The United States Department of Agriculture says that there is no link between mobile phones and CCD. They also quote Stefan Kimmel, the researcher who conducted the German study as saying that there is "no link between our tiny little study and the CCD-phenomenon ... anything else said or written is a lie." Many of the media reports included a statement attributed to Albert Einstein but it is uncertain whether he made the statement. In addition, a 1981 study of bees exposed to 2450MHz signals at much higher powers found no effect on bee behaviour.
vnunet.com also reports on the real cause below
"Fears that mobile phone signals were responsible for a dramatic decline in bee numbers have proved wrong after new research identified the real culprit.
Researchers at Landau University in Koblenz published research in April suggesting that bees were being "confused" by mobile phone signals. The scientists stated that this was driving the spread of Colony Collapse Disorder (CCD) and leading to the bee deaths.
CCD has caused the death of up to 90 per cent of commercially managed bees in the US, putting $8bn worth of crops at risk which rely on bees for pollination.
But researchers from US universities have identified a virus which they claim is causing the deaths. It is believed to have come from imported bees and royal jelly and has spread rapidly through apiaries." read the reports on vnunet.com ...

Does a 'Shield' reduce emissions from a mobile phone or make them safer?

From time to time various products are marketed claiming to increase the safety of mobile phone use. These products generally take the form of shielded cases, earpiece pads/shields, antenna clips/caps, so-called absorbing buttons and ‘neutraliser’ chips.  
A mobile phone automatically operates on the lowest power necessary to maintain a quality call.  Adding a device that interferes with the normal operation of a mobile phone can result in reducing the phone’s efficiency.  This can lead to;

  • reduced coverage
  • reduced battery life
  • increased heat generated by the phone
  • increased transmitter power (up to the specified maximum)
Mobile phones are designed to comply with scientifically based safety standards. The WHO states that ‘shield’ products are unnecessary and that the effectiveness of many such devices in reducing RF exposure is unproven.
Consumer protection and fair trading agencies in the US, Australia and New Zealand have brought successful legal actions against the unsubstantiated claims of effectiveness by some manufacturers/agents of these types of devices.
GSMA Information – handsfree kits and shields GSMA Information sheet – mobile phone shields and patents Mobile Phones & Health - Additional Information and links

The WHO advises that:


“The use of commercial devices for reducing radiofrequency field exposure has not been shown to be effective.”
The WHO also provides information on how to reduce mobile phone exposure:

“In addition to using "hands-free" devices, which keep mobile phones away from the head and body during phone calls, exposure is also reduced by limiting the number and length of calls. Using the phone in areas of good reception also decreases exposure as it allows the phone to transmit at reduced power.”

മാഗ്നെറ്റിക് റിസ്റ്റ് ബാന്‍ഡ്‌

 മാഗ്നെറ്റിക് റിസ്റ്റ് ബാന്‍ഡ്‌


മാഗ്നെറ്റിക് റിസ്റ്റ് ബാന്‍ഡ്‌..ടെക്നീഷ്യന്മാര്‍ക്ക്  വളരെ ഉപകാരപ്രദമായത്..ബാഗുകള്‍ റിപ്പയര്‍ ചെയ്യുന്നവര്‍ വളരെ നിസാരമായി ഉണ്ടാക്കി നല്‍കും പരന്ന ഒന്നോ രണ്ടോ മാഗ്നെറ്റ്‌ ഒരു റെക്സിന്‍ പീസില്‍ വച്ച് തയ്ച്ചു വെല്‍ക്രോയും ഫിറ്റ് ചെയ്‌താല്‍ സ്ക്രൂകള്‍ നട്ടുകള്‍ ,ആണികള്‍,ഡ്രില്‍ ബിറ്റുകള്‍, എന്നിവ ഈസിയായി പ്ലേസ് ചെയ്തു ജോലികള്‍ സുഗമമാക്കാം.പരീക്ഷിച്ചു നോക്കൂ...

Friday, July 5, 2013

ഫിലിപ്സ് കമ്പനി കേരളത്തില്‍ വില്‍ക്കുന്നത്‌ വ്യാജ ഉല്‍പ്പന്നങ്ങളോ??

ഫിലിപ്സ് കമ്പനി കേരളത്തില്‍ വില്‍ക്കുന്നത്‌ വ്യാജ ഉല്‍പ്പന്നങ്ങളോ??
ഫിലിപ്സ്  കമ്പനിയുടെ അഖിലേന്ത്യാ പ്രതിനിധികള്‍ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഇലക്ട്രോണിക്സ് കടകളില്‍ നിന്നും ഫിലിപ്സ് ബ്രാന്‍ഡില്‍ വില്‍പ്പന നടത്തിയ ധാരാളം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മില്‍ തിരിച്ചറിയാന്‍ കഴിവില്ലാത്ത കമ്പനി എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടുനിന്നവരില്‍പോലും ചിരി പടര്‍ത്തി.ചൈനീസ്‌ നിര്‍മ്മിത വ്യാജ ഉല്‍പ്പന്നങ്ങളിലും ,ഒറിജിനല്‍ ഉല്‍പ്പന്നങ്ങളിലും ഒരേപോലെ ചൈനയില്‍ നിര്‍മ്മിതം എന്നെഴുതിയത് മൂലം കമ്പനി ഡീലര്‍മാരുടെ ഒറിജിനല്‍ ഫിലിപ്സ് സ്റ്റോക്കും വ്യാജ ഉല്‍പ്പന്നങ്ങള്‍ എന്ന് കരുതി ഇവര്‍ കണ്ടുകെട്ടി.ഇതിനെതിരെ ടെലിക്കോം ഡീലര്‍ മാരുടെ സംഖടനയായ ടോക്ക്‌ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഒറിജിനല്‍ എന്നപേരില്‍ നല്‍കി പറ്റിച്ച ഫിലിപ്സ് കമ്പനിക്കെതിരേ കോടതിയെ സമീപിച്ചു.

Wednesday, July 3, 2013

ആന്‍ഡ്രോയിട് ഫോണില്‍ മലയാളം വായിക്കാന്‍

ആന്‍ഡ്രോയിട് ഫോണില്‍ മലയാളം വായിക്കാന്‍

ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്.ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകള്‍. 2013 രണ്ടാം  പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റമായി   ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്) സന്നിവേശിപ്പിച്ച് (ട്രൂറ്റൈപ്പ്- ടി. ടി. എഫ്, ഓപ്പൺടൈപ്പ് – ഓ. ടി. എഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏ. പി. കെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏ. പി. കെ. ഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക( സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻസ് > അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക)
ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ് (പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഫോണ്ട് സന്നിവേശിപ്പിക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പിന്തുടരുക.
പടി 1:
താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. (കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം എസ്. ഡി. കാർഡിലേക്ക് മാറ്റിയാലും മതിയാകും.)
പടി 2:
ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക.
ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും
പടി 3:
ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുക. ഇതിനായി സെറ്റിങ്ങ്സ് > ഡിസ്പ്ലൈ > ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക.
പടി 4:
ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും. ‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത്. ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ.കെ. നൽകുക.
പടി 5:
ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുക. ഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.
 
ഫോണ്ടുകൾ നീക്കം ചെയ്യാൻ: :
സാധാരണ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡിവൈസിൽ നിന്നും നീക്കം ചെയ്യുന്നതിനു സമാനമായി ഈ ഫോണ്ടുകളും നീക്കം ചെയ്യാവുന്നതാണ്.
ഇതിനായി സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻ > മാനേജ് ആപ്ലിക്കേഷൻ എന്ന വഴിയിലെത്തി അവശ്യമായ ഫോണ്ട് നീക്കം ചെയ്യാവുന്നതാണ്.
പ്രശ്നങ്ങൾ :
ആൻഡ്രോയ്ഡ് ഫ്രാഗ്‌മെന്റേഷനെ തുടർന്ന് ചില ഡിവൈസുകളിൽ ചില ഫോണ്ടുകൾ ഓടാറില്ല. അതേ പോലെ ചില ഡിവൈസുകളിൽ കൂട്ടക്ഷരങ്ങൾ അതിന്റെ ബീജാക്ഷരങ്ങളായാവും കാണുക.
പിൻകുറിപ്പ് :
  1. ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാംസങ്ങ് GT-S5570 (ഗാലക്സി പോപ്പ്) അടിസ്ഥാനമാക്കിയുള്ള വിവരണവും ചിത്രങ്ങളുമാണ് നൽകിയിരിക്കുന്നത്. ചില ഡിവൈസുകളിൽ ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ കണ്ടേക്കും. അവിടെയെടുക്കേണ്ട തീരുമാനങ്ങൾ നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.
  2. മുകളിൽ തന്നിരിക്കുന്ന ഫോണ്ടുകളിൽ ‘അക്ഷർ യുണീക്കോഡാണ്’ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നത്. കാരണം, മലയാളത്തിനൊപ്പം ഇംഗ്ലീഷും ഡിസ്പ്ലൈ ചെയ്യണമല്ലോ. അക്ഷർ, ആൻഡ്രോയ്ഡിലെ സ്വതേയുള്ള അക്ഷരശൈലിയുമായി വളരെയധികം സാമ്യം പുലർത്തുന്നു.  ഒപ്പം ഒട്ടു മിക്ക ഇൻഡിക് ഭാഷകളേയും പിന്തുണയ്ക്കുന്നുമുണ്ട്.
സംശയം/അഭിപ്രായം ഇവിടെ നൽകുക
 നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക
സാംസങ്ങ് ഗാലക്സി ഫോണുകളിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും HTC ഫോണുകളിൽ കാര്യം അല്പം ബുദ്ധിമുട്ടാണ്. മലയാളം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങുമ്പോൾ HTC ഒഴിവാക്കുന്നതാണ് ബുദ്ധി. സാംസങ്ങിൽ നിന്നു വിഭിന്നമായി ഇത്തരം ഫോണുകളിൽ മലയാളം ലിപി ഏർപ്പെടുത്തുവാൻ റൂട്ട് ചെയ്യേണ്ടി വരും. റൂട്ട് ചെയ്യുന്നതു മുതലുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് ഈ പോസ്റ്റ്.



തുടങ്ങുന്നതിനു മുൻപ് രണ്ടു വാക്ക്; HTC ഫോണുകൾ എങ്ങിനെ റൂട്ട് ചെയ്യാം എന്നതിനെക്കാൾ എങ്ങിനെ റൂട്ട് ചെയ്തു എന്നാണ് വിദീകരിക്കുന്നത്. വ്യത്യാസം മനസ്സിലായിക്കാണുമല്ലോ? ഞാൻ ഉപയോഗിച്ചത് HTC Flyer എന്ന ടാബ്ലറ്റ് ആണ്. ഈ ബ്രാൻഡിലെ മിക്കവാറും എല്ല ഫോണുകളും ഇപ്രകാരം റൂട്ട് ചെയ്യാൻ പറ്റും എന്നാണ് ഇത് വികസിപ്പിച്ചവർ പറയുന്നത്.



രണ്ടാമതായി, റൂട്ട് ചെയ്യുന്ന ഫോണുകളുടെ വാറണ്ടി നഷ്ടപ്പെടാവുന്നതാണ്. അതിനാൽ ഇതിനു തുനിയുന്നതിനു മുൻപ് ഒരിക്കൽ കൂടി ആലോചിക്കുക. റൂട്ടിങ്ങിനിടെ പിശകു പറ്റിയാൽ ഫോൺ കേടാവാം, വാറണ്ടി കിട്ടുകയുമില്ല.



നിലവിൽ എനിക്ക് ലഭിച്ച മലയാളത്തിന്റെ ഫോണ്ട് റെൻഡറിങ്ങ് അത്ര സുഖമുള്ളതല്ല. (ഗാലക്സി നോട്ടിൽ വളരെ ഭംഗിയായി മലയാളം കിട്ടുന്നുണ്ട്.) പല ഫോണ്ടുകൾ മാറി മാറി പരീക്ഷിക്കുന്നുണ്ട്. വലിയ വ്യത്യാസം കാണുന്നില്ല. താങ്കൾക്ക് നല്ല രീതിയിൽ ലഭിക്കുന്നുണ്ടെങ്കിൽ ഇവിടെ വിവരം ദയവായി പങ്കു വെയ്ക്കുക.



അവസാനമായി, ഈ പോസ്റ്റ് വായിച്ച് ഫോൺ റൂട്ടു ചെയ്യുക വഴി എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ ഞാൻ ഒരു വിധത്തിലും ഉത്തരവാദി ആയിരിക്കുകയില്ല. ശരിയാക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശ്ശങ്ങൾ തരാൻ പറ്റും എന്ന ഉറപ്പുമില്ല. ഞാൻ റൂട്ട് ചെയ്തപ്പോൾ ഒരു ബുദ്ധിമുട്ടും പ്രശ്നവും ഉണ്ടായില്ല. ഫ്ലയർ ഉപയോഗിക്കുന്നവർ റൂട്ട് ചെയ്താൽ വോയിസ് കോളും ലഭ്യമാക്കാൻ സാധിക്കും, അത് ഒരു വലിയ പ്രയോജനം ആണ്.



റൂട്ട് ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് കുറച്ച് തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ആദ്യമായി ഫോണിന്റെ സീരിയൽ നമ്പർ കുറിച്ചെടുക്കുക. ഇത് ഫോണിന്റെ പെട്ടിയിലോ, ബാറ്ററിയുടെ അടിയിലോ കാണും. അല്ലെങ്കിൽ സെറ്റിങ്ങ്സിൽ എബൗട്ട് ഫോൺ എന്ന സ്ഥലത്ത് ഉണ്ടാവും. ഇനി ഫോൺ ഓഫ് ചെയ്യുക. തുടർന്ന് വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തുക. തെളിഞ്ഞു വരുന്ന സ്ക്രീനിൽ Hboot Version എന്ന ഒരു നമ്പർ കാണും, അതും കുറിച്ചു വെയ്ക്കുക. ഇനി ഓപ്ഷൻ നോക്കി ഫോൺ സാധാരണ രീതിയിൽ ബൂട്ട് ചെയ്യുക. (വോള്യൂം കീകൾ അമർത്തി മെനു മാറ്റാം, സെലെക്റ്റ് ചെയ്യാൻ പവർ ബട്ടൺ.)



ഇനി കുറച്ച് ഡൗൺലോഡ് ചെയ്യാനുണ്ട്. ആദ്യമായി HTC Driver installer അടുത്തതായി റെവലൂഷണറി പോർട്ടലിൽ പോവുക. അവിടെ ഡൗൺലോഡ് ഫോർ വിൻഡോസ് എന്ന ഓപ്ഷൻ കൊടുക്കുക. ഒരു സിപ് ഫയൽ ഡൗൺലോഡ് ആവും. അതോടൊപ്പം ആ പേജിൽ ഒരു കീ ജനറേറ്റർ പ്രത്യക്ഷപ്പെടും. അതിൽ ഫോൺ മോഡൽ, ഓപ്പറേറ്റിങ്ങ് സിസ്റ്റം, സീരിയൽ നമ്പർ, എച്ച് ബൂട്ട് വെർഷൻ നമ്പർ എന്നിവ കൊടുത്ത് ക്ലിക്ക് ചെയ്യുക. ഒരു കീ ലഭിക്കും, അത് എഴുതിയിടുകയോ, നോട്ട് പാഡിൽ കോപ്പി ചെയ്ത് സൂക്ഷിക്കുകയോ ചെയ്യുക. മൂന്നാമതായി, superuser എന്ന സിപ് ഫയൽ. ഇവയെല്ലാം സൗകര്യപ്രദമായി ഒരു ഫോൾഡർ ഉണ്ടാക്കി അതിലിടുക.



അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിൽ HTC sync ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അൺ ഇൻസ്റ്റാൾ ചെയ്യുക. ഇനി നമ്മൾ ഡൗൺലോഡ് ചെയ്തു വെച്ചിരിക്കുന്ന HTC Driver installer ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം യു എസ് ബി കേബിൾ വഴി ഫോൺ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഫോണിൽ ചാർജ് ഓൺലി എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഇനി സെറ്റിങ്ങിൽ പോയി > ആപ്ലിക്കേഷൻ > ഡെവലപ്മെന്റ് > USB Debugging ON എന്നു സെലക്റ്റ് ചെയ്യുക.

അടുത്തതായി റെവലൂഷണറി സിപ്പ് ഫയൽ അൺസിപ്പ് ചെയ്യുക, അതിൽ Revolutionary.exe റൺ ചെയ്യുക. കമ്പ്യൂട്ടറിലെ വിൻഡോയിൽ അപ്പോൾ കീ ആവശ്യപ്പെടും. നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന്ന കീ അവിടെ റ്റൈപ്പ് ചെയ്തു കൊടുക്കുക. ( അപ്പർ കേസും, ലോവർ കേസും, പൂജ്യവും, '' യും ഒക്കെ തമ്മിൽ പിശകാതെ നോക്കുക.) ഇനി ഓൺ സ്ക്രീൻ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുക. അവസാനം “SUCCESS – Life gave us lemons, we didn’t make lemonade!” എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും, ഇതോടെ നമ്മുടെ ഫോൺ അൺ ലോക്ക് ചെയ്യപ്പെട്ടു എന്നർത്ഥം.



അടുത്തതായി clockworkmod recovery ഫ്ലാഷ് ചെയ്യണമോ എന്നു ചോദിക്കും. y എന്നു ടൈപ്പ് ചെയ്ത് എന്റെർ ചെയ്യുക. ഫ്ലാഷ് ചെയ്തു കഴിയുമ്പോൾ കമ്പ്യൂട്ടറിലെ വിൻഡോ അപ്രത്യക്ഷം ആകും.



ഇനി USB കേബിൾ ഊരി വീണ്ടും കുത്തി 'ഡിസ്ക് ഡ്രൈവ്' എന്ന ഓപ്ഷൻ എടുക്കുക. Sd കാർഡിലേക്ക് സൂപ്പർ യൂസർ ഫയൽ (അൺസിപ്പ് ചെയ്യാതെ) കോപ്പി ചെയ്യുക. വെറുതെ കാർഡിലേക്ക്, ഒരു ഫോൾഡറിനുള്ളിലുമാകരുത്. കേബിൾ ഊരി ഫോൺ ഓഫ് ചെയ്യുക.



മുൻപ് ചെയ്തതു പോലെ, വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തി ഓൺ ചെയ്യുക. തെളിയുന്ന സ്ക്രീനിൽ 'റിക്കവറി" സെലക്റ്റ് ചെയ്യുക. റിക്കവറി സ്ക്രീൻ പ്രത്യക്ഷപ്പെടുമ്പോൾ അതിൽ നിന്ന് 'Install zip from sdcard ' സെലക്റ്റ് ചെയ്യുക, തുടർന്ന് superuser.zip സെലക്റ്റ് ചെയ്യുക. ഇൻസ്റ്റലേഷൻ കഴിയുമ്പോൾ മെനു നോക്കി ഫോൺ ബൂട്ട് ചെയ്യാൻ വിടുക.



ഇപ്പോൾ നമ്മുടെ ഫോൺ S off ആയി റൂട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അടുത്തതായി ആൻഡ്രോയ്ഡ് മാർക്കറ്റിൽ പോയി ES File Explorer ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പ് തുറക്കുമ്പോൾ സൂപ്പർ യൂസർ പെർമിഷൻ ചോദിക്കും, അനുവദിക്കുക. അതിന്റെ സെറ്റിങ്ങ് തുറന്ന് Up to Root ടിക്ക് ചെയ്യുക. അപ്പോൾ SD കാർഡിൽ റൈറ്റ് ചെയ്യുന്നതിനുള്ള അനുവാദം ചോദിക്കും, ടിക്ക് ചെയ്യുക.



ഇനിയാണ് മലയാളം ഫോണ്ട് സന്നിവേശിപ്പിക്കുന്നത് (മലയാളം മാത്രമല്ല, ഏതു ഭാഷയും). പക്ഷെ ലഭിക്കുന്ന ഫലം അത്രതന്നെ തൃപ്തികരമല്ല എന്നു നേരത്തെ തന്നെ പറഞ്ഞുവല്ലോ, വലിയ ബുദ്ധിമുട്ടില്ലാതെ വായിക്കാം എന്നേയുള്ളൂ. (ഗാലക്സിയിലും മറ്റും ഉപയോഗിക്കുന്ന .apk ഫോർമാറ്റ് ഫോണ്ടുകൾ ഇതിൽ പ്രവർത്തിക്കുന്നില്ല. അതിനുള്ള മാർഗ്ഗം ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി പങ്കുവെയ്ക്കുക.)



അഞ്ജലിയോ, തൂലികയോ മറ്റേതെങ്കിലും .ttfഫോണ്ടോ തിരഞ്ഞെടുക്കുക. അതിനെ DroidSansFallback എന്നു റീനേം ചെയ്യുക. തുടർന്ന് പേരുമാറ്റിയ ഈ ഫയൽ sd കാർഡിലേക്ക് കോപ്പി ചെയ്യുക. ഇനി ES File Explorer തുറന്ന് sd കാർഡിൽ നിന്ന് ഈ ഫയൽ കോപ്പി ചെയ്ത്, system > Fonts എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്യുക. അപ്പോൾ അതേ പേരിൽ മുൻപുള്ള ഫയൽ മാറ്റട്ടേ എന്നു ചോദിക്കും, മറുപടി നൽകുക.



ഇതോടെ നമ്മുടെ ഫോൺ മലയാളം കൈകാര്യം ചെയ്യാൻ തുടങ്ങും. ബ്രൗസറോ ഫേസ്ബുക്കോ തുറന്ന് ഫലം അറിയുക.
ഓപ്പറാ  മിനി ഉപയോഗിച്ച് ഒരെളുപ്പവഴി

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം വായിക്കാന്‍ നിങ്ങളുടെ മൊബൈലില്‍ Opera mini Web Browser ആവശ്യമാണ് ഇതിനായി ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ പോയി അത് ഡൌണ്‍ലോഡ് ചെയ്തു മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയുക. അതിനു ശേഷം ബ്രൌസര്‍ ഓപ്പണ്‍ ആക്കുക പിന്നീട് സേര്‍ച്ച്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയുക config എന്ന് അടിച്ചതിനു ശേഷം '' : '' ടൈപ്പ് ചെയാന്‍ മറക്കരുത് . പിന്നീട് വരുന്ന ബോക്സില്‍ use bitmap fonts for complex scripts എന്നതിന് നേരെ കിടക്കുന്ന നോ എന്നത് എസ് എന്ന് മാറ്റുക. പിന്നീട് സേവ് ചെയുക ഇനി നിങ്ങള്‍ ആവശ്യമുള്ള സൈറ്റ് ഓപ്പണ്‍ ആക്കി മലയാളം വായിച്ചു തുടങ്ങൂ.