CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, September 6, 2015

മൊബൈല്‍ഫോണ്‍ ക്യാമറകൊണ്ട് മിഴിവാര്‍ന്ന ചിത്രങ്ങള്‍

 മൊബൈല്‍ഫോണ്‍ ക്യാമറകൊണ്ട് മിഴിവാര്‍ന്ന ചിത്രങ്ങള്‍ 

ക്യാമറയോടു കൂടിയ മൊബൈല്‍ ഫോണുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ് 5മുതല്‍ 13 മെഗാപിക്സല്‍ വരെയുള്ള ക്യാമറകളാണ് ഒട്ടുമിക്ക മിഡില്‍ റേഞ്ച് മൊബൈ ല്‍ ഫോണുകളിലും അടങ്ങിയിരിക്കുന്നത്. ഈ ക്യാമറകളില്‍ എടുത്ത ഫോട്ടോകള്‍ വെബ്ബ് ഉപയോഗങ്ങള്‍ക്കും, A4 വലുപ്പത്തില്‍ വളരെ മോശമല്ലാത്ത രീതിയില്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുവാനും അനുയോജ്യമാണ്. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുന്നതിലെ പിഴവുകള്‍ മൂലം ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ വളരെ നിലവാരം കുറഞ്ഞവയാവാറുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

► എങ്ങിനെ പിടിക്കണം?
മൊബൈല്‍ ഫോണുകള്‍ വളരെ ഭാരം കുറഞ്ഞവയായതിനാല്‍ ഒരു കൈകൊണ്ട് പിടിച്ചുതന്നെ ഫോട്ടോയെടുക്കുവാന്‍ സാധ്യമാണ്. എന്നിരിക്കിലും ഈ രീതിയില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ മൊബൈല്‍ ഷേക്ക് ചെയ്യുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതുമൂലം പലപ്പോഴും മങ്ങിയ ചിത്രങ്ങളാ‍വും നമുക്കു ലഭിക്കുക. രണ്ടുകൈകൊണ്ടും വളരെ ദൃഢമായി പിടിച്ച് ഫോട്ടൊയെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ, കൈ രണ്ടും മുഴുവന്‍ നീട്ടി, മൊബൈല്‍ ശരീരത്തില്‍ നിന്നും വളരെ അകറ്റി പിടിച്ച് എടുക്കുന്നതും ഒഴിവാക്കുക. കഴിയുന്നതും ശരീരത്തോട് ചേര്‍ന്ന്, എന്നാല്‍ സ്ക്രീനില്‍ ദൃശ്യം കാണാവുന്ന രീതിയില്‍, പിടിച്ച് ഫോട്ടോയെടുക്കുക. കൈ ഏതെങ്കിലും നിശ്ചലമായ വസ്തുവിന്റെ (ഉദാ: അരമതില്‍, കസേരക്കൈ) മുകളിലൂന്നുന്നതും ഷാര്‍പ്പ് ആയ ചിത്രം ലഭിക്കുവാന്‍ സഹായിക്കും.

► എങ്ങിനെ ചിത്രം എടുക്കണം?
മൊബൈല്‍ ശരിയായി പിടിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് എങ്ങിനെ ഫോട്ടോ എടുക്കണമെന്നതും. എടുക്കേണ്ട പ്രധാന സബ്ജക്ട് തീരുമാനിച്ച് ഫ്രയിമില്‍ ആക്കിക്കഴിഞ്ഞാല്‍ ഫോട്ടോ എടുക്കാവുന്നതാണ്. ഷട്ടര്‍ തുറന്നടയുന്ന സമയം ക്യാമറ ഒട്ടും അനങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ബട്ടണ്‍ അമര്‍ത്തുന്ന സമയമല്ല ഡിജിറ്റല്‍ ക്യാമറകളില്‍ ചിത്രം പതിയുന്നത്, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് എന്നതും ഓര്‍മ്മയിരിക്കുക. അതിനാല്‍ തന്നെ ക്ലിക്ക് ചെയ്ത് വിടുമ്പോളുണ്ടാവുന്ന ഷേക്ക് ചിത്രത്തെ ബാധിക്കാവുന്നതാണ്. അതിനാല്‍, ക്ലിക്ക് ചെയ്ത്, ചിത്രം സേവ് ചെയ്തതിനു ശേഷം മാത്രം ക്ലിക്ക് വിടുക. ഈ രീതിയില്‍ എടുക്കുമ്പോള്‍, ഫോട്ടോ ബ്ലര്‍ ആകുവാനുള്ള സാധ്യത വളരെക്കുറവാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എടുക്കേണ്ടതെങ്കില്‍, മൊബൈല്‍ ക്യാമറ വസ്തുവിന്റെ ചലനത്തിന് അനുസൃതമായി ചലിപ്പിച്ച് എടുക്കുന്നതാവും കൂടുതല്‍ നല്ലത്.

► എങ്ങിനെ ഒബ്ജക്ടിനെ ഫ്രയിമിലാക്കണം?
ഒരു ഓബ്ജക്ടിനെ എങ്ങിനെ ഫ്രയിമിലാക്കണമെന്നുള്ളത് ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മമാണ്. എന്നിരുന്നാലും മൊബൈല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • ഡിജിറ്റല്‍ സൂം ഉപയോഗിക്കാതിരിക്കുക: ഓബ്ജക്ടിനെ കൂടുതല്‍ അടുത്ത് കണ്ട് ഫോട്ടോയെടുക്കുവാന്‍ നമ്മള്‍ പ്രേരിക്കപ്പെടുമെങ്കിലും ഡിജിറ്റല്‍ സൂം ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഡിജിറ്റല്‍ സൂം ചെയ്യുന്നത്, സെന്‍സറില്‍ പതിയുന്ന പിക്സലുകള്‍ വലുതാക്കുക എന്നതുമാത്രമാണ്. അത് പിന്നീട് ഫോട്ടോഷോപ്പ്, ജിം‌പ് മുതലായ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളില്‍ സാധ്യമാവുന്നതാണ്.
  • ശരിയായ ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക: പ്രിന്റ്/വെബ് ഉപയോഗങ്ങള്‍ക്കായാണ് ഈ ചിത്രങ്ങളെങ്കില്‍ ലഭ്യമായവയില്‍ ഏറ്റവും കൂടിയ റെസല്യൂഷന്‍ തന്നെ തിരഞ്ഞെടുക്കുക. കാളര്‍ ഐഡി ഉപയോഗത്തിനും മറ്റുമാണെങ്കില്‍, ഏറ്റവും ചെറിയ റെസല്യൂഷന്‍ മതിയാവും.
  • ഓബജക്ടിനെ അടുത്തു കാണുക: ഓബ്ജക്ടിന്റെ പരമാവധി അടുത്തു ചെന്ന് ഓബ്ജക്ടിനെ ഫ്രയിമില്‍ കൊള്ളിക്കുക. കാലുകള്‍ കൊണ്ടുള്ള ഈ സൂമിംഗ് ചിത്രത്തിന്റെ ക്വാളിറ്റി കൂട്ടുന്നതിന് വളരെ സഹായിക്കും.
  • ആട്ടോ ഫോക്കസ്: മിക്കവാറും  മൊബൈല്‍ ക്യാമറകളില്‍  ആട്ടോ ഫോക്കസ് ഓപ്ഷന്‍ ലഭ്യമായിരിക്കും.മൊബൈല്‍ സ്ക്രീനില്‍ ആവശ്യമുള്ളിടത്ത് ടച്ച് ചെയ്‌താല്‍  ഓബ്ജക്ടിനെ ക്യാമറ ആട്ടോമാറ്റിക്കായി ഫോക്കസ് ചെയ്യും. ഈ രീതിയില്‍ ആവശ്യമുള്ള ഓബ്ജക്ടിനെ ഫോക്കസ് ചെയ്ത ശേഷം ക്യാപ്ച്ചര്‍ ബട്ടണ്‍.(മിക്കവാറും ഫോണുകളില്‍ സ്ക്രീനില്‍ കാണുന്ന ക്യാമറയുടെ പടമുള്ള ബട്ടണ്‍) അമര്‍ത്തി ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ഒന്നില്‍ കൂടുതല്‍ ഓബ്ജക്ടുകള്‍ ഉള്ള ഫ്രയിമുകളില്‍ ഈ രീതിയില്‍ പ്രാധാന്യമുള്ള ഓബ്ജക്ടിനെ തിരഞ്ഞെടുത്ത് ഫോക്കസ് ചെയ്യാവുന്നതാണ്.

► എപ്പോള്‍ എടുക്കണം?
എല്ലാ സമയങ്ങളിലും മൊബൈല്‍ ഫോണിലെ ക്യാമറ നല്ല ചിത്രങ്ങള്‍ നല്‍കണമെന്നില്ല.  ഏറ്റവും അനുയോജ്യമായ സമയം ചിത്രം എടുക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ചില നിര്‍ദ്ദേശങ്ങള്‍:

  • വെളിച്ചം: നല്ല രീതിയില്‍ വെളിച്ചമുണ്ടെങ്കില്‍, മൊബൈല്‍ ഫോണ്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ നന്നായിരിക്കും. മൊബൈല്‍ ക്യാമറകളിലെ ഫ്ലാഷ് പലപ്പോഴും ഉപയോഗപ്രദമാവാറില്ല. പകല്‍ സമയം, നല്ല തെളിച്ചമുള്ള അവസ്ഥയില്‍ ഫോട്ടോയെടുക്കുന്നതാണ് ഏറ്റവും നല്ലത്.
  • ബ്രൈറ്റ്നസ്/എക്സ്പോഷര്‍: ഇപ്പോഴുള്ള മിക്ക മൊബൈല്‍ ക്യാമറകളിലും ബ്രൈറ്റ്നസ്/എക്സ്പോഷര്‍ ക്രമീകരിക്കുവാനുള്ള ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. ഇവ ഉപയോഗിച്ച് നോക്കുക.
  • മോഡുകള്‍: ഇന്ന് ലഭ്യമായ പല മൊബൈല്‍ ക്യാമറകളിലും മാക്രോ, നൈറ്റ് തുടങ്ങിയ മോഡുകള്‍ ലഭ്യമായിരിക്കും. നൈറ്റ് മോഡിന് പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ല. മാക്രോ മോഡ് എന്നാല്‍ ഓബ്ജക്ടിനെ 1:1 അനുപാതത്തില്‍ പകര്‍ത്തുവാന്‍ ഉപയോഗിക്കുന്ന മോഡാണ്. ഓബ്ജക്ടിനോട് ഏറ്റവും അടുത്ത് ക്യാമറ പിടിച്ച് ഈ മോഡില്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കും. എത്രമാത്രം അടുത്തെന്നത് ക്യാമറയുടെ ലെന്‍സിനെ അനുസരിച്ചിരിക്കും. ലഭ്യമായ വിവിധ മോഡുകള്‍ ഉപയോഗിച്ചും പരീക്ഷണങ്ങള്‍ നടത്തുക.
  • വെറ്റ് ബാലന്‍സ്: പല വെളിച്ചങ്ങള്‍ക്കനുസൃതമായി, റഫറന്‍സായ വെളുപ്പ് നിറത്തിന് വ്യത്യാസമുണ്ടാവും. ഇത് ഓബ്ജക്ടിന്റെ ശരിയായ നിറം ക്യാമറയില്‍ പതിയാതിരിക്കുന്നതിന് കാരണമാവുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറകളീല്‍, മാന്വലായി വെറ്റ് ബാലന്‍സ് സെറ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ കാണുകയില്ലെങ്കിലും, വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാനായി ഇന്‍ബില്‍റ്റ് സെറ്റിംഗുകള്‍ ലഭ്യമായിരിക്കും. അവയും ഉപയോഗിച്ചു ശീലിക്കുക.
  • ഇപ്പോള്‍ മൊബൈല്‍ ക്യാമറയില്‍ അറ്റാച്ച് ചെയ്യാന്‍ ഉതകുന്ന നല്ലയിനം ടെലി ഫോട്ടോ,സൂം,വൈഡ് ലെന്‍സ്‌ അറ്റാച്ച്മെന്റ്കള്‍ വാങ്ങാന്‍ കിട്ടും.ഇവ ഉപയോഗിച്ച് വളരെ വ്യക്തമായ പ്രൊഫഷനല്‍ ക്വാളിറ്റി ചിത്രങ്ങള്‍ എടുക്കാം.
  • എഫക്ടുകള്‍ ഒഴിവാക്കുക: മൊബൈല്‍ ഫോണുകളില്‍ സേപിയ, ബ്ലാക്ക് & വൈറ്റ് തൂടങ്ങിയ ഇന്‍ബില്‍റ്റ് ഇഫക്ടുകള്‍ ലഭ്യമായിരിക്കും. കഴിയുന്നതും ഇവ ഉപയോഗിക്കാതിരിക്കുക. ഇവയൊക്കെയും പിന്നീട് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് സാധ്യമാണ്.
  • നോര്‍മ്മല്‍ / ഫൈന്‍ മോഡുകള്‍: ചില മൊബൈല്‍ ക്യാമറകളില്‍ നോര്‍മ്മല്‍/ഫൈന്‍ മോഡുകള്‍ ലഭ്യമായിരിക്കും. ഫൈന്‍ മോഡിലെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മെമ്മറി സൂക്ഷിക്കപ്പെടുവാ‍നായി ഉപയോഗിക്കും. എന്നിരുന്നാലും ഈ മോഡിലുള്ള ചിത്രങ്ങള്‍ക്കാവും കൂടുതല്‍ വ്യക്തത.
  • ലെന്‍സ് വൃത്തിയായി സൂക്ഷിക്കുക: മൊബൈല്‍ ക്യാമറകളില്‍ ലെന്‍സിന് മൂടിയുണ്ടാ‍വാറില്ല. ചിത്രമെടുക്കുന്നതിനു മുന്‍പായി ലെന്‍സിന്റെ പുറം ഭാഗത്ത് പൊടിയോ മറ്റ് അഴുക്കുകളോ ഇല്ല എന്നുറപ്പുവരുത്തുക.
  • സെല്‍ഫി എടുക്കുമ്പോള്‍.• സെല്ഫി എന്നു പറയുമ്പോള് ഉടന് മനസ്സിലേക്കെത്തുക ഒരാളുടെ മുഖം ആണ്. എന്നാല് നിങ്ങളെടുക്കുന്ന നിങ്ങളുടെ ഏത് ഫോട്ടോയും ഈ ഗണത്തില് പെടുത്താവുന്നതാണ്. നിങ്ങളുടെ ഏറ്റവും പുതിയ ഷൂസ്, നിങ്ങളുടെ ഏറ്റവും മനോഹരമായ നെയില് പോളിഷ് എന്നിവയും മികച്ച സെല്ഫിയായി രൂപാന്തരപ്പെടുത്താവുന്നതാണ്
  •  • സെല്ഫി എടുക്കുമ്പോള് പശ്ചാത്തല സബ്ജക്ടുകള് ആളുകളുടെ ശ്രദ്ധയെ വഴി തെറ്റിക്കുന്നതാകുന്നതിനാല്, ഫോണ് നിങ്ങളുടെ മുഖത്തോട് അടുപ്പിച്ച് സെല്ഫി എടുക്കാന് ശ്രമിക്കുക. • മുഖം കൃത്യമായി നടുക്ക് വച്ച് സെല്ഫി എടുക്കുന്നതിന് പകരം ഫ്രേമിന്റെ മുകളില് വലത് മൂലയിലോ, മുകളില് ഇടത് മൂലയിലോ ആയി മുഖം വരുത്താന് ശ്രമിക്കുന്നത് സെല്ഫിക്ക് ചാരുത കൂട്ടുന്നതാണ്.
    • പൂളില് പൊങ്ങിക്കിടക്കുന്ന രീതിയിലോ, ബാത്ത് ടബില് സോപ് കുമിളകള്ക്കിടയില് കിടക്കുന്ന രീതിയിലോ സെല്ഫി എടുക്കുന്നത് സാധാരണ കാണുന്ന സെല്ഫികളേക്കാള് വേറിട്ട ആകര്ഷണം നല്കുന്നതാണ്
  •  
  • സെല്‍ഫികള്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ പുതിയ ആവേശമായി മാറിയിരിക്കുകയാണ്.ഇത്തരത്തില്‍ ആളുകളുടെ ഇടയില്‍ ആവേശമായികൊണ്ടിരിക്കുന്ന സെല്‍ഫി മികച്ച രീതിയില്‍ എടുക്കുന്നതിന് സഹായകരമായ ചില ടിപ്‌സുകളിതാ…
    • സെല്ഫി എന്നു പറയുമ്പോള് ഉടന് മനസ്സിലേക്കെത്തുക ഒരാളുടെ മുഖം ആണ്. എന്നാല് നിങ്ങളെടുക്കുന്ന നിങ്ങളുടെ ഏത് ഫോട്ടോയും ഈ ഗണത്തില് പെടുത്താവുന്നതാണ്. നിങ്ങളുടെ ഏറ്റവും പുതിയ ഷൂസ്, നിങ്ങളുടെ ഏറ്റവും മനോഹരമായ നെയില് പോളിഷ് എന്നിവയും മികച്ച സെല്ഫിയായി രൂപാന്തരപ്പെടുത്താവുന്നതാണ്
     

     
    • രണ്ട് കൈകള് കൊണ്ട് സെല്ഫി എടുക്കുന്നത് നിങ്ങള്ക്ക് ഒരു കൈ ഫോണ് പിടിക്കുന്നതിനും, മറ്റേ കൈ കൊണ്ട് ഷട്ടര് ബട്ടണ് അമര്ത്തുന്നതിനും അവസരം നല്കുന്നു.
    • ഫോണിന്റെ സ്ക്രീനിന്റെ ഇടതു വശത്തും, വലത് വശത്തും മുഖം വച്ച് നിങ്ങള്ക്ക് യോജ്യമായ സെല്ഫി ആംഗിള് കണ്ടെത്തുക
    • ക്യാമറയ്ക്ക് സമാന്തരമായിട്ടാണ് നിങ്ങളുടെ ചുമലുകളെങ്കില് ഇടതു വശത്തേക്കോ, വലതു വശത്തേക്കോ ചെറുതായി ചെരിച്ച് നിങ്ങള്ക്ക് യോജിച്ച പോസ് ഏതാണെന്ന് കണ്ടെത്തുക.
    • നല്ല പ്രകാശം ലഭിക്കുന്ന ജനലിന് അരികിലോ, പുറം ഭാഗങ്ങളിലോ ചിത്രങ്ങള് എടുക്കാന് ശ്രമിക്കുക
    • നിങ്ങള് പുതിയ ഗ്ലാസ്സ് വാങ്ങിയിട്ടുണ്ടെങ്കിലോ, തലമുടി പുതിയ സ്റ്റൈലില് വെട്ടിയിട്ടുണ്ടെങ്കിലോ അത് കൂടുതല് എടുത്ത് കാണിക്കുന്ന രീതിയില് സെല്ഫികള് എടുക്കാന് ശ്രമിക്കുക.

  • ലൈറ്റിങ്
    സാധാരണ ഫോട്ടോകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് പോലെ സെല്‍ഫി എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട എന്നാണ് ലൈറ്റിങ്. സെല്‍ഫി മനോഹരമാകണമെങ്കില്‍ നല്ല ലൈറ്റിങ് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സെല്‍ഫി മനോഹരമാക്കുന്നതില്‍ ലൈറ്റിങിന് വലിയ പങ്കാണ് ഉള്ളത്.
    പുറത്ത് നിന്ന് സെല്‍ഫി എടുക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ നല്ല പ്രകാശമുള്ള ജനലിന് അരികില്‍ നിന്നാലും നല്ല സെല്‍ഫി ലഭിക്കും. ഫോണിന്റെ ഫ്രണ്ട് ഫ്‌ലാഷ് ഉപയോഗിച്ച് സെല്‍ഫി എടുക്കാതിരിക്കുന്നതാവും നല്ലത്. പിന്നെ പിറകില്‍ നിന്ന് മാത്രം ലൈറ്റ് വരുന്ന രീതിയിലുള്ള സെല്‍ഫി നന്നാവണമെന്നില്ല.
    ക്യാമറാ ആങ്കിള്‍
    നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ക്യാമറാ ആങ്കിള്‍ അടിസ്ഥാനപ്പെടുത്തിയാവും സെല്‍ഫിയുടെ ഭംഗിയും. നിങ്ങള്‍ ബെസ്റ്റ് ക്യാമറാ ആങ്കിള്‍ തെരഞ്ഞെടുക്കുയാണെങ്കില്‍ നിങ്ങള്‍ക്ക് ബെസ്റ്റ് സെല്‍ഫിയും ലഭിക്കും. നിങ്ങളുടെ ലൈന്‍ ഓഫ് വിഷന് കുറച്ച് മുകളില്‍ നിന്ന് എടുക്കുന്ന സെല്‍ഫി മനോഹരമായിരിക്കും.
    നിങ്ങളുടെ പരിസരം ശ്രദ്ധിക്കുക
    മോശമായ ഒരു പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ആരും തന്നെ ഇഷ്ടപ്പെടില്ല. നിങ്ങളുടെ ബാത്‌റൂമിലെ കണ്ണാടിയുടെ മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് നല്ലതല്ല. സെല്‍ഫിയിലൂടെ നിങ്ങള്‍ എന്താണോ പറയാന്‍ ഉദ്യേശിക്കുന്നത്, അതിനനുസരിച്ചുള്ള സ്ഥലത്താണോ നിങ്ങള്‍ എന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
    അമിതമായ പ്രകടനങ്ങള്‍ ഒഴിവാക്കുക
    സെല്‍ഫിയെടുക്കുമ്പോള്‍ അമിതമായ പ്രകടനങ്ങള്‍ കാണിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നിയേക്കാം.
    എഫക്ട്
    ഇന്‍സ്റ്റഗ്രാമും അതുപോലുള്ള ഫോട്ടോ ആപ്പുകളും ഫോട്ടോകള്‍ക്ക് എഫക്ടസുകള്‍ നല്‍കുന്നതിനുള്ള ധാരാളം സാധ്യതകള്‍ നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ സെല്‍ഫിയെ മനോഹരമാക്കും.

► എങ്ങിനെ ചിത്രങ്ങള്‍ സൂക്ഷിക്കണം?
ഗൂഗിള്‍ പിക്കാസ, അഡോബി ഫോട്ടോഷോപ്പ് എലിമന്റ്സ്, ആപ്പിള്‍ അപ്പേര്‍ച്ചര്‍ തുടങ്ങി, പോസ്റ്റ് പ്രൊഡക്ഷന്‍ ഉപയോഗിക്കാവുന്ന ധാരാളം ടൂളുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഗൂഗിള്‍ പിക്കാസ സൌജന്യമായി ഉപയോഗിക്കാവുന്നതാണ്. ഇവയേതെങ്കിലുമുപയോഗിച്ച്, മൊബൈല്‍ ഫോണ്‍ മെമ്മറിയില്‍ നിന്നും ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുന്നതാണ് ഉചിതം. പ്രത്യേകം ഫോള്‍ഡറുകളിലായി, കീ-വേഡുകള്‍, ഡിസ്ക്രിപ്ഷന്‍ എന്നിവ ചേര്‍ത്ത് ചിത്രങ്ങള്‍ സേവ് ചെയ്യുവാന്‍ ഇതിലൂടെ സാധിക്കുന്നു. ചിത്രമെടുക്കുമ്പോള്‍ ഒരു ചിത്രം തന്നെ ഒന്നില്‍ കൂടുതല്‍ തവണ, ആവശ്യമെങ്കില്‍ വിവിധ സെറ്റിംഗുകളില്‍, എടുക്കുന്നത് നന്നായിരിക്കും. ഇത് ഒരു ചിത്രമെങ്കിലും ശരിയായി കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അവസാനമായി എപ്പോഴും മൊബൈല്‍ ഫോണിലുള്ള ക്യാമറ നല്ല രീതിയില്‍ ഉപയോഗിക്കുക. വ്യക്തികളുടെ ഫോട്ടോ എടുക്കുമ്പോഴും മറ്റും അവരോട് അനുവാദം വാങ്ങിയ ശേഷം മാത്രം എടുക്കുക.

No comments:

Post a Comment