ELECTRONICS KERALAM

Monday, September 21, 2015

വാഹനങ്ങളുടെ മൈലേജ് ഇരട്ടിയാക്കാം

വാഹനങ്ങളുടെ മൈലേജ് ഇരട്ടിയാക്കാം

കേരള കൌമുദി ഫീച്ചര്‍ 21/9/2015


കൊല്ലം: ലാലേഷ് ഇന്നവേഷൻ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അയ്യായിരം പേരാണ് ലാലേഷിനെ സുഹൃത്താക്കിയിരിക്കുന്നത്. അവിവാഹിതനായ കൊല്ലം ശൂരനാട് വടക്ക്കാറ്റുംപുറത്ത് വീട്ടിൽ ലാലേഷ് വാഹനപ്രേമികളുടെ ഹീറോയാണ്. അതിനു പിന്നിൽ ഒരു വലിയ കണ്ടുപിടുത്തത്തിന്റെ പിൻബലമുണ്ട്. എന്താണ് ആ കണ്ടുപിടുത്തമെന്നല്ലേ? ഒരു വാഹനത്തിന് അതിന്റെ മൈലേജാണ് പ്രധാനം. ഓരോ വാഹനവും സ്വന്തമാക്കുന്നത് കമ്പനി പറയുന്ന മൈലേജിന്റെ ഉറപ്പിലാണ്. എന്നാൽ കമ്പനിയുടെ മേലേജ് കിട്ടുകയുമില്ല. ഇതുപോലെ മൈലേജിൽ കുരുങ്ങുന്നവർക്ക് ആശ്വാസമാകുകയാണ് ലാലേഷ്. ഇരട്ടി മൈലേജ് എന്ന വാഗ്ദാനവുമായാണ് ലാലേഷ് എത്തുന്നത്. ലാലേഷിന്റെ കണ്ടുപിടുത്തത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വാർത്തകളിൽ നിറഞ്ഞുനിന്ന ലാലേഷിനെ വാഹനപ്രേമികൾ മറക്കില്ല. പക്ഷേ വാർത്തകളും പ്രചാരണങ്ങളും ലാലേഷിനെ സഹായിച്ചില്ല. വേണ്ടപ്പെട്ട രീതിയിൽ അംഗീകാരം കിട്ടിയില്ലെന്നതാണ് ഏറെ വിഷമിപ്പിക്കുന്നകാര്യം. ഈ സിദ്ധാന്തത്തിന് ഇന്ത്യയിൽ പേറ്റന്റ് ലഭിക്കണമെന്നാണ് ലാലേഷിന്റെ ആഗ്രഹം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടെന്ന് ലാലേഷ് പറയുന്നു.

ഇരുപതുവർഷത്തോളമായി ലാലേഷ് ഈ അത്ഭുതത്തിന് പിന്നാലെ ആയിരുന്നു. ആയിരത്തി നാനൂറിലധികം തവണ പരീക്ഷിച്ച് പരാജയപ്പെട്ടിട്ടും ലേലേഷ് തന്റെ ലക്ഷ്യത്തിലേക്കുള്ള ശ്രമം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇരുപതാം വയസിൽ താൻ സ്വന്തമാക്കിയ ബുള്ളറ്റിന് അപ്രതീക്ഷിതമായി കൂടുതൽ മൈലേജ് കിട്ടിയതാണ് ആ പരീക്ഷണത്തിന് പിന്നാലെ പോകാൻ ലാലേഷിനെ പ്രേരിപ്പിച്ചത്. ബുള്ളറ്റിലെ കൂടിയ മൈലേജ് മൂന്ന് മാസം കഴിഞ്ഞപ്പോൾ കുറഞ്ഞു. എട്ട് വർഷത്തെ പ്രയത്നം കൊണ്ട് ബുള്ളറ്റിലെ മൈലേജ് 56 കിലോമീറ്ററായി ഉയർത്തി. ഇത്രയും മൈലേജുള്ള വാഹനം എങ്ങനെ ഓടുമെന്നറിയാൻ ഒരു ലക്ഷം കിലോമീറ്റർ ടെസ്റ്റ് റൺ നടത്തി. തുടർന്ന് മറ്റ് വാഹനങ്ങളിലേക്കായി പരീക്ഷണം.
ഇപ്പോൾ നിരവധി വാഹനങ്ങൾ ലാലേഷിന്റെ അരികിൽ മൈലേജ് വർദ്ധിപ്പിക്കാൻ എത്തുന്നുണ്ട്. ഒരു വാഹനം ഡബിൾ മൈലേജിലെത്തിക്കാൻ 20 മുതൽ 28 ദിവസം വരെ വേണ്ടിവരുമെന്നാണ് ലാലേഷ് പറയുന്നത്.

വാഹനത്തിൽ അ‌ഡീഷണൽ ഫിറ്റിംഗ്സ് നടത്തുകയോ ഇന്ധനത്തിൽ കലർപ്പുവരുത്തുകയോ ചെയ്യാതെ വളരെ ശാസ്ത്രീയമായാണ് ഡബിൾ മൈലേജ് സാധ്യമാക്കുന്നത്. ഇതിന്റെ രഹസ്യം പുറത്ത് പറയാൻ തയ്യാറല്ലെങ്കിലും തന്റെ കണ്ടുപിടുത്തം മാനവരാശിക്ക് ഗുണം ചെയ്യണമെന്നാണ് ലാലേഷ് പറയുന്നത്. വാഹനങ്ങളിൽ ഇരട്ടി മൈലേജ് ലഭ്യമാക്കുന്ന ഈ വിദ്യ പ്രയോഗിക്കുമ്പോൾ പരിസ്ഥിതി മലിനീകരണം നിലവിലുള്ളതിനേക്കാൾ 90 ശതമാനം കുറയുന്നുണ്ടത്രേ. പേറ്റന്റ് ലഭിക്കും വരെ ഈ വിദ്യയുടെ രഹസ്യം പുറത്ത് പറയാൻ ലാലേഷ് തയ്യാറല്ല.

ആദ്യ പരീക്ഷണം
1997ൽ ബുള്ളറ്റിലാണ് ആദ്യ പരീക്ഷണം തുടങ്ങിയത്. ഒരു ലിറ്ററിൽ 56 കി. മീ ആണ് ആദ്യ മൈലേജ് . മൂന്ന് മാസം കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി മൈലേജ് 30-32 ലേക്കു താഴ്ന്നതായി കണ്ടു. അപ്പോൾ മൈലേജ് തിരികെ പുനർസൃഷ്ടിക്കാനുള്ള ശ്രമമായി. 2001 വരെ തുടർച്ചയായ പരാജയമായിരുന്നു. പിന്നീടു മനസ്സിലായി നിലവിലുള്ള ഓട്ടോ മൊബൈൽ തിയറി അനുസരിച്ച് ഇതു ലഭിക്കില്ല. തുടർന്നുള്ള പരീക്ഷണങ്ങൾ മറ്റു രീതിയിലായി .2005 ഓടു കൂടി വിജയം കാണാൻ തുടങ്ങി. ആദ്യം 30-32ൽ നിന്നു 40കിലോമീറ്ററിനു മുകളിലേക്കുയർത്തി പിന്നീട് 76-78കിലോമീറ്റർ മൈലേജ് ആയപ്പോൾ ലാലേഷ് തന്നെ ഞെട്ടിപ്പോയി. ഇതു എങ്ങിനെ ഓടും ..കുഴപ്പമാകുമോ എന്നൊക്കെയായിരുന്നു ആദ്യം സംശയം. .അങ്ങിനെ എൻജിൻ ടെസ്റ്റിംഗ് തുടങ്ങി . 2010 ഓടു കൂടി വിജയം കണ്ടു. അങ്ങനെ പേറ്റന്റിന് ഫയൽ ചെയ്തു. അടുത്ത സുഹൃത്തുക്കൾ അവരുടെ വാഹനം എന്നെ ഏൽപിച്ചു . അതിലൊക്കെ പരീക്ഷണം വിജയകരമായതിനെ തുടർന്ന് നിരവധി വാഹന ങ്ങ ൾ എത്തി.

മൈലേജ് കുറയുന്നതിന്റെ കാരണം
ആദ്യകുറെ കിലോമീറ്ററുകളിൽ എല്ലാ വാഹനങ്ങൾക്കും മൈലേജ് കുറവായിരിക്കും .കാരണം എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ഓയിൽ വിസ്കോസിറ്റി കൂടുതലായിരിക്കും . അതേപോലെ ഹീറ്റ് എനർജി ആന്തരിക പ്രവർത്തന ഘടകങ്ങൾ പിടിച്ചെടുക്കും. രാസഘടനയനുസരിച്ച് വികസിക്കുക/ ചുരുങ്ങുക / ഇലാസ്തിക തുടങ്ങിയ വിവിധ സ്വഭാവങ്ങൾ പ്രകടിപ്പിക്കും..[ വാഹനങ്ങൾ പലതവണ ഓഫ് ആക്കി സ്റ്റാർട്ട് ആക്കി ഓടിക്കുമ്പോൾ മൈലേജ്കുറയുന്നത് കാണാം. അതുകൊണ്ടാണ് വാഹനങ്ങളുടെ മൈലേജ് ലോംഗ് ട്രിപ്പിൽ നോക്കണമെന്ന് പറയുന്നത്. ലലേഷ് പറയുന്നു.

ദീർഘകാലത്തെ പ്രയത്നം
പണം, സമയം,ചിന്തകൾ, ജീവിതം എന്നിവ വെച്ചുള്ള ഒരു തരം ചൂതാട്ടമായിരുന്നു ലാലേഷിന് ഈ കണ്ടുപിടുത്തം . കണ്ടുപിടുത്തങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി വിടരുന്നതല്ല. കാലങ്ങളുടെ ശ്രമഫലമാണ് ഇതിന് പിന്നിലെന്ന് ലാലേഷ് പറയുന്നു. പ്രൊജക്ട് റിപ്പോർട്ട്, പ്രാക്ടിക്കൽ സൈഡ് എല്ലാം സമർപ്പിച്ചാൽ സർട്ടിഫിക്കറ്റ് തരും എന്നത് സാങ്കേതിക രഹസ്യങ്ങൾ ചോർത്താനുള്ള ഒരു മാർഗം മാത്രമാണെന്ന് ലാലേഷിന്റെ അഭിപ്രായം.'' ചില ദുർബല മനസ്സുകൾ ഈ കെണിയിൽ വീഴുകയും പൂർണമായി തകരുകയും ചെയ്തിട്ടുണ്ട് .തട്ടി എടുത്ത രഹസ്യങ്ങൾ പലരും സ്വന്തം പേരിലാക്കി .അതാണ് ഈ കണ്ടുപിടിത്തം നേരിടുന്ന പ്രധാന പ്രശ്നം.” അസാധ്യം” എന്നു എഴുതി തള്ളിയ കാര്യമാണ് ഈ പ്രതിഭാസം . കണ്ടുപിടുത്തങ്ങൾ ശാസ്ത്രജ്ഞരുടെയും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും കുത്തകയല്ല .ആർക്കും പറ്റും .പക്ഷേ അതാരും അംഗീകരിക്കില്ല. ആളുകൾക്ക് വാഹനത്തിന് മൈലേജ് കിട്ടിയാൽ മതി..കണ്ടുപിടിച്ച വ്യക്തി മറ്റു വഴികളൊന്നുമില്ലതെ കണ്ടുപിടുത്തക്കാരന്റെ വേഷം മാറ്റി വർക്ക്ഷോപ്പ്കാരനായി ജീവിക്കണം. വാഹനങ്ങളുടെ എണ്ണം കൂടിയതല്ലാതെ എനിക്ക് പ്രയോജനമൊന്നുമുണ്ടായിട്ടില്ല ''. ലാലേഷ് പറയുന്നു.

ലാലേഷിന്റെ ഫോൺ നമ്പർ: 9995195815ഇന്ധനത്തില്‍ ശുദ്ധജലം ശരിയായ അനുപാതത്തില്‍ കലര്‍ത്തിയാല്‍ മൈലേജ് കൂടും. അതെങ്ങിനെയെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാ.ഒരുതുള്ളിജലംനീരാവി ആയാല്‍ അത് ഇരുനൂറു ഇരട്ടിക്കുമേല്‍  വികസിക്കും  .ഇന്ധന ബാഷ്പത്തിന് പിസ്റ്റണിന്‍മേല്‍ പ്രയോഗിക്കുന്ന തള്ളല്‍ ബലം ശതഗുണീഭവിക്കാന്‍ ഇതുമൂലം കഴിയും.

.ഇത് പണ്ട് മുതലേ പ്രയോഗത്തില്‍ ഉള്ള ടെക്നിക് ആണ്..പെട്രോള്‍/ഡീസലില്‍ ജലം മിക്സ് ആകാനായി ഏതെങ്കിലും ഷാമ്പൂ കലര്‍ത്തും...പക്ഷെ......ഇ സോപ്പ് മാലിന്യം അടിഞ്ഞു കൂടി എഞ്ചിന്‍ പണി വരും...ഈ സൂത്രമല്ല ലാലേഷ് ഉപയോഗിക്കുന്നതെന്ന് നമുക്ക് പ്രത്യാശിക്കാം

No comments:

Post a Comment