PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Saturday, May 11, 2013

വാഷിംഗ് മെഷീന്‍ ഫ്രണ്ട്‌ ലോഡിംഗ് അതോ ടോപ്‌ ലോഡിംഗ് വാങ്ങണോ?

വാഷിംഗ് മെഷീന്‍ ഫ്രണ്ട്‌ ലോഡിംഗ് അതോ ടോപ്‌ ലോഡിംഗ് വാങ്ങണോ?
 ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍ വാങ്ങാനൊരുങ്ങുന്ന എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ടോപ്‌ ലോഡിംഗ് വേണോ ഫ്രണ്ട് ലോഡിംഗ് വേണമോ എന്നത്.ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ കാണാന്‍ ഭംഗി ഉള്ളവയും ടോപ്‌ ലോഡിങ്ങിനെ അപേക്ഷിച്ചു കുറച്ചുമാത്രം കരണ്ടും വെള്ളവും ഉപയോഗിക്കുന്നവയാണ് എന്നകാര്യങ്ങള്‍ ശരിതന്നെ എന്നാല്‍ ഇടത്തരക്കാര്‍ക്ക് ഏറ്റവും യോജിക്കുന്നത് ടോപ്‌ ലോഡിംഗ് മെഷീനുകളാണ്.കാരണങ്ങള്‍ ഇവയാണ്.5 kg ഫ്രണ്ട് ലോഡിങ്ങിന്റെ വിലയ്ക്ക് 6.5 kg ടോപ്‌ ലോഡിംഗ് മെഷീന്‍ കിട്ടും.ടോപ്‌ ലോഡിംഗ് മെഷീനുകള്‍ ഇടയ്ക്ക് പോസ് ചെയ്ത് വീണ്ടും തുണികള്‍ ഇടാം.തകരാറുകള്‍ താരതമ്യേന കുറവാണ്.സ്പെയര്‍പാര്‍ട്സ്  കുറഞ്ഞ വിലയില്‍ ലഭിക്കും.ലോക്കലായി സര്‍വീസ്‌  ചെയ്യാം.സ്ഥലം കുറവ്‌ മതി .ഫ്രണ്ട് ഡോറിലെ റബര്‍ വാഷറില്‍ അഴുക്കടിഞ്ഞു ഫ്രണ്ട് ലോഡിംഗ് മേഷീനുകളെ പോലെ വല്ലാത്ത ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നില്ല .ഫ്രണ്ട് ലോഡിംഗ് മേഷീനുകളെ പോലെ അടിക്കടി അതിന്റെ ഡിറ്റര്‍ജെന്റ്റ്‌ പൈപ്പ്‌ ക്ലീന്‍ ചെയ്യേണ്ട.സാംസംഗ് മെഷീനുകള്‍ വില അല്‍പ്പം കൂടിയാലും വാങ്ങുന്നതായിരിക്കും നല്ലത്.അതിനു തകരാറുകള്‍ പൊതുവേ കുറവാണ്.കൂടാതെ ശക്തമായ നിര്‍മ്മിതിയും.സര്‍വ്വീസ്‌ ബായ്ക്കപ്പും..

1 comment: