PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Friday, May 10, 2013

സോളാര്‍ ബിസിനസ് തുടങ്ങുവാന്‍ ഉദ്ധേശിക്കുന്നവരുടെ ശ്രദ്ധക്ക്‌

സോളാര്‍ ബിസിനസ് തുടങ്ങുവാന്‍ ഉദ്ധേശിക്കുന്നവരുടെ ശ്രദ്ധക്ക്‌

കേരളത്തിലുടനീളം പ്രമുഖ ഇലക്ട്രോണിക്സ് മാസികയുടെ പ്രിന്‍റ് എഡിഷന്‍ വര്‍ഷങ്ങളോളം വിതരണംചെയ്‌തു തഴക്കവും,പഴക്കവും വന്ന ഒരാള്‍ എന്ന നിലയ്ക്ക് പുതുതായി സോളാര്‍ ബിസിനസ് രംഗത്ത്‌ ഇറങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി എന്ന നിലയിലാണ് ഈ ലേഖനം എഴുതുന്നത് .സാങ്കേതിക പരമായ ബിസിനസ് ആണല്ലോ സോളാര്‍ സിസ്റ്റങ്ങളുടെത് എറണാകുളം കേന്ദ്രമാക്കി അത് തുടങ്ങുകയായിരിക്കും വിജയിപ്പിക്കാനെളുപ്പം.അസംസ്കൃതവസ്തുക്കള്‍ ,തൊഴില്‍ പരിചയമുള്ളവര്‍,വാടക കെട്ടിടങ്ങള്‍,ട്രാന്‍സ്പോര്‍ട്ടിംഗ്,കൊറിയര്‍,എയര്‍പോര്‍ട്ട്,ഷിപ്പിംഗ്,എന്നിവയെല്ലാം കുറഞ്ഞനിരക്കില്‍ ലഭ്യമാകുന്നതിന് ഇതുമൂലം സാധിക്കും.കൂടാതെ കേരളത്തിലങ്ങോളമിങ്ങോളം ഉള്ളവര്‍ക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരുവാനും നമ്മുടെ പ്രോഡക്ടുകള്‍ അവര്‍ക്ക് എത്തിക്കുവാനും ഇതുമൂലം എളുപ്പം സാധിക്കുന്നു.കൂടാതെ നിങ്ങളുടെ ബിസിനസ് കാര്‍ഡില്‍ ഒരു എറണാകുളം അഡ്രസ്‌ കിടക്കുന്നത് ബിസിനസിന്റെ ക്രെഡിബിലിട്ടി വര്‍ദ്ധിപ്പിക്കും.കൊച്ചിയില്‍ നിര്‍മ്മിച്ചത്‌ അല്ലെങ്കില്‍ കൊച്ചിയില്‍ ഓഫീസ്‌ ഉള്ളത് എന്നപേരില്‍ പുറത്തിറങ്ങുന്ന സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തിലെല്ലായിടത്തും ഒരു പ്രത്യേക മുന്‍തൂക്കം പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ലഭിക്കുന്നതായി അനുഭവം പഠിപ്പിക്കുന്നത്‌.
                                                                  ഏതുതരം ഉല്‍പ്പന്നങ്ങള്‍ ആയാലും അവ വിതരണം ചെയ്യുമ്പോള്‍ തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട,ജില്ലയിലെ ഡീലര്‍മാര്‍ക്ക്റെഡി ക്യാഷില്‍മാത്രം നല്‍കുക.ക്രെഡിറ്റ്‌ കൊടുത്താല്‍ ആ പണം പോയി എന്ന് കൂട്ടിയാല്‍ മതി.ഈ ജില്ലകളില്‍ വിശ്വാസ്യതയുള്ള ഡീലര്‍മാരെകണ്ടെത്താന്‍ തുടക്കക്കാര്‍ക്ക്പ്രയാസമായിരിക്കും .കിട്ടിയാല്‍ നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ.പുതുതായി  ബിസിനസ് രംഗത്തിറങ്ങുന്നവരെ  കബളിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് ഈ ജില്ലകളിലെ വ്യാപാരികള്‍ക്ക്‌ നന്നായറിയാം.അവര്‍ അതു നന്നായി മുതലാക്കും .കോട്ടയം ,ആലപ്പുഴ,എറണാകുളം ജില്ലകള്‍ ബിസിനസ് പരമായി ന്യൂട്രല്‍ ആണ്.അതായത് ഗുണം പ്രതീക്ഷിക്കുന്നവന് ഗുണം,ദോഷൈകദൃക്കുകള്‍ക്ക് ദോഷം.ഈ ജില്ലകളില്‍ ക്രെഡിറ്റ് കൊടുത്താല്‍ പണം കിട്ടും പക്ഷെ നമ്മള്‍ ഊര്‍ജ്ജസ്വോലരാണ് ,ബിസിനസ് ചെയ്യാന്‍ താല്‍പ്പര്യമുണ്ട്  എന്ന വിവരം അവര്‍ക്ക് ബോധ്യമാകണം.ബിസിനസ് അഭിവൃദ്ധിപ്പെടുത്താനുള്ള നിങ്ങളുടെ താല്‍പ്പര്യം കണ്ടറിയുന്ന അവര്‍ അതുപോലെ തിരിച്ചും പ്രതികരിക്കും.പണം പോകില്ല എന്ന് സാരം.ഇതിനായി ഒന്നുരണ്ടു നടപ്പ് കൂടുതല്‍ വേണ്ടിവരും എന്ന് മാത്രം.നിങ്ങള്‍ ഈ രംഗത്ത് കാലുറപ്പിക്കും എന്ന് കണ്ടാല്‍ നിങ്ങളുടെ മനസറിഞ്ഞു ഈ ജില്ലയിലെ ഡീലര്‍മാര്‍ നിങ്ങളോട് സഹകരിക്കും.
                                                                               തുടക്കക്കാര്‍ക്ക് ബിസിനസ് ചെയ്യാന്‍ ഏറ്റവും പറ്റിയ ജില്ലകള്‍ മലബാര്‍ മേഖലയാണ്.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിങ്ങള്‍ക്കായി അവസരങ്ങള്‍ തുറന്നു കിടക്കുന്നു.ഇവിടങ്ങളില്‍ നിങ്ങള്‍ എന്ത് സംരംഭവുമായി ചെന്നാലും  നിരാശപ്പെടേണ്ടി വരില്ല.തുടക്കക്കാരനെന്ന നിലയില്‍ നിങ്ങള്‍ അല്‍പ്പം പിടിപ്പുകേട് കാട്ടിയാലും അവര്‍ നിങ്ങളെ ചതിക്കില്ല .നമ്മള്‍ കണക്കെഴുതിവച്ചില്ലെങ്കില്‍ പോലും അവരുടെ കയ്യില്‍ കൃത്യമായ കണക്ക് കാണും എത്രനാള്‍ കഴിഞ്ഞാലും നയാപൈസ കുറയാതെ നിങ്ങള്‍ക്ക് കിട്ടും.


                                                               എറണാകുളം ജില്ല ഒഴിവാക്കിയാല്‍ സാങ്കേതിക പരമായി ഏറ്റവും മുന്നിട്ടു നില്‍ക്കുന്നതും ,പുതിയ സാങ്കേതിക വിദ്യകളോട് ആഭിമുഖ്യം കാട്ടുന്നതും മലബാര്‍ ജില്ലക്കാരാണ്.ഉദാഹരണത്തിന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കാലത്ത്‌  മലയാളം ഇലക്ട്രോണിക്സ് മാസികയുടെ വിവിധ ജില്ലകളിലെ സര്‍ക്കുലേഷന്‍ കണക്കുകള്‍ ഒന്ന് നോക്കൂ.

തിരുവനന്തപുരം ...................700 copy
കൊല്ലം ...................................700 copy
പത്തനംതിട്ട  .........................400 copy
ആലപ്പുഴ .................................1500 copy
കോട്ടയം  .................................2000 copy
ഇടുക്കി  ....................................1800 copy
എറണാകുളം  .........................3000 copy
തൃശൂര്‍  .....................................2500 copy
പാലക്കാട്  ..............................2800 copy
മലപ്പുറം  ..................................3500 copy
കോഴിക്കോട്  ..........................3500 copy
വയനാട്  ..................................1000 copy
കണ്ണൂര്‍  ......................................3000 copy
കാസര്‍ഗോഡ്  .........................2800 copy
സാങ്കേതികമായി  താല്‍പ്പര്യം ഉണ്ടെങ്കിലല്ലേ ഒരു സാങ്കേതിക മാസിക ചിലവാകൂ..അതില്‍ പൈങ്കിളി നോവലുകളും,ഇക്കിളിപ്പെടുത്തുന്ന ചിത്രങ്ങളുമില്ലല്ലോ.ഈ ലേഖനം ഒരു ജില്ലക്കാരെയും ഇകഴ്ത്താനോ ,പുകഴ്ത്താനോ അല്ല പുതുതായി രംഗത്തിങ്ങുന്നവര്‍ക്ക് ഒരു വഴികാട്ടി മാത്രം. വിയോജിപ്പുള്ളവര്‍ക്കായി  ആദ്യ മൂന്നു ജില്ലകളെ ക്കുറിച്ചുമുള്ള  രേഖാമൂലമുള്ള  തെളിവുകള്‍ ഉണ്ട്. 

1 comment: