CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, October 2, 2012

വീ ഗാര്‍ഡിന്റെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്

വീ ഗാര്‍ഡിന്റെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്
ഗൂഗിളിലെ ഒരു ചര്‍ച്ചാവേദിയില്‍ വന്ന നല്ല വിവരങ്ങള്‍
 -   Public
കുറെ നാളായി വി-ഗാര്‍ഡിന്റെ പരസ്യപരിപാടി കാണുന്നു. തെറ്റുദ്ധരണകള്‍ ആ പരസ്യം മുന്നോട്ട് വയ്ക്കുന്നുണ്ടെന്നാ തോന്നുന്നത്. കുളം കലക്കി മീന്‍ പിടിക്കുന്ന എര്‍പ്പാട് പോലെ. ഇല്ലാത്ത ഭീതി സൃഷ്ടിക്കുന്നത് ഒന്നാം തരം പരസ്യം തന്നെ! നിലവില്‍ എല്‍ സി ഡി ടി‌വിക്ക് നല്ല മാര്‍ക്കറ്റാണ്. പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി കളര്‍ ടിവിക്ക് വഴിമാറിക്കൊടുത്ത പോലെ ഇപ്പോള്‍ കളര്‍ ടിവി എല്‍‌സി‌ഡി/എല്‍‌ഇ‌ഡി ടിവികള്‍ക്ക് കളം മാറ്റിക്കൊടുത്തു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ഓണത്തിന് ഏകദേശം 500 കോടി രൂപയുടേതാണ് ടി‌വി വിപണി എന്ന് വിപണി വര്‍ത്തമാനം, അപ്പോള്‍ ചുളുവിന് കുറച്ച് ബിസിനസ് ഉണ്ടാക്കാന്‍ ഉള്ള ശ്രമം.എല്‍ ‌സി ഡി ടിവിക്ക് സ്റ്റെബിലൈസറിന്റെ ആവശ്യമില്ലന്നാണ് അനുഭവം കൊണ്ട് പറയാനാകുന്നത്. ബസിലെ ഇലക്‍ടിക്കല്‍ വിദഗ്ദര്‍ക്ക് കൂടുതല്‍ സാങ്കേതികമായ മറുപടി പറയാനാകും. കാരണം കഴിഞ്ഞ ആഴ്ച വിഗാര്‍ഡ് കൊച്ചൌസേഫ് ചിറ്റിലപ്പള്ളിയുടെ ആത്മകഥാംശമായ “ഓര്‍മ്മക്കിളിവാതില്‍“ കോട്ടയത്ത് വച്ച് ടി.പദ്‌മനാഭന്‍ പ്രകാശനം ചെയ്തു. ആ പരിപാടിയില്‍ പങ്കെടുത്ത് കൊച്ചൌസേഫ് പറഞ്ഞതായി പിറ്റേന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ സര്‍ക്കാരുകളുടെ കെടുകാര്യത്ഥത കാരണം ജീവിച്ചു പോകുന്ന വ്യവസായി ആണ് ഞാന്‍ അതായത് ഉന്നം ചെന്നു തറയ്ക്കുന്നത് കെ എസ് ഇ ബി യിലേക്കാണ്. വൈദ്യുതി വിതരണത്തില്‍ എറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ കുറച്ചെങ്കിലും സാധ്യതയുള്ളത് ആവശ്യത്തിന് ട്രാന്‍‌സ്‌ഫോര്‍മറുകള്‍ ഇല്ലാത്ത/ട്രാന്‍സ്‌ഫോര്‍മറിന് എറെ അകലെയുള്ള/ഭൂമിശാസ്ത്രപരമായി ലൈന്‍ വലിക്കാനും വേണ്ട അറ്റകുറ്റപ്പണി അപ്പപ്പോള്‍ ചെയ്യാന്‍ പറ്റാത്ത സ്ഥലങ്ങളിലാണ്. എന്നാല്‍ ഈ എല്‍‌സി‌ഡി ടിവിയുടെ നിലവിലെ മാര്‍ക്കറ്റ് സിംഹഭാഗവും നഗരകേന്ദ്രീകൃതമാണ് എന്നതാണ് വസ്തുത. ഇവിടെ ഇല്ലാത്ത പേടി അതിവിശ്വസനീയമായ ഒരു പരസ്യതന്ത്രത്തിലൂടെ സ്വീകരിച്ച് വിപണി ഉണ്ടാക്കാനാണ് നീക്കം ആ പരസ്യത്തില്‍ കെ എസ് ഇ ബി യെ നേരിട്ട് ഉന്നം വയ്ക്കുന്നില്ലെങ്കിലും പുസ്തകപ്രകാശന പ്രസംഗത്തില്‍ കൃത്യമായി അത് പറയുന്നു. എന്തുകൊണ്ട് ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഉദ്ഘാടനത്തിന് പോലും അരപ്പേജ് പരസ്യം എല്ലാ പത്രത്തിലുമായി കൊടുക്കുന്ന കെ എസ് ഇ ബി ക്ക് ഇക്കാര്യത്തില്‍ നയം വ്യക്തിമാക്കി കൂടാ. കാരണം ഇത് വാങ്ങുന്നവര്‍ കരുതുന്നത് എല്‍ സി ഡി സ്റ്റെബിലൈസര്‍ ഇല്ലെങ്കില്‍ ടിവിക്കായുള്ള മുതല്‍‌മുടക്ക് പാഴാകും എന്നാണ്. വേണ്ടാത്ത/ഇല്ലാത്ത ഭീതി ജനിപ്പിച്ച് അല്ലെങ്കില്‍ വൈദ്യുതി വിതരണം താറുമാറായിരുന്ന ഒരിരുപത് വര്‍ഷത്തിന് മുന്നിലെ അനുഭവം പരസ്യത്തിലൂടെ സിമുലേറ്റ് ചെയ്യാന്‍ ശ്രമിച്ച് ഇത് വില്‍‌ക്കുന്നത് ശരിയാണൊ?

Viswa Prabha's profile photo
Viswa Prabha  -  നിങ്ങൾക്കു് നിങ്ങളുടെ വീട്ടിലെ ഇലക്ട്രിൿ ഉപകരണങ്ങളുടേയും (ഒപ്പം നിങ്ങളുടെ തന്നെയും) ആയുസ്സിനെപ്പറ്റിയും ആരോഗ്യത്തിനെപ്പറ്റിയും ഉത്കണ്ഠയുണ്ടോ?

എങ്കിൽ ആദ്യം ചെയ്യേണ്ടതു് വീട്ടിലെ എർത്തിങ്ങ് പരിശോധിക്കുകയും എർത്തിങ്ങ് സംവിധാനം അതാവശ്യമുള്ളാ എല്ലാ പ്ലഗ് പോയിന്റുകളിലും ഉപകരണങ്ങളിലും എത്തുന്നുണ്ടെന്നു് ഉറപ്പാക്കുകയും ആണു്.
ദ്രവിച്ച കോണ്ടാക്റ്റുകളുള്ള സ്വിച്ചുകളും പ്ലഗ് പോയിന്റുകളും ഉടൻ തന്നെ മാറ്റി വെക്കുകഎന്നതാണു് രണ്ടാമത്തെ വഴി.
ഉപകരണങ്ങൾ കേടുവരുന്നതു് (പ്രത്യേകിച്ച് ടീവി, കമ്പ്യൂട്ടർ, മോഡം പോലുള്ളവ) ഭൂരിഭാഗവും മേൽ‌പ്പറഞ്ഞ കാരണങ്ങൾ കൊണ്ടാണു്. അതും ഓൺ / ഓഫ് ചെയ്യുന്ന നിമിഷങ്ങളിൽ.

അതിനു ശേഷം മാത്രം ആലോചിച്ചാൽ മതി സ്റ്റബിലൈസർ വേണോ വേണ്ടേ എന്നു്.
തർക്കവസ്തുതകൾ വരട്ടെ.
ബാക്കി വിശദമായി പിന്നെ.

Shaji Mullookkaaran's profile photo
Shaji Mullookkaaran  -  മിക്ക ഇലക്ട്രിക് സാധനങ്ങളും കേടാകുന്നത് വയറിങ്ങിലെ അപാകത കാരണമുള്ള പ്രഷ്ണങ്ങലാലാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അനാവശ്യമായ ജോയിന്റുകള്‍, കൃത്യമല്ലാത്ത എര്തിംഗ് എന്നിവ ഒരു പ്രധാന വില്ലനാണ്. കൂടാതെ മിക്ക ഉപകരണങ്ങളുടെയുംപ്ലഗ് പോയിന്റുകള്‍ കൃത്യപായി പാകമായ രീതിയില്‍ ഉള്ളതായിരിക്കില്ല പലയിടത്തും. നമ്മുടെ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലക്ക് കിട്ടുന്ന കിട്ടുന്ന പല എക്സ്ടന്ഷന്‍ കോഡുകളും (Socket Spike ) അനുശാസിക്കുന്ന രീതിയില്‍ നല്ല നിലവാരതിലോ അളവിലോ ഉള്ളതല്ല. ഗുണനിലവാരമില്ലാത്ത പ്ലുഗ് - മറ്റു കണക്ടരുകള്‍ ഉപയോഗിക്കുന്നത് വഴി ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത്‌ ആര്‍ക്കിംഗ് ഉണ്ടാകുകയും തല്‍ഫലമായി ഉപകരണം കേടാകാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. ഇതൊക്കെ ഒഴിവാക്കിയാല്‍ തന്നെ കുറെയൊക്കെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാം.
Sep 21, 2011
Suhair T A's profile photo
Suhair T A  -  "ടീവി പോയി, ഫ്രിഡ്ജ് പോയി, ഏസി പോയി... എല്ലാം പോയി..."

"വീ*ാ*്ഡ് സ്റ്റബിലൈസര്‍ ഇല്ലല്ലേ??"

"ഇല്ല..."

"നന്നായി, ഉണ്ടായിരുന്നേല്‍ അതും പോയേനേ..."

-------അജ്ഞാത കര്തൃകം-----
Sep 21, 2011
Viswa Prabha's profile photo
Viswa Prabha  -  "നന്നായി, ഉണ്ടായിരുന്നേല്‍ അതും പോയേനേ..."
സുഹൈർ, അപ്പറഞ്ഞവൻ ആരാണോ, അവനാണു മിടുക്കൻ! :)
Sep 21, 2011
Suhair T A's profile photo
Suhair T A  -  വോള്ടേജ് സ്റ്റബിലൈസറുകളുടെ ധര്മ്മം വോള്ട്ടേജ് വ്യതിയാനങ്ങളില്‍ നിന്നും വൈദ്യത ഉപകരണങ്ങളെ സംരക്ഷിക്കുക എന്നതാണ്‌. ഏത് ഉപകരണത്തിനും അതിന്‍ പ്രവര്ത്തിക്കാന്‍ പറ്റുന്ന വോള്ട്ടേജ് റേന്ച് ഉണ്ടാകും. ഉപകരണത്തിന്റെ റേറ്റിംഗിനേക്കാള്‍ ഉയര്ന്ന വോള്ട്ടേജ് സപ്പ്ലൈ ലൈനില്‍ നിന്ന് ഉണ്ടാകുംപോള്‍ അത് കണ്ടെത്തി സപ്പ്ലൈ കട്ട് ചെയ്ത് / അല്ലെങ്കില്‍ വോള്ട്ടേജിനെ റേറ്റഡ് വോള്ട്ടേജിലേക്ക് താഴ്ത്തി സപ്പ്ലൈ ചെയ്ത് ഉപകരണത്തെ സംരക്ഷിക്കുക, അതു പോലെ റേറ്റിംഗിലേക്കാള്‍ കുറഞ്ഞ വോള്ട്ടേജ് സപ്പ്ലൈ ലൈനില്‍ നിന്ന് വരുംപോള്‍ വോള്ട്ടേജ് കൂട്ടി ഉപകരണത്തിന്‍ നല്കുക എന്നതാണ്‍ സ്റ്റബിലൈസര്‍ ചെയ്യുന്നത്.

പക്ഷെ മിക്ക ടിവികളുടെയും ഓപ്പറേറ്റിംഗ് വോള്ട്ടേക് റേന്ച് 110 - 250V വരെയാണ്‍. സാധാരണ ഗതിയില്‍ നമ്മുടെ സപ്പ്ലൈ ഈ റേന്ചിനകത്തു തന്നെയാണ്‍ ഉണ്ടാവാറ്. അതു കൊണ്ട് "വോള്ടേജ് സ്റ്റബിലൈസ്" ചെയ്യണ്ട ആവശ്യം വരുന്നില്ല.

പക്ഷെ വിശ്വപ്രഭ പറഞ്ഞതു പോലുള്ള ഫോള്ട്ടി വയറിംഗ്, ലൈനില്‍ ഓലമടല്‍ വീഴുന്നത്, ഷോര്ട്ടാവുന്നത് തുടങ്ങി പല പ്രശ്നങ്ങളുള്ള നമ്മുടെ നാട്ടില്‍ സര്ജ് വോള്ടേജ് (പെട്ടെന്ന് ചെറിയ സമയത്തേക്കുണ്ടാവുന്ന ഹൈ വോള്ടേജ്) സാധാരണ സംഭവമായതുകൊണ്ട് നല്ലൊരു സര്ജ് വോള്ടേജ് പ്രൊട്ടക്ടര്‍ വാങ്ങി വെക്കുന്നത് നന്നായിരിക്കും...
Sep 21, 2011
adarsh vk's profile photo
adarsh vk  -  ഇനി ഈ വിഗാര്‍ഡ് ഉപയോഗിക്കുന്നവരുടെ ടിവി അടിച്ചു പോകാതെ ഇരിക്കുന്നോ, ഇല്ലന്നാ തോന്നുന്നേ. ചുരുക്കത്തില്‍ വി ഗാര്‍ഡ് ഇല്ലങ്കില്‍ കേരളത്തിലെ ചീത്തയാകുന്ന ടിവിയുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകാന്‍ പോകുന്നില്ല
Sep 21, 2011
രൺജിത് .'s profile photo
രൺജിത് .  -  വീടു വെക്കാൻ വാസ്തു നോക്കുന്നപോലെ ഒരു പരുപാടി- റ്റിവിക്കു സ്റ്റേബിലൈസർ വെക്കുന്നത്. ഇനി റ്റിവി എന്തെങ്കിലും കാരണം കൊണ്ടടിച്ചുപോയാ സ്റ്റെബിലൈസർ വെക്കാഞ്ഞകൊണ്ടാണെന്ന സംശയം ബാക്കി നിൽക്കും.
Sep 21, 2011
Anish A's profile photo
Anish A  -  പത്ത് വര്‍ഷമായി എന്റെ ചേട്ടന്‍ യു പി എസ് ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു..

ഞാന്‍ 5 വര്‍ഷം..
Sep 21, 2011

1 comment: