PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, September 20, 2012

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ തട്ടിപ്പ്‌

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ തട്ടിപ്പ്‌ 


                           സ്വര്‍ണ്ണത്തിനു ക്രമാതീതമായി വില കൂടിയതോടെ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കള്ളന്‍മാരെക്കൊണ്ട്  കേരളം നിറഞ്ഞു. ഇതോടെ ഈ കള്ളന്‍മാര്‍ക്കൊപ്പം രക്ഷപെട്ട മറ്റൊരു കൂട്ടരുണ്ട്  അവരാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ നിര്‍മ്മാണ വിതരണക്കാര്‍.
                                         സാധാരണക്കാരന്റെ അഞ്ജതയും     സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന വിലയും മുതലെടുത്ത്‌ കോടികളാണ് ഇത്തരക്കാര്‍സ്വന്തം പോക്കറ്റിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത്.
 ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മാലയിലോ വലയിലോ അവ എത്ര വലിപ്പമുള്ളതായാല്‍ പോലും ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടാകില്ല .പിന്നെങ്ങിനെ പരമ്പരാഗതമായ ഗോള്‍ഡ്‌ കവറിംഗ് ആഭരണങ്ങലെക്കാള്‍ കൂടുതല്‍കാലം കളര്‍ പോകാതെ നില്‍ക്കുന്നു എന്നാ സംശയം ഉണ്ടല്ലേ? ഗോള്‍ഡ്‌ ലാമിനേഷന്‍ എന്നാ ടെക്നോളജിയാണ് നിരന്തര ഉപയോഗത്തിലും കളര്‍ പോകാതെ ഇത്തരം ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ഗോള്‍ഡ്‌ പ്ലേറ്റ് ആഭരണങ്ങളെ സംരക്ഷിക്കുന്നത്.ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം.
                                                                    പുസ്തകങ്ങളുടെ പുറം കവറുകള്‍ പ്ലാസ്റ്റിക് തിന്‍ ഫിലിം ഉപയോഗിച്ച് ലാമിനേറ്റ്  ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.ഇങ്ങനെ ലാമിനേറ്റ് ചെയ്ത പുറം ചട്ടകള്‍ കൂടുതല്‍ ഭംഗിടോടെയും അഴുക്ക് പുരളാതെയും ദീര്‍ഖനാള്‍ ഇരിക്കുന്നു.എന്നാല്‍  ലാമിനേറ്റ് ചെയ്യാത്തവ  വായനക്കാര്‍കൈകാര്യം ചെയ്യുന്നതിലൂടെ അല്‍പ്പ ദിവസങ്ങള്‍ ക്കുള്ളില്‍  തന്നെ പുതുമ നഷ്ടപ്പെടുകയും മങ്ങുകയും ചെയ്യുന്നതായി നമ്മള്‍ക്ക്  കാണാം. ഇതുപോലെതന്നെ മറ്റൊരുവിധത്തില്‍ പ്ളാസ്റിക് ലാമിനേഷന്‍ ആഭരണങ്ങള്‍ക്ക് നല്‍കിയാണ്  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞതെന്നു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.
                                                     പരമ്പരാഗതമായി നാടിന്റെ മുക്കിലും മൂലയിലും ഗോള്‍ഡ്‌ കവറിംഗ്  സ്ഥാപനങ്ങള്‍ നടത്തിയിരുന്നവര്‍ പോലും അത് അടച്ച്പൂട്ടി ഒരുഗ്രാം തങ്ക ത്തിന്റെ വില്‍പ്പനക്കാരന്‍ ആയി മാറിയിരിക്കുന്നത് നമ്മള്‍ കാണുന്നതാണല്ലോ.ഇത് ഇത്തരം ആഭരണങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ഭീമമായ ലാഭം മുന്‍ നിറുത്തിയാണ് .ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മാത്രമുപയോഗിച്ച് ആഭരണങ്ങള്‍ പ്ലേറ്റിംഗ് നടത്തിയ ശേഷം അവയുടെ മേല്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ളാസ്റിക് ലാമിനേഷന്‍ നടത്തി വിപണിയിലെത്തിക്കുന്ന ആഭരണങ്ങള്‍ക്ക് ഒരു ഗ്രാം  സ്വര്‍ണ്ണത്തിന്റെ വിപണി വിലയും കൂടാതെ ഇത്തരം ആഭരണ നിര്‍മ്മാണത്തിന് ഉപയോഗിച്ചചെമ്പ്‌ ,പിച്ചള ,വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലയും പണിക്കൂലിയും ചേര്‍ന്ന തുകയാണ് നമ്മളോട് ഈടാക്കുന്നത്.
                                                           സാധാരണ പ്ലേറ്റിംഗ് അല്ല എന്ന് കാണിക്കാനാണ് "ഒരു ഗ്രാംതങ്കത്തില്‍ പൊതിഞ്ഞ" എന്ന ലേബലോടെ ഇവ വിപണിയിലെത്തിക്കുന്നത് .ഇത്തരം ആഭരണങ്ങള്‍വില്‍ക്കുന്നവരോട് നിങ്ങളുടെ ആഭാരണത്തില്‍ നിന്നും ഇലക്ട്രോ പ്ലേറ്റിംഗ് സാങ്കേതികവിദ്യ യിലൂടെ ഒരു ഗ്രാം സ്വര്‍ണ്ണംവീണ്ടെടുത്തു തരാമോ എന്ന് ചോദിച്ചാല്‍ ഇത്തരം ആഭരണങ്ങളുടെ പൂച്ച്  നിങ്ങളുടെ മുന്നില്‍ വെളിവാകും. 
                                                                                                 ഏതാനും മില്ലി ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം ഇലക്ട്രോപ്ലേറ്റിംങ്ങിലൂടെ ആഭരണങ്ങളിലേക്ക്  കടത്തിവിടാന്‍ ശ്രമിച്ചാല്‍ ആ ആഭരണത്തിന്റെ ഉപരിതലം സാന്‍ഡ് പേപ്പറിന്റെ ഉപരിതലം പോലെ ആയി യാതൊരു ഫിനിഷിങ്ങും ഇല്ലാതെ ഇരിക്കും.മൈക്രോണ്‍ കനത്തില്‍ പ്ലേറ്റിംഗ് നടത്തിയാല്‍ മാത്രമേ നല്ല ഫിനിഷിംഗ് ലഭിക്കൂ ഇതിനു ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മതി.

                                                                                                   ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ഇലക്ട്രോ പ്ലേറ്റിംഗ് ഉപകരണത്തിന്റെ സര്‍ക്യൂട്ട് ഇവിടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.ഗോള്‍ഡ്‌ ലാമിനേഷന്‍ യൂണിറ്റിനു മുടക്കുമുതല്‍ കുറവുമതിയെങ്കിലും അനുബന്ധമായ ലാക്കര്‍ ലാമിനേഷന്‍,ഗോള്‍ഡ്‌ പോളിഷിങ്ങ് പ്ലാന്റുകള്‍ക്ക്‌ നല്ല  മുടക്കുമുതല്‍ വേണ്ടിവരും എന്നാലും വന്‍തോതില്‍ വ്യാവസായികമായി നിര്‍മ്മിക്കുന്ന  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടില്ല .ഏതാനും മില്ലിഗ്രാംസ്വര്‍ണ്ണം  മാത്രമടങ്ങിയ ഇവ തന്നു  നമ്മളെ കബളിപ്പിച്ചു വന്‍ തുക തട്ടിയെടുക്കാന്‍ വേണ്ടി തങ്കത്തില്‍ പൊതിഞ്ഞു എന്ന പരസ്യ വാചകം  ഉപയോഗിക്കുന്നതാണ്.  ഒരുഗ്രാം സ്വര്‍ണ്ണത്തിനു 3000 രൂപ എന്ന് കണക്കാക്കിയാല്‍ഒരു മില്ലി സ്വര്‍ണ്ണത്തിനു മൂന്നു രൂപ മാത്രം ഒരു പവന്‍ വരുന്ന ഒരു മാല പ്ലേറ്റ് ചെയ്യാന്‍ പത്തു മുതല്‍ ഇരുപതു മില്ലി വരെ മാത്രം സ്വര്‍ണ്ണം മതി .ഇനി കണക്ക് കൂട്ടി നോക്കിക്കേ....
അപ്ഡേറ്റ്  ചെയ്ത ലേഖനം ഇവിടെ വായിക്കാം

1 comment:

  1. This is absolutely right. this exploitation usual in cities especially in Thrissur. I am a victim of that, I bought a long chain for my wife so said 1 grm. (Near St.Thomas College Road,Thrissur) and that went wrong with in few months with a decent usage, once i claimed to this same shop they refuse any warranty and rejected by saying we don't know about you and the estimate bill which I showed them ignore too. and I lost there exactly Rs.2750, I couldn't lodge a complaint to consumer court, because the bill which i got from them was a fake one.

    ReplyDelete