പെട്രോളിനെ കുക്കിംഗ് ഗ്യാസാക്കി മാറ്റാം
HOW TO COVERT PETROL TO COOKING GAS
രൂക്ഷമായ പാചക വാതക ക്ഷാമം മറ്റു പാചക മാധ്യമങ്ങളെ കണ്ടെത്താന്‍ നമ്മളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.നഗര വാസികള്‍ പണ്ടേ ഉപേക്ഷിച്ച വിറകടുപ്പുകള്‍ പോലും പലരും ഇപ്പോള്‍ വീണ്ടും ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കുന്നു.1984 ല്‍ കൊച്ചി റിഫൈനറിയില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് മാസങ്ങളോളം ഗ്യാസ് ക്ഷാമം നേരിട്ടിരുന്നു.അന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു നാടന്‍ സാങ്കേതിക വിദ്യ ഇവിടെ വിവരിക്കുകയാണ്.ഈ സാങ്കേതിക വിദ്യ ഇലക്ട്രോണിക്സ് കേരളം മാസികയ്ക്ക് നല്‍കിയത് പ്രസിദ്ധ തദ്ദേശീയ സാങ്കേതിക വിദ്യാ വിദഗ്ദ്ധനായ വറുഗീസ് ഗാര്‍ഡിയന്‍ ആണ്.
ചിത്രം ശ്രദ്ധിക്കൂ...യഥാക്രമം .1 എയറേറ്റര്‍ ,2,3,4, ഒരു ലിറ്റര്‍ പ്ലാസ്റ്റിക് ബോട്ടില്‍ 5 ഗോബര്‍ ഗ്യാസ് സ്റ്റവ്വ് ഇത്രയും സാധനങ്ങളാണ് നമുക്ക് പെട്രോളിനെ കുക്കിംഗ് ഗ്യാസ് ആക്കി മാറ്റുന്ന ഉപകരണം നിര്‍മ്മിക്കാന്‍ ആവശ്യം.എയറേറ്റര്‍ എന്നാല്‍ വീട്ടിലുപയോഗിക്കുന്ന അക്വോറിയങ്ങളില്‍ കുമിളകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കംപ്രസറാണ്.ഇതിനു ഏകദേശം 150 രൂപ വില വരും .രണ്ടു കുപ്പികളില്‍ മുക്കാല്‍ ഭാഗം വീതം വെള്ളവും ഒരു കുപ്പിയില്‍ മുക്കാല്‍ ഭാഗം പെട്രോളും എടുക്കുക ചിത്രത്തിലെ ക്രമം അനുസരിച്ച് കുപ്പികളും ഗ്യാസ് സ്റ്റവ്വും ക്രമീകരിക്കുക.കുപ്പികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുഴല്‍ അക്വോറിയങ്ങളില്‍ഉപയോഗിക്കുന്ന തരം തന്നെയാണ്.
ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മിനി കംപ്രസര്‍ കരണ്ടില്‍ കുത്തുക അതില്‍ ഉല്‍പ്പാദിപ്പിക്കുന്ന വായു കുമിളകള്‍ ഒന്നാമത്തെ കുപ്പിയിലെ ജലത്തിലൂടെ കടന്ന് പെട്രോള്‍ നിറച്ച കുപ്പിയില്‍ എത്തുന്നു.പെട്രോള്‍ നിറച്ച കുപ്പിയിലെ കുഴലിന്റെ അഗ്രത്തില്‍ ഒരു ബബ്ലര്‍ ഖടിപ്പിക്കുന്നത് നന്നായിരിക്കും. ബബ്ലര്‍ എന്നത്കേവലം രണ്ടു രൂപാ വിലയുള്ള ഒരു സിറാമിക് ഉപകരണമാണ് ഇതും അക്വോറിയം ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കും ഇത് മൂലം കൂടുതല്‍ കുമിളകള്‍ ഉല്‍പ്പാദിപ്പിക്കാം മൂന്നാമത്തെ കുപ്പിയില്‍ നിന്നും വരുന്ന ഇന്ധന ഗ്യാസ് അടുത്ത കുപ്പിയിലെ ജലത്തിലൂടെ കടന്ന് അടുപ്പിലേക്കെത്തുന്നു. ശ്രദ്ധിക്കുക കംപ്രസര്‍ ഓണ്‍ ചെയ്തതിനു ശേഷം ഒരു തീപ്പെട്ടി കൊള്ളി ഉരച്ചു ബര്‍ണ്ണറിനു മുകളില്‍ കാണിച്ചാല്‍ മാത്രമേ അടുപ്പ് കത്തു.ഇതിനു ഗ്യാസിന്റെ പോലെ അപകട സ്വഭാവം ഇല്ല.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം എയറേറ്ററില്‍ നിന്ന് വരുന്ന കുഴല്‍ ഒന്നാമത്തെ കുപ്പിയിലെ വെള്ളത്തില്‍ മുങ്ങിയിരിക്കണം.അതായത് കുപ്പിയുടെ ചുവട്ടില്‍ നിന്നും മൂന്നു സെന്റി മീറ്റര്‍ ഉയരെ കുഴലിന്റെ അഗ്രം നില്‍ക്കണം.അടുത്ത കുഴല്‍ കുപ്പിയുടെ ഒഴിഞ്ഞ ഭാഗത്ത് നിന്നും പെട്രോള്‍ നിറച്ച കുപ്പിയുടെ ചുവട്ടില്‍ എത്തുന്നത് പോലെ,പെട്രോളിലൂടെ വായു കുമിളകള്‍ കടന്നു പോകുമ്പോള്‍ അതില്‍ ലയിക്കുന്ന പ്രോപ്പയിന്‍,ബ്യുട്ടയിന്‍ തന്മാത്രകള്‍ കുപ്പിയിലെ ഒഴിഞ്ഞ ഭാഗത്ത് ശേഖരിക്കപ്പെടുന്നു.ഈ ഗ്യാസ് അവിടെ നിന്നും അടുത്ത കുപ്പിയിലെ വെള്ളത്തിലൂടെ കടന്നു ഗ്യാസ് സ്റ്റവ്വിലെത്തിയാല്‍ നമുക്ക് പാചകത്തിനുപയോഗിക്കാം.2,4 എന്നീ കുപ്പികളില്‍ നിറച്ച വെള്ളം. ബായ്ക്ക് ഫയറിംഗ് എന്ന അപകടം ഒഴിവാക്കാനായി ഉപയോഗിക്കുന്നതാണ്..ഈ ഉപരണത്തില്‍ ..ഗോബര്‍ ഗ്യാസ് സ്റ്റവ്മാത്രമേ ശരിയായി പ്രവര്‍ത്തിക്കൂ.അല്ലെങ്കില്‍ സാധാരണ ഗ്യാസടുപ്പിന്റെ ജെറ്റ്‌ഊരി മാറ്റിയതിനു ശേഷം ഉപയോഗിക്കണം.
ഈ അടുപ്പ് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും.സാധാരണ LPG ഉപയോഗിക്കുമ്പോള്‍ ഉള്ളപോലെ നീല ജ്വാലയോടെ അടുപ്പ് കത്തും.ഒട്ടും പുകയുണ്ടാകില്ല.പാത്രങ്ങളില്‍ കരിപിടിക്കില്ല.ജ്വാലയ്ക്ക് LPG കത്തുമ്പോഴുള്ള ആരോഗ്യം ഇല്ലെങ്കിലും നല്ല ചൂടായിരിക്കും.
പെട്രോള്‍ നേരിട്ട് ഉപയോഗിക്കുന്നതിനാല്‍ അപകട സാധ്യത ഏറുന്നു എന്ന പോരായ്മ മൂലം കുട്ടികള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല.ഒരു ലിറ്റര്‍ പെട്രോള്‍ ഉണ്ടെങ്കില്‍ ഒരാഴ്ച സുഖമായി ഓടും.ഹാപ്പി എക്സ്പെരിമെന്റ്.........
NB കുപ്പികളും മിനി കംപ്രസറും ഡബിള്‍ സൈഡ് ടേപ്പ് ഉപയോഗിച്ച് മേശപ്പുറത്ത് ഒട്ടിച്ചു വയ്ക്കുന്നത് അപകട സാധ്യത കുറയ്ക്കും കുട്ടികള്‍ മുതിര്‍ന്നവരുടെ സഹായത്തോടെ മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ നടത്താവൂ.
how to convert petrol to gas
എഴുതിയത് നന്ദകുമാര്‍

No comments:
Post a Comment