ഇലക്ട്രിക് കാര്‍(Electric car)
ഇലക്ട്രിക്
കാര്‍ നിര്‍മിക്കുക എന്നുള്ളത് നമ്മുടെയൊക്കെ സ്വപ്നമാണ്. ഇവിടെ ഞാന്‍
നിങ്ങളെ പരിജയപ്പെടുത്താന്‍ പോകുന്നത് വളരെ ലളിതമായി നിര്‍മിക്കാവുന്ന
മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറിനെ കുറിച്ചാണ്.
നോട്ട്:5 മുതല്‍ 8 വരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രൊജക്റ്റ്.
ആവശ്യമായ വസ്ത്തുക്കള്‍:
2.ഒന്നോ അല്ലെങ്കില്‍ രണ്ടോ ബാറ്റെറി.
3. 4 ചക്രങ്ങള്‍(Wheels).
4.പേപ്പര്‍ ക്ലിപ്പ്.
5.രണ്ടു കപ്പി(Pulley).
6.പ്ലാസ്റ്റിക് ബോര്‍ഡ്.
7.രണ്ടു മരത്തടി കഷ്ണങ്ങള്‍.
8.ജനവാതിലിന്റെ കൊളുത്ത്(Eye screws).
9.ചക്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാവുന്ന ദണ്ട്(Axle).
10.പ്ലാസ്റ്റിക് ട്യൂബ്.
11.ഗ്രിപ്പ് പിന്സ്.
12.ബാറ്റെറി ഹോള്‍ടെര്‍.
13.റബ്ബര്‍ ബാന്‍ഡ്.
ടൂള്‍സ്:
1.പേപ്പര്‍ ഒട്ടിക്കുന്നതോ മരം ഒട്ടിക്കുന്നതോ ആയ പശ.
2.ഉരക്കടലാസ്(Sand paper-medium).
3.ടേപ്പ്.
4.Latex paint .
നിര്‍മ്മിക്കുന്ന വിതം:
1. 7cm നീളമുള്ള കഷ്ണങ്ങമായി പ്ലാസ്റ്റിക് ബോര്‍ഡിനെ മുറിക്കുക.
2.5cm വീതമുള്ള രണ്ടു കഷ്ണങ്ങളായി മരക്കഷ്ണം മുറിക്കുക.
3.കത്രിക എടുത്തു പ്ലാസ്റ്റിക് ടുബിനെ ഒരേ വലിപ്പമുള്ള നാല് കഷ്ണങ്ങളാക്കി മുറിക്കുക.
4.രണ്ടു തടിക്കഷ്ണങ്ങളെ കൊളുത്ത് ഉപയോഗിച്ച്(Eye screws) പ്ലാസ്റ്റിക് ബോര്‍ഡുമായി ബന്ധിപ്പിക്കുക.
5. ഉറപ്പിച്ചു വെച്ച കൊളുത്തിലൂടെ ചക്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ട ദണ്ട് കയറ്റുക.
6.ഇപ്പോള്‍
നമുക്ക് നാല് ചക്ക്രങ്ങള്‍ ഘടിപ്പിക്കാവുന്ന ഭാഗങ്ങള്‍ കാണാം.ഇവിടെ നാല്
ചെറിയ പ്ലാസ്റ്റിക് ട്യുബുകള്‍ കയറ്റുക.ഇതില്‍ ഒരു ഭാഗത്ത് കപ്പി(Pulley)
ഉറപ്പിച്ചശേഷം ചക്രങ്ങള്‍ ഘടിപ്പിക്കുക.നമ്മള്‍ കൊടുത്ത ട്യുബുകള്‍
കൊളുത്തുമായി മുറുകിപ്പിടിച്ചിരിക്കാതെ നോക്കുക.
7.ചക്രം
ഘടിപ്പിച്ച കൊളുത്തിന് എതിര്‍വശത്തായി നമ്മള്‍ ഘടിപ്പിച്ച തടിക്കഷണം
കാണുന്ന വശത്തുള്ള പ്ലാസ്റ്റിക് ബോര്‍ഡില്‍ രണ്ടു ഗ്രിപ്പ് പിന്നുകള്
തറക്കുക അതില്‍ ഒന്നില്‍ പേപ്പര്‍ ക്ലിപ്പും ഉറപ്പിക്കുക.ഈ പേപ്പര്‍
ക്ലിപ്പാണ് നമ്മള്‍ കാറിന്‍റെ സ്വിച്ചായി ഉപയോഗിക്കുന്നത്.
8.ചിത്രത്തില്‍ കാണുന്ന പോലെ
ബാറ്റെറി ഹോള്‍ടെര്‍ പശ ഉപയോഗിച്ച് കപ്പി ഘടിപ്പിച്ച തടിക്കഷ്ണത്തിനു
എതിരായിട്ടുള്ള തടിക്കഷ്ണതോട് ചേര്‍ന്ന് ഒട്ടിക്കുക.ചുവപ്പ് വയര്‍ രണ്ടായി
മുറിക്കുക.ചുവപ്പുവയറിന്‍റെയും കറുത്തവയറിന്‍റെയും ഇരുവശത്തു നിന്നും 1cm
വീതം ഇന്‍സുലേറ്റെര്‍ നീക്കം ചെയ്യുക.ഒരു റെഡ് വയറു ബാറ്റെറി
ഹോള്‍ടെറിന്‍റെ പോസിറ്റിവുമായും മറ്റേതു പേപ്പര്‍ ക്ലിപ്പ് ഘടിപ്പിച്ച
പിന്നുമായും ബന്ധിപ്പിക്കുക.കറുത്ത വയറിന്‍റെ ഒരു തല ബാറ്റെറി
ഹോള്‍ടെറിന്‍റെ നെഗറ്റിവ് സൈടുമായും ബന്ധിപ്പിക്കുക.ചിത്രത്തില്‍
കപ്പിയുടെപ്പിയുടെ സ്ഥാനം ശ്രദ്ധിക്കുക.
9.ചിത്രത്തില്‍ കാണുന്ന
പോലെ ബാറ്റെറി ഹോള്‍ടെറിനോട് ചേര്‍ന്ന തരത്തില്‍ മോട്ടോര്‍ ഫിറ്റ്
ചെയ്യുക.പേപ്പര്‍ ക്ലിപ്പുമായി ഘടിപ്പിച്ച റെഡ് വയറും നെഗറ്റിവില്‍ നിന്നും
വരുന്ന ബ്ലാക്ക് വയറും മോട്ടോറിലേക്ക് കണക്റ്റ് ചെയ്യുക.
ചെറിയ
കപ്പി മോട്ടോറിന്‍റെ ശാഫ്ടുമായി ഘടിപ്പിക്കുക.ഒരു റബ്ബര്‍ ബാന്‍ഡ്
ഉപയോഗിച്ച് രണ്ടു കപ്പികളെയും തമ്മില്‍ ബന്ധിപ്പിക്കുക.ഇപ്പോള്‍ നിങ്ങളുടെ
സ്വപ്നമായ മോട്ടോര്‍ കാര്‍ തയ്യാറായി.പേപ്പര്‍ ക്ലിപ്പ് തിരിച്ചു
രണ്ടാമത്തെ പിന്നുമായി തട്ടിക്കുക ഇപ്പോള്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുകയും
കാര്‍ മുന്നോട്ടു നീങ്ങുന്നതുമായി കാണാം.
എഴുതിയത് ഹബീബ്
.
No comments:
Post a Comment