PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, September 15, 2011

വൈദ്യുതി മോഷണം

വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും അറിയിക്കുക

കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ശ്രീ. എന്‍.ഗോപാലകൃഷ്ണന്‍ - ഐ.പി.എസ്. ന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ വിവിധ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡുകളും റ്റി.എം.ആര്‍ യൂണിറ്റുകളും സംയോജിതമായി എച്ച്.റ്റി., എല്‍.റ്റി. ഉപഭോക്താക്കളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നും സംസ്ഥാന വ്യാപകമായി ഇത്തരം പരിശോധന ഉണ്ടായിരിക്കുമെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.
വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.
തിരുവനന്തപുരം- 0471 2472353
കൊല്ലം -0474 2763126
എറണാകുളം-0484 2392179
പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443
കോട്ടയം-0481 2340250
തൃശ്ശൂര്‍-0484 2621062
പാലക്കാട് - 0491 2546011
ഇടുക്കി 0486 2235281
കോഴിക്കോട്-0495 2368939
മലപ്പുറം, വയനാട്
കണ്ണൂര്‍, 0495 2760601
കാസര്‍ഗോഡ് 04994 255666.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതാണ്.

1 comment: