CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, May 15, 2011

ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകള്‍ ,electronics circuits

 ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകള്‍
Electronics magazine

പോസ്റ്റില്‍ കയറാനും ഷൂസ്

പോസ്റ്റില്‍ കയറാനും ഷൂസ്

എറണാകുളം തേവക്കല്‍ എന്ന സ്ഥലത്തുള്ള വറുഗീസ് ചേട്ടന്‍ ഏതു മഴ ക്കാലത്തും ഏലക്ട്രിക്ക് പോസ്റ്റുകളില്‍
സുര ക്ഷി തമായി കയറാന്‍ സഹായിക്കുന്ന ഒരു പോസ്റ്റ്‌ ക്ലൈമ്ബര്‍ ഷൂ കണ്ടു പിടിച്ചിരിക്കുന്നു . ഈ ഷൂസ് ഉപയോഗ ക്ഷമത വച്ച് നോക്കുമ്പോള്‍ വളരെ ചെലവ് കുറഞ്ഞതും അതുപോലെ തന്നെ ഭാരം കുറഞ്ഞതുമാണ് .ഇലക്ട്രി സിറ്റി
ബോര്‍ഡ്‌ തങ്ങളുടെ ജീവനക്കാര്‍ക്ക് ഈ ഷൂസ് വാങ്ങി നല്‍കുന്നത് വിലയേറിയ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനുതകുമേന്നതില്‍ സംശയമില്ല ഈ വീഡിയോ കണ്ടു നോക്കൂ പോസ്റ്റില്‍ കയറുന്നതു വറുഗീസ് ചേട്ടന്‍

 

Thursday, May 12, 2011

മൊബൈല്‍ ഫോണ്‍ കേടാകാനുള്ള കാരണം കണ്‍ടെത്തി

മൊബൈല്‍ ഫോണ്‍ കേടാകാനുള്ള   കാരണം കണ്‍ടെത്തി  
  മൊബൈല്‍ ഫോണ്‍ കേടാകാനുള്ള ഏറ്റവും പ്രധാന   കാരണം അവയില്‍ വെള്ളം കയറുന്നത് മൂലമാണ് എന്നറിയുമോ 
മഴ നനയുന്നത് മൂലമായിരിക്കാം ഫോണുകളില്‍ വെള്ളം കയറി അവ തകരരിലാകുന്നതു എന്ന് കരുതാന്‍ വരട്ടെ ................ടോയ് ലെറ്റില്‍  പോകുമ്പോള്‍ അബദ്ധത്തില്‍ ക്ലോസെറ്റില്‍ അല്ലെങ്കില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണാണ് തകരാറിലാകുന്ന ഫോണുകളില്‍ ഏറിയ പങ്കിലും വെള്ളം കയറുന്നത് എന്നാണ് ബ്രിട്ടനില്‍ ഈയിടെ നടത്തിയ ഒരു പഠനം വെളിവാക്കിയത്  ശരിയാണ് അല്ലേ 
ഫോണില്‍ വെള്ളം കയറിയാല്‍ 
ഉടന്‍ ഫോണ്‍ ഓഫ്‌ ചെയ്യുക 
ബാറ്ററി ഊരി മാറ്റുക 
സിം ,മെമ്മറി കാര്‍ഡ് ഇവയും മാറ്റുക 
ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ചൂട് വായു അടിപ്പിക്കുക 
അല്ലെങ്കില്‍ വെയിലത്ത്‌ വയ്ക്കുക 
വെയിലത്ത്‌ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക ഡിസ്പ്ലേയില്‍ വെയില്‍ കൊള്ളാത്ത വിധം കമിഴ്ത്തി വയ്ക്കണം 
ഫോണ്‍ തുറക്കാനറിയുമെങ്കില്‍  എല്ലാ ഭാഗങ്ങളും ഡിസ്മാന്റില്‍  ചെയ്തു ഹോട്ട്ട് എയര്‍ അടിക്കുക അല്ലെങ്കില്‍ ബള്‍ബി ന്‍റെ അടിയില്‍  വയ്ക്കുക 
ഈര്‍പ്പം പൂര്‍ണ്ണമായി മാറി എന്ന് കാണുമ്പോള്‍ ഐസോ പ്രോപ്പയില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് പീ സീ ബീ ക്ലീന്‍ ചെയ്യുക 
ശ്രദ്ധിക്കുക .....ഫോണ്‍ വെള്ളത്തില്‍ വീണ ഉടനെ എടുത്തു നോക്കിയാല്‍ മിക്കവാറും തകരാറൊന്നും ശ്രദ്ധയില്‍ പെടില്ല അല്‍പ്പ നേരം അല്ലെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ ഡിസ്പ്ലേ അടിച്ചു പോകുക ,പവര്‍ സപ്ലേ  ഫെയിലിയര്‍ തുടങ്ങിയ തകരാറുകള്‍ കാണിച്ചു ഫോണ്‍ പൂര്‍ണ്ണമായും ഡെഡ് ആകൂ 
പരീക്ഷിച്ചു വിജയിച്ചത് ........
ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് എന്‍റെ കയ്യില്‍ നിന്നും ഫോണ്‍ വെള്ളത്തില്‍ വീണത്‌ ഉടന്‍ തന്നെ ബാറ്ററിയും മെമ്മറി കാര്‍ഡും സിമ്മും ഊരി മാറ്റി പക്ഷെ ഫോണ്‍ തുറക്കാനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമല്ല താനും അപ്പോഴാണ്‌ മനസ്സില്‍ ലഡ്ഡു പൊട്ടിയത് .സുഹൃത്തിന്‍റെ മകന്‍റെ സൈക്കിളിന്റെ ബായ്ക്കുവീല്‍ റിമ്മില്‍ ഫോണ്‍ ബലമായി കെട്ടി ഉറപ്പിച്ചതിനു ശേഷം സൈക്കിള്‍ സ്ടാന്റില്‍   വച്ച് വളരെ വേഗം ചക്രം കറക്കി  സെന്‍ ട്രിഫ്യൂഗല്‍ ബലം മൂലം ഫോണില്‍ കയറിയ വെള്ളം വേഗത്തില്‍ പുറത്തേയ്ക്ക് തെറിച്ചു ശേഷം വെയിലില്‍ വച്ച് ഫോണ്‍ ഉണക്കി .ഇങ്ങനെ വിജയകരമായി ഫോണിനെ രക്ഷിച്ചെടുക്കാനായി