ഫോൺ അടിച്ച് പോയി ഗയ്സ്!
16.01.2025 Ernakulam
സോഫ്റ്റ്
വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ വൺ പ്ലസ് ഫോണിൽ ഗ്രീൻ ലൈൻ വന്നു. കമ്പനി
സർവ്വീസ് സെൻ്ററിൽ എത്തി പരാതി പറഞ്ഞിട്ടും അവർ ശരിയാക്കി കൊടുത്തില്ല.
ഭൂരിപക്ഷം പേരും എന്ത് ചെയ്യും? രണ്ട് ചീത്ത സർവ്വീസ് സെൻ്ററുകാരെയും, ഫോൺ
വിറ്റ കടകളേയും പറഞ്ഞ ശേഷം പുതിയ ഫോൺ മേടിക്കും!
പക്ഷേ എറണാകുളം സ്വദേശിയായ ഹരി അങ്ങനെയല്ല ചെയ്തത്. ഇതിനെതിരേ ഉപഭോക്തൃ കോടതിയിൽ കേസു കൊടുത്തു.
ആറ്
മാസം കാത്തിരുന്നാലെന്താ ഫോണിൻ്റെ വിലയായ 43999 രൂപയും പുറമേ ഉണ്ടായ
മാനസിക ബുദ്ധിമുട്ടിനും ,കഷ്ടനഷ്ടങ്ങൾക്കും പരിഹാരമായി 35000 രൂപയും നൽകാൻ
വിധിയായി.
ഹർജി
പരിഗണിച്ച പ്രസിഡന്റ് ഡി.ബി.ബിനു, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവി ദ്യ
എന്നിവരടങ്ങിയ ജില്ലാ ഉപ ഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഈ ഉത്തരവ്
നൽകിയത്.
No comments:
Post a Comment