CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Sunday, June 21, 2015

ക്രിസ്തുമസ് ട്വിങ്കിള്‍ സ്റ്റാര്‍ സര്‍ക്യൂട്ട്

        ക്രിസ്തുമസ് ട്വിങ്കിള്‍ സ്റ്റാര്‍ സര്‍ക്യൂട്ട്

ബള്‍ബുകള്‍ കുറഞ്ഞ പ്രകാശത്തില്‍ നിന്നും കൂടിയ പ്രകാശത്തിലേക്കും തിരിച്ചും അനുക്രമം മാറിക്കൊണ്ടിരിക്കുന്ന വിധത്തില്‍ കണ്ട്രോള്‍ ചെയ്യുന്ന ഒരു സര്‍ക്യൂട്ട് ആണിത്.230 വോള്‍ട്ട് എ സിയെ നാല് 1N 4007 ഡയോഡുകള്‍ ഉപയോഗിച്ചു DC ആക്കിയതിന് ശേഷം ഒരു ട്രയാക്കിലൂടെ ബള്‍ബിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നു.ട്രയാക്കിന്റെ ഗേറ്റില്‍ കുറഞ്ഞ ഫ്രീക്വന്‍സി ലഭിക്കുമ്പോള്‍ ബള്‍ബിനു കുറഞ്ഞ വെളിച്ചവും കൂടിയ ഫ്രീക്വന്‍സിയില്‍ കൂടുതല്‍ വെളിച്ചവും ലഭിക്കുന്ന വിധമാണ് ഈ സര്‍ക്യൂട്ട് പ്രവര്‍ത്തിക്കുന്നത്.555 I.C കൂടിയതും കുറഞ്ഞതുമായ ഫ്രീക്വന്‍സികള്‍ പുറപ്പെടുവിക്കുന്നു.VR 1 കണ്ട്രോള്‍ ചെയ്തു ബള്‍ബിന്റെ കൂടിയ പ്രകാശം ക്രമീകരിക്കാം.ഈ സര്‍ക്യൂട്ട് 9 വോള്‍ട്ടില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.a/c..d/c സെക്ഷനുകള്‍ തമ്മില്‍ ഐസോലെഷന്‍ ചെയ്യുന്നതുനായി MCT2E എന്ന ഒപ്റ്റോ കപ്ലര്‍ ഉപയോഗിച്ചിരിക്കുന്നു.വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്യൂട്ട് ആയതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ ടെസ്റ്റിംഗ് വേളയില്‍ എടുക്കുക.

No comments:

Post a Comment