CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, June 27, 2015

ഫൈബര്‍ഗ്ലാസിന്റെ രഹസ്യം പഠിക്കാം

ഫൈബര്‍ഗ്ലാസിന്റെ രഹസ്യം പഠിക്കാം,kerala electronics





അറിയാവുന്നവര്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ച് വിവിധ ജോലികള്‍ ചെയ്യുക എന്നത്.ഫൈബര്‍ ഗ്ലാസ് മിക്സിംഗ് ആണ് ഈ സാങ്കേതിക വിദ്യയുടെ മര്‍മ്മം.നമുക്ക് ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍ മേഖലകളില്‍ വളരെ ഉപകാരപ്പെടുന്ന ഒരു സാങ്കേതിക വിദ്യയാണ് ഫൈബര്‍ ഗ്ലാസിന്റെത് .ഫൈബര്‍ ഗ്ലാസ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകള്‍ 1,ജനറല്‍ പര്‍പ്പസ് റെസിന്‍.2,ആക്സിലറേറ്റര്‍.
3,കാറ്റലിസ്റ്റ്. 4,ഗ്ലാസ് വൂള്‍.5,പിഗ് മെന്റ് (കളര്‍)6,മാര്‍ബിള്‍ പൊടി.അല്ലെങ്കില്‍ പാറപ്പൊടി.റെസിനുകള്‍ പലതരം ഉണ്ട്.നമുക്കാവശ്യം ജനറല്‍ പര്‍പ്പസ്.മാര്‍ബിള്‍ പൊടി ടൈല്‍സ് കടകളില്‍ ലഭിക്കും ഇത് ഫില്ലര്‍ ആയി ആണ് നമ്മള്‍ ഉപയോഗിക്കുന്നത്.ജോലിയുടെ ആവശ്യം അറിഞ്ഞു മാത്രം ഉപയോഗിക്കുന്നു.ഉദാഹരണം എന്തെങ്കിലും സീല്‍ ചെയ്യാന്‍ റെസിന്‍ മിക്സ് ചെയ്യുമ്പോള്‍ മാര്‍ബിള്‍ പൊടി ഉപയോഗിക്കാം.നമ്മള്‍ കണ്ടുപിടിച്ച ഒരു ഇലക്ട്രോണിക്സ് ഉപകരണത്തിന്റെ രഹസ്യം മറ്റുള്ളവര്‍ അറിയാതെ സീല്‍ ചെയ്യുമ്പോള്‍ മാര്‍ബിള്‍ പൊടി അല്ലെങ്കില്‍ നന്നായി വെയിലില്‍ ഉണക്കിയ പാറപ്പൊടി റെസിനോപ്പം മിക്സ് ചെയ്യാം.
മിക്സിംഗ്
ഒരു കപ്പ്‌ റെസിന് 5 മില്ലി ആക്സിലറേറ്റര്‍ ,5 മില്ലി കാറ്റലിസ്റ്റ്  എന്നിവ ചേര്‍ത്ത് ഒരു മരക്കമ്പ് കൊണ്ട് നന്നായി ഇളക്കുക.ഒപ്പം നമുക്കാവശ്യമുള്ള കളര്‍ (പിഗ്മെന്റ്റ്)  ചേര്‍ക്കണം.ആവശ്യമുണ്ടെങ്കില്‍ മാര്‍ബിള്‍ പൊടിയും ചേര്‍ക്കാം .നന്നായി മിക്സ് ചെയ്തതിനു ശേഷം ഉടന്‍ നമ്മള്‍ സീല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന  പി.സി.ബി  ,അല്ലെങ്കില്‍ ഉപകരണത്തിലേക്ക് റെസിന്‍ ഒഴിക്കുക.മിക്സ് ചെയ്ത റെസിന്‍ ഉടന്‍ ഉപയോഗിക്കണം ഇല്ലെങ്കില്‍ കട്ടയാകും.ട്രയല്‍ ആന്റ് എറര്‍ മെതെടിലൂടെ മാത്രമേ ഫൈബര്‍ ഗ്ലാസ് മിക്സിങ്ങില്‍ ഒരു വിദഗ്ദന്‍ ആകാന്‍ സാധിക്കൂ..പരീക്ഷിച്ചു നോക്കൂ.കൂടുതല്‍ വിവരങ്ങള്‍ പുറകെ നല്‍കാം

Tuesday, June 23, 2015

റേഞ്ചില്ലാത്ത സ്ഥലത്തു മൊബൈല്‍ റേഞ്ചു കൂട്ടാന്‍ മറ്റൊരു ടിപ്

      റേഞ്ചില്ലാത്ത സ്ഥലത്തു മൊബൈല്‍  റേഞ്ചു     കൂട്ടാന്‍ മറ്റൊരു ടിപ്

 ചൈനീസ് F.M റേഡിയോകളില്‍ ഉപയോഗിക്കുന്ന തരം ആന്റിനകള്‍ 3.5 mm
ഇയര്‍ ഫോണ്‍ പിന്നില്‍ സോള്‍ഡര്‍ ചെയ്തു ആ പിന്‍ ഫോണിന്റെ ഇയര്‍ ഫോണ്‍ സോക്കറ്റില്‍ കുത്തി ഉപയോഗിച്ചാല്‍ റേഞ്ചില്ലാത്ത സ്ഥലത്തും മൊബൈലുകള്‍ക്ക് കുറച്ചൊക്കെ വിളിക്കാനുള്ള സിഗ്നല്‍ സ്ട്രെങ്ങ്ത് കിട്ടുന്നതായി അനുഭസ്തര്‍ പറയുന്നു.ഒന്ന് പരീക്ഷിച്ചു നോക്കിയാലോ..ഒരു വണ്‍ കിലോ ഓംസ് റസിസ് റ്റന്‍സ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കണക്റ്റ് ചെയ്യണം.ഈ ലോഡ് റസിസ് റ്റര്‍ ഇല്ലെങ്കില്‍ നമ്മുടെ ഫോണ്‍ ഈ ആന്റിന ഡിറ്റക്റ്റ് ചെയ്യില്ല.ഇങ്ങനെ ചെയ്യുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് അഭികാമ്യം.





Sunday, June 21, 2015

ക്രിസ്തുമസ് ട്വിങ്കിള്‍ സ്റ്റാര്‍ സര്‍ക്യൂട്ട്

        ക്രിസ്തുമസ് ട്വിങ്കിള്‍ സ്റ്റാര്‍ സര്‍ക്യൂട്ട്

ബള്‍ബുകള്‍ കുറഞ്ഞ പ്രകാശത്തില്‍ നിന്നും കൂടിയ പ്രകാശത്തിലേക്കും തിരിച്ചും അനുക്രമം മാറിക്കൊണ്ടിരിക്കുന്ന വിധത്തില്‍ കണ്ട്രോള്‍ ചെയ്യുന്ന ഒരു സര്‍ക്യൂട്ട് ആണിത്.230 വോള്‍ട്ട് എ സിയെ നാല് 1N 4007 ഡയോഡുകള്‍ ഉപയോഗിച്ചു DC ആക്കിയതിന് ശേഷം ഒരു ട്രയാക്കിലൂടെ ബള്‍ബിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നു.ട്രയാക്കിന്റെ ഗേറ്റില്‍ കുറഞ്ഞ ഫ്രീക്വന്‍സി ലഭിക്കുമ്പോള്‍ ബള്‍ബിനു കുറഞ്ഞ വെളിച്ചവും കൂടിയ ഫ്രീക്വന്‍സിയില്‍ കൂടുതല്‍ വെളിച്ചവും ലഭിക്കുന്ന വിധമാണ് ഈ സര്‍ക്യൂട്ട് പ്രവര്‍ത്തിക്കുന്നത്.555 I.C കൂടിയതും കുറഞ്ഞതുമായ ഫ്രീക്വന്‍സികള്‍ പുറപ്പെടുവിക്കുന്നു.VR 1 കണ്ട്രോള്‍ ചെയ്തു ബള്‍ബിന്റെ കൂടിയ പ്രകാശം ക്രമീകരിക്കാം.ഈ സര്‍ക്യൂട്ട് 9 വോള്‍ട്ടില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.a/c..d/c സെക്ഷനുകള്‍ തമ്മില്‍ ഐസോലെഷന്‍ ചെയ്യുന്നതുനായി MCT2E എന്ന ഒപ്റ്റോ കപ്ലര്‍ ഉപയോഗിച്ചിരിക്കുന്നു.വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്യൂട്ട് ആയതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ ടെസ്റ്റിംഗ് വേളയില്‍ എടുക്കുക.

Thursday, June 4, 2015

മൊബൈലിനു റെയിഞ്ചു കൂട്ടാന്‍ ചില ടിപ്സ്

   മൊബൈലിനു റെയിഞ്ചു കൂട്ടാന്‍ ചില ടിപ്സ്
അത്യാവശ്യഘട്ടത്തിൽ ഒന്നു ഫോൺ ചെയ്യാമെന്നു വിചാരിക്കുമ്പോഴായിരിക്കും മൊബൈലിൽ റേഞ്ച് ഇല്ലാതാകുന്നത്. . മൊബൈൽ സിഗ്നൽ നഷ്ടപ്പെടുമ്പോൾ റേഞ്ച് തിരിച്ചു പിടിക്കാൻ ഇതാ ചിലടിപ്സ് ആന്‍ഡ്‌ ട്രിക്സ്.
ഇതിനായി നമുക്കാവശ്യം ഒരു സ്റ്റീല്‍ സ്കെയില്‍ ആണ്.സ്കെയില്‍ എടുത്ത് മൊബൈലിന്റെ പിന്നില്‍ ഒരു റബര്‍ ബാന്‍ഡ് ഇട്ട് ഉറപ്പിക്കുക.അത്യാവശ്യം ഫോണ്‍ ചെയ്യാന്‍ ഈ ടെക്നിക് മതി.പരീക്ഷിച്ചു നോക്കു.
സിഗ്നല്‍ ലഭിക്കുന്നില്ലെങ്കില്‍ ഫോണ്‍   കോള വരുന്ന തരം അലുമിനിയം ക്യാനില്‍ ഇറക്കി വയ്ക്കുക. വിളിക്കാനാവശ്യമായ റേഞ്ച് കിട്ടിയിരിക്കും. ഹെഡ് ഫോണ്‍  ഉപയോഗിക്കേണ്ടി വരും ഈ അവസരത്തിൽ കോള്‍ ചെയ്യാന്‍.