PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, November 20, 2012

എമര്‍‌ജെന്‍സി പവര്‍ ജനറേറ്റര്‍ ചില തെറ്റായ ധാരണകള്‍

എമര്‍‌ജെന്‍സി പവര്‍ ജനറേറ്റര്‍ ചില തെറ്റായ ധാരണകള്‍


മുമ്പ് ചിലപ്പോഴൊക്കെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഈയിടെയാണ് നല്ലൊരു കൂട്ടം ആളുകളും തെറ്റായി ധരിച്ചിരിക്കുന്ന പ്രധാനപ്പെട്ടവയില്‍ ഒന്നാണ് Standby Generator. Building Electrical Service നെപ്പറ്റി യു.എ.ഇ യിലെ പല പ്രശസ്ഥരായ Consultants റ്റെയും Specification നോക്കിയാല്‍ മനസ്സിലാകുന്ന കാര്യം എല്ലാം ഒന്നുതന്നെ ശംഭോ എന്നാണ്‌.അതായത് ആരോ എന്നോ ഉണ്ടാക്കിയ ഒരു Specification കോപ്പിയടിച്ചതാണ് പല Consultants ഉം ഉപയോഗിക്കുന്നതെന്ന് ചുരുക്കം.അപൂര്‍‌വ്വം ചിലര്‍ Specification ന്‍‌റ്റെ ഭാഗങ്ങളില്‍ ചില പൊടിക്കൈകള്‍ നടത്താറുണ്ടെന്നത് മറക്കുന്നില്ല.


കെട്ടിടങ്ങളില്‍ എന്തിനാണ് Standby Generator എന്നാരോടെങ്കിലും ചോദിച്ചാല്‍ ഉത്തരം മിക്കവാറും ലഭിക്കുക,


' Main power supply failure സമയത്ത് ഉപയോഗിക്കാന്‍ ' എന്നാകും.


മറ്റു ചിലരാകട്ടെ ഇതും കൂടെ കൂട്ടും,


' Main power supply failure സമയത്ത് എമര്‍‌ജന്‍സി ലറ്റുകള്‍ കത്തിക്കാന്‍ ' എന്നുമാകും പറയുക.


ഈ ഉത്തരങ്ങള്‍‌ക്ക് ശരിയുടെ പത്തുശതമാനം പോലുമാവുന്നില്ലെന്ന് മാത്രമല്ല പ്രധാന ആവശ്യം ഇതൊന്നുമല്ലെന്നതാണ്‌. അതിനായി Main power supply ഉള്ളപ്പോള്‍ ഉപയോഗിക്കേണ്ടിവരില്ലേ എന്ന് തിരിച്ചു ചോദിച്ചാല്‍ പലരും തല ചൊറിയും.


' Fire പോലുള്ള Emergency Condition നില്‍ Essential Power ലഭ്യമാക്കാനാണ്‌ Standby Generator ' കെട്ടിടങ്ങളില്‍ ഉള്‍‌പ്പെടുത്തുന്നത്.


Essential Power എന്നത് കെട്ടിടത്തിലുള്ള എല്ലാ Life and Safety ഉപകരണങ്ങള്‍ക്കും നിര്‍‌‍‌ബന്ധമായും ലഭ്യമാകേണ്ട പവറാണ്; Fire Alarm , Fire Pumps, Emergency Lights ,Smoke Extraction System , Fire Man Elevator തുടങ്ങി പലതും അതില്‍ ഉള്‍പ്പെടും. മാത്രമല്ല ഇതില്‍‌ മറ്റുള്ള എന്തെങ്കിലും ഉപകരണള്‍ ഉള്‍‌പ്പെടുത്താവുന്നതും ആണ്.


ഒരു നല്ല കെട്ടിടത്തില്‍ Fire Alarm System Activated ആയാല്‍ Main Power Supply കട്ടാക്കുയാണാദ്യം ചെയ്യുക. ഇലക്ട്രിക് റൂമിലോ , കാണാവുന്ന സ്ഥലത്തോ സ്ഥാപിച്ചിട്ടുള്ള സ്വിച്ചുകള്‍ ഉപയോഗിച്ചോ , B.M.S വഴിയോ Main Circuit Breaker ഓഫാക്കുന്നു, തുടര്‍ന്നാണ് Standby Generator പ്രവര്‍ത്തിക്കാന്‍ തുടങ്ങുക .ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം Main Power Supply ഈ സമയത്തും ബില്‍‌ഡിങ്ങിനടുത്ത് ഉണ്ടെന്നും നിര്‍‌ബന്ധപൂര്‍‌വ്വം ഓഫാക്കിയിരിക്കയാണെന്നുമാണ്.


ഇതിനൊപ്പം ചേര്‍ക്കാവുന്ന മറ്റൊരുകാര്യവുമുണ്ട് , Value Engineering എന്നാല്‍ Specification നില്‍ വെള്ളം ചേര്‍ത്ത് Dilute ചെയ്ത് Client ന് കുറച്ച് പണം ലാഭിച്ച് സുഖിപ്പിക്കുന്ന പരിപാടിയെന്നാണ് പലരുടേയും ചിന്ത. അതുകൊണ്ടാണല്ലോ Fire Rated Cabiles മാത്രം ഉപയോഗിക്കാന്‍ പാടുള്ളയിടങ്ങളില്‍ ( ഉദാഹരണം : Essential Power , Standby Generator Power ) പോലും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ സാധാരണ കേബിളുകള്‍ ഉപയോഗിക്കാമെന്നും പറഞ്ഞ് കുറച്ചുപണം ക്ലയന്‍‌റ്റിന് ലാഭമുണ്ടാക്കിക്കൊടുക്കുന്നത്!. അറിവില്ലായ്മകൊണ്ടായാല്‍ പോലും ഇവര്‍ ചെയ്യുന്നതിന്‍‌റ്റെ ഗൗരവം കാലങ്ങളായി Consultant ആയും മറ്റും ജോലി ചചെയ്യുന്നവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നതാണ് ദുഖകരം.


Specification നില്‍ വെള്ളം ചേര്‍ത്തല്ല Value Engineering ചെയ്യേണ്ടതെന്ന് മനസ്സിലാക്കുന്നതോടെ Standby Generator ഇല്‍ നിന്നും ലഭിക്കുന്ന പവര്‍ Life and Safety equipment നു വേണ്ടിയുള്ള Essential Power ആണെന്നും അതുകൊണ്ട് തന്നെ ഈ പവര്‍ ഫീഡ് ചെയ്യാന്‍ Fire rated cables മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നും അതിന്‍‌റ്റെ ഉപയോഗം കൃത്യമായും മനസ്സിലാക്കുമെന്നും ആശ്വസിക്കാം. അല്ലാത്ത പക്ഷം Authority കള്‍ ഇതിനെപ്പറ്റി പിന്നീട് ബോധ്യപ്പെടുന്ന അവസ്ഥവന്നാല്‍ പല കെട്ടിടങ്ങളും പൊളിക്കുന്നതും കാണേണ്ടിവരും.

എഴുതിയത് Aliyu Palathingal

No comments:

Post a Comment