CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Thursday, September 20, 2012

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ തട്ടിപ്പ്‌

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ തട്ടിപ്പ്‌ 


                           സ്വര്‍ണ്ണത്തിനു ക്രമാതീതമായി വില കൂടിയതോടെ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കള്ളന്‍മാരെക്കൊണ്ട്  കേരളം നിറഞ്ഞു. ഇതോടെ ഈ കള്ളന്‍മാര്‍ക്കൊപ്പം രക്ഷപെട്ട മറ്റൊരു കൂട്ടരുണ്ട്  അവരാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ നിര്‍മ്മാണ വിതരണക്കാര്‍.
                                         സാധാരണക്കാരന്റെ അഞ്ജതയും     സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന വിലയും മുതലെടുത്ത്‌ കോടികളാണ് ഇത്തരക്കാര്‍സ്വന്തം പോക്കറ്റിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത്.
 ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മാലയിലോ വലയിലോ അവ എത്ര വലിപ്പമുള്ളതായാല്‍ പോലും ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടാകില്ല .പിന്നെങ്ങിനെ പരമ്പരാഗതമായ ഗോള്‍ഡ്‌ കവറിംഗ് ആഭരണങ്ങലെക്കാള്‍ കൂടുതല്‍കാലം കളര്‍ പോകാതെ നില്‍ക്കുന്നു എന്നാ സംശയം ഉണ്ടല്ലേ? ഗോള്‍ഡ്‌ ലാമിനേഷന്‍ എന്നാ ടെക്നോളജിയാണ് നിരന്തര ഉപയോഗത്തിലും കളര്‍ പോകാതെ ഇത്തരം ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ഗോള്‍ഡ്‌ പ്ലേറ്റ് ആഭരണങ്ങളെ സംരക്ഷിക്കുന്നത്.ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം.
                                                                    പുസ്തകങ്ങളുടെ പുറം കവറുകള്‍ പ്ലാസ്റ്റിക് തിന്‍ ഫിലിം ഉപയോഗിച്ച് ലാമിനേറ്റ്  ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.ഇങ്ങനെ ലാമിനേറ്റ് ചെയ്ത പുറം ചട്ടകള്‍ കൂടുതല്‍ ഭംഗിടോടെയും അഴുക്ക് പുരളാതെയും ദീര്‍ഖനാള്‍ ഇരിക്കുന്നു.എന്നാല്‍  ലാമിനേറ്റ് ചെയ്യാത്തവ  വായനക്കാര്‍കൈകാര്യം ചെയ്യുന്നതിലൂടെ അല്‍പ്പ ദിവസങ്ങള്‍ ക്കുള്ളില്‍  തന്നെ പുതുമ നഷ്ടപ്പെടുകയും മങ്ങുകയും ചെയ്യുന്നതായി നമ്മള്‍ക്ക്  കാണാം. ഇതുപോലെതന്നെ മറ്റൊരുവിധത്തില്‍ പ്ളാസ്റിക് ലാമിനേഷന്‍ ആഭരണങ്ങള്‍ക്ക് നല്‍കിയാണ്  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞതെന്നു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.
                                                     പരമ്പരാഗതമായി നാടിന്റെ മുക്കിലും മൂലയിലും ഗോള്‍ഡ്‌ കവറിംഗ്  സ്ഥാപനങ്ങള്‍ നടത്തിയിരുന്നവര്‍ പോലും അത് അടച്ച്പൂട്ടി ഒരുഗ്രാം തങ്ക ത്തിന്റെ വില്‍പ്പനക്കാരന്‍ ആയി മാറിയിരിക്കുന്നത് നമ്മള്‍ കാണുന്നതാണല്ലോ.ഇത് ഇത്തരം ആഭരണങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ഭീമമായ ലാഭം മുന്‍ നിറുത്തിയാണ് .ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മാത്രമുപയോഗിച്ച് ആഭരണങ്ങള്‍ പ്ലേറ്റിംഗ് നടത്തിയ ശേഷം അവയുടെ മേല്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ളാസ്റിക് ലാമിനേഷന്‍ നടത്തി വിപണിയിലെത്തിക്കുന്ന ആഭരണങ്ങള്‍ക്ക് ഒരു ഗ്രാം  സ്വര്‍ണ്ണത്തിന്റെ വിപണി വിലയും കൂടാതെ ഇത്തരം ആഭരണ നിര്‍മ്മാണത്തിന് ഉപയോഗിച്ചചെമ്പ്‌ ,പിച്ചള ,വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലയും പണിക്കൂലിയും ചേര്‍ന്ന തുകയാണ് നമ്മളോട് ഈടാക്കുന്നത്.
                                                           സാധാരണ പ്ലേറ്റിംഗ് അല്ല എന്ന് കാണിക്കാനാണ് "ഒരു ഗ്രാംതങ്കത്തില്‍ പൊതിഞ്ഞ" എന്ന ലേബലോടെ ഇവ വിപണിയിലെത്തിക്കുന്നത് .ഇത്തരം ആഭരണങ്ങള്‍വില്‍ക്കുന്നവരോട് നിങ്ങളുടെ ആഭാരണത്തില്‍ നിന്നും ഇലക്ട്രോ പ്ലേറ്റിംഗ് സാങ്കേതികവിദ്യ യിലൂടെ ഒരു ഗ്രാം സ്വര്‍ണ്ണംവീണ്ടെടുത്തു തരാമോ എന്ന് ചോദിച്ചാല്‍ ഇത്തരം ആഭരണങ്ങളുടെ പൂച്ച്  നിങ്ങളുടെ മുന്നില്‍ വെളിവാകും. 
                                                                                                 ഏതാനും മില്ലി ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം ഇലക്ട്രോപ്ലേറ്റിംങ്ങിലൂടെ ആഭരണങ്ങളിലേക്ക്  കടത്തിവിടാന്‍ ശ്രമിച്ചാല്‍ ആ ആഭരണത്തിന്റെ ഉപരിതലം സാന്‍ഡ് പേപ്പറിന്റെ ഉപരിതലം പോലെ ആയി യാതൊരു ഫിനിഷിങ്ങും ഇല്ലാതെ ഇരിക്കും.മൈക്രോണ്‍ കനത്തില്‍ പ്ലേറ്റിംഗ് നടത്തിയാല്‍ മാത്രമേ നല്ല ഫിനിഷിംഗ് ലഭിക്കൂ ഇതിനു ഏതാനും മില്ലിഗ്രാം സ്വര്‍ണ്ണം മതി.

                                                                                                   ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ഇലക്ട്രോ പ്ലേറ്റിംഗ് ഉപകരണത്തിന്റെ സര്‍ക്യൂട്ട് ഇവിടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.ഗോള്‍ഡ്‌ ലാമിനേഷന്‍ യൂണിറ്റിനു മുടക്കുമുതല്‍ കുറവുമതിയെങ്കിലും അനുബന്ധമായ ലാക്കര്‍ ലാമിനേഷന്‍,ഗോള്‍ഡ്‌ പോളിഷിങ്ങ് പ്ലാന്റുകള്‍ക്ക്‌ നല്ല  മുടക്കുമുതല്‍ വേണ്ടിവരും എന്നാലും വന്‍തോതില്‍ വ്യാവസായികമായി നിര്‍മ്മിക്കുന്ന  ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണ്ണം അടങ്ങിയിട്ടില്ല .ഏതാനും മില്ലിഗ്രാംസ്വര്‍ണ്ണം  മാത്രമടങ്ങിയ ഇവ തന്നു  നമ്മളെ കബളിപ്പിച്ചു വന്‍ തുക തട്ടിയെടുക്കാന്‍ വേണ്ടി തങ്കത്തില്‍ പൊതിഞ്ഞു എന്ന പരസ്യ വാചകം  ഉപയോഗിക്കുന്നതാണ്.  ഒരുഗ്രാം സ്വര്‍ണ്ണത്തിനു 3000 രൂപ എന്ന് കണക്കാക്കിയാല്‍ഒരു മില്ലി സ്വര്‍ണ്ണത്തിനു മൂന്നു രൂപ മാത്രം ഒരു പവന്‍ വരുന്ന ഒരു മാല പ്ലേറ്റ് ചെയ്യാന്‍ പത്തു മുതല്‍ ഇരുപതു മില്ലി വരെ മാത്രം സ്വര്‍ണ്ണം മതി .ഇനി കണക്ക് കൂട്ടി നോക്കിക്കേ....
അപ്ഡേറ്റ്  ചെയ്ത ലേഖനം ഇവിടെ വായിക്കാം

Wednesday, September 19, 2012

അനെര്‍ട്ടിന്റെ സോളാര്‍പാനല്‍ വില യുക്തിസഹമല്ല

        അനെര്‍ട്ടിന്റെ സോളാര്‍പാനല്‍ വില                                   യുക്തിസഹമല്ല

ഈ സെപ്തംബര്‍ഒന്നിന്    അനെര്‍ട്ടിന്റെ വെബ്സൈറ്റില്‍ ഒരു വാര്‍ത്ത കണ്ടു.ഗവണ്മെന്റ്‌ സബ്സിഡിയോടെ 1KW ഗാര്‍ഹിക സോളാര്‍ പാനല്‍ സിസ്റ്റം നല്‍കുവാന്‍ പോകുന്നു എന്ന്.അതിനുള്ള ആപ്ലിക്കേഷന്റെ ഫോര്‍മാറ്റ് അതില്‍ കൊടുത്തിട്ടുണ്ട്. രണ്ടര ലക്ഷം രൂപ മൊത്തം ചെലവ് വരുന്ന ഈ സിസ്റ്റം ഗവണ്മെന്റ്‌  സബ്സിഡിയായ ഒന്നേകാല്‍ ലക്ഷം രൂപ കിഴിച്ചു ബാക്കി ഒന്നേകാല്‍ ലക്ഷം മുടക്കാന്‍ തയ്യാറുള്ള ആദ്യം അപേക്ഷിക്കുന്ന ആയിരം പേര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ നല്‍കും എന്നതായിരുന്നു വാര്‍ത്ത.
                                                 ഞാന്‍ എന്‍റെ വീടിന്റെ ടെറസില്‍ 2KW ന്റെ സോളാര്‍ പാനല്‍ സിസ്റ്റം സ്ഥാപിച്ചിട്ട് രണ്ടു കൊല്ലമായി. ഇതുപയോഗിച്ചു ലൈറ്റ്,ഫാന്‍,ഫ്രിഡ്ജ്,പമ്പ്,മിക്സി,ഇന്‍ഡക്ഷന്‍ കുക്കര്‍,വാഷിംഗ് മെഷിന്‍, തുടങ്ങിയ ഗാര്‍ഹിക ഉപകരണങ്ങള്‍ നല്ല സൂര്യ പ്രകാശമുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട് .എനിക്ക് സബ്സിഡി ഒന്നും ഉണ്ടായിരുന്നില്ല.മാത്രമല്ല രണ്ടുകൊല്ലം മുന്‍പ് സോളാര്‍ പാനലിനു ഇപ്പോഴത്തേതിലും വളരെ വില കൂടുതലുമായിരുന്നു.അന്ന് 2KW സിസ്റ്റത്തിന് എനിക്ക് മൊത്തം ചിലവായത് 3 ലക്ഷം രൂപയാണ്.ഇന്നത്തെ വില നിലവാര പ്രകാരം 1KW സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് കൂടിവന്നാല്‍ ഒന്നര ലക്ഷം രൂപ മതിയാകും.അതില്‍ അനെര്‍ട്ട്‌പറയും പ്രകാരമുള്ള ഒന്നേകാല്‍ലക്ഷം രൂപ സബ്സിഡി ലഭിക്കുകയാണെങ്കില്‍ ഉപഭോക്താവിന് വെറും 250000 രൂപ മാത്രമേ ചിലവാക്കേണ്ടി വരികയുള്ളൂ .നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ ഈ സിസ്റ്റത്തില്‍ നിന്ന് 4 യൂണിറ്റ് വൈദ്യുതി ലഭിച്ചേക്കാം.ഇതുമൂലം കുറഞ്ഞ കാലയളവില്‍ത്തന്നെ ഗുണഭോക്താവിനു മുടക്കുമുതല്‍ മുതലാകും.തന്മൂലം ധാരാളം പേര്‍ ഈ സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ മുന്നോട്ട് വരികയും ചെയ്യും.എന്നാല്‍ അനെര്‍ട്ടിന്റെ സോളാര്‍ പാനല്‍ സിസ്റ്റത്തിന് രണ്ടര ലക്ഷം രൂപ അവര്‍ എങ്ങിനെ വില നിര്‍ണ്ണയിച്ചു എന്ന് മനസ്സിലാകുന്നില്ല.എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ ഉണ്ടാക്കിയ എസ്റ്റിമേറ്റ് താഴെ കൊടുക്കുന്നു.പരമാവധി ഒന്നരലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് രണ്ടരലക്ഷം രൂപ ചെലവ് കാണിച്ചു സര്‍ക്കാരിന് കോടികള്‍ നഷ്ടം വരുത്താനുള്ള ഈ സംരംഭം ആര്‍ക്കാണ് ഗുണം ചെയ്യുക?????????
100 wats 12 volt solar panel 10 nos.......................65000.rupees
charge controler  40 amps 24 volts........................06000 rupees
Invrtor 1.5 KV 24 DC to 220 volt AC...................12000 rupees
Battery     150 AH  2 nos.........................................27000 rupees
Structre+installation...............................................10000 rupees
Wiring (including materal+labour).......................10000 rupees
vat..............................................................................03250 rupees
Transportation.........................................................03000 rupees

Totel.........................................................................136250 Rupees
വിലക്കയറ്റം  കണക്കിലടുത്താല്‍..........................150000 രൂപ
K ശ്രീധരന്‍ നമ്പൂതിരി കടവന്ത്ര

Tuesday, September 4, 2012

പുതിയ ഈ ബൈക്ക്‌ കമ്പനി ആലപ്പുഴയില്‍

Monday, September 3, 2012

ഈ ബൈക്ക്‌ എന്ന ഇലക്ട്രിക്‌ ബൈക്ക്‌

      ഈ ബൈക്ക്‌ എന്ന ഇലക്ട്രിക്‌ ബൈക്ക്‌

സൈക്കിള്‍ പോലെ സര്‍വസാധാരണമാകുകയാണ്‌ ഇലക്ട്രിക്‌ ബൈക്കുകള്‍. ഓടിക്കുവാന്‍ ലൈസന്‍സ്‌ വേണ്ട എന്നത്‌ ഇതിന്റെ പ്രത്യേകതയാണ്‌. (250വാട്സിനു മാത്രം ) പെട്രോള്‍ വിലകുതിക്കുമ്പോള്‍സാധാരണക്കാരന്‌ ആശ്വാസമാകുന്നു ഈ ബൈക്ക്‌. പുക ശല്ല്യമോ ശബ്ദശല്ല്യമോ ഇല്ലാത്തതിനാൽ പരിസര മലീനീകരണവും ഇല്ല.
വൈദ്യുതിയുമായി കക്ട്‌ ചെയ്താൽ 6 മുതൽ 8 മണിക്കൂര്‍കൊണ്ട്‌ ബൈക്കിനുള്ളിലെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ്‌ ആകും.

ഒന്നര യൂണിറ്റ്‌ വൈദ്യുതിയേ ഏകദേശംവരു. 40 കി.മീറ്റർ മെയിലേജ്‌ ലഭിക്കും. 20 കി.മീറ്റര്‍ സ്പീഡ്‌ ആണ്‌ സാധാരണ ഇ ബൈക്ക്‌ നൽകുന്നത്‌.
ഇലക്ട്രിക്‌ ബൈക്ക്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
1. ഒരു മുതിര്‍ന്ന വ്യക്തിക്കും ഒപ്പം ഒരു കുട്ടിക്കും യാത്രചെയ്യുംവിധം ആണ്‌250 വാട്സ് ഇ ബൈക്കിന്റെ രൂപകൽപന. അതുകൊണ്ട്‌ യാത്ര ചെയ്യുമ്പോള്‍ അമിതഭാരം ഒഴിവാക്കുക.

2. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇ-ബൈക്ക്‌ മൊത്തത്തില്‍ ഒന്ന്‌ ശ്രദ്ധിക്കണം.

3. ഹാന്റില്‍, ചക്രങ്ങള്‍ എന്നിവയുടെ ആലൈമെന്റ്‌ ശരിയാണോ, ബാറ്ററിക്ക്‌ മതിയായ ചാര്‍ജ്ജ്‌ ഉണ്ടോ എന്നും ഉറപ്പാക്കണം.

4. ഇലക്ട്രിക്‌ മോട്ടോര്‍വീലുകളില്‍നിന്ന്‌ യാത്രക്കിടെ പന്തിയല്ലാത്ത ശബ്ദം കേള്‍ക്കുകയോ വാഹനത്തിന്‌ ഉലച്ചിലോ വിറയലോ സംഭവിക്കുകയും ചെയ്താല്‍ യാത്ര ഉടന്‍ നിറുത്ത്‌ ബൈക്ക്‌ ഉടന്‍ റിപ്പയര്‍ ചെയ്യണം.

5. നനവ്‌ കൂടിയ കാലവസ്ഥയില്‍ ബൈക്കിന്റെ ശേഷി കുറയുന്നതിനാല്‍നല്ല ശ്രദ്ധ വേണം.

6. ബൈക്ക്‌ വൃത്തിയാക്കുമ്പോള്‍ ഹോസിലൂടെ അധികം പ്രഷറിൽ വെള്ളം വരാതിരിക്കാൻ ശ്രദ്ധിക്കണം.

7. ഹാന്റിലില്‍ബാഗും, സഞ്ചിയും തൂക്കിയുള്ള യാത്ര പാടില്ല.
8, മഴയത്ത്‌ ഓടിക്കുന്നത് കൊണ്ട് കുഴപ്പമില്ല.പക്ഷെ ഹബ് മോട്ടോര്‍ മുങ്ങുന്ന കുഴികളില്‍ വണ്ടി ഇറക്കരുത്

ഇലക്ട്രിക്‌ കാര്‍ നിര്‍മ്മിക്കാം

ഇലക്ട്രിക്‌ കാര്‍(Electric car)

 

 

 

 

 
 
 
 
 
 
 
                                            ഇലക്ട്രിക്‌ കാര്‍ നിര്‍മിക്കുക എന്നുള്ളത് നമ്മുടെയൊക്കെ സ്വപ്നമാണ്. ഇവിടെ ഞാന്‍ നിങ്ങളെ  പരിജയപ്പെടുത്താന്‍  പോകുന്നത്  വളരെ ലളിതമായി നിര്‍മിക്കാവുന്ന മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്‌ കാറിനെ കുറിച്ചാണ്. 

നോട്ട്:5 മുതല്‍  8  വരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രൊജക്റ്റ്‌.

ആവശ്യമായ വസ്ത്തുക്കള്‍:
1.DC കരന്റില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍
2.ഒന്നോ അല്ലെങ്കില്‍ രണ്ടോ ബാറ്റെറി.
3. 4 ചക്രങ്ങള്‍(Wheels).
4.പേപ്പര്‍ ക്ലിപ്പ്.
5.രണ്ടു കപ്പി(Pulley).
6.പ്ലാസ്റ്റിക്‌ ബോര്‍ഡ്‌.
7.രണ്ടു മരത്തടി കഷ്ണങ്ങള്‍. 
8.ജനവാതിലിന്റെ കൊളുത്ത്(Eye screws).
9.ചക്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാവുന്ന ദണ്ട്(Axle).
10.പ്ലാസ്റ്റിക്‌ ട്യൂബ്.
11.ഗ്രിപ്പ് പിന്സ്.
12.ബാറ്റെറി  ഹോള്‍ടെര്‍.
13.റബ്ബര്‍ ബാന്‍ഡ്.

ടൂള്‍സ്:
1.പേപ്പര്‍ ഒട്ടിക്കുന്നതോ മരം ഒട്ടിക്കുന്നതോ ആയ പശ.
2.ഉരക്കടലാസ്(Sand paper-medium).
3.ടേപ്പ്.
4.Latex paint .

നിര്‍മ്മിക്കുന്ന വിതം:
1. 7cm നീളമുള്ള  കഷ്ണങ്ങമായി പ്ലാസ്റ്റിക്‌ ബോര്‍ഡിനെ മുറിക്കുക.
2.5cm വീതമുള്ള രണ്ടു  കഷ്ണങ്ങളായി മരക്കഷ്ണം മുറിക്കുക. 
3.കത്രിക എടുത്തു പ്ലാസ്റ്റിക്‌ ടുബിനെ ഒരേ  വലിപ്പമുള്ള  നാല്  കഷ്ണങ്ങളാക്കി മുറിക്കുക.
4.രണ്ടു തടിക്കഷ്ണങ്ങളെ കൊളുത്ത്  ഉപയോഗിച്ച്(Eye screws) പ്ലാസ്റ്റിക്‌  ബോര്‍ഡുമായി ബന്ധിപ്പിക്കുക.

5. ഉറപ്പിച്ചു വെച്ച കൊളുത്തിലൂടെ ചക്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ട ദണ്ട് കയറ്റുക.
  
6.ഇപ്പോള്‍ നമുക്ക് നാല് ചക്ക്രങ്ങള്‍ ഘടിപ്പിക്കാവുന്ന ഭാഗങ്ങള്‍ കാണാം.ഇവിടെ നാല് ചെറിയ പ്ലാസ്റ്റിക്‌ ട്യുബുകള്‍ കയറ്റുക.ഇതില്‍ ഒരു ഭാഗത്ത് കപ്പി(Pulley) ഉറപ്പിച്ചശേഷം ചക്രങ്ങള്‍ ഘടിപ്പിക്കുക.നമ്മള്‍ കൊടുത്ത ട്യുബുകള്‍ കൊളുത്തുമായി മുറുകിപ്പിടിച്ചിരിക്കാതെ നോക്കുക.
     
7.ചക്രം ഘടിപ്പിച്ച കൊളുത്തിന് എതിര്‍വശത്തായി നമ്മള്‍ ഘടിപ്പിച്ച തടിക്കഷണം കാണുന്ന വശത്തുള്ള പ്ലാസ്റ്റിക്‌ ബോര്‍ഡില്‍ രണ്ടു ഗ്രിപ്പ് പിന്നുകള് തറക്കുക അതില്‍ ഒന്നില്‍ പേപ്പര്‍ ക്ലിപ്പും ഉറപ്പിക്കുക.ഈ പേപ്പര്‍ ക്ലിപ്പാണ് നമ്മള്‍ കാറിന്‍റെ സ്വിച്ചായി ഉപയോഗിക്കുന്നത്.

8.ചിത്രത്തില്‍ കാണുന്ന പോലെ ബാറ്റെറി ഹോള്‍ടെര്‍ പശ ഉപയോഗിച്ച് കപ്പി  ഘടിപ്പിച്ച തടിക്കഷ്ണത്തിനു എതിരായിട്ടുള്ള തടിക്കഷ്ണതോട് ചേര്‍ന്ന് ഒട്ടിക്കുക.ചുവപ്പ് വയര്‍ രണ്ടായി മുറിക്കുക.ചുവപ്പുവയറിന്‍റെയും കറുത്തവയറിന്‍റെയും ഇരുവശത്തു നിന്നും  1cm വീതം ഇന്‍സുലേറ്റെര്‍ നീക്കം ചെയ്യുക.ഒരു റെഡ് വയറു ബാറ്റെറി ഹോള്‍ടെറിന്‍റെ  പോസിറ്റിവുമായും മറ്റേതു പേപ്പര്‍ ക്ലിപ്പ് ഘടിപ്പിച്ച പിന്നുമായും ബന്ധിപ്പിക്കുക.കറുത്ത വയറിന്‍റെ ഒരു തല ബാറ്റെറി ഹോള്‍ടെറിന്‍റെ നെഗറ്റിവ് സൈടുമായും ബന്ധിപ്പിക്കുക.ചിത്രത്തില്‍ കപ്പിയുടെപ്പിയുടെ സ്ഥാനം ശ്രദ്ധിക്കുക.


9.ചിത്രത്തില്‍ കാണുന്ന പോലെ ബാറ്റെറി ഹോള്‍ടെറിനോട് ചേര്‍ന്ന തരത്തില്‍ മോട്ടോര്‍ ഫിറ്റ്‌ ചെയ്യുക.പേപ്പര്‍ ക്ലിപ്പുമായി ഘടിപ്പിച്ച റെഡ് വയറും നെഗറ്റിവില്‍ നിന്നും വരുന്ന ബ്ലാക്ക്‌ വയറും മോട്ടോറിലേക്ക് കണക്റ്റ് ചെയ്യുക.

 ചെറിയ കപ്പി മോട്ടോറിന്‍റെ ശാഫ്ടുമായി ഘടിപ്പിക്കുക.ഒരു റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച്  രണ്ടു കപ്പികളെയും തമ്മില്‍ ബന്ധിപ്പിക്കുക.ഇപ്പോള്‍ നിങ്ങളുടെ സ്വപ്നമായ മോട്ടോര്‍ കാര്‍ തയ്യാറായി.പേപ്പര്‍ ക്ലിപ്പ് തിരിച്ചു രണ്ടാമത്തെ പിന്നുമായി തട്ടിക്കുക ഇപ്പോള്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുകയും കാര്‍ മുന്നോട്ടു നീങ്ങുന്നതുമായി കാണാം.
എഴുതിയത്  ഹബീബ്
.

വേണമെങ്കില്‍ പച്ചക്കറി വെള്ളത്തിലും...

       വേണമെങ്കില്‍ പച്ചക്കറി വെള്ളത്തിലും...
 പാമ്പാടി: പച്ചക്കറി കൃഷിക്ക്‌ ഇനി മണ്ണും രാസവളവും കീടനാശിനിയും വേണ്ട; വെള്ളവും അല്‍പം സാങ്കേതികവിദ്യയുമുണ്ടെങ്കില്‍ വീടിനുള്ളില്‍പോലും പച്ചക്കറികൃഷി ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ്‌ പാമ്പാടി കുറിയന്നൂര്‍ സാജന്‍ എന്ന കംപ്യൂട്ടര്‍ എന്‍ജിനീയര്‍.

പാശ്‌ചാത്യരാജ്യങ്ങളില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്
‌ കള്‍ട്ടിവേഷന്‍ സ്വന്തം വീടിനോടു ചേര്‍ന്നു പരീക്ഷിച്ചു നോക്കിയ സാജന്‍ ഒടുവില്‍ തക്കാളിയും മുളകും പറിച്ചെടുത്തു. കൂടുതല്‍ കൃഷി ചെയ്യാനായി പിന്നീട്‌ പോളിഹൗസ്‌ ഉണ്ടാക്കി. ഇതില്‍ ആറ്‌ ഇഞ്ച്‌ വ്യാസവും പത്തടി നീളവുമുള്ള പി.വി.സി. പൈപ്പ്‌ മൂന്നടി പൊക്കത്തില്‍ സ്‌ഥാപിച്ചു.

പൈപ്പില്‍ ഒന്നരയടി അകലത്തില്‍ മൂന്നര ഇഞ്ചു വ്യാസമുള്ള ദ്വാരങ്ങള്‍ ഇട്ടു. ദ്വാരത്തില്‍ തുളകള്‍ ഇട്ട പ്ലാസ്‌റ്റിക്‌ കപ്പുകള്‍ ഇറക്കി ഇതില്‍ മാര്‍ബിള്‍ ചിപ്പ്‌സുകള്‍ നിറച്ച്‌ പച്ചക്കറിത്തൈകള്‍ നട്ടു. പൈപ്പിനുചുറ്റും വെളിച്ചം കടക്കാതെ കവര്‍ ചെയ്‌തു. പൈപ്പിനു സമീപം 40 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഫിഷ്‌ടാങ്കില്‍ സ്‌ഥാപിച്ച ചെറിയ മോട്ടോറിന്റെ സഹായത്താല്‍ രണ്ടു പൈപ്പുകളിലൂടെയും വെള്ളം സുഗമമായി കയറ്റിയിറക്കുകയാണ്‌ ഈ കൃഷിരീതി.

ബജിമുളക്‌, തക്കാളി, കുക്കുമ്പര്‍, കോളിഫ്‌ളവര്‍, സ്‌ട്രോബറി, കാപ്‌സിക്കം തുടങ്ങിയവയാണ്‌ സാജന്‍ കൃഷി ചെയ്‌തത്‌. ഇതില്‍ ബജിമുളകും കാപ്‌സിക്കവും പൂവിട്ടുകഴിഞ്ഞു. മണ്ണില്‍ നട്ടെടുക്കുന്ന തൈകള്‍ വെള്ളത്തിലിട്ടു മണ്ണു നിശേഷം കഴുകിക്കഴിഞ്ഞതിനുശേഷമാണു മാര്‍ബിള്‍ ചിപ്‌സ് നിറച്ച കപ്പില്‍ നടുന്നത്‌. മണ്ണിന്റെ അംശമുണ്ടെങ്കില്‍ വേര്‌ ചീഞ്ഞു പോകുമെന്ന്‌ സാജന്‍ പറഞ്ഞു. വളരുന്ന ചെടിയില്‍ ആകെ ശല്യമാകുന്നത്‌ ഒച്ചുകള്‍ മാത്രമാണ്‌.

ഇവയെ പെറുക്കി നശിപ്പിക്കുകയേ വേണ്ടൂ. വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ജാറില്‍ എന്‍.പി.കെ. വളം ലായനി ഒഴിച്ചുകൊടുക്കും. ഈ ഹൈടെക്‌ കൃഷിക്ക്‌ ആവശ്യമായ വളം ഇന്ത്യയില്‍ ലഭ്യമല്ലാത്തതാണു തടസമെന്നും സാജന്‍ പറയുന്നു. ഇന്റര്‍നെറ്റില്‍നിന്നും കൃഷിരീതി മനസിലാക്കിയ സാജന്‍ സ്വയം നിര്‍മിച്ച ഉപകരണങ്ങള്‍കൊണ്ടാണു കൃഷി തുടങ്ങിയത്‌. പാമ്പാടി കൃഷി ഓഫീസര്‍ കോര തോമസിന്റെ സാങ്കേതിക സഹായമാണ്‌ കൃഷി വിജയിക്കാന്‍ കാരണമെന്നും സാജന്‍ പറഞ്ഞു.

ആഴ്‌ചയില്‍ ഒരു തവണയെങ്കിലും വെള്ളം മാറി ചൂട്‌ ക്രമീകരിക്കേണ്ടതുണ്ട്‌. വീടിനുള്ളില്‍ ഈ കൃഷിരീതി അവലംബിക്കാമെന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. ആദ്യ മുതല്‍ മുടക്കു മാത്രമേ കൂടുതലാവുകയുള്ളൂ. പിന്നീട്‌ തൈകള്‍ വാങ്ങുന്ന ചെലവ്‌ മാത്രം മതിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാജനെ വിളിക്കുക ഫോണ്‍ നബര്‍- 9447050518