CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Thursday, February 9, 2012

സിഗരറ്റ്‌ ലൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

സിഗരറ്റ്‌ ലൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

സിഗററ്റ്‌ലൈറ്റര്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ
കൈവിരലുകള്‍ അറ്റു



ഇടുക്കി: വഴിയില്‍ക്കിടന്ന സിഗററ്റ് ലൈറ്റര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകള്‍ അറ്റു. ഇടുക്കി പഴയരിക്കണ്ടം കല്ലുറുമ്പില്‍ വീട്ടില്‍ കെ.ആര്‍. സന്തോഷിന്റെ (35) വലതുകൈയിലെ രണ്ട് വിരലുകളാണ് അപകടത്തില്‍ അറ്റുപോയത്. വലത്‌കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷ് എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

കഞ്ഞിക്കുഴി മൈലപ്പുഴയിലെ ഒരു പെട്ടിക്കടയുടെ മുമ്പില്‍ നിന്ന് സന്തോഷിനും സുഹൃത്തുക്കള്‍ക്കും ഒരുകൂട് സിഗററ്റും ലൈറ്ററും കിട്ടിയിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് സന്തോഷ് ലൈറ്റര്‍ കത്തിക്കാന്‍ നോക്കുന്നതിനിടെ വന്‍ ശബ്ദത്തോടെ ഇത് കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വലതുകൈയിലെ ചൂണ്ടുവിരലും നടുവിരലും മധ്യഭാഗത്തുവച്ച് തകര്‍ന്ന് ചിന്നിച്ചിതറി. 

 

ഉഗ്രശബ്ദത്തോടെ സിഗരറ്റ്‌ലൈറ്റര്‍ പൊട്ടിത്തെറിച്ചു



ആലപ്പുഴ : വീടിനുള്ളില്‍ വച്ചിരുന്ന സിഗരറ്റ് ലൈറ്റര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
തുറവൂര്‍പട്ടണക്കാട് ഗവ.സ്‌കൂളിനു സമീപം കേളംപറമ്പില്‍ ലാലന്റെ വീട്ടിലിരുന്ന ലൈറ്ററാണ് തിങ്കളാഴ്ച പകല്‍ രണ്ടരയോടെ പൊട്ടിത്തെറിച്ചത്. ലാലന്റെ ഭാര്യ സുജാതയും മുറിയിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. അതിശക്തമായ ഒച്ച കേട്ട് ഇരുവരും നടുങ്ങി. കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു. അപ്പോഴേക്കും ശബ്ദം കേട്ട സമീപവാസികളും, കയര്‍ ഫാക്ടറിയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും ഓടിയെത്തി. മേശപ്പുറത്തിരുന്ന സിഗരറ്റ് ലൈറ്റര്‍ അകലെ മാറി പൊട്ടിത്തെറിച്ച നിലയില്‍ കണ്ടെത്തി.

മേയ് ആറിന് സിഗരറ്റ് ലൈറ്റര്‍ പൊട്ടിത്തെറിച്ച് ഇടുക്കി സ്വദേശിയായ യുവാവിന്റെ രണ്ട് വിരലുകള്‍ അറ്റുപോയിരുന്നു. വിപണിയില്‍ സുലഭവും സാധാരണവുമായിരിക്കുന്ന സിഗരറ്റ് ലൈറ്ററിന്റെ നിര്‍മാണ വൈകല്യമാകാം പൊട്ടിത്തെറിക്കു കാരണമെന്ന് സംശയിക്കുന്നു. അടുത്തടുത്ത് സമാന സംഭവം ഉണ്ടായത് ലൈറ്റര്‍ ഉപയോഗിക്കുന്നവരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


നമ്മള്‍ പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അതേ ഗ്യാസ്‌ തന്നെയാണ് ലൈറററിലും ഉപയോഗിച്ചിരിക്കുന്നത് .ആയതിനാല്‍ അലക്ഷ്യമായി ഉപയോഗിച്ചാല്‍  വളരെയധികം  അപകട സാധ്യത ഉണ്ട്. ചില മുന്നറിയിപ്പുകള്‍ 
1 ലൈറ്റര്‍ കുട്ടികള്‍ക്ക്‌ കളിക്കാന്‍ കൊടുക്കരുത് .
2,വെയിലത്ത്‌ ലൈറ്റര്‍ വയ്ക്കരുത് 
.3 ,ലൈറ്റര്‍ എറിഞ്ഞുകൊടുക്കരുത് .
4,അടുപ്പിനു സമീപമായി ലൈറ്റര്‍ സൂക്ഷിക്കരുത്.
5.വാഹനങ്ങളുടെ ഡാഷ് ബോര്‍ഡിനു മുകളിലായി ലൈറ്റര്‍ സൂക്ഷിക്കരുത് 
6. കേടായതോ തീര്‍ന്നതോ ആയ ലൈറ്ററുകള്‍ ചപ്പു ചവരുകള്‍ക്കൊപ്പം കത്തിക്കരുത്.
7 ,റിപ്പയര്‍ ചെയ്യാന്‍ ശ്രമിക്കരുത് ,
8 ഗ്യാസ്‌ നിറയ്ക്കാന്‍ ശ്രമിക്കരുത് 

No comments:

Post a Comment