PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, December 13, 2011

ക്രിസ്‌മസ് സ്റ്റാര്‍

ക്രിസ്‌മസ് സ്റ്റാര്‍

ക്രിസ്‌മസിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിസ്‌മസ് നക്ഷത്രവും വൈദ്യുത ദീപാലങ്കാരങ്ങളും. ഇത്തവണത്തെ ക്രിസ്‌മസിന് ഊര്‍ജ സംരക്ഷണ ചിന്തകളും ആകാം അങ്ങനെ ഹരിതാഭമാകട്ടെ  ഇനിയുള്ള രാവുകള്‍. സാധാരണയായി ക്രിസ്‌മസ് സ്‌റ്റാറില്‍ ഇന്‍‌കാന്‍ഡസന്റ് ലാമ്പുകള്‍-സാധാരണ മഞ്ഞ പ്രകാശം നല്‍കുന്ന ബള്‍ബ്- ആണല്ലോ ഉപയോഗിക്കുന്നത്, ഈ പ്രാവശ്യം മുതല്‍ ബള്‍ബിന് പകരം സി.എഫ്.എല്‍ ആക്കിക്കോളൂ. 100 വാട്ടിന്റെ ബള്‍ബിന് പകരം 11 വാട്ടിന്റെ സി.എഫ്.എല്‍ ആക്കിയാല്‍ ഒരു സ്‌റ്റാറില്‍ തന്നെ 89 വാട്ട് ലാഭിക്കാം. പുല്‍ക്കൂട് അലങ്കരിക്കാന്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുത ചാര്‍ജ് കുറയുമെന്ന് മാത്രമല്ല, ഭംഗിയുമേറും. എല്‍.ഇ.ഡി ബള്‍ബുകള്‍ കൂട്ടിമുട്ടി ഉടയാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ അപകടവുമൊഴിവാക്കാം.
കേരളത്തില്‍ 70 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ ഉണ്ടെന്നനുമാനിക്കാം. ഇതില്‍ 5 ലക്ഷം വീടുകളില്‍ സ്‌റ്റാര്‍ ഇടുമെന്ന് കണക്കു കൂട്ടിയാല്‍ തന്നെ നമുക്ക് ലാഭിക്കാനാകുക (85 വാട്ട്സ് X 5,00,000) 42500000 വാട്ട്സ്  വൈദ്യുതിയാണന്നോര്‍ക്കുക. പൊതു സ്ഥലങ്ങളിലും പള്ളികളിലും എത്രയേറെ സ്‌റ്റാറുകളാണ് നയനാനന്ദകരമായി പ്രകാശം പൊഴിച്ച് നിന്ന് ഡിസംബര്‍ രാവുകളെ ധന്യമാക്കുന്നത്. ഇങ്ങനെ ഒന്നിലേറേ നക്ഷത്രവിളക്കുകള്‍ക്ക് ലാഭിക്കാനാകുന്നത് വളരെയേറെ ഊര്‍ജമാണ്. ഇതു വഴി ലാഭിക്കാനകുന്ന പണത്തിന്റെ കണക്കും ചിന്തിപ്പിക്കുന്നതാണെങ്കിലും, പരിസ്ഥിതിക്കുണ്ടാകുന്ന നേട്ടം ചില്ലറയല്ല. കുറഞ്ഞ ഊര്‍ജ ഉപയോഗം എന്നാല്‍ കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ ആണെന്നറിയാമല്ലോ. അപ്പോള്‍ ക്രിസ്‌മസ് വിളക്കുകള്‍ ഊര്‍ജദായകമാക്കിയാല്‍ ക്രിസ്‌മസ് മരം പോലെ തന്നെ നമ്മുടെ ആഘോഷവും ഹരിതാഭമാകും.

1 comment:

  1. രണ്ടു ഫിലമെന്റ്റ് ബള്‍ബുകള്‍ മാറി മാറി കത്താനുള്ള സര്‍ക്യൂട്ട് ഒന്ന് പറഞ്ഞു തരാമോ..? IC വെക്കാതെ ഓട്ടോമാറ്റിക് ബള്‍ബ്‌ വെച് കൊടുക്കുന്നതാണ് വേണ്ടത്.

    ReplyDelete