പെട്രോള്‍വിലയെ ചെറുക്കാന്‍  ജി-പവര്‍  ഇലക്ട്രിക് സ്കൂട്ടറുകള്‍ 
                 പാലാ: പെട്രോള്‍ വിലവര്‍ധന  അതിജീവിക്കാന്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗം വ്യാപകമാകുന്നു. ഇലക്ട്രോ  വീല്‍സ് വിപണിയില്‍ ഇറക്കിയ ജി-പവര്‍ സ്കൂട്ടറുകളോടാണ് ഇരുചക്ര  വാഹനയാത്രക്കാര്‍ക്ക് പ്രിയം. ഒരു കിലോമീറ്റര്‍ യാത്രക്ക് ആറു പൈസ മാത്രമേ  ചെലവ് വരൂ. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓട്ടോമോട്ടീവ്  റിസര്‍ച്ച് അസോസിയേഷന്‍ ഇന്ത്യയുടെ (എആര്‍എഐ) അംഗീകാരമുള്ള "ജി- പവര്‍"  സ്കൂട്ടറുകള്‍ക്ക് രജിസ്ട്രേഷന്‍ , ടാക്സ് ഇനങ്ങളില്‍ഒരു രൂപപോലും  ചെലവില്ല. ഓടിക്കുന്നതിന് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മെറ്റ് നിയമവും  ബാധകമല്ല. കുറഞ്ഞ ചെലവില്‍ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും  സൗകര്യമുണ്ട്. ഗിയര്‍ലെസ് സംവിധാനമുള്ള ഇലക്ട്രിക് സ്കൂട്ടര്‍ സൈക്കിള്‍  ബാലന്‍സുള്ള കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഏത്  വിഭാഗക്കാര്‍ക്കും അനായാസം ഓടിക്കാം. 35,000 രൂപയാണ് വില. ഇന്‍ഷുറന്‍സ്  കവറേജ് ലഭിക്കുന്നതിന് ആവശ്യക്കാര്‍ക്ക് ഷോറൂമില്‍ നിന്നുതന്നെ പ്രതിവര്‍ഷം  1400 രൂപയുടെ പോളിസി അടവോടെ വാഹനത്തിന് ഫുള്‍ കവറേജ് ഇന്‍ഷുറന്‍സും  തേര്‍ഡ്പാര്‍ടി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താം. ഇത് വര്‍ഷം തോറും  പുതുക്കണം. കേന്ദ്ര ഗവര്‍മെന്റ് സ്ഥാപനമായ നാഷണല്‍ അഷുറന്‍സ് കമ്പനിയാണ്  ഇത് ലഭ്യമാക്കുന്നത്. പാലാ സ്വദേശിയായ യുകെ മലയാളി അലക്സാണ് ഒരു വര്‍ഷം  മുമ്പ് ജി-പവറിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പൂര്‍ണമായും  വിദേശ നിര്‍മിതമായ വാഹനത്തിന്റെ എല്ലാ പാര്‍ട്സുകളും ഇറക്കുമതി ചെയ്യുന്നു.  ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ജി-പവര്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ  ഷോറൂമുകള്‍ നിലവിലുണ്ട്. 240 വാട്സിന്റെ മോട്ടോറും 48 വാട്സും 20  ആംപിയറുമുള്ള ബാറ്ററിയുമാണ് ജി-പവര്‍ സ്കൂട്ടറുകളുടെ സവിശേഷത. സെല്‍ഫ്  സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലുള്ള ജി-പവറില്‍ ബാറ്ററിയില്‍ നുന്നുള്ള  വൈദ്യുതി മോട്ടോറിലേക്ക് എത്തിച്ച് വാഹനം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള  കണ്‍ട്രോളിംഗ് സിസ്റ്റമാണുള്ളത്. വാഹനം ഓടുമ്പോള്‍ പുകയോ ശബ്ദമോ  ഉണ്ടാകില്ല. ഇത് പൂര്‍ണമായും ജി-പവറിനെ ഇക്കോഫ്രണ്ട്ലിയാക്കുന്നു.  മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത ലഭിക്കുന്ന വാഹനത്തില്‍ ഒറ്റത്തവണത്തെ  ചാര്‍ജിംഗില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം. വൈദ്യുതി ചാര്‍ജ്  ചെയ്യുന്നതിന് പ്രത്യേക ചാര്‍ജറും ലഭിക്കും. ഇത് ഏത് പ്ള്ഗില്‍ നിന്നും  ബാറ്ററി ചാര്‍ജ് ചെയ്യാം. 
 
No comments:
Post a Comment