കണ്ണടിച്ച് പോകാന്‍ C F L
ആഗോളതാപനം  തടയാനും,ഊര്‍ജം സംരക്ഷിക്കാനും എന്ന പേരില്‍ പ്രചാരത്തിലായ CFL കണ്ണിന്  അപകടകാരിയാണേന്ന്  വെളിവായിരിക്കുന്നു. ഈ സീ എഫ് എല്ലുകള്‍  ഉപയോഗിക്കുന്നതിലൂടെ കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളില്‍ 12  ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ .ലോകമാകെ സീ എഫ് എലുകളെ  കൂടുതലായിആശ്രയിച്ച് തുടങ്ങിയതോടെ നേത്രരോഗങ്ങളില്‍ വന്‍  വര്‍ദ്ധനയാണുണ്ടായിരിക്കുന്നതെന്നണ്പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.സീ എഫ്  എല്ലുകള്‍ പുറപ്പെടുവിക്കുന്ന ശക്തമായ അള്‍ട്രാ വയലറ്റ് റേഡിയേഷന്  വിധേയമാകുന്നതിലൂടെ കണ്ണിന്റെ റെറ്റിനയ്ക്ക് തകരാര്‍  സംഭവിക്കുന്നതിലൂടെയാണ് നേത്രരോഗങ്ങള്‍ വ്യാപകമാകുന്നത്. കണ്ണിന്  നല്ലത്  പഴയ ട്യൂബ് ലൈറ്റുകളും ,ബള്‍ബുകളും നല്‍കുന്ന വെളിച്ചമാണെന്നാണ്  പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത്.വാഷിങ്ടണ്ണില്‍ നിന്നാണ് ഈ വാര്‍ത്ത  വന്നിരിക്കുന്നത്.ആളുകള്‍ ഇപ്പോള്‍ ക്രിത്രിമ പ്രകാശത്തിലാണ് പകല്‍  വെളിച്ചത്തേക്കാള്‍ കഴിയുന്നത് എന്നത് ഈ ഭവിഷ്യത്തിന്റെ രൂക്ഷത  വര്‍ദ്ധിപ്പിക്കുന്നു.സീ എഫ് എല്ലുകള്‍ ഈ പറയുന്ന ഊര്‍ജ്ജ ലാഭം തരുന്നില്ല എന്നത് ഇപ്പോള്‍ എല്ലവര്‍ക്കും ബോദ്ധ്യമായി ക്കൊണ്ടിരിക്കുകയുമാണല്ലോ.


 
  
  
No comments:
Post a Comment