മൈലേജ് കൂട്ടാന്‍ ഹൈഡ്രജന്‍
കൂത്തുപറമ്പ്: വാഹനങ്ങളില്‍ മൈലേജ് ഇരട്ടിയോളം കൂട്ടാനും മലിനീകരണം കുറയ്ക്കാനുമുള്ള കണ്ടുപിടിത്തവുമായി കൂത്തുപറമ്പ് സ്വദേശി. ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് രംഗത്തുള്ള എം.പി.അനില്‍ചന്ദ്രനാണ് അവകാശവാദമുന്നയിക്കുന്നത്. മൈലേജ് 85 ശതമാനത്തോളം കൂട്ടാനും പുറന്തള്ളുന്ന പുകയുടെ അളവ് 80 ശതമാനത്തോളം കുറയ്ക്കാനും കഴിയുന്ന സംവിധാനമാണ് അനില്‍ചന്ദ്രന്‍ രൂപകല്പനചെയ്തത്. മൂന്ന് വ്യത്യസ്ത കമ്പനികളുടെ വാഹനങ്ങളില്‍ എട്ട് മാസത്തോളമായി ഈ സംവിധാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
സാധാരണ വാഹനങ്ങളില്‍ 33 ശതമാനത്തോളം ഇന്ധനമേ ഉപയോഗിക്കുന്നുള്ളൂ. ഇത് 90 ശതമാനത്തോളമായി ഉയര്‍ത്തുകയാണ് അനില്‍ചന്ദ്രന്‍ ചെയ്യുന്നത്. ഇന്ധനം നന്നായി കത്തുന്നതിനായി ഹൈഡ്രജന്‍ വാതകം വാഹനത്തിന്റെ എയര്‍ ഫില്‍റ്ററിലേക്ക് കടത്തിവിടുന്നു.
കാനഡയില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് ഇത്തരമൊരു ഉപകരണം രൂപകല്പനചെയ്തതായി ഒരു മാസികയില്‍ വായിച്ചതിനെ തുടര്‍ന്നാണ് അനില്‍ സ്വന്തമായി ഇത്തരമൊരു സംവിധാനത്തെക്കുറിച്ചാലോചിച്ചത്. മാസികയില്‍ പറഞ്ഞ ഉപകരണത്തിന് 18 മുതല്‍ 28 ആംപിയര്‍വരെ വൈദ്യുതി ആവശ്യമാണെന്ന ന്യൂനത പരിഹരിക്കുന്നതിനും ശ്രമം തുടങ്ങി. തുടര്‍ന്ന്, രണ്ട് ആംപിയര്‍ വൈദ്യുതിയുടെ സഹായത്തോടെ ഹൈ ഫ്രീക്വന്‍സി പള്‍സ് ഉപയോഗിച്ച് വെള്ളത്തില്‍നിന്ന് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുത്ത് അത് എയര്‍ ഫില്‍റ്ററിലേക്ക് പൈപ്പുവഴി കടത്തിവിടുന്ന സംവിധാനം അനില്‍ യാഥാര്‍ഥ്യമാക്കി.
എട്ട് മാസമായി അനില്‍ ഇതിന്റെ പരീക്ഷണത്തിലായിരുന്നു. ഇന്‍ഡിക്ക ഡീസല്‍ കാര്‍ ഈ സംവിധാനമുപയോഗിച്ച് 8000 കി.മീ. ഓടിക്കഴിഞ്ഞതായി അനില്‍ പറയുന്നു. മാരുതി 800, 200 കി.മീറ്ററും ആള്‍ട്ടോ കാര്‍ 300 കി.മീറ്ററും ഓടിയത്രെ. ബജാജ് ഓട്ടോ റിക്ഷ ആറ് മാസമായി ഓടുന്നുണ്ട്. ഇവയിലെല്ലാം മൈലേജ് ഇപ്പോള്‍ ലിറ്ററിന് നേരത്തെ ലഭിച്ചതിനെക്കാള്‍ 85 ശതമാനത്തോളം കൂടിയിട്ടുണ്ടെന്ന് ഓടിക്കുന്നവര്‍ പറയുന്നു. പുക പരിശോധിച്ചപ്പോള്‍ 80 ശതമാനത്തോളം പുക കുറവ് രേഖപ്പെടുത്തി.
എല്‍.പി.ജി. വാഹനങ്ങള്‍, ജനറേറ്റര്‍, ബോട്ടിന്റെ യമഹ എന്‍ജിന്‍,
ഹെവി വാഹനങ്ങള്‍ തുടങ്ങിയവയിലും ഈ സംവിധാനം ഉപയോഗിക്കാനാകുമെന്ന് അനില്‍ പറയുന്നു. തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് സ്വന്തമാക്കാനുമുള്ള ശ്രമത്തിലാണ് അനില്‍.
1984ല്‍ ബാംഗ്ലൂര്‍ വിശ്വേശരയ്യ ഗവ. പോളിടെക്‌നിക്കില്‍നിന്ന് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് ഡിപ്ലോമ കഴിഞ്ഞ അനില്‍ 24 വര്‍ഷത്തോളമായി ഇന്‍വര്‍ട്ടര്‍, യു.പി.എസ്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

എന്റെ maruti 800 ല്‍ ഇത് fit ചെയ്താല്‍ കൊള്ളാം.ഇദ്ദേഹത്തിന്റെ mobile number & email id തരുമോ?
ReplyDeleteഇദേഹത്തെ എങ്ങനെ ബന്ധപ്പെടാം?
ReplyDeletereally it is interesting wait it to be implemented as soon as possible
ReplyDeleteit is proud to achieve such a thing
that may really change the automobile field
engineerin degree is not for an accademic profile but for the world and to human society
so many things can be put forward in the fundamental science field
please forgive (enthengilum bhaashayil thttu undayittundengil)
iwill be a regular visitor to this site