CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Thursday, January 16, 2025

ടെലിവിഷൻ പാനൽ റീപ്ലേസിങ്ങ്

 ടെലിവിഷൻ പാനൽ റീപ്ലേസിങ്ങ്

 

 


 

 

 

 ടെക്നീഷ്യൻമാരേ നിങ്ങളുടെ പാനൽ സംബന്ധമായ ആവശ്യങ്ങൾക്ക് നേരിട്ട് ബന്ധപ്പെടൂ
ഒറിജിനൽ പാനൽ ഡയറക്റ്റ് ഡീലർ

ഫുജിക്കോൺ സെൻ്റർ എറണാകുളം

ടൊർണ്ണാഡോ ബർണ്ണർ ഗ്യാസ് സ്റ്റവ്

 ടൊർണ്ണാഡോ ബർണ്ണർ ഗ്യാസ് സ്റ്റവ്

 

 


 




 

 

 

 

ഏത് സ്റ്റോവാണ് വാങ്ങേണ്ടത്?
വീട്ടിൽ ഗ്യാസ് സ്റ്റോവ് വാങ്ങുമ്പോൾ മിക്കവാറും ശ്രദ്ധിക്കുക അതിന്റെ ബ്രാൻഡ്, വില അങ്ങിനെ പലതുമാണ്. ഇഷ്ടപ്പെട്ട് വാങ്ങുന്ന സ്റ്റോവിൽ ഏതുതരം ബർണർ ആണുള്ളതെന്ന് മിക്കവരും ശ്രദ്ധിക്കില്ല. എന്നാൽ അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം(അനുഭവവും).
ഇന്ന് പലതരത്തിലുള്ള ബർണറുകൾ മാർക്കറ്റിൽ ലഭിക്കുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് വാങ്ങാവുന്ന സ്റ്റോവുകളിൽ പോലും ലഭ്യമായ ഏറ്റവും പുതിയ തരത്തിലുള്ള ബർണർ ആണ് ടൊർണാഡോ ബർണർ (Tornado burner). അൽപ്പം ചരിഞ്ഞ നീണ്ട അനേകം ചാനലുകളിലൂടെ ഗ്യാസ് കടന്നുവന്ന് കത്തുന്നതുകൊണ്ട് അതിന്റെ തീയ് ഒരു ചെറിയ 'ടൊർണാഡോ'(ചുഴലി) പോലെ ചുറ്റിക്കറങ്ങിയാണ് കത്തുക.
ഇതിന്റെ ഡിസൈനർമാർ അവകാശപ്പെടുന്നത് അതിന് മറ്റു ബർണറുകളെക്കാൾ പത്ത്‌ - പതിനെട്ട് ശതമാനം കുറവ് ഗ്യാസ് മാത്രമേ ചിലവാകുകയുള്ളൂ എന്നും, മറ്റുള്ള ബർണറുകളെക്കാൾ കൂടിയ heat transfer efficiency ഉണ്ടെന്നുമാണ്. അതായത് സാധാരണ ബർണറുകൾക്ക് 62% ഉള്ളപ്പോൾ ഇതിന് 78 % ഉണ്ടെന്നാണ്.
ഗ്യാസ് ഉപയോഗിക്കാൻ തുടങ്ങിയ നാല്പത്തിരണ്ട് വർഷങ്ങളിൽ ഉപയോഗിച്ച എല്ലാ സ്റ്റോവുകളേക്കാൾ എനിക്ക് ഇതിന്റെ ബർണറുകൾ വല്ലാതെ ഇഷ്ടപ്പെട്ടു. പീസോ ഇഗ്നിഷൻ ഉള്ളതുകൊണ്ട് ഗ്യാസ് ലൈറ്റർ അന്വേഷിച്ചു നടക്കുകയും വേണ്ട. പല നല്ല കമ്പനികളും ഇന്ന് ടൊർണാഡോ ബർണറുകൾ ഉള്ള സ്റ്റോവുകൾ ഇറക്കുന്നുണ്ട്. ഇനി സ്റ്റോവ് മാറുമ്പോൾ, ഏതു കമ്പനിയുടെ വാങ്ങിയാലും, അതിൽ ടൊർണാഡോ ബർണർ ആണോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
 
.Original post by Prasad

 

 

 

ഫോൺ അടിച്ച് പോയി ഗയ്സ്!

 ഫോൺ അടിച്ച് പോയി ഗയ്സ്!

 

 



 

 


16.01.2025 Ernakulam
സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ വൺ പ്ലസ് ഫോണിൽ ഗ്രീൻ ലൈൻ വന്നു. കമ്പനി സർവ്വീസ് സെൻ്ററിൽ എത്തി പരാതി പറഞ്ഞിട്ടും അവർ ശരിയാക്കി കൊടുത്തില്ല. ഭൂരിപക്ഷം പേരും എന്ത് ചെയ്യും? രണ്ട് ചീത്ത സർവ്വീസ് സെൻ്ററുകാരെയും, ഫോൺ വിറ്റ കടകളേയും പറഞ്ഞ ശേഷം പുതിയ ഫോൺ മേടിക്കും!
പക്ഷേ എറണാകുളം സ്വദേശിയായ ഹരി അങ്ങനെയല്ല ചെയ്തത്. ഇതിനെതിരേ ഉപഭോക്തൃ കോടതിയിൽ കേസു കൊടുത്തു.
ആറ് മാസം കാത്തിരുന്നാലെന്താ ഫോണിൻ്റെ വിലയായ 43999 രൂപയും പുറമേ ഉണ്ടായ മാനസിക ബുദ്ധിമുട്ടിനും ,കഷ്ടനഷ്ടങ്ങൾക്കും പരിഹാരമായി 35000 രൂപയും നൽകാൻ വിധിയായി.
ഹർജി പരിഗണിച്ച പ്രസിഡന്റ് ഡി.ബി.ബിനു, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവി ദ്യ എന്നിവരടങ്ങിയ ജില്ലാ ഉപ ഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഈ ഉത്തരവ് നൽകിയത്.