ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍
1 
Indian
 Standard Mark for Registration: ഇന്ത്യയിൽ നിർമ്മിക്കുകയോ വിപണനം  
ചെയ്യപ്പെടുകയോ ചെയ്യുന്ന ഇലക്ട്രൊണിക് / ഐടി ഉപകരണങ്ങളിൽ  അവശ്യം  
നിഷ്കർഷിച്ചിട്ടുള്ള ചിഹ്നമാണ് ഇത്. 01 ഡിസംബർ 2015 ലെ ഗസറ്റ് 
നോട്ടിഫിക്കേഷൻ  പ്രകാരമാണ് ഇത് നിലവിൽ വന്നത്.  ചിഹ്നത്തിനു മുകളിലുള്ള 
IS നമ്പർ ഉല്പന്നം  ഏത് വിഭാഗത്തിൽ  പെടുന്നു എന്ന് സൂചിപ്പിക്കുന്നു.  
ഉദാഹരണത്തിന് IS-302-2-25 മൈക്രോ വേവ് ഓവനെ സൂചിപ്പിക്കുന്നു. IS 616/IEC 
60065 പ്ലാസ്മ / എൽ ഇ ഡി ടെലിവിഷനുകളെ സൂചിപ്പിക്കുന്നു.  ചിഹ്നത്തിനു 
താഴെയുള്ളത് രജിസ്റ്റ്രേഷൻ നമ്പർ ആണ്
 2
 
ഒരുപക്ഷേ
 നമ്മൾ എറ്റവും കൂടുതലായി ഇലക്ട്രോണിൿ ഉപകരണങ്ങളിൽ കാണുന്ന ചിഹ്നം 
ഇതായിരിക്കും. യൂറോപ്യൻ  നിബന്ധനകൾക്ക് വിധേയമായത് എന്നർത്ഥം  വരുന്ന  
Conformité Européenne എന്ന ഫ്രഞ്ച് വാചകം  ആണ് സി ഇ എന്ന ചുരുക്കപ്പേരിൽ 
അറിയപ്പെടുന്നത്.  ആദ്യകാലങ്ങളിൽ  EC മാർക്ക് എന്ന് വിളിയ്ക്കപ്പെട്ടിരുന്ന
 ഇത് പിന്നീട് 1993 ൽ  CE ആക്കി മാറ്റുകയായിരുന്നു. ഒരു ഉല്പന്നത്തിൽ  സി ഇ
 മാർക്ക് പതിക്കുന്നതിലൂടെ പ്രസ്തുത ഉൽപ്പന്നം 
 യൂറോപ്യൻ ആരോഗ്യ- പരിസ്ഥിതി- ഗുണനിലവാര നിബന്ധനകൾ  പൂർണ്ണമായും  
പാലിക്കുന്നു എന്ന ഉറപ്പ് ആണ് നിർമ്മാതാക്കൾ നൽകുന്നത്. CE മാർക്ക് 
ഉള്ളതുകൊണ്ട് മാത്രം  ആ ഉൽപ്പന്നം  ഉന്നത ഗുണനിലവാരം  പുലർത്തുന്നതാണെന്ന് 
ഉറപ്പ് പറയാനാകില്ല. ഇത് നിർമ്മാതാവ് നൽകുന്ന വാഗ്ദാനം  മാത്രമാണ്. പക്ഷേ 
ഇത്തരത്തിലുള്ള ഒരു ഉപകരണം  നിർദ്ദിഷ്ട ഗുണനിലവാരം  പാലിക്കാത്തതായി  
തെളിഞ്ഞാൽ ലൈസൻസ് റദ്ദ്  ചെയ്യുന്നതുൾപ്പെടെയുള്ള പിഴകൾ ഏറ്റു 
വാങ്ങ്ങ്ങേണ്ടതായിട്ടുണ്ട്.
3
ചൈനയിൽ നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ വിപണനം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട മുദ്ര ആണ് ചൈനീസ് കമ്പൽസറി സർട്ടിഫിക്കറ്റ് . Certification and Accreditation Administration of the People's Republic of China ആണ് ഇതിന്റെ നിബന്ധനകൾ നിഷ്കർഷിക്കുന്നത്. ഇന്ത്യയിലെ ഐ എസ് ഐ മാർക്കിന്റെ ഒരു ചൈനീസ് രൂപമായി ഇതിനെ കണക്കിലാക്കാം.

4
അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻ കണ്ഫോമിറ്റി നിഷ്കർഷിക്കുന്ന പരിധിക്കകത്താണ് ഒരു ഇലക്ട്രോണിക് ഉപകരണം പുറപ്പെടുവിക്കുന്ന അനാവശ്യ വൈദ്യുത കാന്തിക വികിരണങ്ങൾ എന്നതിനെ സൂചിപ്പിക്കാനാണ് ഈ ലോഗോ ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിർമ്മിക്കുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന ഉപകരണങ്ങളിൽ ഇത് നിർബന്ധമായിരിക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടൂവിക്കുന്ന അനാവശ്യ തരംഗങ്ങളുടെ പരിധി ഇതിലൂടെ നിഷ്കർഷിക്കപ്പെട്ടിരിക്കുന
CE മുദ്രയോടൊപ്പം ഒരു മുന്നറിയിപ്പ് ചിഹ്നം കൂടി ഉണ്ടെങ്കിൽ അത് യൂറോപ്യൻ യൂണിയനിൽ ഉള്ള ഒന്നോ അതിലധികമോ രാജ്യങ്ങളിലെ വയർലെസ് നിബന്ധനകൾ പാലിക്കാത്തതാണെങ്കിൽ അതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഐഫോണിന്റെ പിറകിൽ ഇത്തരം ഒരു ചിഹ്നം കാണാം. ഇത് ഫ്രാൻസിലെ വയർലെസ് സ്റ്റാൻഡേഡും ഐഫോണിന്റെ സ്റ്റാൻഡേഡും തമ്മിൽ ഒത്തുപോകാത്തതുകൊണ്ടാണ്
ഇലക്ട്രോണിൿ
 മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട യൂറോപ്യൻ രാജ്യങ്ങളുടേതായ 
നിബന്ധനകളാണ്  Waste Electrical and Electronic Equipment Directive ലൂടെ 
ലക്ഷ്യമിടുന്നത്.  ലോഗോ പ്രസ്തുത ഉൽപ്പന്നം  സാധാരണ ഗാർഹിക മാലിന്യ സംസ്കരണ
 പ്രക്രിയകളിലൂടെ സംസ്കരിക്കാൻ  കഴിയാത്തതാണെന്ന മുന്നറിയിപ്പ് 
നൽകുന്നതാണ്. അതായത് ഈ ലോഗോ പതിയ്ക്കപ്പെട്ട ഉൽപ്പന്നങ്ങൾ  വെറുതേ  
വേസ്റ്റ് ബിന്നിൽ കൊണ്ടുപോയി ഇടരുത് എന്നർത്ഥം. ഇത്തരം  ഉല്പന്നങ്ങൾ
 ഇതിനായി പ്രത്യേകം  നിഷ്കർഷിക്കപ്പെട്ട ഈ- മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേ
 നൽകാവൂ. നിർഭാഗ്യ വശാൽ  നമ്മുടെ നാട്ടിൽ ഇതൊനൊന്നും  യാതൊരു പ്രാധാന്യവും 
 നൽകിക്കാണുന്നില്ല.  യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം  മാലിന്യങ്ങൾക്കായി 
പ്രത്യേകം  അടയാളപ്പെടുത്തിയ വലിയ വേസ്റ്റ് ബിന്നുകൾ  സ്ഥാപിച്ചു 
കാണപ്പെടുന്നു.    ഈ  ലോഗൊ രണ്ടു തരത്തിൽ  ഉണ്ട്. വേസ്റ്റ് ബിന്നിന്റെ 
അടിയിൽ  കറുത്ത വര ഉള്ളത് 2005 നു ശേഷം  വിപണിയിൽ  ഇറക്കിയതും  അല്ലാത്തത് 
 2002 നും  2005 നും  ഇടയിൽ  വിപണിയിൽ  ഇറക്കിയതുമാണ്.
5
അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻ കണ്ഫോമിറ്റി നിഷ്കർഷിക്കുന്ന പരിധിക്കകത്താണ് ഒരു ഇലക്ട്രോണിക് ഉപകരണം പുറപ്പെടുവിക്കുന്ന അനാവശ്യ വൈദ്യുത കാന്തിക വികിരണങ്ങൾ എന്നതിനെ സൂചിപ്പിക്കാനാണ് ഈ ലോഗോ ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിർമ്മിക്കുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന ഉപകരണങ്ങളിൽ ഇത് നിർബന്ധമായിരിക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടൂവിക്കുന്ന അനാവശ്യ തരംഗങ്ങളുടെ പരിധി ഇതിലൂടെ നിഷ്കർഷിക്കപ്പെട്ടിരിക്കുന
6
ഇലക്ട്രോണിക്
 ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ വസ്തുക്കൾക്കുള്ള പരിധി 
നിശ്ചയിച്ചുകൊണ്ടുള്ള ചൈനീസ് നിബന്ധനകളാണ് ചൈനീസ് RoHS എന്ന പേരിൽ  
അറിയപ്പെടുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും  
ചൈനീസ് വിപണിയിലുള്ള ഉപകരണങ്ങളിലും  നിർദ്ദിഷ്ട ആർ ഓ എച് എസ് ലേബൽ 
നിർബന്ധമാണ്. ലെഡ്, മെർക്കുറി, കാഡ്മിയം,, ഹെക്സാവാലന്റ് ക്രോമിയം, പോളി 
ബ്രോമിനേറ്റഡ് ബൈഫിനൈൽ, പോളി ബ്രോമിനേറ്റഡ് ഡൈഫിനൈൽ ഈതർ എന്നിങ്ങനെ ആറു പദാർത്ഥങ്ങൾ  ചൈനീസ് ആർ ഓ എച് എസ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കു
7
Underwriters
 Laboratories എന്ന അമേരിക്കൻ  സേഫ്റ്റി ആൻഡ് സർട്ടിഫിക്കേഷൻ  കമ്പനി  
ഉപകരണങ്ങളുടെ സുരക്ഷാപരമായ കാര്യങ്ങൾ  ആഴത്തിൽ പഠിക്കുകയും  ഓഡിറ്റ് 
ചെയ്യുകയും  അതിനുസരിച്ചുള്ള സർട്ടിഫിക്കേഷനുകൾ  നൽകുന്നതുമായ ഒരു 
സ്ഥാപനമാണ്. അന്താരാഷ്ട്ര തലത്തിൽ  ഈ മേഖലയിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന ഈ
 സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ  UL സ്റ്റാൻഡേർഡ് എന്ന പേരിൽ 
അറിയപ്പെടുന്നു.   UL സ്റ്റാൻഡേഡ് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുള്ള ഉല്പന്നങ്ങളുടെ ഘടക ഭാഗങ്ങളുടെ നിലവാരത്തെ    R തിരിച്ചിട്ടീരിക്കുന്നതുപോല
8
CE മുദ്രയോടൊപ്പം ഒരു മുന്നറിയിപ്പ് ചിഹ്നം കൂടി ഉണ്ടെങ്കിൽ അത് യൂറോപ്യൻ യൂണിയനിൽ ഉള്ള ഒന്നോ അതിലധികമോ രാജ്യങ്ങളിലെ വയർലെസ് നിബന്ധനകൾ പാലിക്കാത്തതാണെങ്കിൽ അതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഐഫോണിന്റെ പിറകിൽ ഇത്തരം ഒരു ചിഹ്നം കാണാം. ഇത് ഫ്രാൻസിലെ വയർലെസ് സ്റ്റാൻഡേഡും ഐഫോണിന്റെ സ്റ്റാൻഡേഡും തമ്മിൽ ഒത്തുപോകാത്തതുകൊണ്ടാണ്
9
ഒരു
 സമ ചതുരത്തിനകത്ത് മറ്റൊരു സമ ചതുരം  ഉള്ള ചിഹ്നം  ഇരട്ട ലയർ ഇൻസുലേഷനേ 
സൂചിപ്പിക്കുന്നു. International Electrotechnical Commission ന്റെ  ക്ലാസ്
 -2 വിഭാഗത്തിൽ പെടുന്ന ഡബിൾ ഇൻസുലേറ്റഡ് ആയ ഉപകരണങ്ങളിൽ  മറ്റു ഇലക്ട്രിക്
 ഉപകരണങ്ങളിലേതുപോലെ മൂന്നാമത്തെ പിൻ ആയ എർത്ത് ആവശ്യമില്ല. മൊബൈൽ 
ചാർജ്ജറുകൾ ഉദാഹരണം.
10
ഇന്റർനാഷണൽ
 സ്റ്റാൻഡേഡ് ഓർഗനൈസേഷൻ  മുറിയ്ക്കകത്ത് മാത്രം  സുരക്ഷിതമായി ഉപയോഗിക്കാൻ 
 വേണ്ടി നിർമ്മിച്ചിട്ടുള്ളതാണോ ഒരു ഉപകരണം എന്നതിനെക്കുറിച്ച് 
ഉപഭോക്താക്കൾക്ക് ധാരണ നൽകുന്നതിനായി  ഈ ചിഹ്നം  നിഷ്കർഷിക്കുന്നു.
11
Restriction
 of Hazardous Substances Directive. ഇലക്ട്രോണിക് / ഇലക്ട്രിക്കൽ 
ഉപകരണങ്ങളിൽ പരിസ്ഥിതിക്കും  ജീവജാലങ്ങൾക്കും  ഹാനികരമായ വസ്തുക്കൾ 
ഉപയോഗിക്കുന്നില്ല എന്ന് സൂചിപ്പിക്കാനുള്ള മുദ്ര.  2003 ൽ യൂറോപ്യൻ യൂണിയൻ
 ആണ് ഇത്തരത്തിൽ  ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ വസ്തുക്കളെ 
നിയന്ത്രിച്ചുകൊണ്ട്  പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങൾ  തുടങ്ങിയത്. 
 2003 ജനുവരി 27 നു ഇത്തരത്തിൽ ഉല്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന
 ഹാനികാരകങ്ങളായ വസ്തുക്കളുടെ പരിധി നിഷ്കർഷിച്ചുകൊണ്ടുള്ള  മാർഗ്ഗ രേഖ 
പുറത്തിറങ്ങി.   ലെഡ്, മെർക്കുറീ, ആസ്ബസ്റ്റോസ് തുടങ്ങി മനുഷ്യർക്കും  
ജീവജാലങ്ങൾക്കും നേരിട്ടുള്ള ഉപയോഗത്തിലൂടെ അതീവ ഹാനികാരകങ്ങളാകുന്ന 
പദാർത്ഥങ്ങളുടെ പരമാവധി പരിധി നിർണ്ണയിച്ചുകൊണ്ടുള്ള ഈ നിബന്ധനകൾ 
നിർമ്മാതാക്കൾക്ക് അത്ര സ്വീകാര്യമായിരുന്നില്ല. കാരണം 
നിർമ്മാണച്ചെലവിലുള്ള വലിയ വർദ്ധനവും  ആനുപാതികമായി ലാഭത്തിലുണ്ടാകുന്ന 
കുറവും  തന്നെ. യൂറോപ്പിൽ വിപണനം  ചെയ്യപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും  
RoHS നിബനന്ധനകൾ പാലിക്കുന്നതായിരിക്കണമെന്ന

വളരെ നല്ല ലേഖനം
ReplyDeletevery useful
ReplyDelete