ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍ അപകടകാരിയോ
ആധുനിക മലയാളിയുടെ ചായ,കാപ്പികുടി ശീലങ്ങളെ നന്നായി സ്വാധീനിച്ച ഒരുപകരണമാണ് ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍. കൈകാര്യം ചെയ്യാനും,പരിപാലിക്കനുമുള്ള സൌകര്യം, വളരെ ചെറിയ സ്ഥലം മതി ഈ ഉപകരണത്തിന്,കുറഞ്ഞ വൈദ്യതി ചാര്‍ജ്,തുടങ്ങി നിരവധി അനുകൂല ഘടകങ്ങള്‍ മൂലം വളരെ വേഗത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഉപകരണം ഇപ്പോള്‍ ലാഭക്കൊതിയന്മാരുടെ പിടിയില്‍ പെട്ട് നമ്മുടെ ആരോഗ്യത്തെ തകിടം മറിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
മുകളിലെ ചിത്രത്തില്‍ കാണുന്ന തരം ഇമ്മെഴ്സിംഗ് ഇലക്ട്രിക് ഹീറ്റര്‍ ഒരു സ്റ്റീല്‍ ഡബ്ബയ്ക്കുള്ളില്‍ (കണ്ടെയ്നര്‍)അടച്ചു സീല്‍ ചെയ്ത് അതിനുള്ളിലേക്ക് വെള്ളം ,ഇന്‍സ്റ്റന്റ് കോഫീ അല്ലെങ്കില്‍ ചായ മിക്സ് ഇടാനുള്ള വെന്റുകള്‍ പിടിപ്പിച്ചു അതിലേക്കു ഒരു എയര്‍ പമ്പില്‍ കൂടിഎയര്‍പ്രഷര്‍നല്‍കുമ്പോഴാണ്മറ്റൊരു ചെമ്പ്
പൈപ്പില്‍കൂടി നമുക്ക് രുചികരമായ പാകത്തിന് ചൂടുള്ള കോഫി ലഭിക്കുന്നത്.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ചൂടുള്ള കാപ്പിയാണ്.അല്ലാതെ തിളച്ച വെള്ളത്തില്‍ ഉണ്ടാക്കിയ കാപ്പി അല്ല ലഭിക്കുന്നത്. ഈ കോഫീ മേക്കറുകളില്‍ അണുവിമുക്തമാക്കിയ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിക്കുക എന്ന് കമ്പനി അവയുടെ ഓപ്പറെറ്റിങ്ങ് മാനുവലില്‍ വെറുതെയല്ല നിര്‍ദേശിക്കുന്നത് .ഇതില്‍ കാപ്പി ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കുന്നില്ല വെറും എഴുപതു അല്ലെങ്കില്‍ എണ്‍പത് ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കുക മാത്രമാണ് ചെയ്യുന്നത്.മിക്ക മെഷീനിലും ലാഭക്കൊതി മൂലംമിനറല്‍ വാട്ടറിന്‍റെ ജാറില്‍ മിനറല്‍ വാട്ടറിന് പകരം സാദാ പൈപ്പ്/കിണര്‍ വെള്ളം നിറച്ചു ഉപയോഗിക്കുന്നതിനാല്‍ നൂറു ഡിഗ്രിയില്‍ തിളയ്ക്കാതെ,ചാകാത്ത,കോളീഫോം,ബാക്ടീരിയകള്‍ പോലും നശിക്കാതെ വെറും വാടിയ വെള്ളത്തില്‍ ഉണ്ടാക്കിയ കോഫീ,ആണ്,നമ്മള്‍,കുടിക്കുന്നത്.ഈ വിഷയത്തില്‍,ഇനിയും,നമ്മുടെആരോഗ്യവകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരിക്കലും കഴുകാന്‍ സാധിക്കാത്ത വെള്ളം ചൂടാക്കുന്ന സ്റ്റീല്‍ പാത്രം തകരാറിലായ ഹീറ്റര്‍ എലിമെന്‍റ് മാറ്റാനായി തുറന്നപ്പോള്‍ അതിലെ കാഴ്ചയാണ് മുകളിലെ ചിത്രത്തില്‍. ജല ജന്യ രോഗങ്ങള്‍ പരക്കാന്‍ ഇത്തരം സുരക്ഷിതമെന്ന്നമ്മള്‍,കരുതുന്ന,കോഫീ മേക്കറുകള്‍,വലിയൊരളവില്‍ കാരണമാകുന്നുണ്ടെന്ന് കരുതാം.
ഐ.എസ്.ഐ നിലവാരമുള്ള മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാണ്,കോഫീ,ഉണ്ടാക്കുന്നതെങ്കില്‍,ഈ മെഷീന്‍,സുരക്ഷിതമാണ്,കേട്ടോ.ശുദ്ധജലം ഉപയോഗിക്കാത്ത,മെഷീനുകളാണ്,അപകടകാരികള്‍.
ഒരു കോഫീ മേക്കര്‍ എങ്ങനെ നിങ്ങള്‍ക്കും ഉണ്ടാക്കാം എന്ന് ലളിതമായി വിവരിക്കുന്ന ഒരു യൂ ട്യൂബ് വീഡിയോ ഇതാ https://youtu.be/Am6rpe_8p9c
ഐ.എസ്.ഐ നിലവാരമുള്ള മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാണ്,കോഫീ,ഉണ്ടാക്കുന്നതെങ്കില്‍,ഈ മെഷീന്‍,സുരക്ഷിതമാണ്,കേട്ടോ.ശുദ്ധജലം ഉപയോഗിക്കാത്ത,മെഷീനുകളാണ്,അപകടകാരികള്‍.
ഒരു കോഫീ മേക്കര്‍ എങ്ങനെ നിങ്ങള്‍ക്കും ഉണ്ടാക്കാം എന്ന് ലളിതമായി വിവരിക്കുന്ന ഒരു യൂ ട്യൂബ് വീഡിയോ ഇതാ https://youtu.be/Am6rpe_8p9c